റെമോ : അപ്പോ ഇന്ന് ഞങൾ മാത്രം ആയി വീണ്ടും ….
മറിയ : ഞാൻ വരട്ടെ നിങ്ങളുടെ കൂടെ …
ഞാൻ : നിനക്ക് കുഴപ്പം ഇല്ലെങ്കിൽ നീ വന്നോടി….
ശ്രീ : എന്നാ പിന്നെ ഇന്നും മറിയയുടെ വീട്ടിൽ ആക്കാം അല്ലേ…
റെമോ : അതാ നല്ലത്…. ടാ വണ്ടി ഇറക്കണ്ടെ….
ഞാൻ : അയ്യോ മറന്നു…. പോയേക്കാം….
ശ്രീ : എന്താ
റെമോ : ഒന്നും ഇല്ല ബൈക്ക് സർവീസ് ചെയ്യാൻ കൊടുത്തിട്ടുണ്ട് ….. പോവുമ്പോ എത്തും കൂടെ വാങ്ങിയിട്ട് പോണം….
ശ്രീ : ബൈക്ക് ഒക്കെ ഉണ്ടോ
റെമോ : നീ എന്ത് വിച്ചാരിചത് …. പിന്നല്ല
ശ്രീ : എന്ത് വണ്ടി ആണ്…
ഞാൻ : റോയൽ എൻഫീൽഡ്…..
മറിയ : ബുള്ളറ്റ് അത് എൻ്റെ വീട്ടിലും ഉണ്ട്…. പഴയ മോഡൽ…
റെമോ : നല്ല മഴ വരുന്നു നിങൾ വന്നെ…
അങ്ങനെ ഷോറൂമിൽ പോയി ഞാൻ ബിൽ ഒക്കെ കൊടുത്ത് വെളിയിൽ വന്നതും റെമോ പോയി വണ്ടി കൊണ്ട് വന്നു….
ശ്രീ : ഇതാണോ വണ്ടി….
അതെ
ശ്രീ : എടി ഞാൻ അന്ന് നിന്നോട് പറഞ്ഞില്ലേ പമ്പിൽ നിന്ന് ഒരു വെള്ള കളർ വണ്ടി ഓടിച്ച് കൊണ്ട് ഇവൻ പോവുന്നത് കണ്ടൂ എന്ന് അപ്പോ നീ എന്ത് പറഞ്ഞു എനിക്ക് വട്ടാണ് നീ ഓവർ ഒബ്സ്സ്സ്ട് ആണ് എന്ന് അല്ലേ.. ഇപ്പൊ നിൻ്റെ മതങ്ങ കണ്ണ് വച്ച് നോക്ക് ദാ ഇതെ വണ്ടി തന്നെ…..
ഞാൻ : അത് ഞാൻ തന്നെ 🙂
ശ്രീ : അപ്പോ നീ എന്നെയും കണ്ടോ
ഞാൻ : ഉം
നന്ദൻ : നിങ്ങളുടെ സംശയം ഒക്കെ ഒന്ന് പിന്നെ ആക്കാമോ മഴ വരുന്നു…
ഞാൻ : ശെരി ശെരി നിങ്ങൾ പോക്കോ ഞാൻ വന്നേക്കാം….
ശ്രീ : ഞാനും വരട്ടെ കൂടെ
ഞാൻ : വേണ്ട മഴ വരുന്നു …
നന്ദൻ: നിങ്ങളാരും വേണ്ട വണ്ടി ഞാൻ കൊണ്ട് വന്നേക്കാം…. മാറടാ
നന്ദൻ : ഇറ്റ്സ് ടൈം ടു ഷോ സം ഗുഡ് മൂവ്സ്സ്…. ബോയ്സ്….
ഞാൻ : ടാ കുറച്ച് ചിക്കൻ വാങ്ങി കൊണ്ട് വാ കേട്ടോ….
നന്ദൻ : ഓക്കേ….
മറിയ: ഇവൻ എന്താ ഇങ്ങനെ പോവുന്നത്….
റെമോ : എന്താ കുഴപ്പം….
മറിയ : ഇത്ര സ്പീഡ്
ഞാൻ : അത് വലിച്ച് എടുത്ത് പോവുന്നത് ആണ്….
മറിയ : ഈ വണ്ടിയിൽ എന്താ രണ്ട് സൈലൻസർ….
