😐 നീരജ് സ്വയം പറഞ്ഞു കൊണ്ട് തലയ്ക്ക് കൈവച്ചു..! അച്ചുവിന് സ്കൂളിൽ കൊണ്ടാക്കുന്നതും അതുപോലെ വിളിക്കാൻ പോകുന്നതുമായ ഡ്യൂട്ടി ചെയ്യുന്നത് നീരജാണ്..! ഇന്നത്തെ അമ്പലം വിസിറ്റിനിടയിൽ നീരജ് ആ കാര്യം മറന്നു..! നീരജ് : ഷെ…
അമ്പലത്തിൽ വച്ച് കണ്ടപ്പോ പോലും അവളുടെ കാര്യം മറന്നല്ലോ.. 😐..! രാവിലെ അമ്പലത്തിൽ വച്ച് ശോഭമ്മയുടെ കൂടെ അച്ചുവിന് കണ്ടപ്പോഴും ആ കാര്യം ഓർമ വന്നില്ല..! നീരജ് വേഗം കിച്ചനിലേക്ക് ചെന്നു..!
വിചാരിച്ചത് പോലെ തന്നെ ബിന്ദു ചേച്ചി അവിടെ നിൽപ്പുണ്ടായിരുന്നു..! നീരജ് : ചേച്ചി.. അതേ.. , അച്ചുവിന് ചെറുതായി സ്കൂളിൽ കൊണ്ടാക്കാൻ മറന്നു ടാ..
🫣👀 നീരജ് ബിന്ദു ചേച്ചിയോട് തൊലിഞ ചിരിയോടെ പറഞ്ഞു..! നീരജ് : നി മറക്കും..! വേറെ എന്തേലും ഓർമ ഉണ്ടോ നിനക്ക്.. 👀😤 ബിന്ദു ചേച്ചിയുടെ മറുപടിയിൽ നീരജിന് എന്തോ കുത്തിപറയുന്നത് പോലെ അവനെ തോന്നി..!
ബിന്ദു : 🤨👀 നീരജ് : എന്തേച്ചി .. 👀 ബിന്ദു ചേച്ചിയുടെ തുറിച്ചുള്ള നോട്ടം കണ്ടിട്ട് നീരജ് ചോദിച്ചു..! ബിന്ദു : ഏയ്… ഒന്നൂല്ല..!
ഭഗവാനോട് നന്നായി പ്രാർത്ഥിച്ചോ..? നീരജ് : ഹാ… കുഴപ്പമില്ലാത്ത രീതിയിൽ … 🙂 ബിന്ദു : എന്ത്..?
നീരജ് :
പ്രാർത്ഥിച്ചോ എന്നല്ലേ.. 👀 നീരജ് ബിന്ദു ചേച്ചിയെ സസൂക്ഷ്മം നിരീക്ഷിച്ച് കൊണ്ട് മറുപടി പറഞ്ഞു..! ബിന്ദു : നിന്നെ ശോഭേച്ചി ചോദിച്ചായിരുന്നു .. നീരജ് : എന്തിനെ😳..?
അല്ല എന്താ ചോദിച്ചേ.. 🙂 ആദ്യം വന്ന വെപ്രാളം അടക്കി പിടിച്ച് നീരജ് സാധാരണം എന്നോണം ചോദിച്ചു..! ബിന്ദു : അല്ല അമ്പലത്തിൽ പോയിട്ട് അവൻ വന്നില്ലേ എന്ന്..! 😌 നീരജ് : ഓ…
😃 ബിന്ദു : വന്ന നിന്നോട് ഒന്ന് കാണണം പറഞ്ഞു..! 😌 നീരജ് : എന്നാ പിന്നെ പോയി തല കാണിച്ചിട്ട് വരാ.. 😅 നീരജ് ചിരിച്ചു കൊണ്ട് പറഞ്ഞു..! ബിന്ദു : ആ തല പോവാതെ നോക്കിക്കോ..
🤭 നീരജ് : 😐 ബിന്ദു ചേച്ചി നീരജിനോട് അത്രയും പറഞ്ഞു കൊണ്ട് അവിടെ ഉണ്ടായിരുന്ന ടവലിൽ കൈത്തുടച്ചു..! ബിന്ദു : വാ… നീരജ് : എങ്ങോട്ട് .. 👀 ബിന്ദു : ശോഭേച്ചിയെ കാണണ്ടേ…
നീരജ് : അത് ഞാൻ കണ്ടോളം.. 👀 ബിന്ദു : വാടാ ചെക്കാ… 😤 ബിന്ദു ചേച്ചി നീരജിന് കലിപ്പിച്ചു നോക്കി..! .
