റെമോ : ജീവിതത്തിൽ ഇത്ര കാലം ജീവിച്ചിട്ട് ഇത് പോലെ സന്തോഷം ഉള്ള ഒരു ദിവസം എൻ്റെ ജീവിതത്തിൽ കിട്ടിയിട്ടില്ല അറിയാമോ
പോട്ടെ മുത്തെ എല്ലാം റെഡി ആവും….
ഇനി അടുത്തത് മറിയ കറക്ക്
അവൾ കറക്കി നന്ദൻ വന്നു….
മറിയ : ടീ ഓർ ഡീ
അവൻ ട്രുത്ത് എടുത്തു…..
മറിയ : നീൻ്റെ ഫസ്റ്റ് ലൗ…..
നന്ദൻ : ഉം …. എൻ്റെ ഇംഗ്ലീഷ് ടീച്ചർ പത്തിലെ… ഞാൻ ലൗ ലെറ്റർ വരെ കൊടുത്തിട്ടുണ്ട് ടീച്ചർ പാവം അണ്….
ഞാൻ : അപ്പോ സീൻ ആയില്ലേ…
നന്ദൻ : സീൻ ആയില്ല അവര് എന്നെ വിളിച്ചിട്ട് പോയി ഇംഗ്ലീഷ് എക്സ്ട്രാ ക്ളാസ്സ് എടുക്കാൻ പറഞ്ഞു…
ഹ ഹ 😂😂😆
നന്ദൻ : ഇംഗ്ലീഷ് ടീച്ചർ അല്ലേ ഇംഗ്ലീഷ് ലെറ്റർ എഴുതി വളക്കാൻ നോക്കിയതാ …
ശെരി ഇനി നീ കറക്ക്
നന്ദൻ കറക്കി
എൻ്റെ നേരെ വന്നു…
അളിയാ പറ എന്താണ്
ട്രുതത് മതി
നന്ദൻ : നിൻ്റെ ഫസ്റ്റ് കിസ്സ് എപ്പോഴാ….
എല്ലാരും ആകാംശയോടെ എന്നെ നോക്കി …..
ഇതൊന്നും എനിക്ക് ഓർമ ഇല്ല നീ വേറെ ചോദിക്ക്
നന്ദൻ : ആണോ എന്ന വേറെ ചോദിക്കാം
ചോദിക്ക് ചോദിക്ക്
നീ വെർജിൻ ആണോ….
99.99 ഞാൻ പറഞ്ഞു….
ശ്രീ : ഹൊ…..
റെമോ : പാവം അവൾക്ക് ഇപ്പൊ ആണ് ശ്വാസം വീണത്….
ഇനി നീ
ഞാൻ കറക്കി…. നന്ദൻ വന്നു….വീണ്ടും കറക്കി റെമോ
കൊള്ളാല്ലോ
ഞാൻ : റെമോ എന്ത് വേണം
ഡെയർ…
എന്നാ പിടി ഞാൻ ടേബിൾ താഴേ ഉള്ള റാക്ക് തുറന്ന് മിനി ഫ്രിഡ്ജ് തുറന്ന് ഒരു ടിൻ കോക് എടുത്ത് അവന് കൊടുത്തു…
ഇത് വച്ച് എന്താ
നീ ഇത് ഒറ്റ വലിക്ക് കുടിച്ചിട്ട് ഒരു പാട്ട് പാട്…
ഇത്രയേ ഉള്ളോ…. അവൻ ഒറ്റ വലിക്ക് അത് കുടിച്ചിട്ട് പാടാൻ തുടങ്ങി….
തുടക്കം ഒക്കെ ആയി പിന്നെ പാട്ടിൻ്റെ ഇടയിൽ തവള കരയും പോലെ ആയി …..
എല്ലാരും കൂടെ അവനെ നോക്കി പൊട്ടി ചിരിച്ചു….
മതി മതി ഇനി താ അവൻ കുപ്പി കറക്കി….
ഹാ ശ്രീ….
ശ്രീ എന്ത് വേണം അവൻ ചോദിച്ചു….
ഡെയർ
ഓക്കെ നീ ഈ പട്ടിയുടെ മോന്ത നോക്കി സ്നേഹത്തോടെ പ്രൊപ്പോസ്സ് ചെയ്യ്….
യെ അത് പൊളിച്ച് അളിയാ….
