നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

ഇതിനിടയിൽ കൃഷ്ണയുടെ പല തരത്തിലുള്ള മുഖങ്ങളും മാറി മാറി വന്നു..! കൃഷ്ണ പറയുന്ന ചില കാര്യങ്ങളും ആംഗ്യങ്ങളും നീരജിന് മനസ്സിലാക്കാൻ കഴിയാതെ വന്നപ്പോ ഗതികെട്ട് കൃഷ്ണ വാങ്ങിയ നോട്ട് ബുക്ക് എടുത്ത് അതിൽ എഴുതി കാണിച്ചു..! അങ്ങനെ പത്ത് പതിനഞ്ചോളം പേജ്സ് കൃഷ്ണ എഴുതി തീർത്തെന്നാണ് കരക്കമ്പി..! തുടക്കമല്ലേ കൃഷ്ണ പറയുന്നത് മനസ്സിലാക്കാൻ നീരജിന് ചിലപ്പോ കുറച്ച് സമയം വേണ്ടി വരും..!

കൃഷ്ണയുടെ മുഖത്തെ ഭാവങ്ങൾ പോലെ എഴുത്തിനും വേറെ തലങ്ങളുണ്ട്..! ഉദാഹരണത്തിന് മെല്ലെ വൃത്തിക്കാണ് എഴുതുന്നതെങ്കിൽ കക്ഷി സമാധാനത്തോടെയാണ് പറയുന്നത്..! അതല്ല മറിച്ച് സ്പീഡ് കൂട്ടി കടുപ്പിച്ച് ധൃതിയിൽ ആണെഴുതുന്നതെങ്കിൽ ഒന്നുകിൽ ദേഷ്യം അല്ലെങ്കിൽ ടെൻഷൻ..! ഈ രണ്ടിലേതെങ്കിലും ആയിരിക്കും അപ്പോഴത്തെ മോഡ്..!

സമാധാനത്തോടെ ഇരിക്കുന്ന കൃഷ്ണയെക്കാൾ ദേഷ്യത്തിലിരിക്കുന്ന കൃഷ്ണയെ നീരജ് പേടിക്കണം..! ഇനി കണ്ടറിയണം കോശി .. അല്ല നീരജെ തനിക്കിനി എന്താ സംഭവിക്കാൻ പോണതെന്ന്..! നീരജ് : എനിക്ക് സത്യം പറഞ്ഞ നീതുവിന് ഇഷ്ടമായിരുന്നു..!

അവൾക്ക് എന്നെയും ,പക്ഷെ വിധിച്ചത് അശോകനെ ആയിരിക്കും..! 🙂 കൃഷ്ണ : 😅 നീരജിൻ്റെ ദുരന്തർ സ്റ്റോറി കേട്ടിട്ട് കൃഷ്ണ ചിരിച്ചു..! നീരജ് : എന്താ… ചിരിക്കണേ..!

സത്യായിട്ടും തള്ളിയതല്ല..! 🙂 കൃഷ്ണ നീരജിന് നോക്കി കൈകൊണ്ട് ആക്ഷൻ കാണിച്ചു..! നീരജ് : ഇവിടെ ഒരു ബുക്ക് ഉണ്ടായിരുന്നല്ലോ..! ആ…

കിട്ടി… ഇതിലൊന്ന് എഴുതൊ മനസിലായില്ല… 😌🙂 കൃഷ്ണ : 😤 കൃഷ്ണ ബുക്ക് വാങ്ങി എഴുതി..! നീരജ് അവളെഴുതിയത് ഉറക്കെ വായിച്ചു ..!

നീരജ് : ” അതങ്ങനെ ആയത് കൊണ്ടല്ലേ നമ്മൾ കണ്ട് മുട്ടിയത്.. “! അത് ശെരിയാണ് ആ പ്രേമം ഇങ്ങോട്ട് വരാതെ അങ്ങോട്ട് പോയത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വരേണ്ടി വന്നത്.. 😕 ഹാ..

