🙂 നീരജ് : ഞാൻ വേണെന്ന് വെച്ചല്ല..! ഇങ്ങോട്ട് വന്ന് പ്രശ്നം ഉണ്ടാക്കിയതാ..! അതല്ലെങ്കിലും ഞാൻ വെറുതെ ഇരുന്നാലും വരേണ്ട വള്ളി തേടി പിടിച്ചന്നെ എത്തുമല്ലോ..! 😐 മുത്തശി : ഇയ്യ്..
അതൊന്നും കാര്യാക്കണ്ട..! 😊 നീരജ് : കാര്യാക്കിയിട്ടും കാര്യമില്ലെന്ന് എനിക്കറിയാലോ..! 😐 നീരജിൻ്റെ മുഖത്തെ ചിരിയെല്ലാം മാഞ്ഞു..! നീരജ് : ശെരി ആ പ്രശ്നം വിട്..!
പിന്നെ ഇപ്പൊ എങ്ങിനെ ഉണ്ട്.. 😅 നീരജ് സ്വിച്ച് ഇട്ട പോലെ വിഷയം മാറ്റി..! അല്ലെങ്കിലും നീരജ് അതൊന്നും കാര്യമായിട്ട് എടുത്തുണ്ടാവില്ല.. 😊 മുത്തശ്ശി : ഈ കിടക്കണ കിടപ്പന്നെ..!
നീയൊന്ന് എന്നെ വെളിയിൽ കൊണ്ടുപോയി ഇരുത്തോ.. 🙂 റൂമിൽ ഇങ്ങനെ തന്നെ ഒരേ കിടപ്പ് കിടക്കുന്നത് കൊണ്ടാവും കല്ലുവിൻ്റെ മുഖത്ത് ഒരു വിഷാദം..! നീരജ് : ഞാൻ എന്ത് ചെയ്യാനാ കല്ലു..! 🙂 നീരജ് അവൻ്റെ നിസ്സഹായത തുറന്ന് പറഞ്ഞു..!
മുത്തശ്ശി : എപ്പോഴത്തെയും പോലെ മതി..!
ആ ബെഞ്ചിൻ്റെ അവിടെ.. 🙂 നീരജ് : ഞാൻ ഒന്ന് നോക്കട്ടെ… നോക്കിയിട്ട് പറയാ.. 🤗😌 നീരജ് കുറച്ച് നേരം കൂടി മുറിയിൽ ഇരുന്നിട്ട് പുറത്തേക്ക് പോയി..!
പോകുന്ന വഴിക്ക് ശോഭമ്മയേ കണ്ട് ആവശ്യം പറഞ്ഞപ്പോ രണ്ടൂസം കഴിഞ്ഞിട്ട് പുറത്ത് കൊണ്ട് പോവാമെന്ന് പറഞ്ഞു..! >>> കിച്ചു : വൈകീട്ട് പാടത്തിക്ക് വരാ പറഞ്ഞിട്ട് നൈസ് ആയി മുങ്ങീലെ.. കിച്ചു വന്നപാടെ ചോദിച്ചു..! നീരജ് : ഇല്ലടാ…
കളിക്കാൻ വരാ കരുതി ഇരുന്നതാണ്..! അപ്പോഴാണ് അച്ചുനെ വിളിക്കാൻ പോണ്ടി വന്നത്..! പോയിട്ട് വരുമ്പോ കുറച്ചധികം സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു അതും കൂടി വാങ്ങി കഴിഞ്ഞപ്പോഴേക്കും സമയം അതിൻ്റെ പാട്ടിന് പോയി..! പിന്നെ പാടത്തിക്ക് വന്നിട്ട് കാര്യമില്ല തോന്നി…
🙂 നീരജ് ഒന്ന് നെടുവീർപ്പിട്ടു..! കിച്ചു : എന്താണ്ണാ.. മുഖത്തൊരു വൈക്ലഭ്യം… 👀 നീരജിൻ്റെ മുഖത്തെ മ്ലാനത കണ്ടിട്ട് കിച്ചു ചോദിച്ചു..!
