എന്താടാ
അതെ നമ്മൾ ടൂർ പോവാ ഓണത്തിന് അവൻ പറഞ്ഞു….
ഒക്കെ…
ഞാൻ പതിയെ ഇരുന്ന ഇടത് നിന്ന് പതിയെ പൊങ്ങി
നന്ദൻ എന്നെ പിടിച്ച് ഇരുത്തി……
ഹി ഹി ഞാൻ ചിരിച്ചു…..
അവനും തിരിച്ച് ചിരിച്ചു…..ഇരി ഇരി
അപ്പോ എങ്ങനെ അളിയാ പോവുക അല്ലേ… റെമോ എന്നോട് ചോദിച്ചു…..
പിന്നെ അവൻ വന്നോളും നന്ദൻ പറഞ്ഞു….
ഇല്ല ഞാൻ ഇല്ല ഇത്തിരി ഗൗരവം വച്ച് ഞാൻ പറഞ്ഞു….
അവൻ തുടങ്ങി അവൻ്റെ
എന്താടാ പ്ലീസ് ഒന്ന് വാ റെമോ പറഞ്ഞു…
പാച്ചു നീ വരുന്നോ അതോ നിൻ്റെ മറ്റെ കാര്യം ഞാൻ പാട്ടാക്കണോ ഞാൻ നന്ദൻ ഒരു ഭീഷണി മുഴക്കി….
എന്താ നന്ദ അങ്ങനെ ഒരു ടോക്ക്….. ഞാൻ ചോദിച്ചു
വേറെ വഴി ഇല്ല അളിയാ നിന്നെ അങ്ങനെ കൊണ്ടുപോവാൻ പറ്റൂ…..
ഓഹോ അപ്പോ നീയും നന്ദ ഞാൻ ഇനി നിങ്ങളും ആയി യാതൊരു ബന്ധവും ഇല്ല. ….
ഇരിയെടാ അവിടെ വേണ്ട വേണ്ട എന്ന് വക്കുമ്പോ നി എന്ത് പറയാൻ നീ വന്നില്ലെങ്കിൽ ഈ റെമോൻ്റെ ഉള്ളിൽ ഉള്ള അന്നിയനെ എല്ലാരും കാണും….
റെമോ…..
അല്ല നമ്മൾ എങ്ങോട്ടാ പോവുന്നത് നന്ദൻ ചോദിച്ചു…..
ശ്രീ എവിടേക്ക് ആണെങ്കിലും നിൻ്റെ ആ മണ്ടൻ വിഷ്ണുവിനെ വിളിച്ചോണ്ട് വരണ്ട കേട്ടോ….റെമോ പറഞ്ഞു
അത് ശെരി ആണ് അവൻ വേണ്ട മറിയ പറഞ്ഞു….
മറിയ വരുന്നില്ലേ റെമോ ചോദിച്ചു….
തും കിദർ ഹൊ മേ ബി ഉദരി ഹൂ…..
അയ്യേ ഇത് എന്ത് ഞാൻ അവരെ നോക്കി …
അയ്യോ അവൻ ഇല്ലാതെ വീട്ടിന് വിടില്ല ശ്രീ പറഞ്ഞു
ഞാൻ പറയാം നമ്മക്ക് ഒരു ദിവസം ബീച്ചിൽ പോവാം എന്താ …..
എടാ അളിയാ നീ ഒന്ന് മിണ്ടാതെ ഇരി ഇതിന് ഒക്കെ ഞാൻ ആണ് നല്ലത് റെമോ പറഞ്ഞു….
നമ്മക്കെ ആലപ്പുഴ പോവാം റെമോ പറഞ്ഞു
ആലപ്പുഴ വേണ്ട എടുത്ത് വാക്കിന് ഞാൻ പറഞ്ഞു….
എല്ലാരും ഞെട്ടി
വേണ്ടെങ്കിൽ വേണ്ട നീ അതിന് ഇങ്ങനെ നിലവിളിക്കണ്ട അവൻ പറഞ്ഞു
എടാ അലപുഴ വേണ്ട ടാ എൻ്റെ വീട് അവിടെ അല്ലേ എനിക്ക് വീട്ടിൽ പോയ പോരെ ശ്രീ പറഞ്ഞു….
നിങൾ എന്താ വച്ചാ ചെയ്യ് ഞാൻ പോണു…. ഞാൻ അവിടെ നിന്ന് എണീറ്റ് വന്നു…..നന്ദ ഒന്ന് വന്നെ….അവനെ ഞാൻ കൂടെ വിളിച്ചു
എന്താടാ …..
