ശ്രീയും നന്ദനും മറിയയും ഒക്കെ കൂടെ ഒരേ ചിരി കൂവി നാറ്റിച്ചു അവളെ…..
ഞാൻ : ബൈ ബൈ ഇംഗ്ലീഷ്ക്കാർ….. വണ്ടി ഡ്രൈവ് ഇട്ട് അക്സലേറ്റർ ആഞ്ഞ് ചവിട്ടി….
വണ്ടി പട പടന്ന് പൊട്ടി കത്തി കൊണ്ട് പറ പറന്നു….
നന്ദൻ : ഇത്ര നേരം കാണിച്ച ഷോക്ക് പെർഫെക്റ്റ് ക്ലൈമാക്സ്….അയ്യോ അതിൻ്റെ മൊന്ത കാണണം….
ശ്രീ ഇങ്ങനെ വണ്ടർ അടിച്ച് ഇരിക്കുവാ
നന്ദൻ : നീ എന്താടാ ഇങ്ങനെ ഇരിക്കുന്നത് ….
റെമോ : ശ്രീയെ ഇത് നമ്മടെ വണ്ടി തന്നെ കേട്ടോ…
മറിയ : ഇത് ഏത് വണ്ടി ആണ്….
നന്ദൻ : ഇത് ബി എം കണ്ടിട്ട് മനസ്സിലായില്ലേ…. ഡീ പോത്തെ….
മറിയ : ആത് അറിയാം ഇത് ഇത്ര വില വരും….
നന്ദൻ : നീ തന്നെ പറ എത്ര കാണും….
മറിയ : ഉം ഒരു 3 കോടി….
നന്ദൻ : റെമോ നിൻ്റെ നേരെ തിരിച്ചാണ് ഇവൾ കേട്ടോ 🤣
ഞാൻ : മതി ഓട്ടാതെ മൈരെ ….
മറിയ : നിനക്ക് വണ്ടി ഓടിക്കാൻ അറിയോ റെമോ…
റെമോ : പിന്നെ എനിക്ക് അറിയാം…
മറിയ : ആണോ സൂര്യ ഇവൻ വണ്ടി ഓടിക്കോ….
ഞാൻ : ഇവൻ തന്നെ ഇതിൻ്റെ ഡ്രൈവർ…. എനിക്ക് കുറച്ച് മാത്രമേ കിട്ടാറുള്ളു….
മറിയ : ഇന്നലെ നീ ഓടിക്ക് റെമോ…..
ഞാൻ : ഓടിക്കുന്നോ ടാ …
റെമോ : എനിക്ക് വൈയ്യ … ശെരി…സൈഡ് നിർത്തിക്കോ ….
ഞാൻ വണ്ടി നിർത്തി ഡ്രൈവർ ചെയ്ഞ്ച് ….
ഞാൻ : പതിയെ പോ നിൻ്റെ ഈ റോക്കറ്റ് അടി ഒന്നും വേണ്ട….
റെമോ : നീ മാറ് ആദ്യം….
നന്ദൻ : ഞാൻ ഫ്രണ്ടിൽ കേരാം നീ ബാക്കിൽ കേറ് സൂര്യ….
ഞാൻ ബാക്കിൽ പോയി ശ്രീ ചിരിച്ച് കൊണ്ട് നീങ്ങി ഇരുന്നു….
ഞാൻ വണ്ടിയിൽ കേറി ഓക്കെ റൈറ്റ് ….
റെമോ സ്പോർട്സ് മോഡ് ഇട്ടു
ഞാൻ : പിടിച്ച് ഇരുന്നോ എല്ലാരും… നന്ദ ബെൽറ്റ് ഇട്ടലോ….
ശവം വലിച്ച് അങ് ഒരു എടുക്കൽ വീൽ സ്പ്പിൻ നാട് മുഴുവൻ കേക്കാം
ഞാൻ : ടാ മഴ ആണ് നിൻ്റെ കഴപ്പ് കാട്ടല്ലെ ….
ശ്രീ : ചി വൃത്തിക്കേട് നീ ഇങ്ങനെ ഒക്കെ സംസാരിക്കോ സൂര്യ….
റെമോ : കൊള്ളാം വാ തുറന്നാ അവരാതം മാത്രമെ ഇവൻ പറയൂ…. നിനക്ക് അറിയാതെ ആണ്….
ശ്രീ : നിങൾ കാർ ഉണ്ടായിട്ട് എന്താ വൈകിയത്….
