ഇനി നി നിൻ്റെ സ്റ്റാൻഡിൽ തന്നെ ഉറച്ച് നിക്ക്… എൻ്റെ നിലപാടിൻ്റെ നിറകുടമേ…! നീരജും ബിന്ദു ചേച്ചിയും വീടിന് മുന്നിൽ എത്തി..! ബിന്ദു ചേച്ചി കുട നിവർത്തി തന്നെ ഉണങ്ങാൻ വച്ചു..!
വീടിനകത്തേക്ക് കയറിയപ്പോ ഒരു സമ്മേളനത്തിനുള്ള ആളുണ്ടായിരുന്നു അവിടെ..! ഇനി ഗാന്ധി ഇല്ലാതെ നാലാമത്തെ വട്ടമേശ സമേളനത്തിനുള്ള തയ്യാറെടുപ്പിലായിരിക്കോ.. 👀..! ബൈ ദി ബൈ ഒന്നാം വട്ടമേശ സമ്മേളനം നടന്നത് 1930 അങ്ങ് ലണ്ടനിൽ വെച്ചായിരുന്നു..!
നീരജിന് കണ്ടതും പലരുടെയും മുഖത്ത് ദേഷ്യം തിളച്ച് മറയുന്നുണ്ടായിരുന്നു..! നീരജ് അത്തരം നോട്ടങ്ങളെ ഇഗ്നോർ ചെയ്തു കൊണ്ട് ശോഭമ്മയേ പരതി..! ശോഭമ്മയുടെ മുഖവും ഏതാണ്ട് അതേ ടോണിൽ ദേഷ്യം കൊണ്ട് ചുട്ട് പഴുത്തിരിക്കുവായിരുന്നു..! ഹാളിൽ ഇട്ട സെറ്റിയുടെ ഒരു ഭാഗത്ത് വലത്തെ കയ്യിൽ കെട്ടുമായി നമ്മടെ മെയിൻ സോണി ഇരിപ്പുണ്ടായിരുന്നു..!
ഒപ്പം ബാലചന്ദ്ര മേനോന് അനുസ്മരിപ്പിക്കും വിധം തലയിൽ വിലങ്ങനെ ഒരു കെട്ടും..! കുട്ടാ… ഇതിൻ്റെ വല്ല ആവശ്യം മുണ്ടായിരുന്നോടാ നിനക്ക്… ( ബാലചന്ദ്ര മേനോൻ ഐക്കോണിക് ഡയലോഗ് ) എന്ന് പറയുന്നത് പോലെ നീരജിന് തോന്നി..!
എന്തേലും മിണ്ടിയാൽ പ്രശ്നം ആവുന്നു അറിയാവുന്നത് കൊണ്ട് നീരജ് ഒന്നും മിണ്ടിയില്ല..! അപ്പോഴാണ് മഴ നനഞ്ഞ് ജിത്തു കയറി വന്നത്..! വന്നപ്പാടെ നീരജിന് കണ്ടതും കൈ വീശി നീരജിൻ്റെ മുഖത്തേക്ക് ഒന്ന് കൊടുത്തു..! ജിത്തു : ഡാ….
കഴുവേറി മോനെ..! വേണ്ട വേണ്ട കരുതി ഒതുങ്ങി ഇരുന്നതാണ് ഞാൻ..! നീയെൻ്റെ അനിയനെ തല്ലുംല്ലെ… 😡 ജിത്തു ഉറക്കെ ആക്രോശിച്ച് കൊണ്ട് നീരജിന് തല്ലാൻ കൈ ഓങ്ങിയതും അവനെ എല്ലാവരും കൂടി വട്ടം പിടിച്ചു..!
ജിത്തു : നീ നോക്കിക്കോടാ ഇനി നിനക്കിവിടെ സമാധാനത്തോടെ പണിയെടുക്കാൻ പറ്റണത് എനിക്കൊന്ന് കാണണം.. 😡😏 ശോഭ : ജിത്തു മതി… വേണ്ട…! ശോഭമ്മ ജിത്തുവിന് നോക്കി പറഞ്ഞു..!