നീരജ് : ഓ… ഒന്നൂല്ലടാ..! വെക്കേഷൻ ഒക്കെ ആയില്ലേ.. കിച്ചു : അതിന് അണ്ണൻ്റെ പഠിത്തം കഴിഞ്ഞിട്ട് കൊല്ലം കൊറെ ആയില്ലേ..
👀 നീരജ് പറഞ്ഞ് മുഴുവിക്കുന്നതിന് മുൻപായി കിച്ചു ഇടയിൽ കയറി പറഞ്ഞു..! നീരജ് : എൻ്റെ കാര്യം അല്ലടാ..! ശോഭമ്മയുടെ ബന്ധത്തിൽപെട്ട കുറച്ച് മാരണങ്ങൾ ഇങ്ങോട്ടേക്ക് കെട്ടിയെടുക്കുണ്ട് പറഞ്ഞു..! നിനക്കറിയാലൊ ഒരുത്തി ഉണ്ടാക്കിയ പുകില്..
🥵 കിച്ചു : എൻ്റെ പൊന്നണ്ണാ… അത് മാത്രം എന്നെ ഓർമിപ്പിക്കലെ..! വേറെ എന്തേലും പറ.. 😤 നീരജ് : വേറെ എന്താ..
കഴിഞ്ഞ ദിവസം കല്ലുന് ഹോസ്പിറ്റലിൽ കൊണ്ട് പോയി…! അതന്നെയാണ് ആകെ ഉള്ള ഒരു വിശേഷം.. 😅 കിച്ചു : അതെപ്പോ.. അതെന്നോട് പറഞ്ഞില്ല..
😐 നീരജ് : ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോ കാർ മുട്ടിയതല്ലേ ഇന്നലെ ശരിയാക്കാൻ പോയത്..! അതിൻ്റെ പൈസ കൊണ്ടല്ലേ മൈരാ നമ്മള് മന്തി തിന്നത്.. 😤 കിച്ചു : ഓ… ഞാനതങ്ങ് പെട്ടെന്ന് മറന്നു..!
😅 നീരജ് : നി മറക്കും.. പക്ഷേ ഞാനത് മറക്കില്ല.. 😤 നീരജൊന്ന് നെടുവീർപ്പിട്ടു..! കിച്ചു : വാട്ട് ഹാപ്പൻഡ് അണ്ണാ..
👀 നീരജ് : ഒന്നും പറയണ്ടടാ.. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത ദിവസം മറ്റവളില്ലേ ആ ലീല അവളും അമ്മയും കൂടി വന്നായിരുന്നു..! അവിടെ വച്ച് ഒന്നും രണ്ടും പറഞ്ഞ് ചെറിയ കാശപിഷയായി.. കിച്ചു : അടിയായ..
😳 നീരജ് പറഞ്ഞത് കേട്ട് കിച്ചു ചോദിച്ചു..! നീരജ് : അടി ഒന്നുമായില്ല… ചെറിയ വാക്ക് തർക്കം.. 😤 കിച്ചു : ആ…
അണ്ണാൻ്റെ ഓരോ നല്ല സമയങ്ങളെ..! എൻ്റെ ഒരു അഭിപ്രായത്തിൽ അന്ന് മതിലു ചാടിയ സമയത്ത് തന്നെ വല്ല ചെടി ചട്ടിയും തലയിലിട്ട് അവളെ അങ്ങ് തീർക്കായിരുന്നില്ലേ..! അത് സംഭവിച്ചതാണേ
അണ്ണനെ ഈ ഗതി വരില്ലല്ലോ..! 😕 നീരജ് : ഊമ്പിയാ മതി , എന്നിട്ട് വേണം പിറ്റെ ദിവസം തൊട്ട് ഞാൻ ജയിലിൽ കിടന്ന് അഴിയെണ്ണാൻ.. 😤 സംഗതി നീരജിന് ഒരു ആശ്വാസം ആയിക്കോട്ടെ കരുതി കിച്ചു പറഞ്ഞതാണ്..! എന്നാലും ഒരാളെ കൊന്നിട്ട് എന്ത് ആശ്വാസം കിട്ടാൻ..
