നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

ബനിയനും ഷോർട്ട്സുമായിരുന്നു നീരജ് അപ്പൊ ഇട്ടിരുന്നത്..! നീരജ് ഓടി മുത്തശ്ശിയുടെ റൂമിലേക്ക് കയറി..! ശോഭമ്മ : ഒന്നൂല്ല.. അമ്മ..

ഒന്നൂല്ല ..! 🥺 ശോഭമ്മ മുത്തശ്ശിയുടെ നെഞ്ച് ഉഴിഞ്ഞ് കൊണ്ട് പറഞ്ഞു..! ശോഭമ്മ : മോനെ .. നീരജെ അമ്മയ്ക്ക് വയ്യ ടാ..!

നി വണ്ടിയെടുക്ക് നമുക്ക് ഹോസ്പിറ്റലിൽ പോവാ.. 🥺 ശോഭമ്മ പറഞ്ഞതും നീരജ് വേഗം കീ എടുത്ത് പോർച്ചിൽ നിന്നും ഇന്നോവ ഇറക്കി..! ശേഷം പെട്ടെന്ന് തന്നെ മുത്തശ്ശിയെ വണ്ടിയിൽ കയറ്റി..! വീട്ടിൽ ആരുമില്ലാത്തത് കൊണ്ടും അച്ചു ചെറുതായത് കൊണ്ടും ബിന്ദു ചേച്ചിയോട് വരണ്ട പറഞ്ഞു..!

ശോഭമ്മയും മുത്തശ്ശിയും ബാക്കിലെ സീറ്റിലായിരുന്നു..! നീരജ് ഓടിക്കാൻ പറ്റാവുന്ന മാക്സിമം സ്പീഡിൽ ഇന്നോവ ഓടിച്ചു..! റോഡിൽ ഉണ്ടായിരുന്ന ചെറിയ ബ്ലോക്കും മറ്റും കാരണം നീരജ് കിട്ടിയ ഗ്യാപിലൊക്കെ വണ്ടി കുത്തിക്കയറ്റി..! ഇന്നോവ റോഡിലൂടെ

ഓടുവായിരുന്നോ പറക്കുവായിരുന്നൊ എന്നൊന്നും ദൈവത്തിന് പോലും മനസിലായില്ല..! ഒടുവിൽ കുറച്ചധികം കഷ്ടപ്പെട്ടിട്ട് തന്നെ നീരജ് മുത്തശ്ശിയെ ഹോസ്പിറ്റലിൽ എത്തിച്ചു..! വണ്ടി ഹോസ്പിറ്റലിൻ്റെ മുന്നിൽ കൊണ്ട് പോയി നിർത്തിയതും നീരജ് ഡോർ തുറന്ന് ഓടി പോയി ഒരു വീൽ ചെയർ എടുത്തോണ്ട് വന്നു..! മുത്തശ്ശിയെ വീൽ ചെയറിൽ ഇരുത്തി വേഗം കാഷ്വലിറ്റിയിലേക്ക് കയറ്റി..!

( ഏതാനും മിനിട്ടുകൾക്ക് ശേഷം.. ) നീരജും ശോഭമ്മയും ഐസിയുവിനു പുറത്ത് വെയിറ്റ് ചെയ്തിരിക്കുവായിരുന്നു..! കല്ലുനെ ഹോസ്പിറ്റലിൽ എത്തിച്ച ആശ്വാസത്തിലാണ് നീരജ് ഇരിക്കുന്നത്..! ഇതിനിടയിൽ ശോഭമ്മ ആരെയൊക്കെയോ ഫോണിൽ വിളിച്ച് സംസാരിക്കുവായിരുന്നു..!

ഡോക്ടർ ഐസിയു റൂമിൻ്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു..! ഡോക്ടർ : വരൂ… നമുക്ക് റൂമിലേക്ക് ഇരിക്കാം..! ശോഭമ്മയും നീരജും ഡോക്ടറുടെ പിന്നാലെ ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിലേക്ക് ചെന്നു..!

