നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

കഴിച്ചിട്ടില്ല.. 🙂 ശോഭമ്മ കഴിക്കുന്നതിനിടയിൽ പറഞ്ഞ് കൊണ്ട് എഴുന്നേറ്റു..! ശോഭ : നിങ്ങള് കഴിക്ക്.. ഞാനൊന്ന് അവനെ വിളിക്കട്ടെ..

! പാവം ഇന്നലെ തൊട്ട് ഓടുന്നതാ.. 🙂 ലീല : ആൻ്റി അവിടെ ഇരുന്ന് കഴിച്ചേ..! രണ്ട് നേരം കഴിച്ചില്ല കരുതി ആരും ചത്ത് പോകത്തൊന്നുമില്ല..!

അഥവാ പോയാൽ അത് അപ്പൊ നോക്കാ.. 😏 ലീല പറഞ്ഞ് തീർന്നതും കയ്യിൽ പിച്ചു കിട്ടിയതും ഒരേ നേരത്തിയായിരുന്നു..! ഗീത : ഭക്ഷണത്തിൻ്റെ മുൻപിൽ വച്ചാണോടി അധിക പ്രസംഗി.. ഒരാള് മരിക്കുന്ന കാര്യം പറയണത്..

😡 ലീല : ഞാനുള്ള കാര്യമല്ലേ പറഞ്ഞേ.. 😏 ലീല പിന്നെയും കഴിക്കാൻ തുടങ്ങി..! ഗീത : ശോഭ കഴിക്ക്..! ആ കുട്ടി ഒന്ന് സമാധാനത്തോടെ ഉറങ്ങിക്കോട്ടെ ..

വെറുതെ ശല്യം ചെയ്യാൻ പോണ്ടാ..! ഉറക്കമെഴുനേൽക്കുമ്പോ കഴിക്കാൻ കൊടുക്കാം..! ലോജിക്കലായ രീതിയിൽ ഗീത ഒരു അഭിപ്രായം പറഞ്ഞു..! അത് ശരിയെന്ന രീതിയിൽ എല്ലാരും തലയാട്ടി..!

വീട്ടിലെ ഹാളിൽ ) ശിവദാസൻ : ഇപ്പൊ അമ്മയ്ക്ക് എങ്ങിനെ ഉണ്ട് ശോഭെ..? ശോഭ : ഇപ്പോ കുഴപ്പം ഒന്നുമില്ല..! ബിപി ഒന്ന് ലോ ആയതാണ് പിന്നെ ശ്വാസം എടുക്കാൻ അമ്മയ്ക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട് പറഞ്ഞു ഡോക്ടർ അല്ലാതെ വേറെ കുഴപ്പം ഒന്നുമില്ല..! രാമൻ : അമ്മയെ വേണേ ഞാൻ ചെന്നൈക്ക് കൊണ്ട് പോവ..

ചേച്ചി..! അവിടെ ആവുമ്പോ നല്ല ഫെസിലിറ്റിയും ഉണ്ട് നല്ല ഡോക്ടർസുമാണ്..! ശോഭ : അത് വേണ്ട..! അമ്മ ഇവിടെ തന്നെ നിന്നോട്ടേ..

ഞാൻ നോക്കിക്കോളാം അമ്മയെ..! ഇനി അതിൻ്റെ പേരിൽ ആരും ബുദ്ധിമുട്ടണന്നില്ല.. രാമൻ : ഇതാണ് നിൻ്റെ കുഴപ്പം..! ഞങ്ങൾ ആരേലും പറഞ്ഞോ അമ്മയെ നോക്കാൻ പറ്റില്ലെന്ന്..

നി തന്നെല്ല അമ്മയെ ചേച്ചി ഇങ്ങോട്ട് കൊണ്ട് വന്നത്..! ഞങ്ങളരെങ്കിലും അതിനെ എതിർപ്പ് പറഞ്ഞോ..? ഇതിപ്പോ സീരീസ് അല്ല പറഞ്ഞു..! ഞാൻ ഡോക്ടറെ കണ്ടു സംസാരിച്ചു ഇന്നലെ എത്തിക്കാൻ വൈകിയതാണെ അമ്മയുടെ കാര്യം ചിലപ്പോ കുറച്ച് കൂടി കോംപ്ലിക്കേറ്റഡ് ആയേനെ..!

