കഴിഞ്ഞ ദിവസം അമ്പലത്തിൽ വെച്ച് കണ്ടില്ലേ ആ കുട്ടിയാണ്..! ശോഭമ്മയോട് പറയണം കരുതി ഇരുന്നതാണ് പക്ഷേ എന്തോ പറയാൻ പറ്റിയില്ല..! ടൗണിൽ വച്ച് അവളോട് വേണ്ടാത്ത രീതിയിൽ സംസാരിച്ചപ്പോഴാണ് ഞാൻ കയറി ചോദിച്ചത്..! അതിൻ്റെ ഇടയിൽ അവള് വാങ്ങി തന്ന ഷർട്ടും വലിച്ച് കീറിച്ച് പ്രശ്നം ഉണ്ടാക്കിയത് അവനാ…
😏 നീരജ് ഇതെല്ലാം സമാധാനത്തോടെ എന്നോണം ശോഭമ്മയെ നോക്കി ഉറക്കെ എല്ലാരോടുമായി പറഞ്ഞു..! നീരജ് : ഇത്ര നാളും എന്തേലും പറഞ്ഞാ മറുത്തൊന്നും പറയാതെ വെറുതെ ഇരുന്നത് ഇവിടെ ഉള്ള ഒരു ഏട്ടന്മാരെയും പേടിച്ചിട്ടല്ല… 😏 നീരജ് ജിത്തുവിന് നോക്കി..! നീരജ് : ഇവിടെന്ന് പോവേണ്ടി വന്ന അവളെ പിന്നെ കാണാൻ പറ്റില്ലല്ലോ കരുതിയിട്ടും , അവള് പ്രശ്നം ഒന്നും ഉണ്ടാക്കരുത് പറഞ്ഞിട്ടുമാണ്…!
ഇനിയെനിക്കാ പേടിയില്ല , ഇവിടെന്ന് പോവേണ്ടി വന്നാലും അവൾക്കെന്നെ മനസിലാവും.. നീരജ് ഹാളിൽ നിന്നും പുറത്തേക്ക് നടന്നു..! പോകുന്ന വഴിക്ക് ജിത്തുവിൻ്റെ നേർക്ക് കൈ നീട്ടി ഒന്ന് പൊട്ടിച്ചു..! പണ്ട് തൊട്ടേ കാരണവന്മാർ പറയുന്നതാണ് അർഹിക്കാത്തത് നേടരുതെന്ന്..!
അല്ലേലും നമുക്കെന്തിനാ വല്ലവൻ്റെയും അടി നമുക്കാണോ അടിക്ക് പഞ്ഞം… 😏 നീരജ് ഒരു ആവറേജ് സ്പീഡിൽ കോട്ടേഴ്‌സിലേക്ക് നടന്നു..! റൂം തുറന്ന് നീരജ് അവൻ്റെ ഡ്രസ്സ് എല്ലാം മടക്കാൻ തുടങ്ങി..! മടക്കിയ ഡ്രസ്സലാം എടുത്ത് ട്രാവൽ ബാഗിലേക്ക്
കുത്തി നിറച്ചു..! അതിൻ്റെ ഇടയിൽ നീരജ് ഫോൺ എടുത്ത് ആൻ്റപ്പനെ വിളിച്ചു..! ആൻ്റപ്പൻ : എന്തടാ.. 👀 ഫോൺ എടുത്തതും ആൻ്റപ്പൻ നീരജിനോട് ചോദിച്ചു..!
നീരജ് : ഡാ… ഞാൻ നാളെ അങ്ങോട്ട് വരിണ്ട്.. ബസ് സ്റ്റാൻഡിലേക്ക് എന്നെ പിക് ചെയ്യാൻ വാ.. ഫോൺ ചെവിക്കും തോളിനും ഇടയിൽ വച്ച് തല ചരിച്ച് സംസാരിച്ചുകൊണ്ട് നീരജ് ഡ്രസ്സ് മടക്കി..!
ആൻ്റപ്പൻ : നിനക്ക് നിൻ്റെ ബൈക്കിനെ വന്നൂടെ മൈരെ..! അതെന്തിനാ പൂജിക്കാൻ വച്ചതാണൊ😤 നീരജ് : എനിക്കത്ര ദൂരം ബൈക്ക് ഓടിക്കാൻ ഒരു മൂഡില്ല..! ബൈക്ക് ഞാൻ പാർസൽ ആയി അയച്ചോളം.. ആൻ്റപ്പൻ : പാർസൽ ആയി അയക്കാനാ..