. . ശോഭമ്മ : നീയെന്ത് പറഞ്ഞിട്ടാ ഇവിടെന്ന് പോയത്..? 🤨 സെറ്റിയിലിരുന്ന് പത്രം നോക്കി കൊണ്ട് ശോഭമ്മ നീരജിനോട് ചോദിച്ചു..!
നീരജ് : പ്രാർത്ഥിക്കാൻ.. 😁 ശോഭമ്മ : ആരുടെ ഒപ്പം..? നീരജ് പറഞ്ഞതും ശോഭമ്മ അടുത്ത ചോദ്യമെടുത്തിട്ടു..! നീരജ് : കിച്ചുവിൻ്റെ ഒപ്പം..!
അവനും ഉണ്ടായിരുന്നല്ലോ കൂടെ ..! ശോഭമ്മ കണ്ടില്ലേ.. 😃 ബിന്ദു : അപ്പൊ ആ കൂടെ കണ്ട പെണ്ണോ..? 👀 ശോഭമ്മയുടെ അടുത്ത ചോദ്യത്തിന് കാത്ത് നിന്ന നീരജിൻ്റെ മുന്നിലേക്ക് മെയിൻ കണ്ടൻ്റെടുത്തിട്ട് അവനെ കുഴപ്പിച്ചത് ബിന്ദു ചേച്ചിയായിരുന്നു..!
നീരജ് : പെണ്ണോ… ഏത് പെണ്ണ്..! 🙂 നീരജ് പെട്ടെന്ന് വല്ലാണ്ടായി.. , പറയുന്ന മറുപടികളിലെ വാക്കുകൾ അവൻ പോലുമറിയാതെ മുറിഞ്ഞു പോയി..!
ബിന്ദു : ആ… പെണ്ണ്.. എന്താ അറിയില്ലേ..! നീരജ് : ആ എനിക്കറിയില്ല..!
ആരാവര്.. 👀 വായിക്ക് വന്നത് കൊതയ്ക്ക പാട്ടെന്ന് പറയുമ്പോലെ നീരജ് മറ്റൊന്നും ഓർക്കാതെ ആ സ്റ്റേറ്റ്മെൻ്റ് തള്ളി കളഞ്ഞു..! ബിന്ദു : എടാ… നുണയാ..
😳😼 ശോഭമ്മ : ഇത്ര പെട്ടെന്ന് മറന്ന..! കുഴപ്പമില്ല ഓർമിപ്പിക്കാം.. മോളെ ലീലെ…! ശോഭമ്മ വിളിച്ചതും ഇത്രനേരം ഇതൊന്നും തന്നെ ബാധിക്കുന്ന
കാര്യമല്ല എന്ന രീതിയിലിരുന്ന ലീല ഫോൺ നോട്ടം നിറുത്തി സെറ്റിയിൽ നിന്നും എഴുന്നേറ്റു..! എന്നിട്ടീ കണ്ണീർ സീരിയലിലെ വില്ലത്തിയെ പോലെ പുച്ഛവും ദേഷ്യവും കലർന്ന മുഖത്തോടെ സ്ലോ മോഷനിൽ വന്ന് ടിവി ഓൺ ചെയ്തു..! നീരജ് : ( ഇതെന്ത് പറി…! 👀 ) എന്താ സംഭവിക്കാൻ പോകുന്നതെന്ന് അറിയാത്തത് കൊണ്ട് നീരജ് സ്വയം മനസിൽ പറഞ്ഞിട്ട് മിണ്ടാതെ നിന്നു..!
ലീല അവളുടെ ഫോൺ ടിവിയുമായി കണക്ട് ചെയ്ത് സ്ക്രീൻ കാസ്റ്റിങ്ങിലൂടെ ഫോണിലെ വീഡിയോ പ്ലേ ചെയ്തു..! എന്താണെന്ന് മനസ്സിലാവാത്തത് കൊണ്ട് നീരജ് ബിന്ദു ചേച്ചിയെ നോക്കി..! നീരജ് : 👀 ബിന്ദു : ഇപ്പൊ കണ്ടോ… 😼 വീഡിയോ പ്ലേ അവൻ തുടങ്ങി..!
