Hero – 2 1

നന്ദൻ : എങ്കിൽ നീ ഒരു കാര്യം ചെയ്യ് അവൻ്റെ വീക്ക്നെസ് എന്താ നോക്കി സെറ്റ് ചെയ്യ്…

ശ്രീ : അവൻ്റെ വീക് നസ് ഉം

(ചിരിച്ച് കൊണ്ട് റെമോനേ നോക്കി….)

റെമോ : എനിക്ക് അറിയില്ല ….

ശ്രീ : പറ ടാ

റെമോ : പറയാം എനിക്ക് എന്താ യുസ് ….

ശ്രീ : നന്ദി പോരെ

റെമോ : അത് നീ തന്നെ വച്ചോ….

ശ്രീ : പിന്നെ

റെമോ : എൻ്റെ അസൈൻമെൻ്റ് രണ്ട് പേരും കൂടെ ചെയ്യണം….

ശ്രീ : ഹോ ശെരി…

(മറിയയെ നോക്കി കണ്ണുറിക്കി…)

റെമോ : പിന്നെ ഐഡിയ കിട്ടിയിട്ട് എന്നെ തെച്ചാ ഞാൻ നിന്നെയും അവനെയും വീണ്ടും തെറ്റിക്കും ….

ശ്രീ : 😖 ഒന്ന് പറ

റെമോ : അത് വീക്നെസ് ഇല്ല

ഹേ

അതെ അവന് ഒന്നിനോടും ഒരു പ്രതേക ഇഷ്ടം ഇല്ല ഉണ്ട് ഇന്ദ്രനേ ജീവൻ ആണ് അവന് പിന്നെ എന്നെയും

നന്ദൻ : എന്നെയും

റെമോ : സത്യം അവൻ എന്നും പറയും നന്ദനെ കൊന്നാലോ എന്ന്….

നന്ദൻ : പോടാ ഒന്ന്….

റെമോ : അപ്പോ നിങൾ പരുപാടി തോടങ്ങിക്കോ ഞാൻ പോട്ടെ ചെക്കൻ ഒറ്റക്കാ

നന്ദൻ : ഉം ഞാനും ഉണ്ട്….

ശ്രീ : എന്താടി ഇത്….

സമയം പതിനൊന്ന് മണി ആയി….

നന്ദൻ : ടാ ഇന്ന് ക്ളാസ്സ് വല്ലതും കാണുമോ

റെമോ : എവിടുന്ന്

നന്ദൻ : നാശം എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നെങ്കിൽ ഇവിടുന്ന് പോവുക എങ്കിലും ചെയ്യാമായിരുന്നു….

ടാ ഞാൻ ലൈബ്രറി വരെ പോവാ വരുന്നോ

റെമോ : എന്ത് കാര്യത്തിന്….

നീയോ

നന്ദൻ : ഇല്ലേ

ശെരി ശെരി…

ശ്രീ മഴയും നോക്കി വരാന്തയിൽ കൂടെ നടക്കുവായിരുന്നു….

പെട്ടെന്ന് ഒരു കൈ വന്ന് അവളെ വലിച്ചു….

ഹാ ….. വിട് എന്നെ വിട്

ഞാൻ : പെണക്കം ആണോ

ശ്രീ : വിട്

ഞാൻ : എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് പറഞ്ഞിട്ട് വിടാം

ശ്രീ : പറ ഞാൻ പോട്ടെ….

ഞാൻ : മുഖത്ത് നോക്കിയാൽ പറയാ…

അവൾ മുഖം പോകാതെ കണ്ണ് മാത്രം എൻ്റെ നേരെ ആക്കി

അമ്മാ പേയ്

അവൾ ചിരി കഷ്ട്ടപെട്ട് ഒതുക്കി

ശ്രീ : വേഗം പറ എനിക്ക് പോണം….

ശെരി കണ്ണട

കണ്ണടയോ

കണ്ണട അല്ല കണ്ണടക്ക് എന്ന്…

അവൾ കണ്ണടച്ച് നിന്നു….

ഞാൻ അവളുടെ കൈ പിടിച്ച് ഒരു ഡയറി മിൽക്ക് കൈയ്യിൽ വച്ച് കൊടുത്തു….

