നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

🥲 ചായ കുടിയും മറ്റും കഴിഞ്ഞ് കൃഷ്ണയും നീരജും ബേക്കറിക്ക് പുറത്തിറങ്ങി..! കൃഷ്ണ : 👀 ഇനിയെന്ത് എന്ന രീതിയിൽ കൃഷ്ണ നീരജിന് നോക്കി..! നീരജ് : കുറച്ച് നേരം ഫ്രീയായി ഇരുന്ന് സംസാരിക്കാൻ പറ്റിയ സ്ഥലം വല്ലതും ഉണ്ടോ ഇവിടെ… 👀 നീരജിൻ്റെ ചോദ്യത്തിന് കൃഷ്ണ കുറച്ച് ദൂരേക്ക് കൈ ചൂണ്ടി കാട്ടി..!

കുറച്ചകലെ ടൗണിൻ്റെ തിരക്കുകളിൽ നിന്നും മാറി ഒരു പാർക്ക് ഉണ്ടായിരുന്നു..! നീരജും കൃഷ്ണയും അങ്ങോട്ടേക്ക് നടന്നു..! പാർക്ക് എന്നൊന്നും പറയാൻ പറ്റാത്ത വലിയ ഡെവലപ്പ് ഒന്നുമില്ലാത്ത ഒരു സ്ഥലം..! കുറച്ച് ബെഞ്ചും മരങ്ങളും പിള്ളാർക്ക് കളിക്കാൻ ഒരു സ്ലൈഡറും രണ്ട് മൂന്ന് ഊഞ്ഞാലും

അതാണ് ആ പാർക്കിൽ ആകെ ഉണ്ടായിരുന്നത്..! നീരജും കൃഷ്ണയും ആളൊഴിഞ്ഞ ഒരു തണൽ മരത്തിൻ്റെ ചുവട്ടിലെ ബെഞ്ചിൽ ഇരുന്നു..! ” എന്താണിപ്പോ പറയാ… ” നീരജ് മനസ്സിൽ ആലോചിച്ചു..!

നീരജ് : സത്യം പറഞ്ഞ എന്ത് പറയണം എന്നറിയില്ല…! കൃഷ്ണ ശരിക്കും ഓകെ അല്ലെ… 🤗 പ്രത്യേകിച്ച് എന്ത് സംസാരിക്കണം എന്ന് ധാരണയില്ലാത്തത് കൊണ്ട് നീരജ് മനസിൽ തോന്നിയതെന്തോ അത് കൃഷ്ണയോട് പറഞ്ഞു..! അതിന് മറുപടിയായി കൃഷ്ണയും തലയാട്ടി..!

നീരജ് : നമ്മൾ സെറ്റ് ആയിട്ട് കുറച്ച് ദിവസം ആയെങ്കിലും ഇത് വരെ മര്യാദയ്ക്ക് ഒന്നും സംസാരിച്ചിട്ടില്ല..! അതോണ്ടാണ് ഒന്ന് കാണാ പറഞ്ഞത്..! സൊസൈറ്റിയിൽ പിന്നെ ചേച്ചി ഉള്ളത് കൊണ്ട് മര്യാദയ്ക്ക് ഒന്നും പറയാൻ പറ്റില്ല..! നീരജ് റെക്കോർഡ് ചെയ്ത് വച്ചതുപോലെ പറയാനുള്ളത് കൃഷ്ണയോട് പറഞ്ഞു..!

എന്നിട്ട് ഒരു ദീർഘശ്വാസം എടുത്ത് വിട്ടു..! നീരജ് : സത്യം പറയാലോ.. ഈ നേരിട്ട് സംസാരിക്കാ പറയണത് അത്ര ചില്ലറ കാര്യം അല്ല ടാ.. 😕 കൃഷ്ണ : 😅 നീരജിൻ്റെ പറച്ചില് കേട്ട് കൃഷ്ണ ചിരിച്ചു..!

നീരജ് : എന്താ ചിരിക്കണെ… ഞാൻ കാര്യത്തിൽ പറഞ്ഞതാണ്.. 😅 കൃഷ്ണ : 🤭 നീരജ് : എന്തേലും ഉണ്ടേൽ പറഞ്ഞോ..! നമുക്ക് ഫ്രീയായി സംസാരിക്കാ..!

