നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

അച്ചു : അമ്മാ…. 😖 നീരജാണ് കാല് കൊണ്ട് ചവിട്ടിയതെന്ന് മനസ്സിലായപ്പോ അച്ചു ഉറക്കെ കരയുന്നത് പോലെ കാണിച്ചു..! ബിന്ദു : നീരജേ.. എൻ്റെ കൊച്ചിനെ വെറുതെ കേടു കാട്ടിയാലുണ്ടല്ലോ..

😤 ബിന്ദു ചേച്ചി നീരജിന് നോക്കി ശകാരിക്കും പോലെ പറഞ്ഞു..! നീരജ് : ഓ… നിങ്ങള് വലിയ അമ്മയും മോളും.. 😏 നീരജിൻ്റെ മുഖത്ത് പുച്ഛം മാത്രം..!

ശോഭമ്മ അവൻ്റെ പ്ലേറ്റിലേക്ക് കുറച്ചും കൂടി ചിക്കൻ വിളമ്പി..! നീരജ് : മതി… മതി..! എനിക്ക് വേണ്ട ഈ പിശാചിനെ കൊടുത്തോ..

😏

ശോഭമ്മ പ്ലേറ്റിൽ ചിക്കൻ വച്ചപ്പോ നീരജ് പറഞ്ഞു..! അച്ചു : അമ്മാ… പോലീസിൻ്റെ കയ്യീന്ന് തല്ല് കൊണ്ടവരല്ലേ ചിക്കൻ കയിക്കണ്ടേ.. 👀 ബിന്ദു : തല്ല് കൊണ്ടുവരും കൊള്ളാത്തവരും കഴിക്കണം..

എന്നാലല്ലേ നമ്മള് വളരൂ.. 😅 അച്ചുവിൻ്റെ പൊട്ടത്തരങ്ങൾക്ക് സപ്പോർട്ട് എന്ന പോലെ ബിന്ദു ചേച്ചി മറുപടി നൽകി..! നീരജ് : എന്നാ നി ചിക്കൻ കഴിക്കണ്ടടി..! പോലീസിൻ്റെ ഇടി കൊണ്ടവർ മാത്രം തിന്നാ മതി…

😤 നീരജ് അച്ചുവിൻ്റെ പ്ലേറ്റിൽ നിന്നും ചിക്കൻ എടുത്തു..! അച്ചു : അമ്മാ… 😭 എൻ്റെ ചിക്കൻ …. 😫 ബിന്ദു : ഓ…

എൻ്റെ പൊന്ന് നീരജെ..! നി എന്തിനാടാ അവളെ കരയിപ്പിക്കണേ… 😤😶 നീരജ് : ഇതെല്ലാം ഒരു എൻ്റർടെയ്ൻമെൻ്റ്.. 😎 നീരജ് ചപ്പാത്തി മടക്കി അതിൻ്റെ ഇടയിൽ ചിക്കൻ പീസ് വെച്ച് കൊണ്ട് കഴിച്ചു..!

ശോഭമ്മ : നാളെ നി ആ കുട്ടിയെ ഇങ്ങോട്ട് വരാൻ പറ..! 😊 നീരജ് : ആരെ..? 👀 നീരജ് ചപ്പാത്തിയും ചിക്കനും ചവച്ചിറക്കി കൊണ്ട് ചോദിച്ചു..! ശോഭമ്മ : കൃഷ്ണയെ…

😊 നീരജ് : എന്തിനെ…! ബിന്ദു : ഞങ്ങളും ഒന്ന് കാണട്ടെ.. 😌 നീരജ് : പിന്നെ കണ്ടാ പോരെ..! ഇപ്പൊ തന്നെ എന്നോട് ദേഷ്യം ആയിരിക്കും..

🙂 ബിന്ദു : പിണക്കം ആണോ.. 😅 നീരജ് : എന്നോട് വഴക്ക് ഒന്നും ഉണ്ടാക്കണ്ട പറഞ്ഞിട്ടുണ്ടേ..! ഞാൻ പ്രശ്നം ഉണ്ടാക്കിയപ്പോ അവളവിടെ ഉണ്ടായിരുന്നല്ലോ…! അതോണ്ട് എന്തേലും പറഞ്ഞ എന്നെ അവള് കൊല്ലും..

