Hero – 2 1

ശ്രീ : നീ എങ്ങനെ ആടാ ഇതിൽ ചേർന്നത് … റെമോ

റെമോ : അതൊക്കെ ഒരു വലിയ കഥ ആണ് ശ്രീയെ….

ശ്രീ : പറ കേക്കട്ടെ ….

റെമോ : ഞാൻ മഠത്തിൽ ആയിരുന്നു പ്ളസ് ടൂ വരെ പഠിച്ചത്…. എനിക്ക് ആരും അങ്ങനെ സ്കൂളിൽ കൂട്ടുകാർ ഒന്നും ഇല്ല … എനിക്ക് സഹായം ചെയ്ത ഒരു പപ്പൻ ചേട്ടൻ ഉണ്ടായിരുന്നു സ്പോർട്ട്സ് ക്ലബിൽ ഇങ്ങനെ കേറി നടന്ന് ഞാൻ ഇങ്ങനെ നടക്കുന്ന സമയത്ത് ആണ് പപ്പൻ ചേട്ടൻ എന്നെ എൻ്റെ ബോളിങ് കണ്ടിട്ട് ആണ് കളിക്കാൻ വിട്ടത്…. ഒരു പ്ളസ് വൺ ആയപ്പോ ആണ് പൈസ ഒക്കെ വേണ്ടെ ആരെങ്കിലും ഉണ്ടോ തരാൻ ഒരു ദിവസം പപ്പൻ ചേട്ടൻ ആണ് എന്നെ വിളിച്ചത് ഒരു കളി ഉണ്ട് ഒറ്റ കളി വരാൻ ഇരുന്നവൻ വണ്ടിയിൽ നിന്ന് വീണ് മുട്ട് പൊട്ടി ഇരിക്കാ പോവുന്നോ എന്ന് ചോദിച്ചത്….

ശെരി പറഞ്ഞ് ഞാനും പോയി പപ്പൻ ചേട്ടൻ ആണ് ഇന്ദ്രനെ പരിച്ചയ പെടുത്തി തന്നത് അവന്മാർ എന്ന് പറഞ്ഞാ നല്ല ബാറ്റ് ബോൾ കിറ്റ് ഒക്കെ വച്ച് കളിക്കുന്ന പിള്ളേര്….ഞാൻ ആണെങ്കിൽ പേടിച്ച് പോയി…

ഞാൻ ഒരു അത്യാവശ്യം കളിക്കും ബാറ്റിങ് കൂടെ ദൈവ നിശ്ചയം പോലെ അന്ന് എൻ്റെ ഓവറിൽ അവന്മാർ റൺസ് വാരി കൂട്ടി….🙂

ഞാൻ കളിച്ചില്ലെങ്കിൽ പോലും അവര് ജയിച്ചിരിക്കും

ശ്രീ : അപ്പോ തോറ്റോ

റെമോ : വെടിപ്പായിട്ട്….ഇന്ദ്രൻ നല്ല ദേഷ്യത്തിൽ പപ്പൻ ചേട്ടനൊട് പറഞ്ഞു ഇങ്ങനെ ഉള്ള മണ്ടന്മാരേ എന്തിനാ ചേട്ടാ കൊണ്ട് വരുന്നത് എന്ന്….

മറിയ : അയ്യോ പോട്ടെ സാരം ഇല്ല…

ഞാൻ : ബാക്കി പറ… അതാണ് ഹൈലൈറ്റ്….

റെമോ : ചേട്ടൻ പറഞ്ഞു ടാ അവന് ഇതൊക്കെ കൂടെ കണ്ടപ്പോ പേടി ആയിട്ട് ആണ് ഇവൻ ഇങ്ങനെ ഒന്നും കളിച്ചിട്ടില്ല…. നീ വിശ്വാസിക്ക് നല്ല ബോളർ ആണ് ടാ പാവം ആണ് …

ശ്രീ : എന്നിട്ട്

റെമോ : ഇന്ദ്രൻ ചോദിച്ചു ഇവൻ എവിടേ ഉള്ളതാ ചേട്ടാ

ചേട്ടൻ : ടാ ഇവൻ മറ്റെ പള്ളിയിലെ അവിടുത്തെ ഓർഫനേജിൽ ഉള്ളതാ….

ശ്രീ/ മറിയ : 🥺

റെമോ : എൻ്റെ അനാഥൻ എന്ന ടാഗ് കൊണ്ട് എനിക്ക് ഉണ്ടായ ആദ്യ ഗുണം…

ഞാൻ : ടാ മതി മൈരേ….