ഇനിയും ഇങ്ങനെ ഒരു സിറ്റുയേഷൻ ഉണ്ടാവില്ലെന്ന് ആര് കണ്ടു..! പിന്നെ എല്ലായ്പ്പോഴും നിന്നേകൊണ്ട് എല്ലാം പറ്റിയെന്ന് വരില്ല..! ശോഭ : അത് കുഴപ്പമില്ല..! ഞാൻ നോക്കിക്കോളാം..

ശിവദാസൻ : രാമൻ പറയുന്നതിലും കാര്യമുണ്ട് ശോഭെ..! വെറുതെ അമ്മയുടെ ജീവൻ വച്ച് റിസ്ക് എടുക്കണോ..? ഗീത : എൻ്റെ ഒരു അഭിപ്രായത്തിൽ അമ്മ ഇവിടെ തന്നെ നിൽക്കുന്നതാവും നല്ലത്..! പിന്നെ എന്തേലും ആണെന്ന് പറഞ്ഞ ഒരു സഹായത്തിന് ആ കുട്ടി ഇല്ലേ നീരജ്..!

ശോഭ : നമുക്കാ സംസാരം വിടാ…! അമ്മ പറയണത്… ലീലയുടെ കല്യാണം ഇങ്ങനെ നീട്ടി നീട്ടി കൊണ്ട് പോവണ്ടാന്നാണ്.. 🤗 കല്യാണ കാര്യം എടുത്തിട്ടപ്പോ സെറ്റിയുടെ ഹാൻഡ്

റെസ്റ്റിൽ ഫോണും നോക്കി ഇരുന്ന ലീല എഴുന്നേറ്റു പോവാൻ തുടങ്ങി..! ശോഭ : ഇരിക്ക് മോളെ.. 🙂 ശോഭ ലീലയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു..! ശോഭാൻ്റിയുടെ ആവശ്യപ്രകാരം ലീല പിന്നെയും സെറ്റിയുടെ ഹാൻഡ് റെസ്റ്റിൽ ഇരുന്നു..!

ശോഭ : ഇത് എത്രയാണെന്ന് വെച്ചാ ഇങ്ങനെ നീട്ടി നീട്ടി കൊണ്ട് പോവ..! അവളുടെ താഴെയുള്ളവരുടെ കഴിഞ്ഞിട്ടും ലീല മാത്രം ഇങ്ങനെ നിക്കുന്നതുക്കൊണ്ട് അമ്മയക്ക് നല്ല മനഃസ്ഥാപമുണ്ട്…! ശിവദാസൻ : ഞാനായിട്ട് നീട്ടി കൊണ്ട് പോണതല്ലല്ലോ..! ലൈലുൻ്റെ കല്യാണം കാണാൻ എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല..!

നിനക്കും അറിയാവുന്നതല്ലേ എല്ലാം.. , ഓരോരുത്തരുടെയും കല്യാണം കഴിയുമ്പോ എൻ്റെ മോള് മാത്രം ഇങ്ങനെ നിക്കണത് കാണുമ്പോ എൻ്റെ നെഞ്ചാ പിടയണത്..! ഗീത : അതിനെ അവളും കൂടി സമ്മതിക്കണ്ടേ..! ഇപ്പൊ തന്നെ നല്ലൊരു പ്രൊപ്പോസൽ വന്നു അത് ഇവളയിട്ട് വേണ്ട വെച്ചു..!

രാമൻ : എന്താ മോളെ ഇത്..? 😐 ലീല : മടുത്തു.. ചെറിയച്ച..! എന്നോട് ഇത്തിരെയെങ്കിലും സ്നേഹം ഉണ്ടേൽ ഇനി ഇതും പറഞ്ഞ് എൻ്റെ അടുത്ത് വരാതിരുന്നൂടെ എല്ലാർക്കും..!

🙂 രാമൻ : അങ്ങനെ അല്ല മോളെ… ഞാന് ലീല : എന്തോരം വട്ടം ഞാൻ ഒരുങ്ങി കെട്ടിയതാ..! മതിയായി , ഇനീം കോമാളിയാവാൻ വയ്യ എനിക്ക്.. 😒 ഗീത : കണ്ടോ…

Leave a Reply

Your email address will not be published. Required fields are marked *