നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 3അടിപൊളി 

ഇനി പേരെ വിളിക്കൂ..! 😌 } നീരജ് : { നാളെ എന്താ പരിപാടി…! രാവിലെ അല്ലെ ഇനി കാണാൻ പറ്റു.. 😌 } കൃഷ്ണ : { നാളെ…

കാണാൻ പറ്റുന്നു തോന്നണില്ല..! നാളെ ഒന്ന് ടൗൺ വരെ പോണം.. കുറച്ച് ചാർട്ടും ബുക്ക്സും വാങ്ങാനുണ്ട്.. 🤗..!

} നീരജ് : { അത് മെല്ലെ അല്ലെ പോകു..! രാവിലെ സൊസൈറ്റിയിൽ വരുമ്പോ കാണാലോ.. , രാവിലെ വരില്ലേ… 🙂 } കൃഷ്ണ : { ഡെയിലി വന്ന വീട്ടിൽ ചീത്ത പറയും..

, എന്നാലും നാളെ വരാൻ പറ്റോന്ന് നോക്കാം.. 😊 } നീരജ് : { നാളെ എപ്പോഴാ… ടൗണിൽ പോണേ.. 😌 }

കൃഷ്ണ : { നാളെ … ഞാൻ സ്ഥിരം പോകാറുള്ള ബസ്സിൽ തന്നെ പോവും..! എന്താ.. 👀 } നീരജ് : { ഏയ്..

ഒന്നുമില്ല ..! വേണേ ഞാൻ കൊണ്ട് വിടാ കരുതിയിട്ടാ.. 😉 } കൃഷ്ണ : { അത്ര വലിയ ബന്ധങ്ങളിലേക്കൊക്കെ പോണോ മല്ലയ..! ഞാനേ…

ബസ്സിൽ പൊക്കോളാം എനിക്ക് കുറച്ചുകൂടി കാലം സമാധാനത്തോടെ ജീവിക്കണമെന്നുണ്ട്.. 🤗😅 } നീരജ് : { അപ്പൊ എൻ്റെ കൂടെ വന്ന സമാധാനം പോകുന്ന.. 🙂 } കൃഷ്ണ : { അങ്ങനെ പറഞ്ഞോ ഞാൻ..! ആരേലും കണ്ട് വീട്ടിൽ അറിഞ്ഞ പിന്നെ ഞാൻ ജീവിച്ചിട്ട് കാര്യമില്ല..

😐 } നീരജ് : { ആരും അറിയില്ല..! വേണേ ഞാൻ കൊണ്ട് വിടാ… 🤗 } കൃഷ്ണ : { അത് വേണ്ട അതൊരു ബുദ്ധിമുട്ടാവും.. 😅 } നീരജ് : { ആർക്ക് ബുദ്ധിമുട്ട് എനിക്കോ..!

നമ്മടെ കാര്യത്തിൽ ഇത്തിരി ബുദ്ധിമുട്ടിയാലും.. എനിക്ക് കുഴപ്പം ഇല്ല.. 😌 } കൃഷ്ണ : { തലക്കാലം മോൻ ഫുഡ് കഴിച്ചിട്ട് കിടന്നുറങ്ങിക്കോ ടാ..! തലക്കാലം ഈ കാര്യത്തിൽ മെല്ലെ ബുദ്ധിമുട്ടി തുടങ്ങിയാ മതി..

😌 } നൈസ് ആയിട്ട് കൃഷ്ണ ആ ഒരു സംസാരം അവിടെ നിർത്തിച്ചു.. , ബ്രില്ലിൻ്റ് ഗേൾ.. 🙌 നീരജ് അങ്ങനെ മനസിൽ എന്തൊക്കെയും കൂട്ടിയും കുറച്ചും ഇരിക്കുന്ന സമയമായിരുന്നു..! അപ്പോഴാണ് ബിന്ദു ചേച്ചി അങ്ങോട്ടേക്ക് വന്നത്..!

ബിന്ദു : ഡാ.. കഴിക്കാൻ വരണില്ലേ നി..! നീരജ് : ദാ.. വരണൂ ..!

