പ്രവീൺ : ആരേലും വല്ല സ്നേക്ക് റെസ്ക്യൂവറെ വിളിക്ക്.. 😖 നീരജ് : ( നിൻ്റെ അപ്പൻ കൊണ്ട് നിറുത്തിയിട്ടുണ്ടോ ഇവിടെ പാമ്പ് പിടുത്തക്കാരനെ.. 😏 ) സംഗതി സന്ദർഭത്തിന് ഒത്ത ചിന്തകളല്ല നീരജിൻ്റെ മനസിൽ വന്നതെങ്കിലും , ഈ സിബിഎസ്ഇ പുണ്ടയുടെ വർത്തനത്തിന് ഇത്തരം ചിന്തകള് വന്നിലേലെ അതിശയം ഉള്ളൂ.. സോണി : ഒരു വടി താ അതിനെ തല്ലി കൊല്ലാം..!
ലൈലു അനങ്ങല്ലെ… 🙂 ലീല പേടിച്ച് തല വെട്ടിച്ച് സോണിയെ നോക്കി..! പാമ്പ് പുറത്തേക്ക് നാക്ക് നീട്ടി കൊണ്ട് മുന്നേ നിന്നതിൽ നിന്നും കുറച്ചും കൂടി ഉയർന്നു..! പാമ്പിൻ്റെ വലുപ്പവും നീളം കൂടി നിന്ന എല്ലാവരിലും ഒരു പോലെ പേടി ഉളവാക്കി..!
അപ്പോഴാണ് കയ്യിൽ കിട്ടിയ വടിയും കൊണ്ട് സോണി പാമ്പിന് എടുത്ത് മാറ്റാൻ നോക്കിയത് ..! വടി മേലെ മുട്ടിയതും പാമ്പ് മുന്നോട്ട് ആഞ്ഞു..! ശ്രീലീല ശിവദാസൻ്റെ അവസാനം നിമിഷം അതായിരിക്കുമെന്ന് എല്ലാരും അറിയാതെ പോലും വിചാരിച്ചു..! ആ ഒരു നിമിഷത്തിലാണ് എല്ലാരെയും ഞെട്ടിച്ചുകൊണ്ട് നീരജ് ലീലയേയും കൊണ്ട് മറു സൈഡിലേക്ക് ചാടി വീണത്..!
ലീലയും നീരജും മലക്കം മറിഞ്ഞു കൊണ്ട് സൈഡിലേക്ക് മറിഞ്ഞു വീണു..! നീരജ് പകച്ചു കൊണ്ട് പാമ്പിനെ നോക്കി..! നീരജ് : ( ഈ സാമാനമായിരുന്നൊ.. 🙁 ) നീരജ് പാമ്പിനെ ശ്രദ്ധിച്ച് നോക്കിക്കൊണ്ട് മനസിൽ പറഞ്ഞു..!
സോണി പാമ്പിന് വടികൊണ്ട് ഒന്ന് കൊടുത്തു..! അല്ലെങ്കിലും ഈ മൈരനെ കണ്ടാലേ അറിയാ അവനെ മര്യാദയ്ക്ക് ഒരു ഈച്ചയെ പോലും ഓടിക്കാൻ അറിയില്ല എന്ന്..! ഈ മൈരനെ ഈ വായതാളം മാത്രം ഉള്ളൂ.. 🙂↔️ സോണി തല്ലിയാ അടിയുടെ പാട്
പാമ്പിൻ്റെ മേലെ വരാതെ അതിൻ്റെ സമീപത്തെ പുല്ലിൽ കൊണ്ട്..! ഇനിയൊരു ചാൻസ് അവനെ കൊടുത്താൽ എങ്ങാനും മേലെ കൊണ്ടാലോ കരുതി പാമ്പ് പാമ്പിൻ്റെ പാട്ടിന് ഇഴഞ്ഞ് പോയി..! നീരജ് അവൻ്റെ ദേഹത്തെ ഭാരം അറിഞ്ഞു..! നീരജ് നോക്കിയപ്പോ അവൻ ലീലയുടെ അടിയിലായിരുന്നു..!
