🫶😘) ബിന്ദു : നി ചായ കുടിച്ചിട്ടല്ലേ പോവുള്ളൂ..! 👀 നീരജ് : അല്ല… ഞാനിപ്പോ പോവും..! 🤗 നീരജ് തിരികെ കോട്ടേഴ്‌സിലേക്ക് നടന്നു..!
പോകുമ്പോ ഇട്ടിട്ട് പോയ കാവി മുണ്ട് മുറിയിലെ കട്ടിലേക്ക് ഇട്ട് നീരജ് പിന്നെയും നടന്നു..! എന്തോ ഒരു ഉൾപ്രരണയിൽ നീരജ് പിന്നെയും തിരികെ റൂമിലെ കണ്ണാടിക്ക് മുൻപിലേക്ക് നടന്നു..! ഭിത്തിയിൽ തൂക്കിയ കണ്ണാടി നോക്കി നീരജ് സ്വയം വിലയിരുത്തി..! ഹാ…
ഇപ്പോഴൊരു ലുക്ക് ഒക്കെ ഉണ്ട്… 😏🙌 നീരജ് : തമ്പുരാൻ ..! കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ.. 😌 നീരജ് ഇടം തോള് ചരിച്ച് ലാലേട്ടനെ അനുകരിച്ചു..!
അല്ലേലും ഷർട്ടും മുണ്ടും ഇട്ട് വന്ന ലാലേട്ടൻ്റെ തട്ട് താണ് തന്നെ ഇരിക്കും..! ( വെറുതെ ഒരു ഉപമ പറഞ്ഞതാ.. 🤗 ) അതൊക്കെ ഓക്കെ.. അതിനെ ഈ പൊട്ടൻ എന്തിനാ ജഗന്നാഥൻ കളിക്കുന്നെ..!
മോനെ നീരജെ ഒരു ഉമ്മ കിട്ടി കരുതി നി നിന്നെ തന്നെ മറക്കുന്നു..! ഇന്ന് നിൻ്റെ ജന്മദിനമാണ് , 27 വയസായട മുതു കെണ്ടേ… 🙂 ട്രാക്ക് മാറ്റിയെ..! നീരജ് കോട്ടർസിൽ നിന്നും പുറത്തിറങ്ങി ബൈക്കിൻ്റെ അടുത്തേക്ക് നടന്നു..!
അപ്പോഴാണ് നീരജിൻ്റെ കണ്ണിൽ അതുടക്കിയത് , ഓപ്പൺ ബാൽക്കണിയിൽ ഷോർട്ടസും ബനിയനും ഇട്ട് കോട്ട് വാ ഇട്ട് ലീല വന്ന് നിൽക്കുന്നത്..! സൂര്യൻ്റെ കിസ്സ് മുഖത്തടിച്ചത് കൊണ്ടാണോ എന്തോ ലീല ചുവട്ടിലേക്ക് നോക്കിയതും അവളെ നോക്കുന്ന നീരജിന് കണ്ടത്..! നീരജ് : ഈ ശവത്തിനെ ആണോ പിറന്നാളായിട്ട് കണ്ടത്..! ഇന്നത്തെ ഒരു മൂഡങ്ങ് പോയി കിട്ടി..
🙂 നീരജ് ബൈക്കിൽ
കയറി തിരിച്ച് അമ്പലത്തിലേക്ക് വിട്ടു..! പോവുന്ന വഴിയിൽ കിച്ചുനെയും പിടിച്ച് വണ്ടിയിൽ വലിച്ച് കേറ്റി..! >>>8:00 ഏഴുമണിക്ക് പാല് വാങ്ങിക്കൊടുത്ത് അമ്പലത്തിലെത്തിയിട്ട് ഒരു മണിക്കൂർ പിന്നിടുന്നു..! ഇത്ര നേരമായിട്ടും കൃഷ്ണയും ദേവി ചേച്ചിയും വരാത്തത് കൊണ്ട് അമ്പലത്തിന് മുന്നിലെ ആൽത്തറയിൽ വെയിറ്റ് ചെയ്ത് ഇരിക്കുവായിരുന്നു നീരജും കിച്ചുവും..!
