നോക്കിയും കണ്ടും
നടന്നൂടെ എൻ്റെ ജീവനെടുക്കാണ്ട്.. 😡 ഉറക്കം കഴിഞ്ഞ് വന്നതോണ്ടാണെന്ന് തോന്നുന്നു നീരജ് കട്ടക്ക് നല്ല ഫോമിലായിരുന്നു..! ലീല : നിന്നെ ഉണ്ടല്ലോ..! നി നോക്കിക്കോടാ നിൻ്റെ മരണം എൻ്റെ കൈകൊണ്ടായിരിക്കും..
😡 നീരജ് : പിന്നെ… കാലൻ കയറും തന്ന് നിന്നെ ആണല്ലോ പണി ഏൽപ്പിച്ചിരിക്കുന്നത്..! 😡 ലീല : ആണെങ്കിൽ നിനക്ക് വല്ല നഷ്ടം ഉണ്ട.. 🤬 നീരജ് : പോയി തരത്തിൽ പോയി കളിക്ക്..!
ഇന്നലെ തൊട്ട് തുടങ്ങിയതാണ് നീയെന്നെ എന്നെ ചൊറിയാൻ.. എപ്പോഴും ആ ചൊറിച്ചിലും കൊണ്ട് ഇരിക്കേണ്ട ആവശ്യമെനിക്കില്ല.. 😏 അപ്പോഴാണ് നീരജ് ഹാളിലിരുന്നു ശോഭമ്മയും കൂടെയുള്ളവരും തങ്ങളെ നോക്കുന്നത് ശ്രദ്ധിച്ചത്..! പിന്നെ ലീലയുടെ വള്ളി പ്രശ്നത്തിൽ തലയിട്ട് ഓറ കളയണ്ട കരുതി നീരജ് നേരെ ഹാളിലേക്ക് നടന്നു..!
ശോഭമ്മ : എന്താടാ.. 👀 നീരജ് ഒന്നുമില്ലെന്ന് രീതിയിൽ ചുമൽ കൂച്ചി..! ഗീത : ഞങൾ കണ്ടു..? നീരജ് : ഞാനല്ല , വെറുതെ ഇങ്ങോട്ട് വന്നിടിച്ചിട്ട്..
ഒരു പ്രശ്നം ഉണ്ടാക്കാൻ നോക്കുവാണ്.. 😐 നീരജ് തൻ്റെ ഭാഗത്ത് തെറ്റില്ല ലീലയാണ് ഇങ്ങോട്ട് വന്ന് ഇടിച്ചതെന്ന മട്ടിൽ പറഞ്ഞു..! നീരജ് : ശോഭമ്മേ , പിന്നെ ഞാൻ ഒന്ന് ടൗണിലേക്ക് പോയാലോ വച്ചിട്ടാണ്..! അപ്പൊ ഇന്നോവൻ്റെ ഫ്രെണ്ടിലെ ആ തട്ടൽ ഒന്ന് ശരിയാക്ക കരുതി..!
ശോഭമ്മ : അതെയാ…! എന്ന പിന്നെ നി അങ്ങനെ ചെയ്തോ..! അല്ല നീ ഇന്നലെ തൊട്ട് ഒന്നും കഴിച്ചില്ലല്ലോ.. കഴിച്ചിട്ട് പോയ മതി..!
നീരജ് : ഞാൻ അവിടെ വച്ച ഫ്രൂട്ട്സ് കഴിച്ചു..! 😊 ശോഭമ്മ : അതെയോ.. പിന്നെ ഒരുപാട് വൈകാൻ നിക്കണ്ടാ…! 🤗 നീരജ് : ആ ഓകെ..
😄 നീരജ് കാറും കൊണ്ട് വീടിന് പുറത്തേക്ക് പോയി..! ഗീത : ആളൊരു ഇത്തിരി വില്ലനാണെന്ന് തോന്നുന്നു.. 😅 ശോഭ : അയ്യേ… അത്ര വലിയ പ്രശ്നക്കാരൻ ഒന്നുമല്ല..!