പിന്നെ വലിയ ലാഗ് ഒന്നുമില്ലാതെ നീരജ് എല്ലാരുടെയും ഒപ്പമിരുന്നു ഫുഡ് അടിച്ചു..! ഫുഡ് അടിക്കിടയിലും നീരജും അച്ചുവും പതിവ് പോലെ വഴക്കായി..! ഇന്നത്തെ പ്രശ്നം ” പപ്പടത്തിൻ്റെ പേരിലായിരുന്നു “..! അച്ചു നീരജിൻ്റെ പപ്പടം ചെറുതായി ഒന്ന് പൊടിച്ചു കളഞ്ഞു..!

അതിന് തുടർന്നുണ്ടായ സംഭവ ബഹുലമായ പ്രശ്നം ഒരു കണക്കിന് സോൾവ് ചെയ്തത് ബിന്ദു ചേച്ചി തൻറെ പപ്പടം പരിത്യാഗം ചെയ്തുകൊണ്ടായിരുന്നു..! ❌❌❌❌❌❌❌❌❌❌❌ ഇന്നലെ രാത്രി കിട്ടിയ ഇൻഫർമേഷൻ പ്രകാരം നീരജും കൃഷ്ണ കയറിയ അതേ ബസ്സിൽ തന്നെ കയറാൻ നോക്കി..! നീരജ് : ഇവളിതിലില്ലേ… 👀 നീരജ് ബസ്സിൻ്റെ ഓരോ സീറ്റിലേക്കും കണ്ണ് പായിച്ച് നോക്കി..!

അപ്പോഴുണ്ട് ബസ്സിൻ്റെ മുന്നിലെ സീറ്റിൽ പുറത്തേക്ക് നോക്കി കൃഷ്ണ ഇരിക്കുന്നു..! നീരജ് ഫോൺ എടുത്ത് കൃഷ്ണയ്ക്ക് ഡയൽ ചെയ്തു..! എന്നിട്ട് അപ്പൊ തന്നെ ഓഫാക്കി..! ശേഷം വാട്ട്സ്ആപ്പ് എടുത്ത് ടൈപ്പ് ചെയ്യാൻ തുടങ്ങി..!

നീരജ് : { ഹായ്… 😁 } നീരജ് ടൈപ്പ് ചെയ്തയച്ചു..! കോൾ വിളിച്ചത് കൃഷ്ണ ഓഫ്‌ലൈൻ ആണെങ്കിൽ ഒന്ന് ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നു..! അല്ലാതെ അവൾക്ക് സംസാരിക്കാൻ പറ്റില്ല എന്നറിഞ്ഞുകൊണ്ട് വേദനിപ്പിക്കാൻ അല്ലായിരുന്നു..!

നീരജിൻ്റെ പദ്ധതി വിജയിച്ചു എന്നത് പോലെ അവൻ അയച്ച ഹായ് ക്ക് ബ്ലൂ ടിക് വീണു..! കൃഷ്ണ തിരിച്ച് ടൈപ്പ് ചെയ്തു..! കൃഷ്ണ : { എന്താ…? 👀 } നീരജ് : { എങ്ങോട്ടാ യാത്ര…

😌 } കൃഷ്ണ : { ടൗണിൽ പോണു… എന്തേ..? } നീരജ് : { ഒറ്റയ്ക്കണോ..? 😌 } കൃഷ്ണ : { ആണെങ്കിൽ…

👀 } നീരജ് : { എന്നെ കൂടി കൂടെ കൂട്ടാമോ.. 🤗 } കൃഷ്ണ : { ഏഹ്… മനസിലായില്ല… 🧐 } നീരജ് : { ഞാനും വന്നോട്ടെ…

😅 } നീരജ് ചിരിച്ചുകൊണ്ട് മെസ്സേജ് അയച്ചു..! കൃഷ്ണ : { ഓ… വേണ്ട അത് ബുദ്ധിമുട്ടാവും… 😅 } നീരജ് : { എന്തായാലും നമുക്ക് വേണ്ടി ബുദ്ധിമുട്ടണം..!

അപ്പൊ നിനക്ക് വേണ്ടി ഇപ്പൊ ഇത്തിരി ബുദ്ധിമുട്ടിയാലും എനിക്ക് കുഴപ്പം ഇല്ല… എനി ഒബ്ജെക്ഷൻ.. 😌 } കൃഷ്ണ : { അപ്പൊ ബുദ്ധിമുട്ടുന്നറിയാ… ആയിക്കോട്ടെ…!

Leave a Reply

Your email address will not be published. Required fields are marked *