അങ്ങനെ തേങ്ങ മുഴുവൻ ചായപ്പിൽ കേറ്റി തിരിച്ചിറങ്ങിയപ്പോ.. നീരജ് ഒരു വകയായി..! വിയർത്ത് കുളിച്ച് മനുഷ്യൻ്റെ പത വന്നു.. 😐 നീരജ് : മേലനങ്ങിയവർ നാരങ്ങ വെള്ളം കുടിച്ചാ മതി..!
😤 ശോഭമ്മയുടെ കയ്യിലുണ്ടായിരുന്ന നാരങ്ങ വെള്ളം നിറച്ച കുപ്പി വാങ്ങിക്കൊണ്ട് നീരജ് കുടിച്ചു..! ശോഭമ്മ : മേലനങ്ങാത്തവർ കുടിച്ചാലും ഇറങ്ങൊ നോക്കട്ടെ.. 😌 ശോഭമ്മ കുപ്പി പിന്നെയും പിടിച്ചു വാങ്ങിച്ചു..! >>>18:03 ശോഭമ്മ കുളിച്ച് വിളക്ക് വെക്കുന്ന തിരക്കിലായിരുന്നു..!
അച്ചു സ്കൂൾ വിട്ട് വന്ന് കാർട്ടൂൺ കാണുന്ന തിരക്കിലും ..! കയ്യിൽ സ്നാക്ക്സ് ബോക്സും കൊണ്ട് കൊച്ചു ടിവിയിലെ ജാക്കി ജാൻ്റെ സാഹസങ്ങൾ കാണുവാണ് അച്ചു..! ഒപ്പം അവളുടെ സ്നാക്ക് കയ്യിട്ട് വാരി തിന്നുകൊണ്ട് ഇതേ കാർട്ടൂൺ കാണുകയാണ്
നീരജും.. ഒപ്പം കല്ലുവും..! മുത്തശ്ശി : ആ.. കുട്ടിയെ കാണാൻ നമ്മടെ അച്ചു മോളുടെ അതേ പോലെ ഉണ്ടേല്ലെ..
😃 ജാക്കി ചാനിലെ ജൂലിയെ കണ്ട് മുത്തശ്ശി പറഞ്ഞു..! അച്ചു : കല്ലുമ്മേ… അത് ജൂലിയാണ്.. ☺️ നിഷ്കളങ്കത് വാരി വിതറി അച്ചു ചിരിച്ചു മെഴുകി..!
നീരജ് : ഇവളെ വച്ച് നോക്കുമ്പോ ജൂലിയൊക്കെ എത്രയോ നല്ലതാണ്.. 😏 അച്ചുവിന് പുച്ഛിച്ച് നോക്കിക്കൊണ്ട് നീരജ് സ്നാക്ക് ബോക്സിൽ കയ്യിട്ടു..! അച്ചു : എൻ്റെ സ്നാക്ക് ആണ്… നി തിന്നെണ്ടാ..!
നീരജ് : നിൻ്റെ സ്നാക്ക് ആ… ഏത് വകുപ്പില്..! ഇതേ എനിക്കും കൂടി തിന്നാൻ വേണ്ടി വാങ്ങിയതാണ്.. 😤 നീരജ് പിന്നെയും ചിപ്സ് എടുത്തു..!
അച്ചു അലറിക്കൊണ്ട് നീരജിൻ്റെ മേലേക്ക് കയറി കൊണ്ട് കയ്യിലും മുഖത്തൊക്കെ മാന്തിക്കൊണ്ടിരുന്നു..! ആ മാന്തലുകളിൽ നിന്നെല്ലാം ഒരു പ്രതിരോധം എന്ന നിലയിൽ നീരജ് മുഖത്തിന് ഷീൽഡ് പോലെ പില്ലോ എടുത്ത് വച്ചു..! ബിന്ദു : എന്താണ് രണ്ടും കൂടി കാണിക്കണേ.. 😡😤 അച്ചുവിൻ്റെ ഉറക്കെയുള്ള ശബ്ദം കേട്ട് ബിന്ദു ചേച്ചി കിച്ചണിൽ നിന്നും വന്നു..!
