😌 ബിന്ദു : പിന്നാലതെ… നി രാവിലെ ഒരു പോക്ക് പോയ പിന്നെ ഈ വഴിക്ക് നിന്നെ കിട്ടണമെങ്കിൽ മഷിയിട്ട് നോക്കേണ്ട അവസ്ഥയാണ് ഞങ്ങൾക്ക്.. 😡 നീരജ് : എന്താണ് ബിന്ദു.. , ഞാൻ പറഞ്ഞല്ലോ ഇത്തിരി വൈകി പോയി..
🥲 ബിന്ദു : നിന്നോട് ഞാൻ ഒരായിരം വട്ടം പറഞ്ഞിട്ടില്ല നീരജെ… പണിക്ക് വന്നതാണെന്ന ചിന്ത എപോഴും വേണമെന്ന്..! നീരജ് : 🙃 ബിന്ദു ചേച്ചി എന്തൊക്കെയോ മുറുമുറുത്തുക്കൊണ്ട് വെളിയിലേക്ക് പോയി..! നീരജ് ഫിൽറ്റർ നിന്നും ഗ്ലാസ് കൊണ്ട് വെള്ളം കുടിച്ചു..!
അച്ചു : ഡാ… എനിക്കൊന്നും വാങ്ങിയില്ലേ.. 👀 ടേബിളിൻ്റെ മുകളിൽ കയറി ഇരുന്നുകൊണ്ട് അച്ചു ചോദിച്ചു..! നീരജ് : പിന്നെ…
നിനക്കൊരു ആനയെ വാങ്ങിയിട്ടുണ്ട്..! ഉച്ചയായത് കൊണ്ട് ആ പാടത്ത് മേയാൻ വിട്ടിരിക്കുകയാ … എന്താ തമ്പുരാട്ടി കാണണോ.. 😤
നീരജ് അച്ചുവിന് റോങ് നോട്ടം നോക്കി കൊണ്ട് കോട്ടേഴ്സിലേക്ക് പോയി ഡ്രസ്സ് മാറ്റി..! നല്ല വിശപ്പുള്ളത് കൊണ്ട് കിട്ടിയതെന്തോ അതും കഴിച്ച് കുറച്ച് നേരം വിശ്രമത്തിലേക്ക് കടന്നു..! അപ്പോ രാവിലെ തൊട്ട് ഉച്ച വരെ എന്തായിരുന്നു ചോദിച്ച അതും ഒരു തരം പണിയാണ്..! ജീവിതത്തിൻ്റെ മറ്റൊരു തലം പണിതുയരത്താനുള്ള തത്രപ്പാട്..
🙌 >>>4:12 നീരജ് ചെടികൾ നനയ്ക്കുവായിരുന്നു..! മുത്തശ്ശി : എവിടെയായിരുന്നു…! എന്നോട് പറയാതെ പോയി ലെ… 😊 നീരജ് : ഹാ…
കല്ലു എന്താണ് ഉറക്കം മൊത്തത്തിലങ്ങോട്ട് വിട്ടു മാറിയിട്ടില്ല തോന്നാണു..! 😌 മുത്തശ്ശി : പോടാ… കിന്നരിക്കാതെ..! രാവിലെ പറയാതെ പോയി അല്ലെ…
😊 നീരജ് ഹോസ് ചെടി ചട്ടിയിലേക്ക് ഇട്ടു..! എന്നിട്ട് മുത്തശ്ശിയുടെ അടുത്തേക്ക് ചെന്ന് പുല്ലിൽ മുട്ട് കുത്തിയിരുന്നു…! നീരജ് : ഒരു സംഭവം പറയാനുണ്ട്… 😌 മുത്തശ്ശി : എന്താത്..
😊 നീരജ് : എനിക്കും കല്ലുവിനും അറിയാവുന്ന ഒരു രഹസ്യം..! 😌 മുത്തശ്ശി : കണ്ടോ…? ആ കുട്ടിയെ ഇന്നും..! 😊 നീരജ് മുത്തശ്ശിയോട് കുറച്ചും കൂടി അടുത്തു..!
