നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

ബിന്ദു : ടാ… നി കഴിക്കണില്ലേ..! 👀 ഡൈനിങ് ടേബിളിലെ ജഗ്ഗിൽ വെള്ളം നിറച്ച് കൊണ്ട് ബിന്ദു ചേച്ചി നീരജിനോട് ചോദിച്ചു..! നീരജ് : ഹാ…

കഴിക്കണം സമയം ഒൻപതല്ലെ ആയുള്ളൂ..! നീരജ് കൃഷ്ണയ്ക്ക് മെസ്സേജ് അയച്ചു കൊണ്ട് പറഞ്ഞു..! നീരജ് : { കഴിച്ചാ… 😊 } കൃഷ്ണ : { ഇല്ല കഴിക്കണം..!

അവിടെയോ..! 😊 } നീരജ് : {കഴിക്കണം.. ദേ ഇപ്പൊ തന്നെ ബിന്ദു ചേച്ചി കഴിക്കാൻ വിളിക്കുന്നുണ്ട്..! } കൃഷ്ണ : { അതെയോ..!

എന്ന വൈകികണ്ടാ കഴിച്ചേക്ക്.. 🤗 } നീരജ് : { ഓകെ..! എന്ന കഴിച്ചിട്ട് വരാ.. 🥰 } നീരജ് : ചേച്ചി ഫുഡ് എടുത്തോ..!

😅 നീരജ് ചിരിച്ചുകൊണ്ട് ബിന്ദു ചേച്ചിയെ നോക്കി ഉറക്കെ പറഞ്ഞു..! ബിന്ദു : നിന്നോടല്ലേ ഞാൻ മര്യാദയ്ക്ക് ഭക്ഷണം എടുക്കട്ടെ ചോദിച്ചത്. ! 😤 ബിന്ദു ചേച്ചി നീരജിന് ദഹിപ്പിക്കുന്ന രീതിയിൽ നോക്കിക്കൊണ്ട് പറഞ്ഞു..!

നീരജ് : അതന്നെയല്ലേ ഞാനും പറഞ്ഞത് എടുത്തോന്ന്.. 😅 ബിന്ദു : എപ്പൊ… ഞാൻ ഫുഡ് എടുത്ത് വച്ചതിന് ശേഷാ..!

നീരജ് : അതിനിപ്പോ എന്താ .. ഇവരും കഴിക്കാൻ ഇല്ലേ..! ബിന്ദു : അവരെല്ലാരും കഴിച്ചു..! നീരജ് : ഈ ഒൻപത് മണിയവുമ്പോഴേക്കൊ..!

കല്ലൂസ് കഴിച്ച.. 😃 ശോഭമ്മ : എല്ലാരും കഴിച്ചു ഇനി നി മാത്രേ ഉള്ളൂ..! 😅 നീരജ് : അതെന്താ ഇത്ര നേരത്തെ ..! ഇല്ലേ..

ഒൻപതേ മുക്കാലയലും കഴിക്കാത്ത ടീംസ് ആണല്ലോ.. 👀 ശോഭമ്മ : ഗീത ചേച്ചിയേര് കഴിക്കാൻ ഇരുന്നപ്പോ അവരുടെ ഒപ്പം അമ്മയും കഴിച്ചു..! ഇനി നമ്മളെ കഴിക്കാൻ ഉള്ളൂ… 😊 അങ്ങനെ നീരജും ശോഭമ്മയും ബിന്ദു ചേച്ചിയും കൂടി അത്താഴം കഴിക്കാൻ തുടങ്ങി..!

അത്താഴം എല്ലാം കഴിച്ച് കഴിഞ്ഞപ്പോഴാണ് അച്ചു ബുക്കും ആയി ചുവട്ടിലേക്ക് വന്നത്..! നീരജിൻ്റെ കയ്യിൽ കിട്ടിയ കൊടുത്ത കടി തിരികെ കിട്ടുമെന്ന് ബോധത്തിൽ അവൾ ഒരു ഗ്യാപ്പ് ഇട്ട് നിന്നു..! അല്ല എപ്പോഴാ ഓടേണ്ട സാഹചര്യം വരാന്ന് പറയാൻ പറ്റില്ലല്ലോ..! അപ്പോഴാണ് ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് മെസ്സേജ് അയക്കാറുള്ളത് പോലെ കൃഷ്ണ പതിവ് പോലെ മെസ്സേജ് അയച്ചത്..!

