😃 ശോഭമ്മ : ആ… അത് മതി..! 😊 നീരജ് : വെട്ടി വെട്ടി മനുഷ്യൻ്റെ പത വന്നു..! പുല്ല് മുറിയണ്ടേ..
🥵 നീരജ് വെട്ടിയ വിറക് കഷ്ണങ്ങൾ കട്ടിയുള്ളതും പെട്ടെന്ന് മുറിയാത്തതുമായിരുന്നു..! ശോഭമ്മ : 😅 നീരജ് : അയ്യടാ ഒരുത്തനിവിടെ ചത്ത് പണ്ടാരം അടങ്ങി നിക്കുമ്പോഴും ചിരിക്കാൻ തോന്നിയ ആ മനസ്.. 😊🙌 ശോഭമ്മ : അതിനെ ഞാൻ പറഞ്ഞോ
ഇങ്ങനെ വെട്ടാൻ..! ഇത് നല്ല കൂത്ത്.. 😼 അപ്പോഴാണ് ഗീത അങ്ങോട്ടേക്ക് വന്നത്..! ഗീത : ഹാ..
എന്താടൊ..! ശോഭ തന്നെ പണിയെടുപ്പിച്ച് കൊല്ലുവാണൊ.. 😅 നീരജ് പ്രത്യേകിച്ച് ഒന്നും മിണ്ടിയില്ല..! ലീലയുടെ അമ്മയാണ് എന്ന പരിഗണന വെച്ചാണ് നീരജ് അവരോട് കാര്യയിട്ട് മിണ്ടാത്തത്..!
അല്ലെങ്കിൽ എപ്പോ ഏതിയെ വള്ളി വന്നൂന്ന് പറഞ്ഞാ മതി..! നീരജിൻ്റെ ആ ഒരു തണുപ്പൻ സമീപനം ഗീതയ്ക്ക് മനസിലായോ എന്നറിയില്ല..! മനസ്സിലായാൽ എന്ത് ആയില്ലെങ്കിൽ എന്ത്… അങ്ങനെ വിറക് കീറി ചെറിയ രീതിക്ക് വിയർപ്പ് ഒഴുക്കി നിക്കുവായിരുന്നു നീരജ്..!
നീരജ് : ഇത്ര നേരം ചേച്ചി നോക്കി നിന്നില്ലേ.. ,ഇനി ഞാൻ നോക്കി നിക്കാം..! ചേച്ചി ധൈര്യായി പെറുക്കിക്കോ🤗😅 ബിന്ദു ചേച്ചിയോട് നീരജ് വിറക് ഒറ്റക്ക് അടുക്കി പെറുക്കി വക്കാൻ അല്ലെ ആ പറഞ്ഞതിൻ്റെ അർഥം..! അല്ലെങ്കിൽ അതന്നെ ആണ് അവൻ പറഞ്ഞത്..!
ബിന്ദു : ഒന്ന് രണ്ടെണ്ണം ഒക്കെ എടുത്ത് സഹായിക്കാം.. 😌 നീരജ് : ഓ… അതൊരു ബുദ്ധിമുട്ടാവില്ലേ.. 😌😐 അങ്ങനെ കൊണയടിച്ച് നിൽക്കുമ്പോഴായിരുന്നു മുകളിലെ ബാൽക്കണിയിൽ നിന്നും എന്തോ ഡ്രസ് താഴേക്ക് പറന്ന് വീണത്..!
ഡ്രസ്സ് എവിടെന്ന് വന്നു എന്ന് പറഞ്ഞ് നീരജ് മുകളിലോട്ട് നോക്കിയപ്പോ അതേ ഡ്രസ് എവിടെ വീണു എന്ന് നോക്കുകയായിരുന്ന ലീലയെ കണ്ടു..! നീരജ് : ( ഈ ശവത്തിൻ്റെ ആയിരുന്നോ…! എന്ന പിന്നെ വേണേൽ വന്നെടുക്കട്ടെ.. 😏 ) ശോഭമ്മ : ബിന്ദു ആ ഡ്രസ് ഒന്ന് എടുത്തേടി..
😊 വിറക് പെറുക്കുന്ന ബിന്ദു ചേച്ചിയോട് ശോഭമ്മ പറഞ്ഞു..! നീരജ് : ഓ… വേണ്ട ചേച്ചി..! ചേച്ചി ഇപ്പോ ചെയ്യുന്ന പണി ചെയ്ത മതി ഡ്രസ്സ് എടുക്കാൻ ആള് വേറെ വരുന്നുണ്ട്..