അച്ചു : അമ്മാ…. നോക്ക്.. എൻ്റെ സ്നാക്ക് അവൻ തിന്നു.. 🥹 അച്ചു ബിന്ദു ചേച്ചിയെ കണ്ടതും നീരജിൻ്റെ മേലുള്ള ആക്രമണം തലക്കാലികമായി നിർത്തിക്കൊണ്ട് പറഞ്ഞു..!
ബിന്ദു : എന്താടാ… നിനക്ക്..! ഈ ചെറിയ കൊച്ചിൻ്റെ ഒപ്പം അടിയുണ്ടാക്കാൻ നാണം ഇല്ലേ നീരജേ.. 😐 നീരജ് : ഹലോ എന്തിനെ ഞാൻ നാണിക്കണം..!
എൻ്റെ കൂടി സ്നാക്ക് ആണ്.. അപ്പൊ എനിക്കും വേണം..! 😤 ബിന്ദു : എടാ… അത് കുറച്ചല്ലേ ഉള്ളൂ അവള് തിന്നോട്ടെ..!
😳 നീരജ് : അതിനെ.. 😐 ഒരു കണക്കിന് എന്തൊക്കെയോ പറഞ്ഞപ്പിച്ച് ബിന്ദു ചേച്ചി അടി ഒഴിവാക്കി..! ഇല്ലേ അത് മതി അച്ചു ആ വീടിന് തല കുത്തനെ നിറുത്തിക്കാൻ..! ബിന്ദു ചേച്ചി പിന്നെയും കിച്ചണിലെ ജോലികളിലേക്ക് തിരിഞ്ഞു..!
അച്ചു : 👀😏 അച്ചു നീരജിന് നോക്കി ചിപ്സ് കൊറിക്കാൻ തുടങ്ങി..! അച്ചുവിൻ്റെ മുഖത്ത് നീരജിനോടുള്ള അൾട്ടിമേറ്റ് പുച്ഛം..! നീരജ് : ( എൻ്റെ കയ്യിലെങ്ങാനും ആ പാമ്പിൻ്റെ മാന്ത്രിക കല്ലുണ്ടെങ്കിൽ ഇൻവിസിബിൾ ആയി വന്ന് നിന്നെ ഞാൻ കരയിപ്പിച്ചേനെ.. 😏 ) നീരജിൻ്റെ ഉള്ളിൽ ഒരു മൈൻഡ് വോയിസ് പോലെ മാന്ത്രിക കല്ല് കിട്ടിയാ അച്ചുവിനിട്ട് കൊടുക്കാനുള്ള പണിയുടെ പ്ലാനിങ് ആയിരുന്നു..!
അച്ചു : (അപ്പൊ ഞാൻ നിന്നെ ഡ്രാഗൻ്റെ മാന്ത്രിക കല്ല് കൊണ്ട് കരീപ്പിച്ച് കളയും.. 😼 ) നീരജ് എന്ത് ചിന്തിക്കും എന്നൊരു ഊഹത്തിൽ അച്ചുവും മറ്റൊരു പ്ലാനിങ് നടത്തി..! ” മന്ത്രത്തെ മന്ത്രം കൊണ്ടേ നേരിടാൻ കഴിയൂ… ഹീമ ..
ബാഗി.. ബാഗി.. ബൂ.. ഹീമ..
ബാഗി.. ബാഗി.. ബൂ.. ”
അങ്കിൾ മന്ത്രം ചൊല്ലി ആ മീനിൻ്റെ വായിൽ നിന്നും പച്ച മന്ത്ര ലൈറ്റ് വന്നതും നോക്കി ഇരിക്കുമ്പോഴാണ് നീരജിൻ്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ സൗണ്ട് മുഴങ്ങിയത്..! നീരജ് നോട്ടിഫിക്കേഷൻ്റെ പിന്നാലെ പോവാതെ പിന്നെയും കാർട്ടൂൺ കാണുന്നതിൽ മുഴുകി..! പിന്നെയും നോട്ടിഫിക്കേഷൻ വന്നു , ഒന്നല്ല രണ്ട് മൂന്ന് അങ്ങനെ..! തുടരെ തുടരെയുള്ള നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് നീരജ് ഫോൺ ഓപ്പൺ ആക്കി..!
