നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

നീരജ് : സത്യായിട്ടും പറഞ്ഞതാണ് നിൻ്റെ ചിരി കാണാൻ നല്ല രസം ആണ്..! പിന്നെ എൻ്റെ ഓർമയിൽ ഇതിന് മുൻപ് ഞാനിങ്ങനെ ഒന്ന് വേറെ ഒരാളോടും പറഞ്ഞിട്ടില്ല.. 🙂 നീരജ് പറഞ്ഞത് സത്യമായത് കൊണ്ടാണോ അതോ അവൻ പറഞ്ഞ രീതി കൃഷ്ണയ്ക്ക് തമാശ ആയി തോന്നിയത് കൊണ്ടാണോ എന്തോ..! കൃഷ്ണ ചെറുതായി ചിരിച്ചു..!

കൃഷ്ണ : 😊 അല്ലേലും നമ്മളീ പ്രേമിക്കുന്ന പെണ്ണിൻ്റെ ചിരിക്കാണാൻ നല്ല ഭംഗിയായിരിക്കും..! ആ ചിരിക്ക് കാരണം നമ്മളാണെന്നറിയുമ്പോഴോളള ഒരു സാറ്റിസ്ഫാക്ഷൻ ഉണ്ടല്ലോ..! അത് പറഞ്ഞറിയിക്കാൻ പറ്റില്ല , അനുഭവിച്ച് തന്നെ അറിയണം..! നീരജ് : അതേ..

എനിക്ക് അധികനേരം ഇവിടെ നിന്ന് തിരിയാൻ പറ്റില്ല..! പെട്ടെന്ന് കണ്ടിട്ട് ഇറങ്ങിക്കോണം എന്നാണ് ദേവി ചേച്ചി പറഞ്ഞിരിക്കുന്നത്..! നീരജിന് മറുപടി എന്നോണം കൃഷ്ണ ചിരിച്ച് കൊണ്ട് തലയാട്ടി..! നീരജ് : അതേ നമ്പർ തരൊ..

🙂 നീരജ് വിറച്ച് കൊണ്ട് ചോദിച്ചു..! മുന്നിൽ നിൽക്കുന്നത് തൻ്റെ സ്വന്തം ആണെങ്കിലും നമ്പർ ചോദിക്കാനൊരു മടി പോലെ തോന്നി..! കൃഷ്ണ : 🤨 നീരജ് : കോണ്ടാക്റ്റ് ചെയ്യാൻ വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് മോളെ..! നമ്പർ തരാൻ ബുദ്ധിമുട്ട് ആണേൽ വേണ്ട , എന്നെ ഇൻസ്റ്റ അക്കൗണ്ടിലേക്ക് മെസ്സേജ് അയച്ചാ മതി..!

നിന്നെ തപ്പി കണ്ടെത്താൻ പറ്റിയില്ല, പക്ഷേ നിനക്കെന്നെ കണ്ടെത്താൻ എളുപ്പം ആയിരിക്കും.. 🙂😄 നീരജ് അത്രയും പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി..! നീരജ് : ( മണ്ടാ അവൾക്ക് നിൻ്റെ നമ്പർ കൊടുത്തൂടായിരുന്നൊ ഈ വായ് താളം അടിക്കുന്ന സമയത്ത്.. ) 🙁 പുറത്തേക്ക് ഇറങ്ങിയ ശേഷമാണ് നീരജിനും ആ

ഒരു ചിന്ത പോയത്..! അല്ലേലും ഇത്തരം കാര്യങ്ങള് തലയിൽ വരുമ്പോഴേക്കും സദ്യക്ക് ഇലമടക്കിയ ശേഷം പായസം കൊണ്ട് വരുന്നത് പോലെയാണ്..! ആ… സാരൂല ഇനിയിപ്പോ എപ്പൊ വേണമെങ്കിലും വാങ്ങലോ..!

(ഇനിയിപ്പോ അത് പറഞ്ഞ് സമാധാനപെടാം.. 👻 ) നീരജ് കൗണ്ടറിൻ്റെ ഭാഗത്തേക്ക് നടന്നു..! ദേവി : എന്തായി സംസാരിച്ചോ.. 😄 നീരജ് : ഉം..

