നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

😤 നീരജ് അച്ചുവിനെ നോക്കി പറഞ്ഞു..! അല്ലെങ്കിലും ഈ ഹോം വർക്ക് ചെയ്യലൊക്കെ പണ്ട് തൊട്ടേ ചടപ്പാണ്..! എന്തായാലും ക്ലാസിലെ പഠിപ്പി പിള്ളേര് ഹോം വർക്ക് ചെയ്ത് കൊണ്ട് വരും മാഷിനെ കാണിക്കും ചെയ്യാത്തവർക്ക് അടിയും കൊള്ളും..! എന്നാ

പിന്നെ ഈ മാഷ്മാർക്ക് ഈ പഠിപ്പിസ്റ്റ് പിള്ളാർക്ക് മാത്രമായി ഹോം വർക്ക് കൊടുത്താ പോരെ… എന്തായാലും നമ്മളൊന്നും ചെയ്യില്ല എന്നവർക്കറിയാം ,പിന്നെ ആകെ ബോണസ് ആയി കിട്ടുന്നത് അടി മാത്രമാണ്..! എനിക്കെന്തോ ഈ ഹോം വർക്ക് സിസ്റ്റം അങ്ങോട്ട് ദഹിച്ചിട്ടില്ല.. , കാരണം കുറെ കിട്ടിയിട്ടുണ്ടെ…

( അപ്പൊ പിന്നെ എന്ത് ഊമ്പാൻ ആണ് സ്കൂളിൽ പോണേ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.. ) അച്ചു : ഇത് സിമ്പിളാ..! നീരജിന് നേരെ ബുക്ക് കാട്ടി കൊണ്ട് അച്ചു പറഞ്ഞു..! നീരജ് :എന്നാ പിന്നെ നിനക്ക് ചെയ്തൂടെ..

സിമ്പിളാണെ.. അല്ലെ… അവൾക്ക് ചെയ്തു കൊടുക്കാമെന്ന് മനസിൽ പോലും അറിയാതെ ആണ് നീരജ് ചിന്തിച്ചത്..! അതിൻ്റെ ഇടയിൽ കൂടി അവള്..!

അച്ചു : ഞാൻ പറഞ്ഞ് തരാ അതുപോലെ ചെയ്താ മതി.. 🤗 നീരജ് : നോക്കട്ടെ..! 😏 നീരജ് അച്ചുവിൻ്റെ ബുക്ക് വാങ്ങി പേജ് മറിച്ച് നോക്കി..! നീരജ് : ആ..

ഇത് ഇംപോസിഷൻ അല്ലെ..! 😃 നീരജ് അച്ചുവിന് നോക്കി ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു..! നീരജ് : നി എഴുതി ചാവണ്ടത് എന്നെ കൊണ്ട് എഴുതിപ്പിക്കാൻ നോക്കുന്നോ..! പോയി എഴുതടി..!

വെറുതെ അല്ല ഈ സ്നേഹപ്രകടനം ഒക്കെ.. 😅 അച്ചു : പ്ലീസ് ഡാ.. കുറച്ച് എഴുതി തന്നാ മതി..! 😕 അച്ചു മുഖത്ത് സങ്കട ഭാവം വരുത്തി..!

നീരജ് : നടക്കില്ല..! അല്ല ഇത്രയൊക്കെ എഴുതാമെങ്കിൽ ബാക്കി കൂടി എഴുതിക്കൂടേ.. 😏 മുന്നത്തെ പേജുകളിൽ അത്യാവശ്യം വൃത്തിയിൽ തന്നെ ഇംപോസിഷൻ എഴുതിയത് കണ്ട് നീരജ് ചോദിച്ചു..! അച്ചു : അതെന്തിനാ നീയറിയണെ…!

നിനക്ക് എഴുതി തരാൻ പറ്റോ ഇല്ലയോ.. 😤 അച്ചുവിൻ്റെ തനി സ്വരൂപം പുറത്ത് വന്നു..! നീരജ് : ആജ്ഞാപിക്കണ 😤..! ഒരു പൊടിക്ക് അടങ്ങടി..

