😏 ലീല പ്രശ്നത്തിന് തുടക്കം കുറിച്ചാൽ അത് ആളിക്കത്തിക്കുമെന്നഭാവത്തിലായിരുന്നു നീരജ്..! ഗീത : എന്താ മോളെ ഇങ്ങനെ..! ഒരാളോട് ഇങ്ങനെയാണോ സംസാരിക്കുന്നത്… അതും ഹോസ്പിറ്റലിൽ വെച്ച്..
😐..! ലീല : ഇവനോടൊക്കെ ഇങ്ങനെ സംസാരിച്ചാലേ പഠിക്കൂ..! അമ്മ തന്നെ കണ്ടതല്ലേ… അവൻ പറഞ്ഞത്..
😡 നീരജ് : ( ഓ… ഇവര് ഈ ശവത്തിൻ്റെ അമ്മയായിരുന്നോ… 😏🙌 ) ഗീത : മോനെ.. ഞാൻ ഗീത..
,ലീലയുടെ അമ്മയാണ്..! ശോഭ അമ്മയ്ക്ക് വയ്യ പറഞ്ഞിട്ട് വിളിച്ചു അതാ ഈ സമയത്ത് തന്നെ വന്നത്..! മോൻ ആരാണെന്ന് അറിയില്ല വെറുതെ പ്രശ്നം ഉണ്ടാക്കരുത്..! 🙏 ലീല പറഞ്ഞതിനോട് ഒരു ക്ഷമ എന്ന രീതിയിലായിരുന്നു ആ സ്ത്രീയുടെ സംസാരം..!
ലീല
: അമ്മ…! അമ്മയെന്തിനാ ഇവൻ്റെയൊക്കെ കാല് പിടിക്കാൻ പോണേ.. 😤 നീരജിനോടുള്ള അമ്മയുടെ പ്രതികരണം കണ്ട് ലീല പൊട്ടിത്തെറിക്കാൻ തുടങ്ങി..! ഗീത : ലീലേ..
നീയൊന്ന് മിണ്ടാതിരുന്നേ..! മോനെ വെറുതെ ഒരു പ്രശ്നം ഉണ്ടാക്കരുത്..! അവള് മുത്തശ്ശിക്ക് വയ്യ എന്നറിഞ്ഞതിലുള്ള ഒരു സങ്കടത്തിൽ പറഞ്ഞു പോയതാണ്..! ലീല : അമ്മയൊന്നു മിണ്ടാതിരുന്നേ..
, ഇവനിത് എപ്പോഴുമുള്ള സൂക്കേടാണ്.. 😏 നീരജ് : ആർക്കാടി .. സൂകേട്..! ദേ…
പെണ്ണെ ഒരു പാട് അങ്ങോട്ട് വെളയല്ലേ..! നി നിൻ്റെ വാല്യാക്കാരോട് സംസാരിക്കുന്ന ധാർഷ്ട്യത്തോട് എന്നോടു സംസാരിക്കാൻ വന്നാലുണ്ടല്ലോ..! എപ്പോഴത്തെയും പോലെ ഞാൻ വെറുതെ ഇരിക്കില്ല.. 😡 ലീല : നീയൊരു പുല്ലും ചെയ്യില്ല..!
അത്ര ധൈര്യം ഉണ്ടേൽ നീയൊന്ന് തൊട്ട് നോക്കടാ.. 😏 ഗീത : ലീലേ നീയൊന്ന് മിണ്ടാതിരുന്നേ..! മോനെ നിന്നോട് പ്രശ്നം ഉണ്ടാക്കാൻ വന്നതല്ല ഞാൻ..! നിനക്ക് പറ്റുമെങ്കിൽ റൂം ഏതാണെന്ന് കാണിച്ചു താ..
😤 ലീലയുടെയും നീരജിൻ്റെയും വാക്ക് തർക്കങ്ങൾക്കിടയിൽ പെട്ട് ഗീത പൊട്ടി തെറിച്ചു കൊണ്ട് പറഞ്ഞു..! നീരജ് : ഹലോ.. ഹലോ… , എൻ്റെ പൊന്ന് മാഡം..!