😌 ദേവി : നി നമ്പർ വാങ്ങിയോ അവൾടെ.. 😉 നീരജ് : മ്ച്ചും 🙃 നീരജ് ഇല്ലാന്ന് ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു..! ദേവി : അവൾക്ക് നിൻ്റെ നമ്പർ കൊടുക്കായിരുന്നില്ലേ..! അത് കൊടുത്തോ..

😌 ദേവി ഒരുക്കളള ചിരിയോടെ ചോദിച്ചു..! നീരജ് : കൊടുക്കാൻ പറ്റിയില്ല..! ചേച്ചിയല്ലേ വേഗം കണ്ടിട്ട് ഇറങ്ങണം പറഞ്ഞത്.. 🙂 ദേവി : ഓ…

എന്താ ഒരു അനുസരണ..! ഇത്ര അനുസരണ വേണ്ട ഒരു പൊടിക്ക് കുറച്ചോ.. 😅 നീരജ് : 😅 ദേവി : നിൻ്റെ നമ്പറും അഡ്രസ്സും ഒന്ന് എഴുതി തന്നെ.. ദേവി നീരജിന് മുൻപിലേക്ക് ഒരു പേപ്പർ നീട്ടി..!

നീരജ് : നമ്പർ മാത്രം പോരെ.. 👀 ദേവി : അഡ്രസ് തരാൻ എന്തേലും ബുദ്ധിമുട്ടുണ്ടൊ..! നീരജ് : എനിക്കെന്ത് ബുദ്ധിമുട്ട്..! നീരജ് അഡ്രസ്സും ഫോൺ നമ്പറും എഴുതി ദേവിക്ക് നേരെ നീട്ടി..!

നീരജ് : ചേച്ചി ഇതിന് മുൻപ് അക്ഷയയിൽ വല്ലതുമായിരുന്നൊ ജോലി ചെയ്തത്..? 👀 ദേവി : എന്തേ.. 😅 നീരജ് : അല്ല ഈ നമ്പർ വാങ്ങുന്നത് ഓക്കേ..! പക്ഷേ അഡ്രസ്സ് കൂടി എഴുതാൻ പറഞ്ഞപ്പോ എവിടെയൊക്കെയോ ഒരു അക്ഷയ ടച്ച് വന്നപ്പോലെ..!

😁 ദേവി : അതെന്താ അറിയോ..? നി എന്തേലും പ്രശ്നമോ കുരുത്തക്കേടൊ കാണിച്ചിട്ട് മുങ്ങിയ ഇതിനെയൊക്കെ കൂട്ട് നിന്നു എന്ന പേരിൽ ഞാൻ കുടുങ്ങൂലെ..! അത് ഇല്ലാതിരിക്കാനാ ഈ ഡോക്യുമെൻ്റ് കളക്ഷൻ..! ഇതൊക്കെ ഉള്ളതന്നെയല്ലേ..!

👀 നീരജ് എഴുതിക്കൊടുത്ത അഡ്രസ്സ് വായിച്ച് നോക്കിക്കൊണ്ട് ദേവി ചോദിച്ചു..! നീരജ് : എന്ത്..? 😼 ദേവി : അല്ല ഈ അഡ്രസ്സ് ഒക്കെ ഒറിജിനൽ അല്ലേ എന്ന്.. 😉 നീരജ് : ഹലോ മാഡം..!

ഞാൻ അവളെ ഇഷ്ടമാണ് പറഞ്ഞത് വെറുതെ ടൈം പാസിന് നോക്കിയിട്ട് കടന്നുകളയാനല്ല. >>>11:47 നീരജ് ഗാർഡനിലെ ചെടികളുടെ തലപ്പ് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു..! നീരജ് : എന്നാലും പറയാതെ പോയതിന് വലിയ പ്രശ്നം ആയിട്ടൊന്നും അവള് എടുത്തിട്ടില്ലെന്ന് തോന്നുന്നു..! 😌 മുത്തശ്ശി : അത് ചെലപ്പോ നിന്നോട് അത്രയും സ്നേഹം ഉള്ളത് കൊണ്ടായിരിക്കും..!

Leave a Reply

Your email address will not be published. Required fields are marked *