ഞാനേ എഴുതി തരാ കരുതി ഇരുന്നതാണ്..! അച്ചു : എന്നാ എഴുതി തരൊ.. 🤗 അച്ചു പിന്നെയും സ്നേഹത്തോടെ ചിരിച്ചു..! നീരജ് : ആരെഴുതി തന്നു പറയാതെ ഞാനിനി എഴുതില്ല..!

അച്ചു : 🙂 നീരജ് :ശോഭാമ്മയാണോ എഴുതി തന്നെ.. 😼 അച്ചുവിൻ്റെ സ്ഥിരം ഇംപോസിഷൻ എഴുതി കൊടുക്കുന്ന ആളാണ് ശോഭമ്മ..! എങ്ങനേലും അച്ചു ശോഭമ്മയെ കുപ്പിയിലാക്കും , എന്നിട്ട് എഴുതിപ്പിക്കും..! അറിയാലോ അച്ചുവാണ് , സോപ്പിടാനും ആളെ ചാക്കിലാക്കാനും ഇവളെ കഴിഞ്ഞിട്ടുള്ളൂ വേറെ ആരും..!

അച്ചു : മ്ഹും… അത് ലൈലു എഴുതി തന്നതാ.. 😐 നീരജ് ആളെ പറഞ്ഞാല്ലെങ്കിലും എഴുതി തരുമെന്ന് കരുതി അച്ചു പറഞ്ഞു

നീരജ് : ആര്… 😼 ആളെ മനസിലാവാത്തത് പോലെ നീരജ് അച്ചുവിനോട് പിന്നെയും ചോദിച്ചു..! അച്ചു : ലീല ചേച്ചിയില്ലേ… ചേച്ചി എഴുതി തന്നതാ..

😊 നീരജിൻ്റെ അടുത്തേക്ക് കുറച്ച് കൂടി നീങ്ങി ഇരുന്ന് കൊണ്ട് അച്ചു പറഞ്ഞു..! നീരജ് : ഓഹോ…! എന്നാലെ എനിക്ക് എഴുതി തരാൻ മനസില്ല.. 😅 സംഗതി ചതി ആണേലും അച്ചുവിനോട് അപ്പൊ അങ്ങനെ പറയാനെ നീരജിന് നിർവാഹമുള്ളൂ…!

നീരജ് എഴുതി തരില്ല എന്ന് മനസ്സിലായപ്പോ അച്ചു പതിവ് എഴുത്തുകാരി ശോഭമ്മയേ നോക്കി..! ശോഭമ്മ : എന്നെ നോക്കണ്ട..! എനിക്കെ പിടിപ്പത് പണിയുണ്ട്.. 😌 ശോഭമ്മയും എഴുതി തരില്ല പറഞ്ഞപ്പോ അച്ചു നീരജിന് തന്നെ നോക്കി..!

അനുരഞ്ജനം അല്ലെങ്കിൽ യുദ്ധം എന്ന് പറഞ്ഞത് പോലെ അച്ചു നീരജിൻ്റെ കയ്യിലേക്ക് ഒരു കടി വെച്ച് കൊടുത്തു..! എന്നിട്ട് ബുക്കും എടുത്ത് പാലായനം എന്ന രീതിയിൽ അവിടെ നിന്നും ഓടി..! നീരജ് : ഡീ… 😤 നീരജ് അച്ചുവിന് നോക്കി പറഞ്ഞു..!

ശോഭമ്മ : 😅 ശോഭമ്മ അച്ചുവിൻ്റെ ഓട്ടം കണ്ട് ചിരിച്ചു..! >>>21:00 അപ്പോഴാണ് നീരജിൻ്റെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നത്..! നീരജ് ഡബിൾ ടാപ്പ് ചെയ്ത് സ്ക്രീൻ ഓണാക്കിയപ്പോ കൃഷ്ണയുടെ മെസ്സേജ് ആയിരുന്നു..! നീരജ് വാട്ട്സ്ആപ്പ് ചാറ്റ് തുറന്ന് കൃഷ്ണ അയച്ച മെസ്സേജ് നോക്കി..!

Leave a Reply

Your email address will not be published. Required fields are marked *