വാട്സാപ്പിൽ എന്തോ മെസ്സേജ് വന്നിരിക്കുന്നു..! അൺനോൺ ആയ ഏതോ നമ്പറിൽ നിന്നുള്ള സന്ദേശം..! നീരജ് ചാറ്റ് തുറന്ന് മെസ്സേജ് വായിക്കാൻ തുടങ്ങി..! { ഹലോ ഞാനാ…
കൃഷ്ണ.. } കൃഷ്ണയുടെ മെസ്സേജ്.. , അതും നീരജ് പ്രതീക്ഷിക്കാത്ത സമയത്ത്..! നീരജിൻ്റെ മനസിലും മുഖത്തും ആനന്ദം..
, എന്നാ ഒരു ആനന്ദം..! നീരജ് തിരിച്ച് ടൈപ്പ് ചെയ്യാൻ തുടങ്ങി..! നീരജ് : { ഹായ്… 😃 } കൃഷ്ണ സീൻ ചെയ്തതിൻ്റെ ഭാഗമായി മെസ്സേജിൽ ബ്ലൂ ടിക് വീണു..!
കൃഷ്ണ : { ഞാനാ കൃഷ്ണയാ.. ഇപ്പോഴാ ഏടത്തി നമ്പർ തന്നത്.. 🤗 } നീരജ് : { അതെയോ.. ഞാൻ വിചാരിച്ചില്ല മെസ്സേജ് അയക്കുന്നു..!
} കൃഷ്ണ : { അതെയാ… 🤭..! മെസ്സേജ് അയക്കാതിരിക്കാൻ പറ്റില്ലല്ലോ..! 😉 എന്താണ് മാഷെ പരിപാടി..
} നീരജ് : { പരിപാടി ഒന്നുമില്ല , ഇവിടെ ഒരു കുരിപ്പിരുന്നു.. കാർട്ടൂൺ കാണുകയാണ്..! അപ്പൊ ചെറിയൊരു കമ്പനി കൊടുക്കുവാ… 🫣 ..!
അവിടെയോ.. } കൃഷ്ണ : { കൊറച്ച് പഠിക്കാൻ ഉണ്ടായിരുന്നു , അത് കഴിഞ്ഞപ്പോ പച്ചക്കറി മുറിക്കുന്നു.. 😊 } നീരജ് : { പണി തിരക്കിലാണൊ… 🤗 } കൃഷ്ണ : { പണിയിലാണ് , പക്ഷേ തിരക്ക് പണിയല്ല..!
😄 } നീരജ് : { ആള് വിചാരിച്ച പോലെയല്ലല്ലോ.. ഫൺ ഒക്കെ അടിക്കുന്നു.. 😌 } കൃഷ്ണ : { ഇതൊക്കെയല്ലേ.. ജീവിതത്തിൽ സന്തോഷിക്കാൻ ആകെ ഉള്ളത്..
😄 } നീരജ് : { പിന്നെ എന്തുവാ.. ചായ ഒക്കെ കുടിച്ചോ.. 🤗 } കൃഷ്ണ : { ചായ കുടി അങ്ങനെ പതിവില്ല… എന്നാലും വല്ലപ്പോഴും തോന്നിയ കുടിക്കും..
😅..! ഇയാള് ചായൻ്റെ ആളാ… ഡെയിലി കുടിക്കൊ..? } നീരജ് : { അങ്ങനെ ചോദിച്ചാ കിട്ടിയാ കുടിക്കും..!
പിന്നെ ഓരോ ദിവസവും എഴുന്നേൽക്കുന്നത് പോലെയിരിക്കും എൻ്റെ ചായ കുടി.. 😅 ..! } കൃഷ്ണ : { ഇവിടെ വന്നിട്ട് എത്രയായി..! } നീരജ് : { അങ്ങനെ പെട്ടെന്ന് ചോദിച്ചാ..
ഉം… ഏതാണ്ടൊരു രണ്ട് മാസത്തിൻ്റെ മീതെ ആയി കാണും..! 😃 } നീരജ് പിന്നെയും ടൈപ്പ് ചെയ്തു..! നീരജ് : { എന്താ അങ്ങനെ ചോദിച്ചേ..
