നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 3അടിപൊളി 

😌 നീരജ് : ചേച്ചി.. 🫠 ദേവി :

നടപടിയാവില്ല മോനെ..! മോൻ പാലും വാങ്ങി സ്ഥലം വിട്ടോ.. 🤫 ദേവി പിന്നെയും രജിസ്റ്ററിലേക്ക് കണ്ണ് പായിച്ചു..! നീരജ് : ചേച്ചീ…

🫠 നീരജ് ജനൽ കമ്പിയുടെ അകത്തൂടെ കയ്യിട്ട് രജിസ്റ്ററിൽ പിടിച്ച് വലിച്ചു..! ദേവി : എന്താടാ.. നിൻ്റെ പ്രശ്നം.. 🤥 ദേവി ചേച്ചി സഹികെട്ട് ദൈന്യമായ രീതിയിൽ ചോദിച്ചു..!

നീരജ് : പ്ലീസ് ചേച്ചി ഒന്ന് കണ്ടോട്ടെ.. 🙃 ദേവി : നിന്നെ ഉണ്ടല്ലോ ഞാൻ..! പെട്ടെന്ന് വേണം ,അധിക നേരം ഒന്നും കാണാൻ പറ്റില്ല.. 😤 നീരജ് : കണ്ടതും പൊക്കോളാ..

😁 ദേവി പറഞ്ഞ് തീരുന്നതിന് മുൻപായി നീരജ് പറഞ്ഞു..! ദേവി : വേഗം വേണം..! ആൾക്കാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ ഇടവരുത്തരുത്.. 😒 നീരജ് : വേഗം പൊക്കോളാം..

ഒരു ഹായ് പറഞ്ഞിട്ട് പൊക്കോള്ളാം..! ദേവി : ഉം.. ആ പിന്നെ ആ പുറകിലെ വാതിൽ വഴി കേറി കണ്ടോ..! നീരജ് : ഓകെ..

ദേവി ഏടത്തിയുടെ സമ്മതം കിട്ടിയതും നീരജ് അകത്തേക്ക് പോകാനായി സൊസൈറ്റിയുടെ പുറകിലേക്ക് നടന്നു..! പുറകിലെ വാതിൽ വഴി അകത്തേക്ക് കയറി..! നിറയെ കാലിത്തീറ്റയുടെ ചാക്കുകൾ അടുക്കി വെച്ചിരിക്കുന്നു..! ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ ആയിരിക്കും..!

നീരജ് ഉള്ളിലേക്ക് കടന്നപ്പോ പുറത്തേക്ക് നോക്കി ചുമരും ചാരി നിൽക്കുകയാണ് കൃഷ്ണ ആ നേരം..! നീരജ് കൃഷ്ണയുടെ പുറകിലൂടെ പോയി കൃഷ്ണയെ ഒന്ന് ചെറുതായി തോണ്ടി..! അപ്രതീക്ഷിതമായ തൊണ്ടൽ ആയത് കൊണ്ട് കൃഷ്ണ ഞെട്ടി തിരിഞ്ഞ് പിന്നിലേക്ക് നോക്കി ..! അപ്പോഴുണ്ട് കൃഷ്ണയെ നോക്കി ചിരിച്ചു കൊണ്ട് നീരജ് നിൽക്കുന്നു..!

നീരജിന് കണ്ടതും കൃഷ്ണ ഞെട്ടൽ മാറ്റി ഗൗരവം നടിച്ചു..! നീരജ് : കൃഷ്ണ … എങ്ങിനെ തുടങ്ങണം എവിടെന്ന് തുടങ്ങണം എന്നറിയാതെ നീരജ് കുഴഞ്ഞു..! അറിയാലോ ,ആദ്യമായിട്ടാണ് കൃഷ്ണയോട് ഇങ്ങനെ സംസാരിക്കാൻ പോകുന്നത്..!

