Hero – 2 1

റെമോ : നീ ഒന്ന് ചുമ്മാ ഇരി മൈരെ അവൻ എന്നെ അങ് വലിക്കും….

ഞാൻ : നമ്മൾ വന്നത് എന്തിനാ ചുമ്മാ …നീ …

റെമോ : നീ എന്തൊക്കെ പറഞ്ഞാലും അവൻ ഒരു ചുക്കും ചെയ്യില്ല നമ്മക്ക് നോക്കാം….

ശ്രീ : നിങൾ അടി ഒക്കെ പിന്നെ കൂടിക്കോ മൂനിനോട് ആയിട്ട് പറയാ നാളെയും മറ്റന്നാളും തല പോവുന്ന കാര്യം ആണെങ്കിലും ലീവ് ആക്കരുത് പണി കിട്ടും…

നന്ദൻ : എന്താവും…

ശ്രീ : ടാ ഇൻ്റേണൽ കുറയും …

റെമോ : ഓഹോ….

.. . അന്നത്തെ കോളേജ് തീർന്നു….

റെമോ : അളിയാ ഇന്ന് എനിക്ക് ആവേശം കൂടി പോയോ….

ഞാൻ : എന്താ ടാ കുട്ടാ പേടിച്ച് പോയോ…

റെമോ : പേടി അല്ല മാൻ ചുമ്മാ ആവശ്യം ഇല്ലാതെ റൈസ് ആയത് ആണോ എന്ന്…

ഇനി പറഞ്ഞിട്ട് കാര്യം ഇല്ലലോ അത് വിട്….

ഇനി അവൻ എങ്ങാനും എന്നെ പണിയോ

ഏയ്

അളിയാ എന്നെ ഒറ്റക്ക് വിട്ട് പോവരുത് കൂടെ നിന്നോണം

റെമോന് പേടിയോ

പേടി അല്ല മൈരെ കൂട്ടത്തോടെ വന്ന എല്ലാത്തിനെയും തല്ലി ഇടാൻ ഞാൻ ചിറ്റി ഒന്നും അല്ല…

കൊള്ളണം ഹരി മാത്രം വന്ന നീ ഒരു കൈ നോക്കില്ലേ

അവൻ അല്ല അവൻ്റെ തന്ത ഒറ്റക്ക് വന്നാലും എനിക്ക് സീൻ ഇല്ല കൂട്ട അടി അല്ലേ വരുള്ളു

നമ്മക്ക് നോക്കാടാ ഞാൻ അല്ലേ പറയുന്നത്….

അത് മതി വാ ഫൂഡ് എടുക്കാം….

എന്താ കഞ്ഞി ആണോ

അല്ല ദോശ ഓംലറ്റ്

അമ്പോ പൊളി

വാ . . അടുത്ത ദിവസം രാവിലെ . 8.45

ശ്രീ : ഹലോ ടാ

ഞാൻ : പറ

ശ്രീ : ടാ സ്ഥലം മാറി കേട്ടോ വേറെ കോളജിൽ ഉള്ള പിള്ളേരും വരുന്നുണ്ട് അപ്പോ എല്ലാർക്കും കൂടെ ഒരുമിച്ച് നടത്താൻ ആണ്….

എന്താ

സ്ഥലം മാറ്റി ഏതോ പട്ടികാട് ആണ്… വേഗം വാ ലോക്കേഷൻ ഞാൻ റെമോൻ്റെ ഫോണിൽ അയച്ചിട്ടുണ്ട് കേട്ടോ….

ഞാൻ : ഇപ്പൊ വിളിച്ച് പറഞ്ഞാ എങ്ങനെ വരാൻ ആണ്

പത്ത് മണി ആവുമ്പോഴേക്കും വന്ന മതി… ഞാൻ കാർ കൊണ്ട് വരണോ

വേണ്ട വേണ്ടെ ….

. . മറിയ : ഇവർ എന്താ വരാത്തത്…

ശ്രീ : വരും ഡി

മറിയ : ദേ നന്ദൻ വരുന്നു….

ശ്രീ : നീ എങ്ങനെ വന്നു ഞാൻ നമ്മടെ ശ്രീലക്ഷ്മി മാം ഇല്ലെ പുള്ളികാരിയുടെ കാറിൽ വന്നു….

മറിയ : അതിന് മിസ്സ് കാർ ഓടിക്കോ

ശ്രീ : അതാണോ ഇപ്പൊ വലിയ കാര്യം….