ഈ കാണുന്ന ആളെയുള്ളൂ ചെറിയ പിള്ളേരെ പോലെയാണ്..! ഇടയ്ക്ക് അച്ചു ഇല്ലേ ബിന്ദുൻ്റെ മോള് , അവളുമായിട്ട് അടി ഉണ്ടാക്കും ഇതൊക്കെ തന്നെയാണ് പ്രധാന പണി..! 😅 ശിവദാസൻ : ഇവനാണോ അന്ന് മോളുമായിട്ട് പ്രശ്നം ഉണ്ടാക്കിയത്.. 😤..!
ശോഭ : അത് കഴിഞ്ഞില്ലേ ഏട്ടാ..! അവൻ വേണമെന്ന് വെച്ച് തല്ലിയതല്ലല്ലോ.. 😐 ലീല : എന്തിനും ഏതിനും ഈ സപ്പോർട്ട് കിട്ടുന്നത് കൊണ്ടാണ് അവനിവിടെ കിടന്ന് ഷോ കാണിക്കുന്നത്..! 😏 നീരജ് പോയതും ലീല പിന്നെയും വന്നു..!
അല്ലെങ്കിലും നമ്മുടെ ശത്രുവിൻ്റെ കുറ്റം കണ്ടത്തലാണല്ലോ നമ്മുടെ പണി..! ഗീത : നീയെന്തിനാ ലീലെ അവനുമായിട്ട് വെറുതെ ഇങ്ങനെ വഴക്കുണ്ടാക്കാൻ നിക്കണത്.. 😤
ലീല : കണ്ട… ഇതാണ് ഞാൻ പറഞ്ഞത്..! വന്നു കേറിയില്ല അപ്പോഴേക്കും അവൻ്റെ വക്കാലത്ത് മമ്മി ഏറ്റെടുത്തു..! 😼 ഗീത : അത് പിന്നെ നീയെന്തേലും എടാ കൂടങ്ങൾ ഒപ്പിക്കുന്നത് കൊണ്ടല്ലേ..
😅 നീരജ് : അപ്പോ അവൻ കാണിക്കുന്നതോ..! ആദ്യമേ ഞാനൊരു കാര്യം പറയട്ടെ , ഇവനെ പോലുള്ളവൻ്റെ ഷോ കാണണ്ട ആവശ്യം എനിക്കില്ല..! പണിക്ക് വന്ന വായ മൂടിയിട്ട് പണിയും ചെയ്ത് കൂലിയും വാങ്ങി മിണ്ടാതെ പോണം..! അല്ലാതെ കണ്ടവിടെ കയറി അഭിപ്രായം പറയണ്ട ആവശ്യം ഇല്ല..!
എന്താ പപ്പ ഞാൻ പറഞ്ഞത് പോയിൻ്റ് അല്ലെ… 😌😅 ശിവദാസൻ : പിന്നെ , എൻ്റെ മോള് പറഞ്ഞ അതിന് വേറെ അപ്പീലുണ്ടോ..? 😅 ഗീത : അച്ചന് പറ്റിയ മോൾ തന്നെ.. 🙌 .
. . . കിച്ചു പാടത്തിൻ്റെ അവിടുത്തെ പോസ്റ്റിൽ ഇരിക്കുമ്പോഴാണ് നീരജ് ഇന്നോവയുമായി വന്നത്..!
ഇന്നോവ കണ്ട് കിച്ചു സൂക്ഷിച്ച് നോക്കി..! നീരജ് : സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണി ഇത് ഞാൻ തന്നെയാ.. 😅 സൈഡ് ഗ്ലാസ് താഴ്ത്തിക്കൊണ്ട് നീരജ് പറഞ്ഞു..! കിച്ചു : ഇതെന്താണ്ണാ കാറില്..?
😃 നീരജ് : നി കേറ് ആദ്യം.. ടൗണിൽ പോണ്ടെ..! കിച്ചു കാറിൽ കയറി ഡോറടച്ചു.. ,നീരജ് ഇന്നോവ മുന്നോട്ടെടുത്തു..!
നീരജ് : വണ്ടി ഒന്ന് ചെറുതായി തട്ടി അപ്പൊ അതൊന്ന് ശെരിയാക്കാ പറഞ്ഞിട്ട് ഇറങ്ങിയതാണ്..! 😅 ഈ സമയം കിച്ചു കാറിലെ സ്റ്റീരിയോയിൽ പാട്ട് വെക്കുന്ന തിരക്കിലായിരുന്നു..! 🎵”… ചുറ്റിലുമാരോ..