ജിത്തു : ആ… വെറുതെയല്ല ഇപ്പൊ മനസിലായി ആൻ്റിയുടെ സപ്പോർട്ട് ഉള്ളത് കൊണ്ടാണ് ഈ ചെറ്റ ഞങ്ങടെ മെക്കിട്ട് കേറണത്..! ആൻ്റിക്ക് വിഷമം ഉണ്ടാവില്ല കാരണം തല്ല് കൊണ്ടത് എൻ്റെ അനിയനെ ആണ് അതും ടൗണിൽ വച്ച്.. 😡 ശോഭ : ഞാനാരെയും സപ്പോർട്ട് ചെയ്ത് സംസാരിക്കാൻ വന്നതല്ല..!
എല്ലാരും കൂടി വട്ടത്തിലിട്ട് അവനെ നേരെ ഈ കൊല വിളി നടത്തുന്നുണ്ടല്ലോ .. അവനും എന്തേലും പറയാൻ ഉണ്ടാവും.. ജിത്തു : ആ… ബെസ്റ്റ് ഇപ്പൊ എങ്ങിനെ ഇരിക്കണ്..
😡 ജിത്തു ദേഷ്യം കൊണ്ട് ഭിത്തിയിലേക്ക് നോക്കി..! ലീല : ഇതന്നെയാണിവിടെ എപ്പോഴും
നടക്കാറുള്ളത്..! ഞാൻ ഇതൊക്കെ നിങ്ങളോട് പറഞ്ഞപ്പോ എല്ലാരും കൂടി എന്നെ കളിയാക്കിയില്ലേ.. 😏 പ്രവീൺ : ആൻ്റി എന്തിനാ ഈ മൈരനെ വേണ്ടി വക്കാലത്ത് പിടിക്കണേ..! ഇവിനിവിടെത്തെ പണിക്കാരൻ അല്ലെ , അല്ലാതെ ആൻ്റിയുടെ മോൻ ഒന്നുമല്ലല്ലോ…
😏 ശോഭമ്മ എല്ലാർക്ക് മുൻപിലും നിശബ്ദയായി നിൽക്കപെട്ടു..! ശോഭമ്മയുടെ നിൽപ്പ് കണ്ടപ്പോ അത്രേ നേരം സംസാരിക്കാതെ ഇരുന്ന നീരജ് വാ തുറന്നു..! നീരജ് : ശോഭമ്മേ… ഞാൻ വേണോന്ന് വച്ച് തല്ലിയതല്ല..
,അപ്പോഴത്തെ ഒരു ഇതിൽ തല്ലി പോയതാണ്.. നീരജ് ഉറക്കെ ശോഭമ്മയോടെന്ന പോലെ എല്ലാരോടുമായി പറഞ്ഞു..! ശിവദാസൻ : എന്ന് പറഞ്ഞിട്ട് നി ചെമ്പകശ്ശേരിയിലെ കുട്ടീടെ മേലെ കയറി കൈ വെക്കാൻ മാത്രം വളർന്നോ.. 😡 ഇയ്യാളിത് എന്തോന്ന് നേരവും കാലവും നോക്കാതെ സ്വന്തം തറവാടിന് പ്രൊമോഷൻ ചെയ്യാൻ ഇറങ്ങിയിരിക്കുന്നോ..!
അതെന്താ ചെമ്പകശ്ശേരിയിലെ പിള്ളാരുടെ മേലെ കൈ വച്ച ചോര പൊടിയില്ലേ , അവർക്കെന്താ വേദനിക്കില്ലെ.. 😏 നീരജ് : ചെമ്പകശ്ശേരി എന്നല്ല നാട് ഭരിച്ച രാജാക്കന്മാരാണെങ്കിലും തെണ്ടിത്തരം കാണിച്ച ഞാൻ തല്ലും… 😏 എല്ലാരും നീരജിന് തന്നെ ഉറ്റു നോക്കി..! അത്ര നേരം സൈലൻ്റ് ആയി നിന്ന നീരജ് വയലൻ്റെ മോഡിലേക്ക് മാറുന്നത് പോലെ തോന്നി..!
ഇനിയിപ്പോ വരുന്നിടത്ത് വച്ച് നോക്കാം..! നീരജ് : ശോഭമ്മേ…! എനിക്കൊരു ഇഷ്ടം ഉണ്ട് ഒരു പെൺകുട്ടിയോട്.. , അവൾക്കും എന്നെ തിരിച്ചിഷ്ടമാണ്..!
