ശേഷം അവിടെയുണ്ടായിരുന്ന കുഞ്ഞ് കബോർഡിനുള്ളിൽ നിന്നും ഇന്നലെ രാത്രി തേച്ച് മടക്കി വെച്ച കറുത്ത ഷർട്ട് എടുത്തിട്ടു..! അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാനുള്ള മുണ്ട് കിച്ചു തരാ എന്നേറ്റതുകൊണ്ട് അതിൻ്റെ കാര്യത്തിൽ പിന്നെ വേറെ ടെൻഷൻ ഒന്നും ഇല്ലായിരുന്നു..! നീരജ് കയ്യിൽ കിട്ടിയ ഒരു കാവി മുണ്ടും ഉടുത്ത് പുറത്തേക്ക് ഇറങ്ങി..!
വലിയ പൊടിയൊന്നും ഇല്ലെങ്കിലും കയ്യിൽ കിട്ടിയ ഒരു തുണികൊണ്ട് വണ്ടി ഒന്ന് തുടച്ചു..! സ്വർണ വർണ കളറിൽ എൻ്റെ ഹിമാലയൻ… തിളങ്ങി..! നീരജ് : ചേച്ചി പാത്രം…
😌 നീരജ് ബിന്ദു ചേച്ചിയോട് വിളിച്ചു പറഞ്ഞു..! ബിന്ദു : ആ… പിറന്നാള് കാരൻ ഇന്ന് രണ്ടും കൽപ്പിച്ചാണ്.. തോന്നുന്നു..
😅 നീരജ് : പിന്നല്ല.. ഒന്ന് ദൈവികതയിലേക്ക് എത്തി നോക്കാ കരുതി..! 😌 ബിന്ദു : എത്തി നോക്കിക്കോ..! പക്ഷേ കാല് തെറ്റി വീഴാതെ നോക്കണേ..
😅 ബിന്ദു ചേച്ചി നീരജിന് കളിയാക്കി..! നീരജ് : ആ… ഫ്ലോ അങ്ങോട്ട് പോയി..! അല്ല ഇതെന്താ രണ്ട് പാത്രം..!
പതിവിന് വിപരീതമായി ഒന്നിൽ കൂടുതൽ പാത്രങ്ങൾ കണ്ടിട്ട് നീരജ് ബിന്ദു ചേച്ചിയോട് ചോദിച്ചു..! ബിന്ദു : പിറന്നാളല്ലെ.. പായസം വെക്കണ്ടെ..! 😅 നീരജ് : ഷെ…
ഞാൻ ഇന്നലെ തന്നെ ഒന്നും വേണ്ട പറഞ്ഞതാണല്ലോ.. 🙂 ബിന്ദു : എനിക്കറിയില്ല..! ശോഭ ചേച്ചി പായസം വെക്കാൻ പറഞ്ഞു..! നീരജ് : എൻ്റെ പിറനാളിന് ഇത്ര ആഡംബരം ഒന്നും വേണ്ടായിരുന്നു..!
😌 ബിന്ദു : ചിലപ്പോ പിള്ളാർ ഒക്കെ വന്നതല്ലേ.. അതിൻ്റെ കൂടി ആയിരിക്കും.. 😅 നീരജ് : 🙂 >>>6:30 നീരജ് : മുണ്ട് താ മൈരാ.. നീരജ് വീട്ടിൽ നിന്നും ഇറങ്ങി വരുന്ന കിച്ചുവിന് നോക്കി പറഞ്ഞു..!
കിച്ചു : അണ്ണാ… ഹാപ്പി ബർത്ത് ഡേ ടൂ യൂ… 🤗🫶 നീരജ് : ആ… താങ്ക്സ്..!
നി മുണ്ട് താ… എന്നിട്ട് വേണം അമ്പലത്തിൽ പോവാൻ.. 🤗 കിച്ചു : അമ്പലത്തിൽ പോവാണേ… പറയണ്ടേ അണ്ണാ..!
ഞാനും വന്നായിരുന്നേനെ.. 🙂 നീരജ് : ഇന്നലെ രാത്രി അവള് പറഞ്ഞതാ പോവാന്ന്..! എനിക്ക് തലപ്പര്യം ഉണ്ടായിട്ടല്ല .. കിച്ചു : അതയാ…
നീരജ് : നി വരുന്നുണ്ടേൽ.. വേഗം റെഡിയായിക്കോ..! ഞാൻ സൊസൈറ്റിയിൽ പോയി പാലൊക്കെ വാങ്ങിച്ച് കൊടുത്തിട്ടേ പോണുള്ളൂ..! വരിണ്ടെ റെഡിയാവ്..