ഞാൻ : ബസ്സ് കാത്ത് നിന്നു ബസ്സ് ഇല്ല മഴ അവസാനം വണ്ടി എടുത്ത് നോക്കിയപ്പോ പൊടി പിന്നെ അത് കഴുകി എല്ലാം കഴിഞ്ഞപ്പോ ഒമ്പതര ആയി അവിടെ നിന്ന് പറ പറന്നാ വന്നത്
റെമോ : സ്പീഡ് ക്യാമറ അടിച്ചിട്ടുണ്ട് തോന്നുന്നു…
ഞാൻ : അതെ പെട്രോൾ ഉണ്ടോ….
റെമോ : കമ്മി ആണ് …
ഞാൻ : കേറ്റ് ….
ശ്രീ : എന്നാലും ഇതൊക്കെ മറച്ച് വച്ചില്ലെ നീ…
റെമോ : ഞാൻ പറഞ്ഞതാ അവരോട് എങ്കിലും പറയാം എന്ന്…ഇവൻ ആണ് ഇതൊന്നും ആരെയും അറിയിക്കണ്ട എന്ന് പറഞ്ഞത്…
മറിയ : മോശം ആയി പോയി മോശം ആയി പോയി…
ഞാൻ : ശ്രീ ടാ അത് എനിക്ക് ഈ
ശ്രീ : അറിയാം ഈ പട്ടി ഷോ കാണിക്കുന്നത് ഇഷ്ട്ടം അല്ല എന്നല്ലേ…
റെമോ : ഉണ്ട ആണ് അതൊന്നും അല്ല ഇതിൻ്റെ സൗണ്ട് കണ്ടോ അവൻ പൊട്ടിച്ചിച്ചു… ഇത് വെളിയിൽ കൊണ്ട് പോയാ ചെറിയ സീൻ ഉണ്ട്…
മറിയ : ഇതാണ് ല്ലേ രാവിലെ കേട്ട ഒച്ച ഞാൻ വിചാരിച്ചു അടുത്ത ഏതോ അമ്പലത്തിൽ പടക്കം പോട്ടിച്ചതാണ് എന്ന് ചെറിയ ശബ്ദം കേട്ടു…
ഞാൻ : അത് ഈ നാറി ഷോ ഇറക്കിയത് ആണ്…
റെമോ : നമ്മൾ വരുന്നത് നാലാള് അറിയണ്ടേ…
നന്ദൻ : പിടിച്ച് ബിൽ വരുമ്പോ അങ് തീർന്നോളും….
റെമോ : ഏയ് ഇല്ല ഇത് ടീ എൻ ആണ്….വണ്ടി
ശ്രീ : അതെന്താ
ഞാൻ : അത് വണ്ടി പിടിക്കാതെ ഇരിക്കാൻ വേണ്ടി ബോസ്സ് ചെയ്ത ബ്രില്ല്യയൻ്റ ഐഡിയ ആണ്… ഒരു പരിധി വരെ ബിൽ വരാതെ രക്ഷിക്കുന്നത് ഈ നമ്പർ പ്ലേറ്റ് ആണ്…
മറിയ : ഇത്ര കഷ്ട്ടപെട്ട് എന്തിനാ ഇത് വച്ചിരിക്കുന്നത്…
റെമോ : ഇവൻ്റെ ഒച്ച ആണ് ചെക്കൻ്റെ ഹൈലൈറ്റ്…
പെട്രോൾ പമ്പിൽ വണ്ടി കേറി… …
ഞാൻ ഗ്ളാസ് താത്തി..
പെട്രോൾ പമ്പിലെ ചേച്ചി : സുഖം അല്ലേ…
ഞാൻ : സുഖം ചേച്ചി…. ഫുൾ അടിച്ചോ … ടാ തുറക്ക്….
റെമോ : ചേച്ചിയെ സുഖം അല്ലെ…
ചേച്ചി : ആഹാ കൊള്ളാല്ലോ എങ്ങോട്ടാ എല്ലാരും കൂടെ വാഗമൺ തന്നെ ആണോ ….
ഞാൻ : 🙆 അയ്യേ അല്ല ചേച്ചി ഇവിടെ അടുത്ത് മറ്റെ കാട്ട് മൊക്കിലെ കോളജ് ഇല്ലെ അവിടെ ഒരു പ്രോജക്റ്റ് ഉണ്ട് അതിന് പോയത് ആണ്…