നീരജ് : ( ഇത്രയും സ്ഥലം ഉണ്ടായിട്ടും ഈ നായിൻ്റെ മോൾക്ക് എൻ്റെ നെഞ്ചത്ത് വീഴാനാണോ സമയം കിട്ടിയുള്ളൂ..! എൻ്റെ കൃഷ്ണ ഇതെങ്ങാനും കണ്ടാൽ ഉണ്ടല്ലോ… എൻ്റെ അടിയന്തരം ഇന്ന് നടത്തേണ്ടി വന്നേനെ.. 😕 ) നീരജ് സ്വയം മനസിൽ പറഞ്ഞു കൊണ്ട് നോക്കിയപ്പോ…
പേടിച്ച് അടച്ച് പോയ കണ്ണുകൾ ലീല മെല്ലെ തുറന്നു..! ലീല കണ്ണുകൾ തുറന്നപ്പോ കാണുന്നത് നീരജിൻ്റെ മുഖമായിരുന്നു..! ” ഹാപ്പി ബർത്ത്ഡേ ലീല , ഇത് നിൻ്റെ രണ്ടാം ജന്മമാണ്.. 🤗 ” ഇതായിരിക്കോ ലീലയുടെ മനസിൽ തോന്നിയിട്ടുണ്ടാവുക..!
അതെന്തോ ആവട്ടെ… കം ടൂ ദി പോയിൻ്റ്..! നീരജ് : എഴുന്നേറ്റ് മാറടി… 😤 നീരജ് മേലെ കിടന്ന ലീലയെ നോക്കി പറഞ്ഞുകൊണ്ട് സൈഡിലേക്ക് തള്ളിയിട്ടു..!
ലീല ചക്ക വീണത് പോലെ സൈഡിലേക്ക് മറിഞ്ഞു വീണു..! നീരജ് നിലത്ത് നിന്നും എഴുന്നേറ്റ് കൊണ്ട് മേലെ ആയ മണ്ണ് കൈകൊണ്ട് തട്ടി കളഞ്ഞു..! നീരജ് തലയുയർത്തി മറ്റുള്ളവരെ നോക്കിയപ്പോൾ അവർ എല്ലാരും തന്നെ ആശ്ചര്യത്തോടെ നോക്കുന്നത് പോലെ നീരജിന് തോന്നി..! സത്യം പറഞ്ഞ നീരജിനപ്പോ മിന്നൽ മുരളി സിനിമയിൽ ഡയലോഗുകാണ് ഓർമ വന്നത്..!
” അന്ന്, അപ്പനെൻ്റെ കണ്ണിൽ കണ്ട ആ നിയോഗം എന്താണെന്ന് എനിക്കിപ്പോ മനസിലാവുന്നുണ്ട്..! ഈ നാടിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവനാണ് ഞാൻ , ഇവിടെ കാവലായി നിൽക്കേണ്ടത്… ഞാൻ കൂടെയുള്ളപ്പോൾ അവരുടെ മുഖത്തെ പ്രതീക്ഷ എനിക്ക് കാണാം … ” നീരജ് പിന്നെയും പണികൾ തുടർന്നു..
, കൂടി നിന്നവർ അവരുടെ സ്വകാര്യത്തിയിലേക്ക് മടങ്ങി..! ബിന്ദു : നീയെന്ത് ധൈര്യത്തിലാ ആ പാമ്പിൻ്റെ മുന്നിലേക്ക് ചാടിയത്.. 😤 നീരജിൻ്റെ ഷോൾഡറിൽ തല്ലി കൊണ്ട് ബിന്ദു ചേച്ചി പറഞ്ഞു..! നീരജ് : ആ…
നീരജ് ബിന്ദു ചേച്ചിയുടെ ചോദ്യത്തിന് ഉത്തരം നൽകി..! ബിന്ദു : ആ പാമ്പ് നിന്നെ എങ്ങാനും കടിച്ചതാണെങ്കിലോ.. 😤 നീരജ് : അതിനെ കടിച്ചില്ലലോ.. 🤗 ബിന്ദു : തർക്കുത്തരം പറയാതെ , അവർക്ക് എന്തേലും പറ്റിയ കൊണ്ട് കാണിക്കാനും ചികിത്സിക്കാനും കാശുണ്ട് ..!