എന്നാലും എൻ്റെ സ്നേഹം , ഞാൻ അനുഭവിച്ച വേദന .. ആ… നീരജ് പറഞ്ഞ് തീരുന്നതിന് മുൻപായി കൃഷ്ണ നീരജിൻ്റെ കയ്യിൽ പിച്ചി..! ശേഷം പിന്നെയും നോട്ട് ബുക്ക് എടുത്ത് എഴുതി…

സ്പീഡിൽ ബുക്കിനെ കൊല്ലുന്ന കണക്കിന്..! കൃഷ്ണ : { ഇനിയാ… വേറെ ആരെങ്കിലും പ്രേമിക്കാൻ ഉദ്ദേശ്യം ഉണ്ടെങ്കിൽ കൊന്ന് കളയും ഞാൻ.. 😤 }

നീരജ് : നോ.. നെവർ.. 😕..! നമ്മുടെ മക്കളാണെ സത്യം ഞാൻ വേറെ ആരെയും ഇനി പ്രേമിക്കില്ല പോരെ..

😁 കൃഷ്ണ : 🤨 നീരജ് : 😅🤗 കൃഷ്ണ : { അവിടെ വരെ ഒക്കെ എത്തിയോ.. 😌 } നീരജ് : എത്തണ്ടെ.. 😁 കൃഷ്ണ വീണ്ടും കുത്തിക്കുറിക്കാൻ തുടങ്ങി..! എഴുതിക്കഴിഞ്ഞ് നോട്ട് നീരജിൻ്റെ നേരെ തിരിച്ചു..!

” എന്നെ വീട്ടുകാർ ഇഷ്ടപ്പെടോ , അവർ എന്നെ സ്വീകരിക്കൊ… ” ..! നീരജ് : സ്വീകരിക്കാതെ പിന്നെ ..! നിന്നെ കാണാൻ നല്ല സുന്ദരി അല്ലെ , പിന്നെ ഞാൻ ഒറ്റ മോൻ അല്ലേ അവിടെ എൻ്റെ തീരുമാനത്തിനും വില ഉണ്ട്..!

അഥവാ എന്തേലും മുറുമുറുപ്പ് വന്ന വിത്ത് ഇൻ വൺ ഇയറിനുള്ളിൽ ഒരു കുഞ്ഞ് കാല് കണ്ട തീരാവുന്ന പ്രശ്നമേ ഉള്ളൂ..! കൃഷ്ണ : 😅😌 നീരജ് : നമ്മടെ കാര്യത്തിൽ ദേവി ചേച്ചി ഹെൽപ് ചെയ്യുവായിരിക്കും അല്ലെ… 😌 കൃഷ്ണ കൈകൊണ്ട് ദേവി ചേച്ചിക്ക് താൻ ജീവനാണെന്ന് പറഞ്ഞു..! നീരജ് : നമ്മടെ കാര്യം അറിഞ്ഞപ്പോ എന്തായിരുന്നു പുള്ളിക്കാരിയുടെ സ്റ്റാൻഡ്..

👀 കൃഷ്ണ : { സത്യം പറഞ്ഞ ആദ്യം ദേഷ്യപ്പെട്ടു..! എൻ്റെ പിന്നെ എനിക്ക് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ ഒന്ന് മയപ്പെട്ടതാ.. 😌 } നീരജ് : നമ്മടെ കാര്യം ചേച്ചി എങ്ങിനെ അറിഞ്ഞു..! നി പറഞ്ഞോ..?

👀 കൃഷ്ണ : { ആദ്യം രമ ചേച്ചി പറഞ്ഞു , പിന്നെ ആ ഇരുപത് രൂപ നോട്ട് കണ്ടു..! പിന്നെ ഞാനും പറഞ്ഞു.. 😌😊} നീരജ് : ആ ഇരുപത് രൂപ നോട്ട് കണ്ടു മനസ്സിലാക്കാൻ ചേച്ചിയെന്താ… സിബിഐ ആണോ..

😅 കൃഷ്ണ : { അത് ഞാൻ ആ നോട്ടും പിടിച്ച് ഇരിക്കുന്നത് കണ്ടപ്പോ പിടിച്ചതാ..! എനിക്ക് ചേച്ചിയോട് കള്ളം പറയാൻ പറ്റില്ല.. ☺️ } നീരജ് : ഓഹോ… എന്ന എന്നെ ഇഷ്ടം ആയിരുന്നെങ്കിൽ നേരിട്ട് പറഞ്ഞൂടെ ആയിരുന്നോ..?

Leave a Reply

Your email address will not be published. Required fields are marked *