കൃഷ്ണയും നീരജിന് തിരികെ നോക്കി..! പെട്ടെന്ന് കൃഷ്ണ ഫോൺ എടുത്ത് എന്തോ ടൈപ്പ് ചെയ്തു..! ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് മുഴങ്ങിയപ്പോ നീരജ് ഫോൺ എടുത്ത് നോക്കി..! കൃഷ്ണയുടെ മെസ്സേജ് ആണ്..!
അവൻ ചാറ്റ് തുറന്ന് മെസ്സേജ് റീഡ് ചെയ്തു..! കൃഷ്ണ : { എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്.. 🙂 } നീരജ് : { ആ… വാങ്ങിക്കാം..
🙂} കൃഷ്ണയുടെ മെസ്സേജിനുള്ള മറുപടിയായി നീരജ് മെസ്സേജ് അയച്ചു..! കൃഷ്ണ സ്റ്റാൻഡിന് സമീപത്തുള്ള ഒരു സ്റ്റേഷനറി ഷോപ്പിലേക്ക് കയറി..! കുറച്ച് ചാർട്ടും , എ ഫോർ സൈസ് പേപ്പറും വേറെ എന്തൊക്കെയോ ബുക്സും വാങ്ങി..! കൃഷ്ണ സാധനങ്ങൾ വാങ്ങിക്കഴിഞ്ഞ് പൈസ കൊടുത്തു..!
നീരജ് : ഞാൻ വേണേൽ പിടിക്കാ.. അത് കേൾക്കാൻ ഇരുന്നത് പോലെ കൃഷ്ണ നീരജിൻ്റെ കയ്യിലേക്ക് ഒരു കവർ കൊടുത്തു..! നീരജ് : നമുക്കൊരു ചായ കുടിച്ചാലോ.. 🤗 കൃഷ്ണ ശരിയെന്ന രീതിയിൽ തലയാട്ടി..!
നീരജ് അടുത്ത് കണ്ട തിരക്ക് കുറഞ്ഞ ഒരു ബേക്കറിയിലേക്ക് കയറി ..! പിന്നാലെ കൃഷ്ണയും…! തിരക്കൊഴിഞ്ഞ ഒരു ടേബിളിലേക്ക് രണ്ടാളുമിരുന്നു.. , അടുത്തുണ്ടായിരുന്ന കസേരകളിൽ സാധനങ്ങളും കയറ്റി വച്ചു..!
നീരജ് : കൃഷ്ണയ്ക്ക് ഒരു ചായ പറയട്ടെ…! 😊 കൃഷ്ണ : 🙂 കൃഷ്ണ വേണ്ടെന്ന് തലയാട്ടി..! നീരജ് : വേറെ എന്തേലും വേണോ..? കുടിക്കാൻ..!
👀 കൃഷ്ണ കൈകൊണ്ട് വേറെ എന്ന രീതിയിൽ കാണിച്ചു..! നീരജ് : കോഫി ആണോ വേണ്ടത്.. 👀 കൃഷ്ണ അതേ എന്ന് തലയാട്ടി..! കൃഷ്ണ പറഞ്ഞത് മനസിലായിട്ടല്ല , മറിച്ചൊരു ഊഹത്തിന് പുറത്ത് പറഞ്ഞതായിരുന്നു നീരജ് കോഫിയെന്ന്..!
ഓർഡർ എടുക്കാൻ ആള് വന്നപ്പോ നീരജ് ഒരു ചായയും ഒരു കോഫിക്കും ഓർഡർ കൊടുത്തു..! വെയിറ്റർ : കഴിക്കാൻ എന്താ വേണ്ടേ..! 🤗 നീരജ് കൃഷ്ണയിലേക്ക് കണ്ണ് പായിച്ചു..!
നീരജ് : കൃഷ്ണയ്ക്ക് എന്താ വേണ്ടേ..! പ്ഫ്സ് പറയട്ടെ… 😊 കൃഷ്ണ പഫ്സ് മതിയെന്ന് പറഞ്ഞു..! വെയിറ്റർ ഓർഡർ എടുത്ത ശേഷം പോയി..!