റെമോ : ഇല്ല ഞാൻ ഓക്കേ ആണ്….

റെമോ : അവൻ എൻ്റെ അവസ്ഥ കണ്ട് സഹതാപം തോന്നിയിട്ട് ആണോ അതോ ചേട്ടൻ പറഞ്ഞത് വിശ്വസിച്ചിട്ടോ എന്നെ അവൻ ടീമിൽ ചേർത്തു….

റെമോ : പിന്നിട് ഒന്ന് സെറ്റ് ആയി വന്നപ്പോ ഞാൻ ഒക്കെ ആയി … അവൻ ഉണ്ടല്ലോ ബെറ്റ് വച്ച് മാച്ച് സെറ്റ് ചെയ്യും എന്നിട്ട് എന്നെ മഠത്തിൽ വന്ന് വിളിച്ച് കൊണ്ട് പോവും…. മാച്ച് ജയിച്ച് കഴിഞ്ഞാ അവൻ്റെ ഷെയർ എനിക്ക് തരും പതും ചുമ്മാ തരില്ല എന്നെ കൊണ്ട് വല്ല ചെറിയ ചലഞ്ച് ചെയ്യിക്കും എന്നിട്ട്…. ചോദിച്ചാ പറയും ചുമ്മാ തന്ന അത് പിച്ച ആവും എൻ്റെ കൂട്ടുകാരൻ പിച്ച എടുക്കണ്ട ആവശ്യം ഇല്ല എന്ന് 😭😭

ഞാൻ : ടാ മതി ടാ പോട്ടെ റെമോ ചുമ്മാ ഇരി 🥺 😭 ( ഞാൻ അവനെ പോയി കെട്ടിപിടിച്ച് നിന്നു )

ഞാൻ : നിങ്ങൾക്ക് അറിയില്ല ഞങ്ങളുടെ ബന്ധം എന്താ എന്ന്….ഇപ്പൊ മനസ്സിലായോ ഇവൻ അന്ന് നിങൾ പറ്റിച്ചപ്പോ ഇത്ര സങ്കടം ആയത് ഞാൻ നിന്നോട് ദേഷ്യം കാട്ടിയയത് എന്ന്…

റെമോ : പിന്നെ ഇവൻ വന്നപ്പോ എൻ്റെ ജീവിതം ദൈവം വിധിച്ചത് ഇന്ദ്രൻ നടപ്പിലാക്കി …. പിന്നെ ഇവൻ സൂര്യ കിടക്കാം വീടും കഴിക്കാൻ ഫുഡും എന്തിന് എൻ്റെ കൂടെ ജനിച്ചവർ ഇവര് രണ്ടും നോക്കുന്ന പോലെ എന്നെ നൊക്കോ എന്ന് അറിയില്ല….

ഞാൻ : നീ ഇങ്ങനെ പറയുന്നു എനിക്ക് ആരുണ്ട് ടാ 🥺

റെമോ ; ഞാൻ എന്തിനാ നായേ ഉള്ളത്….

ഞാൻ : നീ കണ്ണ് തുടക്ക്

ശ്രീ : 😭 എന്താടാ നിങൾ ഒക്കെ ഇങ്ങനെ കരയിക്കാൻ ആയിട്ട് നടന്നത് നടന്നു ഇനി ആരും ഇല്ല എന്ന് പറഞ്ഞ് വിഷമിക്കണ്ട ഒന്നും ഇല്ലെങ്കിലും ആര് വന്നാലും പോയാലും നിങ്ങൾക്ക് നിങൾ ഇല്ലെ ടാ….പിന്നെ ഞങ്ങളും…. അല്ലേ ഡീ മറിയ….

മറിയ : 😭 റെമോ നിനക്ക് ഞാൻ ഉണ്ട് കേട്ടൊ വിഷമിക്കണ്ട….

റെമോ : അത് തന്നെ കെട്ടിപിടിച്ച് പറഞ്ഞാ കുറച്ച് കൂടെ വിഷമം കുറഞ്ഞെനെ….

മറിയ : ഐ ലവ് യു…. അവനെ കെട്ടിപിടിച്ച് പറഞ്ഞു

റെമോ : ഹാവൂ നല്ല സമാധാനം ഉണ്ട് 🙂 വിഷമം നല്ല പോലെ കുറഞ്ഞു …

ശ്രീ : വിഷമിക്കണ്ട സൂര്യ നിനക്ക് ഞാൻ ഇല്ലെ (അവൾ എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു….,)

Leave a Reply

Your email address will not be published. Required fields are marked *