ശോഭമ്മ : ഡോക്ടർ അമ്മയ്ക്ക് എങ്ങിനെ ഉണ്ട്.. 🥺 ഡോക്ടർ : നിങ്ങളാധ്യം ഇരിക്കു.. 😊 നീരജും ശോഭമ്മയും ചെയറുകളിൽ ഇരുന്നു..! ഡോക്ടർ : ഇപ്പൊ പേടിക്കാൻ ഒന്നുമില്ല..!

ബിപി ലോ ആയതാണ് പിന്നെ വയസും പ്രായമായതിൻ്റേതുമായ കുറച്ച് പ്രശ്നങ്ങൾ വേറെ..! എന്തായാലും പെട്ടെന്ന് കൊണ്ട് വന്നത് നന്നായി..! ഇല്ലെങ്കിൽ വേറെ കോംപ്ലിക്കേഷൻസ് നമ്മൾ നേരിടേണ്ടി വന്നേനെ…! പേഷ്യൻ്റിന് ബ്രിതിംഗ് പ്രോബ്ലം ഉണ്ട്…

അത് ഇപ്പൊ കുഴപ്പമില്ല..! ഷീ ഈസ് ഓകെ നൗ..! എന്നാലും കുറച്ച് നേരം കൂടി ഐസിയുവിൽ തന്നെ തുടരട്ടെ.. ഈ ബ്രീത്തിംഗ് ഇഷ്യൂ ഉള്ളത് കൊണ്ട്…

എന്നിട്ട് നമുക്ക് നോക്കിയിട്ട് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം.. 😊 ശോഭമ്മ : ഓകെ ഡോക്ടർ… ശോഭമ്മ ഒരു ദീർഘ നിശ്വാസം എടുത്തുക്കൊണ്ട് നീരജിൻ്റെ കൈ പത്തിക്ക് മീതെ കൈ വച്ചു..! ഇപ്പോഴായിരുന്നു ശോഭമ്മയുടെ മുഖത്ത് ഒരു തെളിച്ചം ഒക്കെ വന്നത്..!

നീരജ് : ശോഭമ്മേ… ഞാൻ കാർ ഒന്ന് മാറ്റി പാർക്ക് ചെയ്തിട്ട് വരാ..! ഡോക്ടറിൻ്റെ റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോ നീരജ് പറഞ്ഞു..! ശരിയെന്ന് രീതിയിൽ ശോഭമ്മയും തലയാട്ടി..!

നീരജ് ഹോസ്പിറ്റലിൻ്റെ മുൻപിലേക്ക് വന്നു..! സെക്യൂരിറ്റി : ഇതെവിടെയായിരുന്നു.. ചേട്ടാ ഇവിടെ പാർക്ക് ചെയ്യാൻ പറ്റില്ലെന്ന് അറിയില്ലേ..! നീരജ് : സോറി..

ഏട്ടാ..! ഇത്തിരി എമർജൻസി ആയോണ്ടാ..! 🙂 സെക്യൂരിറ്റി : എല്ലാവരും ഇങ്ങനെ ആയ ഞങ്ങളെന്താ ചെയ്യാ..! അവസാനം തെറി മുഴുവൻ ഞങൾ കേൾക്കേണ്ടി വരും..!

നീരജ് : സോറി പറഞ്ഞല്ലോ ചേട്ടാ..! ചേട്ടാ വണ്ടി..! 👀 നീരജ് ചുറ്റും നോക്കിയിട്ട് സെക്യൂരിറ്റിയോട് ചോദിച്ചു..! സെക്യൂരിറ്റി : കീ ഉള്ളത് കൊണ്ട് അങ്ങോട്ടേക്ക് മാറ്റി ഇട്ടിട്ടുണ്ട്..!

😤 നീരജ് വണ്ടിയുടെ അടുത്തേക്ക് പോയി..! വരുന്ന വഴിക്ക് ഒരു ട്രാഫിക്കിൽ ബ്ലോക്ക് കണ്ടപ്പോ ഗാപ്പിലൂടെ കുത്തികയറ്റിയപ്പോ ചെറുതായി എവിടെയോ മുട്ടിയത് പോലെ തോന്നി..! നീരജ് വണ്ടിക്ക് ചുറ്റും നോക്കി..! വലിയ സീൻ

Leave a Reply

Your email address will not be published. Required fields are marked *