നി കിച്ചു : ഓകെ… അണ്ണൻ പോയിട്ട് വരുമ്പോഴേക്കും ഞാൻ റെഡി ആവാ..! തിരികെ എത്തുമ്പൊ വിളിക്ക്.. 😃 നീരജ് : ഞാൻ വിളിക്കാടാ..!
കിച്ചു : ഇപ്പൊ അണ്ണൻ സൊസൈറ്റിക്ക് അല്ലേ.. 👀 നീരജ് : ഹാ… എന്തേ..! നിനക്കും വാങ്ങണോ..?
കിച്ചു : എനിക്ക് പാലും പഞ്ചാമൃതം ഒന്നും വേണ്ട..! എന്തായാലും അവിടെ ചേച്ചി കാണില്ലേ..! ഈ കാവി മറ്റ്, എന്നിട്ട് ഈ മുണ്ട് ഉടുത്ത് ഒരു ലുക്കിൽ അങ്ങോട്ട് പോ…! പിറനാൾ ഒക്കെ അല്ലെ നാലാളറിയട്ടെ ചെതറട്ടേ..
😃 നീരജ് : ഏയ്.. അതൊന്നും വേണ്ടടാ അതൊക്കെ ഇത്തിരി ഓവർ ആവും..! 😃 കിച്ചു : വേണ്ടെങ്കിൽ വേണ്ട..! എന്തായാലും ഫസ്റ്റ്
ലുക്ക് തന്നെ നന്നായിക്കോട്ടെ കരുതി പറഞ്ഞതാ..! അണ്ണനെ ഈ ബ്ലാക്ക് ഷർട്ടും വൈറ്റ് മുണ്ടും നന്നായിട്ടുണ്ടാവും.. 😌 നീരജ് : 👍 നീരജ് ബൈക്ക് മുന്നോട്ടെടുത്തു..! വേറെ എവിടെയും തട്ടി തടഞ്ഞ് നിൽക്കാതെ നേരെ സൊസൈറ്റിക്ക് വിട്ടു..!
കേരളത്തിലെ ഭൂരിഭാഗം ആമ്പിളാരും പിടിക്കുന്ന ഒരു ഡ്രസ്സ് കോംബോ ആയിരിക്കും ഈ ബ്ലാക്ക് ഷർട്ടും വൈറ്റ് മുണ്ടും എന്നത്..! പ്രത്യേകിച്ച് അമ്പലമോ , കല്യാണൊ ,കോളേജിലെ പരിപാടികൾക്കൊ എന്തിനേറെ നാലാള് കൂടുന്ന ഒരു പരിപാടിക്ക് ഏതെങ്കിലും ഒരുത്തനെങ്കിലും ഈയൊരു കോംബോ പിടിക്കാതെ ഇരിക്കില്ല..! അല്ലെങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് ഒരു അഡാറ് കോംബോ ആയിരിക്കും..! കിച്ചു പറഞ്ഞപ്പോ എന്തോ ഒരു ജാള്യത തോന്നിയെങ്കിലും അവൻ പറഞ്ഞപ്പോലെ തന്നെ നീരജ് കാവി മുണ്ട് മാറ്റി വെള്ളയാക്കി..!
നീരജ് ബൈക്ക് പതിവ് പോലെ സൊസൈറ്റിക്ക് മുൻപിലെ റോഡിൽ ബൈക്ക് നിറുത്തി..! ശേഷം ആ ചെറിയ റോഡും ക്രോസ് ചെയ്ത് സൊസൈറ്റിലേക്ക് നടന്നു..! കരിങ്കല്ല് കൊണ്ട് കെട്ടിയ കല്പടവുകൾ നീരജ് ഓടി കയറി..! തെക്കിൽ നിന്നോ വടക്കിൽ നിന്നോ എന്നൊന്നും അറിയില്ല എവിടെ നിന്നോ ചെറിയ കാറ്റ് വീശി നീരജിൻ്റെ മുടികളെ തട്ടി തടഞ്ഞ് പോയി..!