ആൽമരത്തിൻ്റെ ചുവട്ടിലെ തണലും കുളിർത്ത കാറ്റും ആൽമരത്തറയും എല്ലാംകൊണ്ടും ഭയങ്കര പോസിറ്റീവ് വൈബ്.. 🤞..! സമാധാനമാണ് ജീവിതത്തിൽ വേണ്ടതെന്ന് പറയും , ഈയൊരു സമാധാനം ലോകത്തിൻ്റെ ഏത് കോണിൽ പോയാലും കിട്ടുന്നു തോന്നണില്ല ..! അത് നൂറു ശതമാനം ഉറപ്പാണ്..
☮ ഇടയ്ക്ക് അമ്പലത്തിൽ നിന്നുമുള്ള മണിയടിയുടെ ഒച്ച ഉയർന്ന് കേട്ടു..! വീശുന്ന കാറ്റിൽ എവിടെയും ചന്ദനത്തിൻ്റെയും കർപ്പൂരത്തിൻ്റെയും മനം മയക്കുന്ന സുഗന്ധം തിങ്ങി നിറഞ്ഞു..! കാറ്റേറ്റ് ആലിലകൾ തുള്ളി വിറച്ചു.. , ആൽകൊമ്പിലെ കാക്ക കരഞ്ഞു..!
കിച്ചു : എന്തോരം നേരായി അണ്ണാ.. ഈ ഇരുപ്പ് തുടങ്ങിയിട്ട്.. 😕 കിച്ചു തലമാന്തിക്കൊണ്ട് നീരജിനോടായി പറഞ്ഞു..! നീരജ് : ഒന്ന് വെയിറ്റ് ചെയ്യടാ..!
അവളൊന്നു വന്നോട്ടെ.. 🤗 കിച്ചു : ഇങ്ങനെ ആണേൽ നടയടച്ച് പൂജാരി പോയാലും അവര് വരുന്നു തോന്നണില്ല.. 😕 നീരജ് : ഒന്ന് അടങ്ങടാ..! 😅 കിച്ചു : ഏത് നേരത്താണവോ..
നിങ്ങടെ ഒപ്പം അമ്പലത്തിൽ വരാൻ തോന്നിയത്😐 നീരജ് : നല്ലൊരു ദിവസായിട്ട് നി പ്രകല്ലെ മലരാ..! നിനക്ക് വിശക്കിണ്ടാ.. 👀 നീരജ് കിച്ചുവിന്റെ വിപരീത പ്രകടനം കണ്ട് ചോദിച്ചു..! കിച്ചു : ഇല്ലാ..
എന്തേ.. അണ്ണന് വിശക്കിണ്ടാ.. 👀 നീരജ് : അല്ല , ഞാൻ സാധാരണ വിശന്നാൽ പിന്നെ ഇങ്ങനെയൊക്കെ സംസാരിക്കാറുണ്ടെ.. 😅 കിച്ചു : വിശപ്പ് ഒന്നും ഒരു പ്രശ്നം ഇല്ല..!
😏 നീരജ് : പിന്നെ എന്താടാ മോനെ നിൻ്റെ പ്രശ്നം.. 👀 കിച്ചു : നല്ലൊരു ദിവസം ആയിട്ട് ഏതെങ്കിലും ഒരുത്തിയെങ്കിലും ഇവിടെ കാണുന്നുണ്ടോ..! പോട്ടെ കൊള്ളാവുന്ന ഒരു മുതലെങ്കിൽ ഇതിലൂടെ പോയോ..! നീരജ് : ഡേ…
വായ നോക്കാൻ വന്നതാണാ എൻ്റെ ഒപ്പം.. 👀 കിച്ചു : പിന്നലാതെ… ഭക്തി മൂത്തിട്ട് വന്നതാണെന്ന് കരുതിയ..! ഒരു മരുന്നിനെ ഉള്ള ഒറ്റ ഒരുത്തി പോലും എന്തിനെ ഒരു ആൻ്റി പോലും ഈ വഴി വരുന്നില്ലലോ..!
