നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 4അടിപൊളി 

നീരജ് : നിന്നോടല്ലടി മൈരെ മതിലിൻ്റെ പൊക്കത്തീന്ന് ഇറങ്ങാൻ പറഞ്ഞത്..! 😤 നീരജ് കയ്യിൽ ഉണ്ടായിരുന്ന ടോർച്ച് ലീലയുടെ നേർക്ക് എറിഞ്ഞു..! എന്നാൽ അത് മൂങ്ങയുടെ മേലെ തട്ടി ചുവട്ടിലേക്ക് വീണു..! നീരജ് നോക്കി നിൽക്കെ ലീല മണ്ണിലേക്ക് മതിലിൽ നിന്ന് പറന്നിറങ്ങി..!

ലീലയുടെ കണ്ണുകൾ ചുവന്ന് രത്നം പോലെ തിളങ്ങി..! നീരജ് : ഹമ്മേ.. 😳 പ്രേതം… 😱 നീരജ് നിലവിളിച്ചുകൊണ്ട് പിന്നിലേക്ക് ഓടി..!

ഓട്ടത്തിനിടയിലും നീരജ് വിയർക്കുന്നുണ്ടായിരുന്നു … കിതച്ച് കൊണ്ട് ഓടുമ്പോഴും കണ്ണിൻ്റെ കാഴ്ച കുറഞ്ഞതായും അത് താനെ അടയുന്നതായും നീരജിന് തോന്നി..! ഗാർഡനിലെ ബെഞ്ചിന് മീതെ കൂടി നീരജ് ചാടി ഓടിയോടി പക്ഷേ ബെഞ്ചിൽ കാല് തട്ടി നിലത്ത് വീണു..! നീരജ് വെപ്രാളപ്പെട്ട് എഴുന്നേറ്റു , അപ്പോഴുണ്ട് ബെഞ്ചിലായി ബിന്ദു ചേച്ചി ഇരിക്കുന്നു..!

” ചേച്ചി… ബിന്ദു ചേച്ചി ജീവൻ വേണേൽ ഓടിക്കോ… അവള് ആ ലീല പ്രേതാണ്..! നീരജ് കിതച്ച് കൊണ്ട് ബിന്ദു ചേച്ചിയോട് പറഞ്ഞു..!

അതിന് ബിന്ദു ചേച്ചി ബെഞ്ചിലിരുന്ന് ഉറക്കെ പൊട്ടി ചിരിച്ചു…! നീരജ് നോക്കി നിൽക്കെ ബിന്ദു ചേച്ചിയുടെ മൂക്കിലൂടെ രക്തം ഒഴുകാൻ തുടങ്ങി..! നീരജ് അതെല്ലാം കണ്ട് പേടിച്ച് ഓടി കൊണ്ടേ ഇരുന്നു..! ഓട്ടത്തിനിടയിലെപ്പോഴോ ആകെയുണ്ടായിരുന്ന മുണ്ടും നിലത്തഴിഞ്ഞ് വീണു..!

അർദ്ധ നഗ്നനായി നീരജ് ഓടി കിതച്ചു കൊണ്ട് വീടിൻ്റെ മുന്നിലെത്തി..! ” ശോഭമ്മേ… വാതില് തുറക്ക്..! ഇല്ലേൽ അവളെന്നെ കൊല്ലും…

” നീരജ് ഉറക്കെ പറഞ്ഞുകൊണ്ട് വാതിലിൽ ആഞ്ഞടിച്ചു..! നീരജ് തിരികെ മുറ്റത്തേക്ക് നോക്കിയപ്പോ അവിടെ ആരും ഉണ്ടായിരുന്നില്ല..! നീരജ് സിറ്റൗട്ടിൽ നിന്നുകൊണ്ട് തന്നെ ചുറ്റും നോക്കി..! പെട്ടെന്ന് നീരജിന് പിന്നിലെ വാതിൽ മലർക്കെ തുറക്കപ്പെട്ടു..!

അപ്പോഴുണ്ട് ഒരു രക്തരക്ഷസിനെ പോലെ ലീല നിക്കുന്നു..! ഇനി എന്ത് ചെയ്യും എന്ന് എന്നറിയാതെ പകച്ച് നിന്നപ്പോഴേക്കും ലീല നീരജിൻ്റെ നെഞ്ചത്തേക്ക് ഒറ്റ ചവിട്ട്..! നീരജ് തെറിച്ച് പോയി വീണത് ഗാർഡനിലെ

ചെടി ചട്ടിക്കരികെ..! ” ഹലോ… ഹലോ..! എഴുന്നേൽക്ക്..