കൃഷ്ണ : { ഹലോ…. 😌} കൃഷ്ണ നീട്ടിയൊരു ഹലോ ടെക്സ്റ്റ് ചെയ്തു..! നീരജ് : { ഓ… പറ 😘 } കൃഷ്ണ : { കഴിച്ചാ…

😗 } നീരജ് : { ഓ… ഇപ്പൊ കഴിച്ച് കഴിഞ്ഞുള്ളൂ.. , കിച്ചുമ്മ കഴിച്ച.. 😘 } കൃഷ്ണ : { ഞാനൊക്കെ എപ്പോഴേ കഴിച്ചു..!

അതേ.. } നീരജ് : { പറ 👀😊 } [ കൃഷ്ണ : നാളെ രാവിലെ ഒന്ന് അമ്പലത്തിൽ പോയാലോ.. 😌 നീരജ് : പോവാലോ..! എനിക്കിവിടെത്തെ അമ്പലമൊന്നും അറിയില്ല..!

കൃഷ്ണ : അത് സാരമില്ല , ഇവിടെ അടുത്തായി ഒരു ശിവ ക്ഷേത്രം ഉണ്ട്..! അങ്ങോട്ടേക്ക് പോവാ നീരജ് : ആയിക്കോട്ടെ.. എന്താ വിശേഷിച്ച്.. 👀 കൃഷ്ണ : അത് നാളെ അമ്പലത്തിൽ വെച്ച് പറയാ..

🤗 നീരജ് : ആ … സസ്പെൻസ് ഇടാതെ പറ പെണ്ണെ.. 😅 കൃഷ്ണ : അതല്ലേ പറഞ്ഞേ നാളെ അമ്പലത്തിൽ വെച്ച് പറയാ പറഞ്ഞത്..! നീരജ് : ദേ…

സസ്പെൻസ് പൊളിച്ചേ..! എന്നിട്ട് എന്താ കാര്യം വെച്ച എൻ്റെ പൊന്ന് മോള് പറഞ്ഞേ..! 😌 കൃഷ്ണ : ശെരി.. ഗസ് ചെയ്…

എന്തായിരിക്കുമെന്ന്..! നീരജ് : നാളെ ഒന്നാം തീയതി ആണോ..! കൃഷ്ണ : ഒന്നാം തീയതി ആണെങ്കിൽ എന്താ.. 👀 നീരജ് : ഒന്നാം തീയതി ബിവറേജ് അവധി ആയിരിക്കും..!

അമ്പലം തുറക്കില്ലേ.. 😌 കൃഷ്ണ : അയ്യടാ അത് മലയാള മാസം ഒന്നാം തീയതിയാ

കോമൺ ആയി തുറക്കുന്നത്..! നീരജ് : പിന്നെ എന്താ എന്തേലും വഴിപാട് കഴിക്കാൻ ആണോ..! 👀 കൃഷ്ണ : അതും ഉണ്ട്.. വേറെ ഒന്നുമില്ലേ..!

സാധാരണ എന്തിനാ അമ്പലത്തിൽ പോവ..! നീരജ് : ഞാനൊക്കെ വായ നോക്കാനാ അമ്പലത്തിൽ പോവാറ്..! ഇവിടെ എങ്ങിനെ നേരെ തിരിച്ചാ.. 😌 കൃഷ്ണ : നല്ല ബെസ്റ്റ് കോമഡി എന്തൊരു ചളി ആടൊ..

😬 നീരജ് : ശെരി… എനിക്കറിയില്ല..! നി തന്നെ പറ എന്തിനാ പോണേ..! കൃഷ്ണ : കുന്തം..

😤 നീരജ് : എഹ്.. ഭഗവാൻ്റെ കുന്തം നോക്കാനാ അമ്പലത്തിൽ പോണേ.. 😅 കൃഷ്ണ : വായ തുറന്ന വഷളത്തരം മാത്രം പറഞ്ഞോളാമെന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ നി.. 😤 നീരജ് : ഈ….

Leave a Reply

Your email address will not be published. Required fields are marked *