അതിന് ശേഷം എല്ലാരും കൂടെ കൂട്ടത്തോടെ നീരജിന് നോക്കി കൂവി..! നീരജിൻ്റെ കണ്ണ് നിറഞ്ഞോ എന്നൊരു തോന്നൽ..! നീരജ് പടികൾ ഇറങ്ങി ഹാളിലേക്ക് ചെന്നപ്പോ ബിന്ദു ചേച്ചി നിറക്കണ്ണുകളോടെ നിന്നു..! ബിന്ദു : എന്താടാ..
🥹 നീരജിന് നോക്കിക്കൊണ്ട് ബിന്ദു ചേച്ചി ചോദിച്ചു..! നീരജ് : ഏയ്.. ഒന്നുമില്ല..! നീരജ് വീടിന് പുറത്തേക്ക് നടന്നു കുറെ നേരം കോട്ടേഴ്‌സിൻ്റെ വരാന്തയിൽ ഇരുന്നു..!
മേലെ റൂമിൽ നിന്നും പാട്ടിൻ്റെയും ആഘോഷത്തിൻ്റെയും ശബ്ദം കേട്ടു..! അപ്പോഴാണ് നീരജിൻ്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്..! കൃഷ്ണയുടെ മെസ്സേജ് ആയിരുന്നു അത്..! കൃഷ്ണ : { ഹലോ…
എന്താണ് പരിപാടി , കഴിച്ചോ.. 🤗 } കൃഷ്ണയുടെ മെസ്സേജ് കണ്ടപ്പോ നീരജിൻ്റെ മുഖത്ത് ഒരു തെളിച്ചം വന്നു..! നീരജ് : { ഇല്ല… കഴിക്കണം..!
നി കഴിച്ചോ.. 😊 } കൃഷ്ണ : { കഴിക്കാൻ സമയം ആയല്ലോ..! വേഗം പോയി നല്ല കുട്ടിയായി എൻ്റെ പൊന്ന് മോൻ ഫുഡ് കഴിച്ചേ 😘 } നീരജ് : { കഴിക്കാം… കുറച്ച് നേരം കൂടി ഇങ്ങനെ മാനം നോക്കി ഇരിക്കാം കരുതി..
🤗 } കൃഷ്ണ : { എന്താണ് ഒരു സങ്കടം പോലെ..! ഒന്നുമില്ലാതെ ഇങ്ങനെ മാനം നോക്കി ഇരിക്കില്ലല്ലോ എൻ്റെ ചെക്കൻ.. 👀 } നീരജ് : { സങ്കടൊ എനിക്കോ..! ഞാനെൻ്റെ കുറുമ്പി പെണ്ണിനെ ആലോചിച്ച് ഇരുന്നതല്ലേ..
😘 } കൃഷ്ണ : { പഞ്ചാര ലേശം കൂടുതലാണോ ചേട്ടാ.. 😅 } നീരജ് : { എന്തിനാ പഞ്ചാര എൻ്റെ പഞ്ചാര കട്ടി അവിടെയുള്ളപ്പോ.. 😌 } കൃഷ്ണ : {
ശെരി.. ശെരി വയറ് വാടി ഇരിക്കാതെ വേഗം പോയി കഴിക്കാൻ നോക്ക്..! എനിക്ക് കുറച്ച് റെക്കോർഡ് എഴുതാൻ ഉണ്ട്.. 😊 } അത്രയും പറഞ്ഞ് കൃഷ്ണ ഓഫ്‌ലൈനിൽ പോയി..!
നീരജ് ഫോൺ സ്ക്രീനിൽ നിന്നും കണ്ണെടുത്തപ്പോഴാണ് ശോഭമ്മയും ബിന്ദുചേച്ചിയും ഗീതയും അങ്ങോട്ടേക്ക് വന്നത്..! ശോഭമ്മ : നീരജേ .. നിനക്ക് സങ്കടം ആയോ.. 😐 നീരജിന് നോക്കി ശോഭമ്മ പറഞ്ഞു..!