} കൃഷ്ണ : { ഏയ്.. ഒന്നൂല്ല വെറുതെ.. 😊}
നീരജ് : { പറഞ്ഞോ… ഞാൻ വേറെ ഒന്നും വിചാരിക്കില്ല.. 😅 } നീരജ് ടൈപ്പ് ചെയ്തു..! കൃഷ്ണ : { വേറെ ഒന്നുമല്ല , നമ്മള് കാണാൻ തുടങ്ങിയിട്ട് കുറെ ആയല്ലേ ..!
എന്നിട്ട് ഇപ്പോഴാണ് നമ്മളൊന്നു സെറ്റ് ആയത്… 🤭 } നീരജ് : { അത് പിന്നെ… എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ടെടാ ദാസാ എന്നാണല്ലോ.. 😅..!
ചിലപ്പോ ഇപ്പോഴായിരിക്കും നമ്മടെ സമയം തെളിഞ്ഞത്.. } കൃഷ്ണ : { അത് ശരിയാ..! പിന്നെ വീട്ടിൽ ആരൊക്കെ ഉണ്ട്..? 🤗 } ഒരു കുശലാന്വേഷണം പോലെ കൃഷ്ണ ചോദിച്ചു..!
നീരജ് : { വീട്ടില് അച്ഛനും അമ്മയും പിന്നെ ഞാൻ ഒറ്റ മോനാണ്.. 🤗 ! അവിടെയൊ.. } കൃഷ്ണ : { ഇവിടെ ഞാൻ നാലാമത്തെ കിട്ടിയാ..!
എനിക്ക് മൂത്തതായിട്ട് മൂന്ന് ഏട്ടന്മാർ ഉണ്ട്.. ☺️..! പിന്നെ അമ്മ അച്ചൻ ഏടത്തി പിള്ളേര് അങ്ങനെ കുറച്ച് പേരുണ്ട് വീട്ടില്.. } നീരജ് : { ഏട്ടന്മാരുടെ കയ്യിൽ നിന്നും ഞാൻ ഇടികൊള്ളേണ്ടി വരോ..
😌} കൃഷ്ണ : { ആളുടെ കയ്യിലിരിപ്പ് ശരിയല്ലെങ്കിൽ ചിലപ്പോ ഇടി കൊള്ളേണ്ടി വരും.. 😅 } കൃഷ്ണയുടെ മെസ്സേജ് വായിച്ചിട്ട് നീരജ് ഫോൺ സ്ക്രീനിൽ നോക്കി ചിരിച്ചു..! ഇടയ്ക്കെപ്പോഴോ കണ്ണൊന്നു ചുറ്റുപാടിലേക്ക് പാളിയപ്പോ.. നീരജിൻ്റെ ചിരിക്കണ്ട് കയ്യും കെട്ടി ചൂഴ്ന്ന് നോക്കുന്ന അച്ചുവിന് കണ്ടു..!
നീരജ് : എന്താടീ… നോക്കണേ.. 😤 അച്ചുവിൻ്റെ നോട്ടം കണ്ട് ഒരു തമാശരൂപത്തിൽ നീരജ് പറഞ്ഞു..! അച്ചു : ഞാൻ നോക്കും നിനക്കെന്താടാ..
😏 ഇനിയവിടെ ഇരുന്ന അച്ചു ചിലപ്പോ എടുത്തിട്ട് അലക്കും എന്ന് കരുതി നീരജ് പുറത്തേക്ക് പോയി..! ഏതാണ്ട് ആറുമണിക്ക് തുടങ്ങിയ ചാറ്റിങ് അവസാനിച്ചത് എട്ടേ മുക്കാലായപ്പോഴാണ്..! കൃഷ്ണ : { കഴിക്കണം…! ഇയാള് കഴിച്ചോ..
🤗} നീരജ് : { സമയമായിട്ടില്ല.. കഴിക്കണം..! പിന്നെ എന്നെ പേര് വിളിച്ചാ മതി അതാവുമ്പോ ഈ ഗ്യാപ്പ് ഫീൽ ചെയ്യില്ല.. 🤗} കൃഷ്ണ : { ആയിക്കോട്ടെ..
