നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

😐 നീരജ് : ഡേ.. ഒരു അമ്പല മുറ്റത്ത് ഇരുന്ന് പറയാൻ പറ്റുന്ന വർത്താനം ആണോടെ ഇത്..! 😌 നീരജ് മുൻപ് ചെയ്ത് കാട്ടിയ കാര്യങ്ങള് ഒരു കർമ പോലെ അവൻ്റെ മുൻപിൽ എത്തിയത് പോലെ തോന്നി..! അല്ലെങ്കിലും നമ്മൾ ചെയ്യാത്ത റോളില്ല കോയ എന്നാണല്ലോ ഏതോ പടത്തിൽ ഏട്ടൻ പറഞ്ഞിട്ടുള്ളത്..!

😌 കിച്ചു : മിനിമം ഒരു ആൻ്റി എങ്കിലും ഇപ്പോ ഈ വഴി വന്ന ഞാൻ ചാർജ് ആയി അണ്ണാ.. 😁

നീരജ് : എന്താ… മോനെ ഇങ്ങനെ.. 😅 ( ഏട്ടൻ തിങ്ങ്സ്… ) ഒടുവിൽ കിച്ചു പറഞ്ഞത് പോലെ സമയം സമയത്തിൻ്റെ പാട്ടിനെ പോയിക്കൊണ്ടിരുന്നു..!

അങ്ങനെ ഒടുവിൽ കൃഷ്ണയും ദേവി ചേച്ചിയും സ്കൂട്ടറിൽ അമ്പലമുറ്റത്ത് വന്നിറങ്ങി..! കറുത്ത ബ്ലൗസും അതിനെ ചേർന്ന കറുത്ത കസവുള്ള സെറ്റ് മുണ്ടായിരുന്നു കൃഷ്ണ ഉടുത്തിരുന്നത്.. ദേവി ചേച്ചി ഒരു ഓറഞ്ച് കരയും..! ആ ഒരു ലുക്കിൽ കൃഷ്ണയെ കണ്ടപ്പോ നീരജിന് ഒരായിരം പേര് ചേർന്ന് ” രംഗവിഹാര ” പാടിയ അനുഭൂതിയായിരുന്നു..!

അമ്പലക്കുളത്തിന് മുകളിലൂടെ ഒരുകൂട്ടം അമ്പലപ്രാവുകൾ വട്ടമിട്ട് പറന്നു പോയി..! ചന്ദനത്തിൻ്റെയും കർപ്പൂരത്തിൻ്റെയും സുഗന്ധം കൃഷ്ണയിൽ അലിഞ്ഞ് ചേർന്നത് പോലെ..! നീരജ് കൃഷ്ണയുടെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു..! കൃഷ്ണയും ദേവി ചേച്ചിയും നീരജിൻ്റെയും കിച്ചുവിൻ്റെയും അടുത്തേക്ക് നടന്നടുത്തു..!

നടത്തത്തിനിടയിൽ ദേവി ചേച്ചി ഒരു സ്വകാര്യം കണക്കെ കൃഷ്ണയുടെ ചെവിയിൽ എന്തോ പറഞ്ഞു..! അതിൻ്റെ പ്രതികരണം എന്നോണം കൃഷ്ണ കൈകൊണ്ട് വാ പൊത്തിപ്പിടിച്ച് ചിരിച്ചു..! കൃഷ്ണയും ദേവി ചേച്ചിയും ആൽത്തറയുടെ അടുത്തേക്ക് നടന്നടുത്തു..! ദേവി : ഇങ്ങനെ വാ പൊളിച്ച് നോക്കിയ …

നിൻ്റെ പേരിൽ കേസ് കൊടുക്കും ടാ.. 😅 ദേവി ചേച്ചിയുടെ ആ പറച്ചലിൽ നീരജിൻ്റെ ഇല്ലാത്ത മാനം കപ്പല് കയറി..! ദേവി : വേറെ ഒന്നും ഇല്ലെങ്കിൽ എന്ന പിന്നെ തൊഴുതാലോ.. 👀 കിച്ചു : വാ…

ചേച്ചിയെ കാത്ത് നിന്നതാ.. 😁 ദേവി : നീയേതാ..? 👀 കിച്ചു : ഞാന്… ഞാൻ കിച്ചു..!

നീരജ് ഏട്ടൻ്റെ ഒപ്പം വന്നതാ.. 🙂 ദേവി : എന്നാ കിച്ചു വാ..! തൊഴുതാം🤗 കാപ്പടേക്ക് കപ്പലോട്ടിച്ച് കയറ്റിയ പറങ്കി വാസ്കോയുടെ ആർജവത്തോടെ കിച്ചു നടന്നു..! അല്ലെങ്കിലും കിച്ചുവിന്റെ ചാട്ടം എങ്ങോട്ടാണെന്ന് നമുക്കറിയാലോ..!

കിച്ചുവും ദേവി ചേച്ചിയും മുന്നിൽ നടന്നപ്പോ നീരജും കൃഷ്ണയും പിന്നാലെ ആണ് വന്നത്..! അമ്പല മുറ്റത്തെ മണൽ തരികളേ ചവിട്ടി മെതിച്ച് കൊണ്ട് നീരജും കൃഷ്ണയും ചെറു വിരൽ പിടിച്ച് നടന്നു..! നടത്തിൻറെ ഇടയിൽ അവർ പരസ്പരം കൈകൾ ആട്ടി..! വഴിപ്പാടുകൾ കഴിച്ചപ്പോഴും പ്രതിഷ്ഠക്ക് മുന്നിൽ നിന്ന് പ്രാർത്ഥിച്ചപ്പോഴും..

നീരജിൻ്റെയും കൃഷ്ണയുടെയും പ്രാർഥനകൾ പരസ്പരം ഇഴപിരിയാതെ ഒന്നായി ഭഗവാൻ്റെ കാതുകളിൽ എത്തണമേ എന്നായിരുന്നു എൻ്റെ ഒരു പ്രാർത്ഥന..! എത്തിയാൽ മാത്രം പോര അതിന് ഒരു കുറവും വരുത്താതെ നടക്കാനും മൂപ്പര് അനുഗ്രഹിക്കണം എന്നത് നീരജിൻ്റെ മാത്രം ആഗ്രഹമായിരുന്നില്ല കൃഷ്ണയുടെയും ദേവിയുടെയും കൂടിയായിരുന്നു..! കിച്ചു ഒഴികെ ബാക്കിയുള്ളവർ എല്ലാം പ്രാർത്ഥിച്ചത് ഭഗവാൻ കേട്ട് കാണുമെന്ന് തോന്നുന്നു..! അല്ലെങ്കിലും കിച്ചുവിൻ്റെ പ്രാർഥനയും നോട്ടവും അപ്പുറത്ത് നിന്ന് പ്രാർത്ഥിക്കുന്ന ദേവി ചേച്ചിയുടെ മേലെ ആയിരുന്നു..

😌 പ്രാർഥനയും പ്രാരാബ്ധങ്ങളും കഴിഞ്ഞ് പ്രസാദവും വാങ്ങി ഇറങ്ങിയപ്പോ വാഴയില ചീന്തിലെ ചന്ദനം കൃഷ്ണ നീരജിൻ്റെ നെറ്റിയിൽ തൊട്ട് കൊടുത്തു..! പ്രദിക്ഷണവും മറ്റ് ചുറ്റലും കഴിഞ്ഞ് നീരജും കൃഷ്ണയും അമ്പലത്തിന് ചുറ്റുമുള്ള നടവഴിയിലൂടെ

നടന്നു..! അപ്പോഴും രണ്ടാളുടേയും ചെറുവിരലുകൾ തമ്മിൽ കിന്നാരം പറഞ്ഞു..! ഒരിക്കലും ഒരുകാലത്തും പിടിവിടാതെ ഇത് അങ്ങനെത്തന്നെ തുടരണമെ ഭഗവാനെ പറഞ്ഞ് നടക്കുമ്പോഴാണ്…! തന്നെ തന്നെ നോക്കുന്ന കണ്ടു മറക്കാത്ത മുഖങ്ങള് , ശത്രു സൈന്യത്തെ നോക്കുന്നത് പോലെ എല്ലാവരും കൂടി നീരജിൻ്റെ നേർക്ക് കണ്ണ് പായിച്ചു..!

Leave a Reply

Your email address will not be published. Required fields are marked *