നീരജ് : എന്തിനെ..? ഞാനതൊന്നും കാര്യാക്കിയിട്ടെ ഇല്ല.. 😄 ഗീത : മോനെ.. അവര് അങ്ങനെ പെരുമാറുന്നു ഞങ്ങള് വിചാരിച്ചില്ല..!
🙂 നീരജ് : ഹലോ… എന്താണ് എല്ലാരുടെയും മുഖം ഇഞ്ചി കടിച്ചത് പോലെ ഇരിക്കുന്നത്..! അതിനെ മാത്രം ഇവിടെയിപ്പോ എന്താ ഉണ്ടായേ…! 👀 ബിന്ദു : 🙂 നീരജ് : ചേച്ചി തന്നല്ലേ എന്നോട് എന്തേലും പറഞ്ഞ തിരിച്ചൊന്നും പറയണ്ടാ പറഞ്ഞിട്ടുള്ളത്..!
അവർ പറഞ്ഞതൊന്നും ഞാൻ കാര്യായിട്ട് എടുത്തിട്ടില്ല..! പിന്നെ ഇപ്പൊ എനിക്ക് ക്ഷമിക്കാനായി ഒരു വരം കിട്ടിയിട്ടുണ്ട്.. 😌🤗🤍 നീരജ് ഒന്നും നടക്കാത്തത് പോലെ കൂളായി സംസാരിച്ചു..! അല്ലെങ്കിലും കൃഷ്ണയെ ഓർത്തിട്ടാണ് , ഇനിയുള്ള ജീവിതം അവളെ വിഷമിപ്പിക്കാതെ ജീവിക്കാൻ പറ്റണെ എന്നാണ്..!
അന്ന് രാത്രി നീരജ് തിരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങി..! പിറ്റെ ദിവസം എന്നത്തേയും പോലെ പാല് വാങ്ങാൻ പോയി… കൃഷ്ണയോട് പറയണ്ടാ കരുതിയതാണെങ്കിലും എന്തോ അവളോട് പറയാതിരിക്കാൻ തോന്നിയില്ല..! ഇന്നലെ രാത്രി നടന്ന കാര്യങ്ങള് നീരജ് കൃഷ്ണയോട് പറഞ്ഞു..!
അതൊക്കെ കേട്ടപ്പോ കൃഷ്ണയ്ക്ക് സത്യം പറഞ്ഞ നല്ല സങ്കടം ആയി , അവളുടെ കണ്ണൊക്കെ നിറഞ്ഞൊഴുകി..! പിന്നെ എല്ലാം കൃഷ്ണയ്ക്കും നീരജിനും വേണ്ടിയാണല്ലോ കരുതി പരസ്പരം അവർ സമാധാനപ്പെട്ടു..! വീട്ടിൽ പതിവ് പോലെ തിരിച്ചെത്തി നീരജ് അവൻ്റെ പണികൾ തുടങ്ങി..! ഇന്നലത്തെ ലഹളയുടെ കാര്യം കല്ലുവിൻ്റെ കാതിലെത്തുകയും അതിൻ്റെ പ്രതികരണം എന്നോണം കല്ലു എല്ലാരെയും ചീത്ത പറഞ്ഞു..!
ആദ്യമായിട്ടാണ് കല്ലുവിൻ്റെ ഇങ്ങനെ ഒരു മുഖം നീരജ് കാണുന്നത്. , അതും സ്വന്തം പേരക്കുട്ടികളുടേ മുൻപിൽ അതും നീരജിന് വേണ്ടി..! ( കല്ലുവിന് ഒരായിരം നന്ദി… 🤍 ) >>>12:13 ശോഭമ്മ : തൽക്കാലത്തേക്ക് അത് മതിയെടാ..!
ദാ… ഈ നാരങ്ങാ വെള്ളം കുടിക്ക്.. 🤗 തീ കത്തിക്കാനുള്ള വിറകിനായി മരത്തിൻ്റെ ഒരു ഇടത്തരം മുട്ടികൾ വെട്ടുകയായിരുന്നു നീരജ്..! നീരജ് : ഇത് മതിയാ..