” പെട്ടെന്നുള്ള ആരുടെയോ ശബ്ദം കേട്ട് നീരജ് കണ്ണു തുറന്നു..! നീരജ് പാട് പെട്ട് കണ്ണ് തുറന്നപ്പോ മുന്നിലതാ വെള്ള ഡ്രസിട്ട് ലീല..! നീരജ് : ( അയ്യോ… പ്രേതം..

😤 ) പെട്ടെന്ന് ലീലയെ കണ്ടപ്പോ നീരജ് മനസിൽ അറിയാതെ പറഞ്ഞു പോയി..! അപ്പോഴാണ് നീരജ് താൻ എവിടെയാണെന്നും കണ്ടത് ഒരു സ്വപ്നം ആണെന്നുമുള്ള യാഥാർഥ്യം മനസ്സിലാക്കിയത്..! നീരജ് : ( പുല്ല്… സ്വപ്നം ആയിരുന്നോ..!

ശേ… സ്വപ്നത്തിലും ഈ നായിൻ്റെ മോളെ ആണല്ലോ കാണേണ്ടി വരുന്നത്.. 😐 ) ഉറക്കപ്പിച്ചുള്ളത് കൊണ്ട് നീരജ് കൈകൊണ്ട് സ്വയം മുഖം ഒന്ന് തുടച്ചു..! ലീല : മുത്തശ്ശിയെ കാണാൻ വന്നതാ..!

ശോഭാൻ്റിയെ വിളിച്ചിട്ട് കിട്ടുന്നില്ല.. 😏 എപ്പോഴുമുള്ളത് പോലെ നീരജിനോടുള്ള വെറുപ്പും പുച്ഛവും കലർത്തിക്കൊണ്ട് ലീല സംസാരിച്ചു..! നീരജ് : ചെലപ്പോ ഉറക്കത്തിലായിരിക്കും..! അതായിരിക്കും ഫോൺ എടുക്കാത്തത്..

😏 ലീലയോട് സംസാരിക്കാൻ താൽപ്പര്യം ഇല്ലെങ്കിലും സാഹചര്യം അതായത് കൊണ്ട് നീരജ് പറഞ്ഞു..! നീരജ് : ഇതാരാ..? 👀 ഉറക്കം വിട്ട് മാറാത്തത് കൊണ്ട് സ്വയം കണ്ണ് തിരുമ്മി നീരജ് ലീലയുടെ കൂടെയുണ്ടായിരുന്ന സ്ത്രീയെ നോക്കിക്കൊണ്ട് പറഞ്ഞു..! ലീല : അതാരെങ്കിലും ആയിക്കോട്ടെ..

എല്ലാം നിന്നോട് പറയണോ..! റൂം ഏതാണ് ചോദിച്ച അത് പറഞ്ഞ മതി..! അല്ലാതെ അനാവശ്യമായ അന്വേഷണം ഒന്നും വേണ്ട.. 😡😏 നീരജ് : ആളാരാണെന്ന് അറിയാതെ ..

എനിക്ക് റൂം പറഞ്ഞ് തരാൻ പറ്റില്ല.. 😏 ലീല : നി പറഞ്ഞ് തരണ്ട ഞാൻ ഒറ്റയ്ക്ക് കണ്ട് പിടിച്ചോളം..! 😤 നീരജ് : എന്നാ പിന്നെ ഒറ്റയ്ക്ക് കണ്ട് പിടിച്ചാ പോരെ.. എൻ്റെ ഉറക്കം കളയണോ..!

😡 ലീല : നിൻ്റെ ഉറക്കം അല്ല..! ഞാൻ വിചാരിച്ച നിൻ്റെ ജീവിതം തന്നെ തകർത്ത് കളയും.. 😡 ലീല പുതിയ പ്രശ്നങ്ങൾക്ക് തിരികൊളുത്താനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു..! നീരജ് : എന്നാ പിന്നെ അതൊന്ന് കാണണമല്ലോ..

Leave a Reply

Your email address will not be published. Required fields are marked *