മുൻപൊക്കെ വായിൽ തോന്നിയത് പോലെ സംസാരിച്ചിട്ടുണ്ടേലും ആദ്യമായിട്ടാണ് ഒരു കാമുകൻ കാമുകി ലെവലിലേക്ക് നീരജ് എത്തുന്നത്..! എന്തൊക്കെയോ അറിയാ എന്നതല്ലാതെ നീരജിനും കൃഷ്ണയ്ക്കും പരസ്പരം ഒന്നും തന്നെ അറിയില്ല എന്ന് വേണം പറയാൻ..! നീരജ് : കൃഷ്ണെ..! രണ്ടൂസം എന്നെ കാണാതെ ആയപ്പോ ഞാൻ പറ്റിച്ചിട്ടുപോയെന്ന് കരുതിയോ..

👀 നീരജ് കൃഷ്ണയുടെ മനസിൽ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക എന്ന ഒരു ധാരണയിൽ അവളോട് പറഞ്ഞു നിറുത്തി ..! നീരജിൻ്റെ വാക്കുകൾക്ക് മുന്നിൽ അത്ര നേരം പിടിച്ച് നിന്ന ഗൗരവം അലിഞ്ഞിലാതെ ആയത് പോലെ തോന്നി..! കൃഷ്ണ സങ്കടം കലർന്ന കണ്ണുകളോടെ നീരജിന് നോക്കി..! കൃഷ്ണ :🥹 കൃഷ്ണ അവളങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല എന്ന രീതിയിൽ തലയാട്ടി..!

കൃഷ്ണയുടെ മനസിൽ നീരജ് ചിന്തിച്ചത്പോലെ ഒന്നും ഇല്ലെന്ന് മനസ്സിലായപ്പോ നീരജിനും ഒരാശ്വാസമായി..! നീരജ് : കൃഷ്ണെ ജീവിതത്തിൽ

ഒരുപാട് കാര്യങ്ങളെ ഞാൻ വിട്ട് കൊടുത്തിട്ടുണ്ട്..! വിട്ട് കൊടുക്കണമെങ്കിൽ ഇനിയും വിട്ട് കൊടുക്കാ..! പക്ഷേ .. നിന്നെ മാത്രം ഞാനിനി ഒരാൾക്കും വിട്ട് കൊടുക്കില്ല…!

നീരജ് കൃഷ്ണയെ നോക്കി സ്നേഹം തുളുമ്പുന്ന മനസോടെ പറഞ്ഞു..! നീരജ് : പോണതിന് മുൻപ് ഒന്നും പറയാൻ പറ്റിയില്ല.. ; സോറി ..! ഒന്ന് വിളിക്കാനോ ടെക്സ്റ്റ് ചെയ്യാനോ നിൻ്റെ നമ്പറും എൻ്റെയിൽ ഇണ്ടായിരുന്നില്ലല്ലൊ..!

🙂 നീരജ് തെറ്റ് അവൻ്റെ ഭാഗത്താണെന്ന രീതിയിൽ പറഞ്ഞു..! അല്ലേലും ആരെങ്കിലുമൊക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്യുമ്പോഴാണല്ലോ സ്നേഹം അതിൻ്റെ ഒരു പ്രൈം ടൈമിൽ എത്തുന്നത് തന്നെ..! നീരജ് : എന്നോട് വിരോധം ഒന്നും ഇല്ലെങ്കിൽ ഒന്ന് ചിരിക്കോ..! നിൻ്റെ ചിരി കാണാൻ നല്ല ചന്തം ആണ്..

😌 കൃഷ്ണ : 🤨 കൃഷ്ണ ഒരു സംശയം കലർന്ന രീതിയിൽ നീരജിന് നോക്കി..! “.. ഈ ഡയലോഗ് ഇതിന് മുൻപ് നി എത്ര പെൺപിള്ളാരുടെ അടുത്ത് അടിച്ചിട്ടുണ്ടെടാ തെണ്ടി ” എന്നല്ലേ ആ നോട്ടത്തിൻ്റെ അർത്ഥം..! ഇനിയിപ്പോ അല്ലെങ്കിൽ കൂടിയും നീരജിന് അങ്ങനെയാണ് തോന്നിയത്..!

Leave a Reply

Your email address will not be published. Required fields are marked *