🤐 ബിന്ദു : അത് സാരമില്ല..! നിന്നെ ഇങ്ങനെ വരച്ച വരയിൽ നിറുത്തുന്ന പെൺകുട്ടി തന്നെ വേണം..! അല്ലെ ചേച്ചി… 😅 ബിന്ദു ചേച്ചി ചിരിച്ചു കൊണ്ട് ശോഭമ്മയെ നോക്കി ശോഭമ്മ : അതേ..

, അതാവുമ്പോ എപ്പോഴും നിൻ്റെ മേലെ ഒരു ശ്രദ്ധയും ഉണ്ടാവും.. 😅 നീരജ് : ഹലോ… , അങ്ങനെ എല്ലാരും കൂടി എന്നെ കൊച്ചക്കുവൊന്നും വേണ്ട…! അങ്ങനെ വരച്ച വരയിൽ നിക്കുന്ന ആളൊന്നുമല്ല ഈ നീരജ്…!

ബിന്ദു : പിന്നെ അവള് വരച്ച വട്ടത്തിനകത്താണോ… 🤭 ബിന്ദു ചേച്ചി സ്വയം പറഞ്ഞു കൊണ്ട് ചേച്ചി തന്നെ ചിരിച്ചു..! നീരജ് : 😐 ശോഭമ്മ : നീയതില് നാണക്കേടൊന്നും വിചാരിക്കേണ്ട…! ഇങ്ങനെ ഒക്കെ തന്നയാണ് എല്ലാരും..

,ഇതൊക്കെ തന്നെയാണെടാ ജീവിതം എന്ന് പറയണത്.. 🤍😊 ____________________________തുടരും____ ഹലോ വണക്കം മക്കളെ , ചിലരുടെയൊക്കെ കമൻ്റ് പോലെ ഒരു മാസത്തിന് ശേഷം പിന്നെയും ഞാൻ തിരികെ എത്തി..! ഈ കാഥയ്ക്ക് വലിയ ഫാൻ ബേസ്

ഇല്ലെങ്കിലും ഈ കഥ വായിക്കുന്ന ചില വായനക്കാരോടായി പറഞ്ഞോട്ടെ , ഈ പാർട്ട് വൈകിപ്പിച്ചതിൽ സോറി..! ഈ പാർട്ട് വൈകിയതിൻ്റെ പ്രധാന കാരണം ഇതിലെ കൃഷ്ണയുടെ കഥാപാത്രം തന്നെയാണ്..! കൃഷ്ണ എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യും എന്നത് എന്നെ കൊണ്ട് തല പുകഞ്ഞ് ആലോചിപ്പിച്ച ഒരു കാര്യമാണ്..! ഒരു സിനിമയോ വീഡിയോ ആണെങ്കിൽ ഈയൊരു പ്രശ്നം ഉണ്ടാവില്ല..!

എന്നാലും എൻ്റെ ഒരു രീതിക്ക് ഞാൻ കൃഷ്ണയെ കൊണ്ട് കമ്മ്യൂണിക്കേറ്റ് ചെയ്യിപ്പിക്കുന്നുണ്ട്..! പ്രധാനമായും ടെക്സ്റ്റ് മെസ്സേജ്സ് ആയതുകൊണ്ട് {} ഈയൊരു സിംബൽ മെസ്സേജ് അയക്കുന്നതിൻ്റെ പ്രതീകമായാണ് ഉപയോഗിച്ചിരിക്കുന്നത്..! കൃഷ്ണ കാണിക്കുന്ന ആംഗ്യങ്ങൾ വാചകരൂപത്തിൽ എഴുതിയിട്ടുണ്ട് സോ അത് മനസ്സിലാക്കി വായിക്കുക..! എന്തേലും സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടെങ്കിൽ അത് ടൈപ്പിങ്ങിൽ വന്ന മാറ്റമാണ്..

സോ ക്ഷമിക്കുക..! അടുത്ത വട്ടം പരിഗണിക്കാം ഇനിയുള്ള ഭാഗം വേഗം തരാൻ ശ്രമിക്കാം .. 😌🫰 ( അറിയാലോ വെറും വാഗ്ദാനം മാത്രം.. ) അപ്പൊ നിങ്ങടെ കമൻ്റും ലൈക്‌സുമാണ് എന്നെ കഥ എഴുതാനും പോസ്റ്റ് ചെയ്യാനും പ്രേരിപ്പിക്കുന്നത്..!

Leave a Reply

Your email address will not be published. Required fields are marked *