👀..! അപ്പൊ എന്താണ് ഇങ്ങോട്ട് പോരുവാണൊ😳 നീരജ് : ഹാ… ആൻ്റപ്പൻ : എന്താണ് ബ്രേക്ക് അപ്പ് ആയ👀 നീരജ് : കരിനാക്ക് വളച്ച് പറയാതെ മൈരാ.. 😤 ആൻ്റപ്പൻ : പിന്നെ എന്ത് മല മറിക്കാനാണ് ഇങ്ങോട്ട് എഴുന്നള്ളണത്…
👀 നീരജ് : ഇവിടെ ഇനി നിക്കാൻ പറ്റുമെന്ന് തോന്നണില്ല … കുറച്ച് പ്രശ്നങ്ങൾ… ഉണ്ട്.. 😐 ആൻ്റപ്പൻ : അത് പിന്നെ നി പറയാതെ തന്നെ എനിക്കറിയാ..!
നി ഇവിടെന്ന് പോയപ്പോ തന്നെ വള്ളികൾ കുറഞ്ഞതാണ്…! ഇനി പഴയത് പോലെ വള്ളികളൊക്കെ തിരികെ തേടി പിടിച്ച് വരുമല്ലോ എന്നോർക്കുമ്പോഴാ.. 😌 നീരജ് : ഞാൻ വള്ളിയാണേ… നി പടു വള്ളിയാണ്…
ശവം.. 🥵..! ആൻ്റപ്പൻ : അപ്പൊ നാളെ രാവിലെ ഇവിടെ എത്തില്ലേ.. 😅 നീരജ് : ഹാ…
എത്തും..! ആൻ്റപ്പൻ : എന്നാ പിന്നെ ഒരു ഫുൾ വാങ്ങട്ടാ.. 😌👀 നീരജ് : ഞാനടി നിറുത്തി.. 😤 ആൻ്റപ്പൻ : മതി പുണ്ടെ നല്ല പിള്ള കളിച്ചത്..!
ഏത് നേരവും കവട്ട അടിച്ച നടന്ന നി ഒരു പെണ്ണ് വന്നപ്പോ സ്വന്തം ബ്രാൻഡിനെ മറന്നവനാണ്..! എന്നാലും ഒരു മനുഷ്യത്വം കൊണ്ട് ചോദിച്ചതാണ്.. 😏 അപ്പോഴാണ് ശോഭമ്മയും ബിന്ദു ചേച്ചിയും കോട്ടേഴ്‌സിലേക്ക് വന്നത്..! നീരജ് ആൻ്റപ്പനോട് പിന്നെ വിളിക്കാ പറഞ്ഞിട്ട് കോൾ കട്ട് ചെയ്തു..!
ശോഭമ്മ : എന്താണ് അടുക്കി പെറുക്കി വെക്കുവാണല്ലോ.. 👀 നീരജ് : ഹാ… ചെറുതായിട്ട്..! ബിന്ദു : അവൻ്റെ മോന്ത നോക്കിയേ ചേച്ചി..!
അടിയും ഉണ്ടാക്കി വന്നേക്കണു.. 😡 ബിന്ദു ചേച്ചി നീരജിൻ്റെ കയ്യിൽ തല്ലി..! ബിന്ദു : ഇങ്ങ് കൊണ്ടാ… ഞാൻ മടക്കി തരാ..!
😤 ബിന്ദു ചേച്ചി നീരജിൻ്റെ കയ്യിൽ നിന്നും തുണി വാങ്ങി..! ശോഭമ്മ ബെഡിലേക്ക് കയറി ഇരുന്നു..! ശോഭമ്മ : മൊത്തം അലങ്കോലമാക്കി ഇട്ടിരിക്കുവാണല്ലോ..! ഇവനെ കൊണ്ട് തന്നെ
ഇതൊക്കെ അടിച്ച് വാരിപ്പിക്കണം , കേട്ടോ ബിന്ദു.. 😏 ബിന്ദു : ചെയ്യിപ്പിക്കാ ചേച്ചി..! 😅😼 നീരജ് ഒന്നും മിണ്ടാതെ നിന്നും ശോഭമ്മ : അവൻ്റെ നിൽപ്പ് കണ്ട , രണ്ടടി കൂടുതൽ കൊടുക്കണം.. 😤..!