കൃഷ്ണ കൈകൊണ്ട് സ്വന്തം നെഞ്ചിൽ തൊട്ട് കൈ ഹാർട്ട് ആകൃതിയിൽ കാണിച്ചു അവളെ ഇഷ്ടം ആയോ എന്ന് ചോദിച്ചു..! നീരജ് : നിന്നെ ഇഷ്ടം ആയോ എന്നോ..? ഇഷ്ടം ആയി..! അത് ഞാൻ മുൻപും പറഞ്ഞ കാര്യം അല്ലേ..

🤗 കൃഷ്ണ വായ ഭാഗത്തേക്ക് ചൂണ്ടി അവൾക്ക് സംസാരിക്കാൻ കഴിയില്ല എന്നും കാണിച്ചു..! നീരജ് : അത് കുഴപ്പം ഇല്ല..! എനിക്ക് സംസാരിക്കാൻ പറ്റുമല്ലൊ..! എല്ലാത്തിനേക്കാളും എനിക്ക് നിന്നെ ഇഷ്ടം ആണ്..

അത് പോരെ.. ❤️ ! ശെരി എന്നെ ഇഷ്ടം ആണോ.. 😌 അതിന് മറുപടിയായി കൃഷ്ണ ബെഞ്ചിൽ വച്ചിരുന്ന നീരജിൻ്റെ കൈപ്പത്തിക്ക് മീതെ കൈ വച്ചു..!

ഇനി ഇതിനെക്കാൾ വേറെന്താണ് നീരജിന് വേണ്ടത്..! നീരജ് : നമ്മള് സെറ്റ് ആവുന്നു ഞാൻ ഒരിക്കലും വിചാരിച്ചതല്ല… 😌 കൃഷ്ണ : 👀 കൃഷ്ണ നീരജിന് കണ്ണുരുട്ടി നോക്കി..! നീരജ് : പക്ഷേ…

ഞാൻ നിന്നെ പറ്റിക്കില്ല..! വേറെ ആരും കൊണ്ട് പോവാതെ കെട്ടിക്കോളം… 😌🫶❤️ കൃഷ്ണ : 😃 ഒന്ന് കമ്മ്യൂണിക്കേഷൻ സെറ്റ് ആവണ്ട ആവശ്യമേ അവർക്കിടയിൽ ഉണ്ടായിരുന്നുള്ളൂ ..! അല്ലെങ്കിലും ഈ ചാറ്റ് ചെയ്യുന്നതും വിളിക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് ഈ നേരിട്ട് കണ്ട് സംസാരിക്കുന്നത്…!

നേരിട്ട് കണ്ടാൽ അല്ലേ മറ്റൊരാളുടെ അവസ്ഥയും എമോഷൻസും നമുക്ക് മനസിലാവാ..! അതോണ്ടാവണം ഈ തലയ്ക്ക് വിവരമുള്ളവർ ഈ ബന്ധങ്ങൾക്കിടയിലുള്ള പ്രശ്നം നേരിട്ട് കണ്ട് സംസാരിക്കണമെന്ന് പറയുന്നത്..!

സ്റ്റാർട്ടിങ് ട്രബിൾ മാറി കിട്ടിയപ്പോ നീരജും കൃഷ്ണയും പരസ്പരം സംസാരിക്കാൻ തുടങ്ങി..! അവർക്കിടയിൽ ഭാഷയ്ക്ക് വലിയ പ്രാധാന്യം ഉള്ളതായി തോന്നിയില്ല..! കൃഷ്ണ പറയുന്ന കാര്യങ്ങള് ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും നീരജ് ഡീക്കോട് ചെയ്തെടുത്തു..! നീരജ് പിന്നെ മനസ്സ് തുറക്കാൻ കാത്തിരുന്നത് പോലെ അവൻ്റെ ജാതകം വരെ കൃഷ്ണയുടെ മുൻപിൽ പറഞ്ഞെന്ന കേട്ടത്..!

ഇവിടെ വന്നതും അതിന് മുൻപ് നടന്നതും അവൻ്റെ ജീവിതവും എല്ലാം കൃഷ്ണയ്ക്ക് മുൻപിൽ നീരജ് തുറന്ന് കാട്ടി..! കൃഷ്ണയും ഏതാണ്ട് അതുപോലെ ഒക്കെ തന്നെയാണ് സംസാരിച്ചതും..! അവർക്കിടയിൽ ശരിക്കും സ്നേഹം ഉള്ളത് കൊണ്ടായിരിക്കാം സമയം പോകുന്നതവർ അറിഞ്ഞില്ല..! മിനിറ്റുകൾ മണിക്കൂറുകളായി മാറി..!

Leave a Reply

Your email address will not be published. Required fields are marked *