കൃഷ്ണ പതിയെ വീക്ഷിച്ചുകൊണ്ട് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു..! നീരജിൻ്റെ ഭാഗത്തേക്ക് നോക്കുമ്പോൾ കൃഷ്ണയും നീരജും പരസ്പരം ഒന്ന് ചിരിച്ചു..! വലിയ ലാഗ് അടുപ്പിക്കാതെ സപ്ലയർ ഒരു കോഫിയും ചായയും അത് പോലെ തന്നെ രണ്ട് പഫ്സും കൊണ്ട് വന്നു..! നീരജ് ചായ ഒന്ന് കുടിച്ച് നോക്കി , മുഖസ്തുതി പറയുവാണെന്ന് കരുതരുത്..
” നല്ല ഊമ്പിയ ചായ .. ” ..! ചായ പൊടിക്ക് പകരം വല്ല ഒടുകിൻ കായണോ ഈ മൈരുകൾ പൊടിച്ചിട്ടതെന്ന് അറിയില്ല..! അത്രയ്ക്കും കൈപ്പായിരുന്നു ചായയ്ക്ക്..!
പിന്നെ കൃഷ്ണ അടുത്തുള്ളത് കൊണ്ടും പാചക വാതകത്തിന് വില കൂടിയ പ്രതിസന്ധിയിൽ ആയതുകൊണ്ടും നീരജ് സംയമനം പാലിച്ചു..! തൻ്റെ ചായയോ മൂഞ്ചി എന്ന പിന്നെ കോഫി എങ്ങനെയായിരിക്കും എന്ന രീതിയിൽ നീരജ് കൃഷ്ണയെ നോക്കി..! ചൂട് പറക്കുന്ന കാപ്പി, അന്തരീക്ഷത്തിൽ അലിഞ്ഞ് ചേർന്ന് വറുത്ത കാപ്പിയുടെ മണം..! നീരജ് നോക്കിയിരിക്കെ കൃഷ്ണ കോഫി ഊതി ഊതി ആസ്വദിച്ചു കുടിച്ചു..!
ഈ കോഫിക്ക് ഇത്ര രുചിയുണ്ടോ എന്ന് നീരജ് ആ നിമിഷം ചിന്തിച്ചു..! അടുത്ത ഘട്ടം എന്ന നിലയിൽ നീരജ് പഫ്സ്സിലേക്ക് കൈ വച്ചു..! എപ്പോഴും പ്ഫ്സ് കഴിക്കുമ്പോ വിചാരിക്കുന്ന കാര്യമാണ് ഇതിൻ്റെ ഒരു തരിപോലും കളയാതെ കഴിക്കണം എന്ന്..! പക്ഷേ എന്ത് ചെയ്യാൻ പൊടി വീഴാതെ കഴിക്കാൻ നീരജിന് കൊണ്ടായില്ല..!
കുറച്ചൊക്കെ പ്ലേറ്റിലും കുറച്ച് ടേബിളിലേക്കും വീണു…! അല്ലെങ്കിലും അത് അങ്ങനെ വരൂ…! തിന്നുന്നതിന് ഇടയിൽ ചിറിയിൽ പറ്റിപ്പിടിച്ച പ്ഫ്സ് തരി തുടച്ച് കളയാൻ നീരജ് മറന്നു..! പക്ഷേ ഒരു കണക്കിന് ആ തരികൾ ഒരു അനുഗ്രഹമായി എന്ന് വേണം പറയാൻ..!
പഫ്സിൻ്റെ തരി കാണിച്ചു കൊടുത്തതും അത് തുടയ്ക്കാൻ സഹായിച്ചതും കൃഷ്ണ ആയിരുന്നു..! എൻ്റെ ഒരു അഭിപ്രായത്തിൽ ലൗ മാറ്ററിൽ ഡയറി മിൽക്കിനെ എത്രത്തോളം പങ്കുണ്ടോ അത്രത്തോളം പങ്ക് പഫ്സിനും ഉണ്ട്..! എന്തോരം കപ്പിൾസ് ആണ് ഈ ലൈമും പഫ്സും തിന്നുന്നത്..! അല്ലെങ്കിലും പഫ്സും ലൈമും തമ്മിലുള്ള അഗതാ പ്രണയം നമ്മളാരും കണ്ടില്ല എന്ന് നടിക്കരുത്…