നീരജ് : ഈ കാണൽ എന്നത്തേയും പോലെയല്ല..! ഇന്ന്… ഇന്ന് രാവിലെ ടൗണിൽ പോയി..! കൃഷ്ണ കയറിയ അതേ ബസ്സിൽ തന്നെ ഞാനും കയറി..!
മുത്തശ്ശി : കണ്ടോ.. സംസാരിച്ചോ..? 😊 നീരജ് : നമ്മളെ കേട്ടിരിക്കാൻ മറ്റൊരു മനുഷ്യൻ ഉണ്ടാവുക എന്നതിനേക്കാൾ സുന്ദരമായ മറ്റൊന്നും ഈ ലോകത്തില്ല…. എന്നാണല്ലോ .!
അതോണ്ട് സമയം പോയതറിഞ്ഞില്ല.. 😌 മുത്തശ്ശി : എല്ലാം പറഞ്ഞോ.. എന്നിട്ട്..? 😊 നീരജ് : എൻ്റെ ജാതകം വരെ പറഞ്ഞു അവളോട്..!
ആദ്യം ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു പിന്നെ അത് ശരിയായി..! 😅 മുത്തശി : അതെയോ.. 😊 നീരജ് : എൻ്റെ പൊന്ന് കല്ലു..! ഈ മെസ്സേജ് അയക്കുന്നത് പോലെയല്ല നേരിട്ട് സംസാരിക്കാൻ..!
ഫോണിലവുമ്പോ സ്ക്രീനിൽ നോക്കി ടൈപ്പ് ചെയ്ത് വിട്ടാ മതിയല്ലോ..! നേരിട്ട് അവളുടെ കണ്ണിൽ നോക്കി സംസാരിക്കാ പറഞ്ഞ ചില്ലറ കാര്യം അല്ല ടാ…! പിന്നേ… പിന്നെ അവളുടെ കണ്ണുണ്ടല്ലോ …
ഒരു കാന്തം പോലെയാണ്..! എന്താ അതിൻ്റെ ഒരു ചന്തം. ഈ കണ്മഷി പോലെ എഴുതിയിട്ട്…! എൻ്റെ സാറേ…
ഈ കണ്ണുകൊണ്ടൊക്കെ സംസാരിക്കാ പറയില്ലേ , അവള് ചില നേരത്ത് കണ്ണ് കൊണ്ട് ഓരോ വിരുത് കാണിക്കും..! മുത്തശ്ശി : 😃 നീരജ് : ഇടയ്ക്ക് ആ കണ്ണ് കൊണ്ട് അവളെന്നെ കൊത്തി വലിച്ചു .. 😌 മുത്തശ്ശി : 🤭 നീരജ് : കല്ലുന് കുറിച്ചൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്..! അവള് കല്ലുന് കാണണം പറഞ്ഞിട്ടുണ്ട്..
😌 മുത്തശ്ശി : കൊണ്ട് പോരായിരുന്നില്ലേ.. നെനക്കവളെ.. 🤗 നീരജ് : ഹാ… ചന്തായി..!
പിന്നെ എന്നെ എല്ലാരും
കൂടി തെക്കോട്ട് എടുക്കേണ്ടി വന്നേനെ.. 🙆 മുത്തശ്ശി : 👀 നീരജ് : ശോഭമ്മയും ബിന്ദു ചേച്ചിയും അവളാരാ ചോദിച്ചാ ഞാനെന്ത് പറയും.. 🙂 മുത്തശ്ശി : ധൈര്യത്തോടെ പറയണം ഞാൻ സ്നേഹിക്കണ പെണ്ണാണെന്ന്.. ☺️ നീരജ് : പറയും , പറയണം ഒരു ദിവസം..!
പക്ഷേ അവളുടെ വീട്ടിൽ അറിഞ്ഞ ശരിക്കും സീൻ ഡാർക്ക് ആവും..! അവൾടെ അപ്പനെ പാർട്ടിക്കാരനാണ് പോരാതെ ബാഹുബലി പോലെ മൂന്ന് ഏട്ടന്മാരും… 🙂☠ ബിന്ദു : ഡാ…. 😡 ദൂരെ നിന്നും ബിന്ദു ചേച്ചി ഉറക്കെ വിളിച്ചു..!