അല്ല നീനക്ക് എന്താ ഒരു സൈഡ് മാറ്റം പോലെ ഞാൻ ചോദിച്ചു
എന്താ അളിയാ നീ ഇങ്ങനേ പറയുന്നെ അവൻ ചോദിച്ചു
അല്ല ഒരു തോന്നൽ പോലെ….
ശെരി നീ വാ നമ്മക്ക് ഒരു ചായ കുടിച്ചിട്ട് വരാം അവൻ പറഞ്ഞു
ഞാൻ ഇല്ല എനിക്ക് ചായ ഒന്നും ശീലം ഇല്ല ഞാൻ പറഞ്ഞു
ശെരി ആണല്ലോ നീ മറ്റേത് അല്ലേ അടിക്കു
ഞാൻ ഒരു കാര്യം പറയട്ടെ
എന്താ അവൻ എൻ്റെ അടുത്തേക്ക് നീങ്ങി വന്നും…
നമ്മൾക്ക് ഇനി എത്ര ദിവസം ഉണ്ട് ക്ലാസ്സ്
5 ദിവസം
5 അല്ലേ അപ്പോ ഇത് കഴിഞ്ഞ ഒരു ദിവസം നമ്മക്ക് ഒരു കുപ്പി എടുത്ത് പൊട്ടിക്കാം പോരെ കുപ്പി ഞാൻ എടുക്കാം ഞാൻ പറഞ്ഞു….
ഒറപ്പാ
സത്യം ഞാൻ അവൻ്റെ കൈയ്യിൽ അടിച്ച് പറഞ്ഞു…
എനിക്ക് നിൻ്റെ സ്പെഷ്യൽ മിക്സ് വേണം സ്മോക്ക്
അതെങ്ങനെ നിനക്ക് അറിയാം അപ്പോ നീയും അത് അടിച്ചോ
പിന്നെ അല്ലേ….
ഞാൻ ചുറ്റും ഒന്ന് നോക്കി എങ്ങനെ ഉണ്ടായിരുന്നു
എന്തമ്മോ ചങ്കിൽ ഒരു ആണി അടിച്ച് കേറ്റിയാ എങ്ങനെ ഉണ്ടാവും അത് തന്നെ
😆😆
ഇതിലും കോമഡി റെമോ ആണ്
അവൻ എന്തായി
എടാ അവൻ നിൻ്റെ പെഗ് എടുത്ത് അടിച്ച് ഷോക്ക് അടിച്ച പോലെ ഇരുന്നു ….
എടാ ഇത് ശീലം ഇല്ലാത്തവർ അടിച്ച സുന പോകയും ഞാൻ പറഞ്ഞു
ആണല്ലേ അയ്യോ രണ്ട് ദിവസം മൂത്രം പോവുന്നില്ല ഒരു കടച്ചിൽ പോലെ ….. പക്ഷേ സാനം ടോപ് അല്ലേ.. .
അത് അതേ
എന്നാലേ വാ നമ്മക്കേ പോയേക്കാം അപ്പോ ഈ ടൂർ പ്ളാൻ പോളിക്കുവല്ലെ ഞാൻ ചോദിച്ചു
നീ നോക്കിക്കോ ഇപ്പൊ കൊളം അക്കി തരാം…. നീ വാ. ..
ഞങൾ അവരുടെ അടുത്തേക്ക് പോയി
അതെ കുട്ടികളെ ഞാൻ ഇപ്പോഴാണ് ഓർത്തത് എനിക്ക് ഓണത്തിന് അമ്മയുടെ വീട്ടിൽ പോണം നന്ദൻ പറഞ്ഞു…..
ശ്രീ അപ്പോ തന്നെ എന്നെ ആണ് നോക്കിയത്
എന്താ ചെയ്യാ എന്ന പോലെ ഞാൻ ആക്ഷൻ കാണിച്ചു….
ഇത്ര നേരം നിൻ്റെ അമ്മേടെ വീട്ടിൽ പോണ കാര്യം നിനക്ക് ഓർമയില്ലേ റെമോ ദേഷ്യപ്പെട്ടു
വിട്ടേക്ക് ടാ താൽപര്യം ഇല്ലത്തവർ വരണ്ട ശ്രീ റെമോനോടു പറഞ്ഞു….
മനുഷ്യന്മാർക്ക് ഇത്ര ജാഡ പാടില്ല …