എന്തിനാ ഇത്

അതെ ഇന്ന് എനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടിടെ ബർത്ത് ഡേ ആണ്…

ശ്രീ കണ്ണുകൾ ഉയർത്തി എന്നെ ഒന്ന് നോക്കി….

അല്ലേ ഇന്ന് ബർത്ത് ഡേ അല്ലേ

ഉം

ഹാപ്പി ബർത്ത്ഡേ ടൂ യു…. 😊😊

താങ്ക്സ്….

ഇതേ ഉള്ളോ….

തൽക്കാലം ഇത്രയേ ഉള്ളൂ ജോലി ഒക്കെ കിട്ടിയിട്ട്

മതിനിത് തന്നെ ധാരാളം….അയ്യോ അവിടെ

എന്ത്

അവൾ എൻ്റെ കവിളിൽ അമർത്തി ഉമ്മ വച്ചു ….

അപ്പോ രാവിലെ പറ്റിച്ച ആണല്ലേ….

അതെ പിന്നെ നിനക്ക് ഒരു പണി തരാം വിചാരിച്ചു….

ഞാൻ പാവം…

അത് ശെരി തന്നെ പക്ഷേ നിനക്ക് ഒരു വൃത്തിക്കെട്ട സ്വഭാവം ഉണ്ട്….

സോറി ഇനി ചെയ്യില്ല

പറയട്ടെ….

പറ

മേലാൽ ഒരാളുടെ ഫീലിങ്സ്സ് വച്ച് കളിക്കരുത്….പിന്നെ എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ എൻ്റെ മുഖത്ത് നോക്കി ചോദിക്കണം കേട്ടോ……

ഇത്തിരി മാറി നിക്ക് കാണുന്നില്ല….

😕 വാ പോവാ…

അതെ സൂര്യ

പറ

ദേഷ്യം മാറിയോ

മാറി

അപ്പോ കൺഫോം ചെയ്യ്

എങ്ങനെ

ഒരു കെട്ടിപ്പിടിത്തം ഒരു ഉമ്മ….

അത് മതിയോ

മതി വേഗം തന്നോ ഈ കവിളിൽ മതി

അതൊന്നും ഇല്ല പോയെ ചുമ്മാ….

ബർത്ത്ഡേ ഗേൾ പറഞ്ഞ ആഗ്രഹം നടത്തി കൊടുക്കണം എന്നാണ്…

അങ്ങനെ ആരാ പറഞ്ഞത്

നാട്ടുനടപ്പ് അങ്ങനെ ആണ്…

വേറെ എന്തെങ്കിലും പറ

ഉം പറയട്ടെ

ഉം

എന്നെ നീ താമസിക്കുന്ന സ്ഥലത്ത് കൊണ്ട് പോ….

അതെന്തിനാ

ചുമ്മാ എനിക്ക് അറിയാൻ ….

ഞാൻ ഒരു വലിയ വീട്ടിൽ ആണ് താമസിക്കുന്നത് …

എനിക്കറിയാം

എങ്ങനെ

സ്വപ്നം

ഉം…. പക്ഷേ അത് എൻ്റെ വീടല്ല റാം അങ്കിളിൻ്റെ വീടാ…

ഓ അത് സാരം ഇല്ല കൊണ്ട് പോവോ…

ശെരി ഇന്ന് തന്നെ വേണോ

വേണം വേണം ഇപ്പൊ തന്നെ വേണം ….

ഇപ്പൊ എങ്ങനെ ആണ്

എൻ്റെ കാർ എടുക്കാം…. എന്താ…

അതൊന്നും വേണ്ട ഡോ നമ്മൾക്ക് ഇതിൻ്റെ കാര്യം പിന്നെ സംസാരിക്കാം….

ശെരി നിന്നെ ഞാൻ നിർബന്ധിക്കുന്നില്ല നിനക്ക് തോന്നുന്ന സമയത്ത് മതി….

താങ്ക്സ്

വാ പോവാ അവൾ എൻ്റെ തോളിൽ കൈ ഇട്ട് കൊണ്ട് പറഞ്ഞു….

ഞാൻ തോൾ വെട്ടിച്ച് കൈ മാറ്റി …

കണ്ടോ നീ ഇപ്പോഴും എന്നോട് അടുക്കുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *