👀 ) ശോഭമ്മ : അപ്പോ നിങ്ങള് തമ്മിലൊരു ബന്ധവുമില്ലാ..! 👀 നീരജിൻ്റെ കഥാപ്രസംഗത്തിനൊടുവിൽ ശോഭമ്മ ചോദിച്ചു..! നീരജ് : അങ്ങനെ ബന്ധമൊന്നുമില്ലെന്ന്
പറയാനായിട്ടില്ല..! നമ്മളൊക്കെ മനുഷ്യന്മാരല്ലേ ചിലപ്പോ നാളെ മേലാൽ എങ്ങാനും വല്ല ലിങ്ക് ആയാലോ.. 😌 അച്ചു : അമ്മാ… ഇവനാ ആ ചേച്ചിയുടെ കയ്യിൽ പിടിച്ചില്ലേ..
👀 ഒരു ആഭ്യന്തര പ്രശ്നം കഴിഞ്ഞപ്പോഴാണ് അടുത്ത ലോകയുദ്ധത്തിനുള്ള വകുപ്പുമായി അച്ചു കയറി വന്നത്..! നീരജ് : എന്ത്…! ചെറിയ വായിൽ വലിയ വർത്താനം പറയണാ..! നിനക്കിന്ന് സ്കൂളിൽ പോണ്ടേ..
👀 അച്ചു പറയുന്നത് വേറെ ആരും ശ്രദ്ധിക്കാതിരിക്കാൻ നീരജ് നൈസ് ആയി ടോപ്പിക്ക് മാറ്റി..! അച്ചു : അതിനിപ്പോ ക്ലാസ് തുടങ്ങി കാണുമല്ലോ.. 🤗😁 അച്ചു ചിരിച്ചുകൊണ്ട് നീരജിനോട് പറഞ്ഞു. നീരജ് : അത് കുഴപ്പം ഇല്ല..!
ഞാൻ ടീച്ചറോട് പറഞ്ഞോളം വൈകിയതിനെ പറ്റി..! 😼 അച്ചു : 😳 നീരജ് : വേഗം പോയി റെഡിയാവടി.. 😤 നീരജ് അച്ചുവിൻ്റെ കാര്യത്തിൽ ഉത്തരവാദിത്വം കാണിക്കാൻ തുടങ്ങി..! അച്ചു : അമ്മാ…
ഇന്ന് ഞാൻ ലീവ് എടുക്കട്ടെ..! 😕 ബിന്ദു : വേണ്ട , നി പോയി റെഡിയാവാൻ നോക്ക്..! അവൻ കൊണ്ടാക്കും നിന്നെ സ്കൂളിലേക്ക്.. 😄 ബിന്ദു ചേച്ചി അത്രയും പറഞ്ഞ് കിച്ചനിലേക്ക് നടന്നു..!
അച്ചു : അമ്മാ…! ഞാനിന്നിവിടിരുന്ന് നല്ല കുട്ടിയായി പഠിക്കാമ്മാ.. 😞 ബിന്ദു ചേച്ചിയെ വട്ടം പിടിച്ചു കൊണ്ട് അച്ചു നിന്ന് കൊഞ്ചി..! അച്ചു : ഞാൻ ക്ലാസിൽ പോയ മിസ്സെന്നെ തല്ലും..
😭 നീരജ് : ഹോം വർക്ക് ചെയ്തില്ലേ എല്ലാരെയും തല്ലും നിന്നെ മാത്രമല്ല.. 😏 അച്ചു : അമ്മാ..! പ്ലീസ് അമ്മ ഞാൻ ഇന്ന് ലീവെടുക്കട്ടെ അമ്മ..! ഞാൻ നല്ല കുട്ടിയായി പഠിക്കാ…
പ്രോമിസ്.. 😫 അച്ചുവിൻ്റെ മുഖം കണ്ടാൽ ദേ ഇപ്പൊ കരയും എന്ന രീതിയിൽ ആയിരുന്നു..! ബിന്ദു : മര്യാദയ്ക്കിവിടിരുന്ന പഠിക്കൊ..? അച്ചു : ആ…
ഞാൻ പഠിക്കാ😃 ബിന്ദു : എന്നാ ചെല്ല് പോയി ഹോം വർക്ക് ചെയ്യാൻ നോക്ക്.. 🤗 അച്ചു : കുറച്ച് നേരം കളിച്ചിട്ട് ഹോം വർക്ക് ചെയ്താ പോരമ്മ.. 🙂 ബിന്ദു : നീരജെ…. ബിന്ദു ചേച്ചി നീരജിന് വിളിച്ചതും അച്ചു അവിടന്ന് ഓടി..!