നന്ദൻ : അതല്ല ഡീ മിസ്സിൻ്റെ ചേട്ടനോ ആരോ ആണ് പുള്ളി കൊണ്ടാക്കി ഞങ്ങളെ

മറിയ : നിന്നെ എങ്ങനെ അവർ കണ്ടത്

നന്ദൻ : ഞാൻ ബസ്സ് സ്റ്റോപ്പിൽ നിക്കുവായിരുന്നു…. അപ്പോ ഒരു കാർ വന്ന് നിന്നു നോക്കിയാ മിസ്സ് പിന്നെ ഞാൻ കേറി വന്നു

മറിയ : നിൻ്റെ വണ്ടി എവിടെ

നന്ദൻ : അത് സർവീസിന് വിട്ടിരിക്കുവാ

ശ്രീ : ഇവന്മാർ ഇതെവിടെ ആണ്

നന്ദൻ : മഴ അല്ലേ വരും ….

ശ്രീ : തൊന്നുമ്പോ വരാൻ ഇത് കോളേജ് അല്ല…

നന്ദൻ : നീ വന്നെ അവര് വരും…. ഫോൺ വിളിച്ചോ…..

ശ്രീ : രണ്ടും എടുക്കുന്നില്ല….

നന്ദൻ : കൊറേ പിള്ളേർ ഉണ്ടല്ലോ

മറിയ : അതെ ടാ നല്ല പെൺപിള്ളേർ ഉണ്ട് വേണേൽ ഒന്നിനെ സെറ്റ് ആക്കിക്കോ….

നന്ദൻ : അയ്യോ വേണ്ടെ എനിക്ക് ഒക്കെ ഉണ്ട്…

ശ്രീ : അവനെ നോക്കി എന്ത്

നന്ദൻ : എനിക്ക് ഒക്കെ ആളുണ്ട് എന്ന്….

ശ്രീ : അപ്പോ നീ ചിഗ്മ അല്ലേ

നന്ദൻ : ഒന്ന് പൊയ്ക്കെ സിഗ്മ ആവാൻ ഒക്കെ നല്ല കഴിവ് വേണം എനിക്ക് ഒന്നും പറ്റില്ല…..

മറിയ : ആരാടാ ആള്….

നന്ദൻ : അതൊക്കെ ഞാൻ പറയാം…..

ക്ലാസ് തുടങ്ങി

എന്തോ ഓരോ ഒച്ച ഇടക്ക് ചെറുതായി കേട്ടു…..

മറിയ : ഇവിടെ അടുത്ത് വല്ല അമ്പലവും ഉണ്ടോ എന്തോ….

ശ്രീ : മിണ്ടാതെ ഇരുന്ന് എഴുത്ത് ഡീ പട്ടി…..

. . ഞാൻ : മേ ഐ കം ഇൻ മിസ്സ്….

മിസ്സ് : വൈ സോ ലേറ്റ്

റെമോ: സോറി മിസ്സ് മഴ ചതിച്ചു

മിസ്സ് : ഇടിയറ്റ് … ഓക്കേ ഗെറ്റ് ഇൻ സ്റ്റുപ്പിട്സ്സ്…..

ഞാൻ : താങ്ക്യൂ മിസ്സ്… ശ്രീയെ ഒന്ന് നോക്കി

അവൾ എന്തിന്നാ ടാ എന്ത് പറഞ്ഞു

മഴ കണ്ടില്ലേ ….

ഞാൻ : നന്ദ നീ വന്നോ

നന്ദ : മിസ്സ് ലിഫ്റ്റ് തന്നു….

ഞാൻ : ഇവൻ ആരടാ

നന്ദൻ : അറിയില്ല വേറെ ഏതോ കോളജിൽ ഉള്ളതാ തോന്നുന്നു….

റെമോ : എന്ത് മഴ എൻ്റെ ദൈവമെ…

… . ക്ളാസ് തുടങ്ങി കുറച്ച് നേരം കഴിഞ്ഞ് ….

നല്ല മഴ പുറത്ത് നല്ല ബോർ ലക്ക്ച്ചർ നല്ല തണുപ്പ് ഉറക്കം വരാൻ വേറെ എന്താ വേണ്ടത്….

റെമോ : ടാ പ്രോജക്റ്റ് എന്ന് പറഞ്ഞിട്ട് എന്താ ടാ ഈ മദാമ്മ ക്ളാസ്സ് എടുക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *