നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 4അടിപൊളി 

കാവലാ… കെട്ടിവരിഞ്ഞു.. തീവലാ അതു വെട്ടി മുറിച്ചു പുറത്തു കടക്കുക.. രാമാ..

ഇത്തിരി നേരം.. മാറുക.. പൊത്തിലൊളിച്ചേ.. കാക്കുക എതിരാളി നടുങ്ങണപോലെ കുതിക്കട..

രാമാ.. ആരു ചെയ്ത പാപമിന്നു പേറിടുന്നു രാമാ തീ പിടിച്ച പോലെയങ്ങ് പാഞ്ഞിടുന്ന ലീല.. കാട് കേറി നീ ഒളിച്ചു കാത്തിരിക്ക.. രാമാ..

സത്യമുള്ളതാണ് നിന്റെ.. അശ്വമേധ ലീല… അപ്പപ്പപ്പ പണ്ടു രാമൻ.. ശ്രീരാമൻ പോയപോലെ അപ്പപ്പപ്പ നാടുവിട്ടേ കാടേറും രാമലീല നെഞ്ചിലെരിതീയേ..

എങ്കിലും നീയേ.. പുഞ്ചിരികളോടെ പോവതിങ്ങ് ദൂരേ… പോവതിങ്ങ് ദൂരേ… ചിന്തിയുറയുന്നേ..

വഞ്ചനത്തീയേ അംഗമതിലൂടെ പോവതിങ്ങ് ദൂരേ…. ഇന്നോവയും പാട്ടും കേരളത്തിലെ റോഡും ഒരു ചെറിയ വേനൽ മഴ കൂടി ചാറിയപ്പോ ഡ്രൈവിംഗ് മോഡ് തന്നെ മാറി എന്ന് വേണം പറയാൻ..! ഒരു അഞ്ച് അഞ്ചര ആയപ്പോ നീരജ് ഇന്നോവയുടെ പണിയെല്ലാം തീർത്ത് വണ്ടിയുടെ വാഷും കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തി..! വീട്ടിൽ ആളുള്ളത് കൊണ്ടും ഇന്നിനി പ്രേതകിച്ച് പണിയോ ആവശ്യമോ ഇല്ലാത്തത് കൊണ്ടും നീരജ് പാടത്തേക്ക് കളിക്കാൻ എന്ന പേരിൽ പോയി..!

പിന്നെ നീരജ് കൂടണഞ്ഞത് സൂര്യൻ അസ്തമിച്ച് എത്രയോ മണിക്കൂറുകൾക്ക് ശേഷം..! . . .

( പിറ്റേന്ന് രാവിലെ

) >>>11:30 നീരജ് : ഉപ്പ് തൊട്ട് കർപ്പൂരം വരെ പറഞ്ഞ സാധനം മുഴുവൻ വാങ്ങിയിട്ടുണ്ട്..! ഇനി എന്തേലും മിസ്സായിട്ടുണ്ടോ നോക്കിയേ.. 👀 ഫ്രിഡ്ജിൽ ഇരുന്ന കാരറ്റ് കഴിച്ചു കൊണ്ട് നീരജ് ബിന്ദു ചേച്ചിയോട് പറഞ്ഞു..! നീരജ് : എന്താണ്…

കട മൊത്തം വാങ്ങിയിട്ടുണ്ടല്ലോ..! വാട്ട് ഹാപ്പൻഡ് എനി ഗുഡ് ന്യൂസ്.. 👀 ശോഭ : പിന്നെ … ഗുഡ് ന്യൂസ് മാത്രേ ഇപ്പൊ ഇവിടെയുള്ളൂ..!

അല്ല നി ഗാർഡനിലെ പണിയൊക്കെ തീർത്താ നീരജിൻ്റെ വരവ് പണി എല്ലാം തീർത്തിട്ടാണെന്ന് വിചാരിച്ചിട്ട് ശോഭമ്മ ചോദിച്ചു..! നീരജ് : ഞാനെന്താ റോബോട്ടാ..! ഒരു ചെറിയ ബ്രേക്ക് എടുത്തതാണ്..! എന്നിട്ട് ആ ബ്രേക്കിൽ തന്നെ എന്നെ കൊണ്ട് വേറെ പങ്കെടുപ്പിച്ചു..!

അപ്പൊ ഇനി കുറച്ച് കൂടി നേരം ബ്രേക്ക് ഉണ്ട്…! അല്ല എന്താണ് കാര്യായിട്ട് കുക്കിംഗിൽ ആണല്ലോ.. 👀 നീരജ് അവൻ്റെ മനസ്സിൽ തോന്നിയ സംശയം അവരോട് പറഞ്ഞു..!. ശോഭമ്മ : വൈകീട്ട് പിള്ളാര് വരിണ്ട്..!

അപ്പൊ സ്പെഷ്യൽ ഉണ്ടാക്കാ കരുതി.. 🤗 നീരജ് : ( ഭഗവാനെ.. ഇവിടെ ഒന്നിനെ സഹിച്ചപാട് എനിക്ക് മാത്രേ അറിയോ..! ഇനി ഈ വരുന്നതും ഇവിടെ നിന്ന് പോയവളെ പോലെ ആകലെ..!

എല്ലാത്തിനും പുറമെ രണ്ടു ദിവസത്തിൽ കൂടുതൽ അവറ്റകളെ ഇവിടെ നിർത്തിക്കരുത് അതിന് മുന്നേ പറപ്പറപ്പിച്ചോണം… ) 🙂 നീരജ് ഒരു പ്രാർത്ഥന എന്നോണം ദൈവത്തെ മനസിൽ വിചാരിച്ചുകൊണ്ട് പറഞ്ഞു..! ബിന്ദു : നിനക്ക് സന്തോഷം ആയില്ലേ… 😌 നീരജ് : ആഹാ…

എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ.. 😅 എൻ്റെ മാമൻ്റെ മക്കൾ ആണല്ലോ വരുന്നത്.. 😏 നീരജ് അന്യനും അമ്പിയും മാറി മാറി കളിച്ചു..! നീരജ് : പോയതിനേക്കാളും വലുതാകല്ലെ വരുന്നത് എന്ന ഒരു പ്രാർത്ഥന ഇപ്പൊ എനിക്കുള്ളൂ..!

ഒരുത്തി ഉണ്ടാക്കിയ പുകിലൊന്നും ഞാൻ മറന്നിട്ടില്ല.. 😏 ആത്മഗതം പോലെ നീരജ് പറഞ്ഞത് ഒരു നെടുവീർപ്പ് പോലെ പുറത്ത് വന്നു..! അല്ലേലും മുഖം മനസിൻ്റെ കണ്ണാടി എന്ന് പറയുമ്പോലെ മനസ്സിൽ ഉള്ളത് എന്താണോ അതേ നമ്മൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുള്ളൂ എന്നാണല്ലോ പ്രണാമം.! സോറി പ്രമാണം..

🤐 ബിന്ദു : ആ കുട്ടി ഇല്ലേ ലീല ..! അവളും വരുന്നുണ്ട്..! ഇല്ലേ ചേച്ചി.. 🤗 നീരജ് : അതിന് അവർ ഇവിടെ തന്നെയില്ലേ..!

ബിന്ദു : ആ കുട്ടി ഇന്നലെ രാത്രി തന്നെ പോയി ..! ഇന്ന് തിരിച്ച് വരും വിത്ത് ലഗേജ്..! 😅 നീരജ് : 😏 ശോഭമ്മ : പിന്നേ.. അവളല്ലേ ഈ വരുന്ന സംഘത്തിൻ്റെ ലീഡർ..

🤭 നീരജ് : എക്സ്ക്യൂസ് മീ ശോഭമ്മ..! 🙂 ശോഭമ്മ : യെസ്.. 🤗

നീരജ് : കുറച്ച് നാളത്തേക്ക് എനിക്ക് ലീവ് തരാൻ എന്തേലും നിർവാഹം ഉണ്ടോ..! ഐ മീൻ ഞാനൊന്ന് വീട്ടിലേക്ക് പോയാലോ എന്ന് ആലോചിക്കുവാ.. 🙂 ശോഭമ്മ : നിനക്ക് പോവാൻ അനുവാദമില്ല.. 😂 ശോഭമ്മ ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി ( ചാത്തൻ ) കളിച്ചു..!

Leave a Reply

Your email address will not be published. Required fields are marked *