റെമോ : വെറുതെ ചുമ്മാ അവർക്ക് തോന്നി രണ്ട് സൈലൻസർ വച്ച വണ്ടിക്ക് ചന്തം കൂടും എന്ന് അതാ…
ഞാൻ : ചുമ്മാ ഇരി മറിയ അത് വണ്ടി വേറെ രീതിയിൽ ഉള്ളതാ ഡ്യുൽ സിലിണ്ടർ അതാ രണ്ട് സൈലൻസർ….
മറിയ : എന്ന് വച്ചാ…
ശ്രീ : ഇപ്പൊ.അറിഞ്ഞിട്ട് എന്തിന് വണ്ടി ഉണ്ടാക്കാൻ പോവാണോ നീ ….
. . . രാത്രി നല്ല ചിക്കൻ ഗ്രില്ലിൽ കിടന്ന് ചൂടാവുന്നു….
മറിയ : നന്ദാ നിൻ്റെ ഗേൾ ഫ്രണ്ട് ഇല്ലെ അവളുടെ പേര് എന്താ….
ശ്രീ : അത് പറഞ്ഞില്ലല്ലോ പറ ആരാ ആള് എവിടെ ഉള്ളതാ…
നന്ദൻ : പിന്നെ പറഞ്ഞാ പോരെ….
ശ്രീ : പറ ഇപ്പൊ ചുമ്മാ ഇരിക്കുക അല്ലേ…
നന്ദൻ : സോന…
മറിയ : ക്രിസ്റ്റ്യനാ
നന്ദൻ : ഉം
ശ്രീ : അഹാ
നന്ദൻ : എൻ്റെ കൂടെ പഠിച്ചതാ…
ശ്രീ : എത്ര വർഷം ആയി…
നന്ദൻ : ആറ് വർഷം ആയി
ശ്രീ : എൻ്റമ്മോ കൊള്ളാം….
ഞാൻ : അതെ ഇന്നാ ഗ്രിൽ ആയിട്ടുണ്ട് വന്ന് എടുത്തോ….
റെമോ : ആർക്കൊക്കെ ഷോട്ട് വേണം….
എല്ലാവരും കൈ പൊക്കി
ഞാൻ : നിനക്കും വേണോ
ശ്രീ : ഇന്ന് വേണം….
റെമോ : നീ അടിച്ചോ ഡി ഫ്ളാറ്റ് ആയി കിടക്കരുത് …
ഞാൻ : വാ വാ പോവാം… ആരേലും ചിക്കൻ കൊണ്ട് വാ….
റെമോ : അതെ മൂന് ഷോട്ട് ഗ്ലാസ്സെ ഉള്ളൂ… അപ്പോ അഡ്ജസ്റ്റ് ചെയ്യണം
റെമോ : ഇത് അടിക്കാൻ ഒരു രീതി ഉണ്ട്….അത് സൂര്യ പറയും…
ശ്രീ : മറ്റെ ധനുഷിൻ്റെ പടത്തിൽ ഉള്ള പോലെ അല്ലേ
ഞാൻ : അത് തന്നെ അപ്പോ എല്ലാം അറിയാം….. അപ്പോ …കൈയ്യിൽ നാരങ്ങ തേച്ച് ഉപ്പ് തടവി ഷോട്ട് എടുത്തിട്ട് ഒരു ലിക്ക് അത്രേ ഉള്ളൂ….
നന്ദൻ : അപ്പോ തുടങ്ങിക്കോ …
ശ്രീ : ഉഫ് ഹോ ബ്ര്….. 😃👍
ഞാൻ : നക്കിക്കോ….
മറിയ : ഉം…. എൻ്റമ്മോ തരിപ്പ് തരിപ്പ്….
ഞാൻ : പൊളി അല്ലേ ….
ശ്രീ : ഉം 😋🤤 സൂപ്പർ വൺ മോർ…
ഞാൻ : ഇന്നാ…. അടി… പോട്ടെ …
.. ..
മറിയ രണ്ട് ഷോട്ട് ചെറിയ ഡോസ് ആണ് ….അത് നോക്കുമ്പോ മൂന്നാമത് അടിച്ചിട്ട് ശ്രീ കട്ടക്ക് നിന്നു ….എന്ത് ചിരി മാത്രം കുറച്ച് ഓവർ ആണ്….
റെമോ : ഉം ചെക്കന് പറ്റിയ പെണ്ണ് തന്നെ… 👍
ശ്രീ : 😆
നന്ദൻ : ടാ ഈ കാണുന്നത് ഒന്നും നോക്കണ്ട പിടിച്ച് ഇരുത്ത് ചിലപ്പോ വീഴും …