അവൾ ഇരുന്ന ഇടത് നിന്നും എണീറ്റ് പതിയെ നടന്ന് വന്നു…
ഉം ഹാ സൂര്യ …..
ആ എന്താ ശ്രീ
അത് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
പറഞ്ഞോളൂ ശ്രീ
അത് എന്താ വച്ചാ….എനിക്ക് നിന്നെ ഇഷ്ടം ആണ്…. ഐ ലവ് യു…..
അവൾ കുപ്പി എടുത്ത് മുട്ടിൽ നിന്ന് എന്നെ പ്രോപ്പോസ് ചെയ്തു…..
അത് ശ്രീ ശ്രീ എനിക്ക് വേറേ ഒരു റിലേഷൻ ഉണ്ട് ….. എനിക്ക് നിന്നെ സ്നേഹിക്കാൻ പറ്റില്ല….
ആരാണ് ആ ഭാഗ്യവതി….
ഭാഗ്യവതി അല്ല ഭാഗ്യവാൻ ആണ്…..
ഹേ….
അതെ ഞാൻ നന്ദനേ സ്നേഹിക്കുന്നു പകല് പോലെ സത്യം ആണ് ശ്രീ….
നന്ദൻ : എൻ്റെ സൂര്യ അവൻ ചാടി എണീറ്റു
നന്ദ ഉമ്മ ഐ ലവ് യു….
ഐ ലവ് യു ടൂ സൂര്യ ….
ഹഹഹ എല്ലാരും കൈ അടിച്ച് ചിരിച്ചു…..
അപ്പോ നീ എന്നെ ചതിച്ചു അല്ലേ ടാ ശ്രീ എൻ്റെ തോളിൽ ചാരി നിന്ന് പറഞ്ഞു….
അതെ ഒരു ദുർബല നിമിഷത്തിൽ എനിക്ക് അത് പറ്റി പോയി….
ഞാൻ ഒരു അച്ഛൻ ആവാൻ പോവുന്നു നന്ദൻ ആണ് അതിന് ഉത്തരവാദി…..
റെമോ : അയ്യോ മതി എനിക്ക് വൈയാ ചിരിച്ച് കൊടൽ വെളിയിൽ വരും….
നന്ദൻ : എൻ്റെ സൂര്യ നീ ഒരു ഐറ്റം തന്നെ …..
ശെരി സമയം ഒരുപാട് ആയി നമ്മക്ക് കെടക്കാം അല്ലേ നിങ്ങൾക്ക് പോവാൻ ഉള്ളതല്ലേ….
അതൊന്നും സാരം ഇല്ല നല്ല രസം ഉണ്ട് മറിയ പറഞ്ഞു….
അത് തന്നെ ….
നിങ്ങൾക്ക് എപ്പോഴാ ബസ്സ് നാളെ….
രാവിലെ അഞ്ചിന്
അയ്യോ സമയം ആയി നിങൾ കിടന്നോ ടാ വാ നമ്മക്ക് അപ്പുറത്തെ റൂമിൽ പോവാ….
റെമോ : അളിയാ നമ്മക്ക് എല്ലാർക്കും ഓർമിച്ച് കെടന്നാ പോരെ….
ഞാൻ : എങ്ങനെ
റെമോ : അല്ല ഒരുമിച്ച്
ഞാൻ : അളിയാ ഒരുമിച്ച് കിടക്കാൻ ഉള്ള പ്രായം ആവട്ടെ കേട്ടോ…. ടാ നന്ദ പൊക്ക് പൊക്കി തോളിൽ കേറ്റ് ഈ സാധനത്തെ ….
അപ്പോ ശുഭ രാത്രി സുഖ നിദ്ര…..
++++++++++++++++++++++++++++++++
ശ്രീയും മറിയയും ഉറങ്ങാൻ തയാറായി…..
ലൈറ്റ് ഓഫ് ചെയ്ത് അവർ ഉറങ്ങാൻ കിടന്നു….
ഉറക്കത്തിൽ ആയിരുന്ന ശ്രീ ആരോ തട്ടി വിളിക്കുന്ന കേട്ടാണ് ഉണർന്നത്
ശ്രീ ശ്രീ
ആരാ
ഞാൻ ആണ് സൂര്യ ഒച്ച വക്കല്ലെ….
എന്താ
അല്ല നീ എന്നോട് ഒരു സാധനം ചോദിച്ചില്ലെ അത് വേണ്ടെ