നിങ്ങളെ തടഞ്ഞിട്ടൊ മെക്കിട്ട് കയറിയിട്ടോ എനിക്കൊന്നും കിട്ടാൻ പോണില്ല..! പിന്നെ വിസിറ്റേർസിനെ അലൗഡ് ചെയ്യണ്ടാന്ന് ഡോക്ടർ പറഞ്ഞതാണ്..! പിന്നെ മുത്തശ്ശിക്ക് ബ്രിതിംഗ് പ്രോബ്ലം ഉള്ളത് കൊണ്ട് പുറത്ത് നിന്ന് ആരെയും ശോഭമ്മ പറയാതെ എനിക്ക് കയറ്റി വിടാൻ പറ്റില്ല..! നിങ്ങളാരാണെന്ന് എനിക്കറിയില്ല അതോണ്ടാണ് മാന്യതയുടെ ഭാഷയിൽ ആരാണെന്ന് ചോദിച്ചത്..!
അതിനിത്രയും സംസാരിച്ച് വഷളാക്കിയത് നിങ്ങളുടെ മോളാണ് ഞാനല്ല.. 😏😐 ഗീത : ശെരി… റൂം ഏതാണ്..? 👀 ഗീതയുടെ ചോദ്യം കേട്ട് നീരജ് വെറുതെ വായതാളം അടിക്കണ്ടാ കരുതി മുത്തശ്ശിയുടെ റൂമിനടുത്തേക്ക് നടന്നു..!
റൂമിന് മുന്നിലെത്തിയപ്പോൾ നീരജ് കൈകൊണ്ട് ഇതാണ് റൂമെന്ന് കാണിച്ചു..! ഗീതയും ലീലയും റൂമിലേക്ക് കയറി..! റൂമിലേക്ക് കടക്കുമ്പോഴും ലീലയുടെ കണ്ണുകളിൽ ദേഷ്യം കത്തി നിൽക്കുന്നത് നീരജ് കണ്ടു..! അതിനൊരു പുച്ഛത്തോടെയുള്ള റിയാക്കഷൻ ആയിരുന്നു നീരജിട്ട് കൊടുത്തത്..!
( റൂമിനകത്ത് ) ലീലയും ഗീതയും പോകുമ്പോ ശോഭമ്മ ഉറക്കത്തിലായിരുന്നു..! ഗീത : ശോഭേ.. ശോഭേ.. ഗീത ഉറക്കത്തിലായിരുന്ന ശോഭയെ തട്ടി വിളിച്ചു..!
തുടരെ തുടരെയുള്ള തട്ടലിൻ്റെ ഫലമായി ശോഭ കണ്ണ് തുറന്നു..! ശോഭ : ആ… ഏടത്തിയൊ .. 😊 ഉറക്കം ബാധിച്ച കണ്ണുകളോടെ ശോഭ ചിരിച്ചു..!
ശോഭ : ഇരിക്ക്… ഏടത്തി..! 🤗 ഗീതയും ലീലയും അവിടെയുണ്ടായിരുന്ന ചെയറിൽ ഇരുന്നു..! ഗീത : അമ്മയ്ക്കിപ്പോ എങ്ങിനെ ഉണ്ട് ശോഭേ..?
👀 ഗീത ബെഡിൽ ട്രിപ്പ് ഇട്ട് കിടക്കുന്ന കല്ലുന് നോക്കി ചോദിച്ചു..! ശോഭ : അമ്മായിക്കിപ്പോ കുഴപ്പം ഒന്നുമില്ല..! ഞാൻ ഏട്ടനെ വിളിച്ചു പറഞ്ഞതാണല്ലോ.. കുഴപ്പമൊന്നും ഇല്ലെന്ന്..!
ഏടത്തിയിപ്പോ ഓടി പിടഞ്ഞു വരണ്ടായിരുന്നില്ല..! അത് ഇത്രയും
ദൂരം വണ്ടിയോടിച്ച് അതും ഈ രാത്രിയില്.. 🙂 ഗീത : ഏയ്.. അതൊന്നും കുഴപ്പമില്ല..! ഡ്രൈവ് ചെയ്തതൊക്കെ ഇവളാ..!
അമ്മയ്ക്ക് വയ്യ പറഞ്ഞപ്പോ.. , പിന്നെ നീയും ഒറ്റയ്ക്കല്ലേ കരുതി..! അതാ ഈ നേരത്ത് തന്നെ വന്നത്.. 😊 ഗീത ശോഭയെ സമാധാനിപ്പിച്ച് കൊണ്ടെന്ന് പോലെ സംസാരിച്ചു..!