അച്ചുവിൻ്റെ ഓട്ടം കണ്ട് എല്ലാരും ചിരിച്ചു..! നീരജിൻ്റെ പിറനാൾ പ്രമാണിച്ച് അന്നത്തെ ഉച്ചയൂണിന് പതിവിലും കൂടുതൽ വിഭവങ്ങൾ വന്ന് തീൻ മേശയിൽ നിറഞ്ഞു..! പക്ഷേ ഉച്ചയൂണ് പതിവ് പോലെ നീരജ് കഴിച്ചത് അവസാനമായിരുന്നു..! എല്ലാരും ആദ്യം ഇരിക്കാൻ പറഞ്ഞെങ്കിലും തീൻ മേശയ്ക്ക് ചുറ്റുമിരുന്ന് ചില മുഖഭാവങ്ങൾ കണ്ട് നീരജ് പതിവ് പോലെ കഴിച്ചോളം എന്ന് പറഞ്ഞു..!
അല്ലെങ്കിലും നീരജ് എപ്പോഴും
അവസാനമേ കഴിക്കു..! അന്നത്തെ ഉച്ചയൂണ് പതിവ് പോലെ നീരജ് ബിന്ദു ചേച്ചി , ശോഭമ്മ , കല്ലു എന്നവരോടൊപ്പം ഇരുന്ന് കഴിച്ചു..! അച്ചു പിന്നെ ലീലയുള്ളത് കൊണ്ട് നേരത്തെ കയറി കഴിച്ച് കളഞ്ഞു..! ഊണിന് ശേഷം നീരജ് പതിവ് പോലെ തൻ്റെ പണികളിലേക്ക് കടന്നു..!
( പിറ്റേന്ന് രാവിലെ , സൊസൈറ്റിയിൽ ) നീരജ് : വൈകീട്ട് ഞാൻ ടൗണിലേക്ക് വരണോ..! 😌 നീരജിൻ്റെ ചോദ്യം കേട്ട് വരണമെന്ന് രീതിയിൽ കൃഷ്ണ തലയാട്ടി..! നീരജ് : വന്നാ എന്തേലും കിട്ടോ.. 👀😌 നീരജ് കൃഷ്ണയെ ഒരു കള്ള നോട്ടത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു..!
കൃഷ്ണ നീരജ് പ്രതീക്ഷിക്കുന്നത് പോലെ ഒന്നും കിട്ടില്ലെന്ന് പറഞ്ഞു..! നീരജ് : പ്രതീക്ഷിക്കാത്തത് കിട്ടിയിട്ട് എനിക്കെന്തിനാണ് , ഞാൻ പ്രതീക്ഷിക്കുന്നത് തായോ.. 😌 കൃഷ്ണ നീരജിൻ്റെ ചെവിയിൽ പിടിച്ച് വേദനിക്കാത്ത രീതിയിൽ തിരിച്ചു..! നീരജ് : ആഹ്…
😤 കൃഷ്ണയുടെ പിടുത്തത്തിൽ വേദന എടുത്തിലെങ്കിലും നീരജ് വേദനിച്ചത് പോലെ കാണിച്ചു..! കൃഷ്ണ : 😅 കൃഷ്ണ ചിരിച്ചുകൊണ്ട് നീരജിൻ്റെ ചെവിയിലെ പിടിവിട്ടു..! നീരജ് : നി ഇതൊന്ന് നോക്കിക്കേ.. 😄 നീരജ് ഫോൺ എടുത്ത് ഇന്നലെ അച്ചു ഷൂട്ട് ചെയ്ത മറ്റേ വിഡിയോ കൃഷ്ണയ്ക്ക് കാണിച്ചുകൊടുത്തു..!