😼 നീരജ് പറഞ്ഞ് തീരുന്നതിനെ മുൻപേ ലീല ചുവട്ടിലേക്ക് എത്തി..! ശോഭമ്മ : മോൾടെ ഡ്രസ്സ് ആണോ അത്.. 👀 ലീല : ആ… ആൻ്റി എൻ്റെയാണ്..!
എവിടെയാ വീണേ.. 👀😊 ശോഭമ്മ : ദേ കിടക്കുന്നു…! 😊 ഗീത : മര്യാദയ്ക്ക് ഒരു പണിയും ഈ പെണ്ണിനെ ചെയ്യാൻ അറിയില്ല.. 😤 ഗീത ലീലയുടെ തലയിൽ തോണ്ടി..!
അപ്പോഴാണ് ആരോ പറഞ്ഞ് വെച്ചത് പോലെ ഒരു കാറ്റ് വീശിയത്..! ലീലയുടെ ഡ്രസ്സ് അതിനനുസരിച്ച് ചെറുതായി പറന്ന് കുറച്ചപ്പുറത്ത് മാറി വീണു..! ലീല ഷാൾ എടുക്കാൻ പോയി..! നീരജ് അവൻ്റെ പണിയും തുടർന്നു..!
പെട്ടെന്നാണ് ഗീത ഉറക്കെ ശബ്ദം ഉണ്ടാക്കിയത്..! ഗീത : അയ്യോ… പാമ്പ്.. 😮 നീരജ് : എവിടെ..?
👀 ഗീതയുടെ ഉറക്കെയുള്ള ഒച്ച കേട്ട് നീരജ് ചോദിച്ചു..! ഗീത ഉറക്കെ ശബ്ദം ഉണ്ടാക്കി കൊണ്ട് ലീലയുടെ നേർക്ക് വിരൽ ചൂണ്ടി..! നീരജ് നോക്കിയപ്പോ പേടിച്ച് കയ്യിൽ തുണിയും
കൊണ്ട് നിൽക്കുന്ന ലീല… അവളുടെ തൊട്ട് മുൻപിലായി അത്യാവശ്യം വലിയൊരു പാമ്പ്..! ഗീതയുടെ ഒച്ച കേട്ട് എല്ലാരും പെട്ടെന്ന് ഓടി കൂടി..! ലീലയാണെങ്കിൽ പാമ്പിന് മുൻപിൽ ഒരു പ്രതിമ കണക്കെ അനങ്ങാതെ നിന്നു..!
ശോഭ : മോളെ അനങ്ങല്ലെ.. 😟 ശോഭമ്മ ലീലയോട് ഉറക്കെ പറഞ്ഞു..! പാമ്പിന് മുൻപിൽ അനങ്ങാതെ നിന്ന അത് കൊത്തില്ല എന്ന് ഞാനെവിടെയും കേട്ടിട്ടില്ല..! ഞാനാകെ കേട്ടിട്ടുള്ളത് മല്ലനും മാതേവൻ്റെയും കഥയാണ് പക്ഷേ അത് ഇങ്ങനെ അല്ലല്ലോ കരടി വന്നപ്പോ ചത്ത പോലെ കിടക്കാനല്ലേ പറഞ്ഞേ..!
ആ ഒരു കണക്കിന് പാമ്പ് കടിച്ചാലും ചത്ത പോലെ കിടക്കാം..! ശോഭമ്മ : ആരേലും എന്തേലും ഒന്ന് പെട്ടെന്ന് ചെയ്യ്.. 😨 ശോഭമ്മയുടെ മുഖത്ത് ഭീതി നിഴലിച്ചു..! ഗീത : നീരജേ…
എന്തേലും ഒന്ന് ചെയ്യ്… 👀😢 ഗീത നീരജിന് നോക്കി പറഞ്ഞു..! നീരജ് : ( പിന്നെ ഇവിടെ വരുന്നതിന് മുൻപ് എനിക്ക് പാമ്പ് പിടുത്തം ആയിരുന്നല്ലോ… 😕) നീരജ് മനസിൽ പറഞ്ഞു കൊണ്ട് ഗീതയെ നോക്കി..!
