നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

ഒന്നാമതെ ചെകുത്താനും കടലിനും നടുക്കാണ് ഞാൻ അതിൻ്റെ ഇടയിലാണ് ഈ തൊലിഞ്ഞ കേസ്.. 😤 വൈശാഖിൻ്റെ മൂഡ് ശരിയല്ല എന്ന് മനസിലാക്കിയ കോൺസ്റ്റബിൾ മുകുന്ദൻ പുറത്തേക്ക് പോകാനായി തിരിഞ്ഞതും വൈശാഖ് മുകുന്ദനെ പിന്നിൽ നിന്നും വിളിച്ചു..! വൈശാഖ് : ഡോ.. കോൺസ്റ്റബിൾ : എന്താ സാറേ..

👀 മുകുന്ദൻ്റെ മറുപടികളിൽ വൈശാഖിൻ്റെ അടുത്തുള്ള ഒരു തരം ഭയം നിഴലിച്ചു..! വൈശാഖ് : ബോർഡർ കടന്ന് വന്ന ടാങ്കർ ലോറികളുടെ കാര്യം ഇവിടെ ആർക്കൊക്കെ അറിയാ.. 👀 കോൺസ്റ്റബിൾ : ആ സ്പിരിറ്റ് ലോറികൾ അല്ലെ.. സാർ..!

🙂 വൈശാഖ് : ആ…! 😤 കോൺസ്റ്റബിൾ : അതിവിടെ എല്ലാവർക്കും അറിയാം സാർ..! പിന്നെ സാറിന് ആ ലോറി കടത്തി… വൈശാഖ് : ആ..

മതി .. താനിനി ബാക്കി മൊഴിയാൻ നിക്കണ്ടാ.. 😏..! പിന്നെ ഈ സ്റ്റേഷനിൽ, എൻ്റെ കാലിൻ്റെ ചോട്ടിൽ ഇരുന്നിട്ട് എൻ്റെ കാലിൻ്റെ അടിയിലെ മണ്ണ് മാന്തുന്നവർ ആരേലും ഉണ്ടേൽ പറഞ്ഞേക്ക് അധിക നാളത്തേക്കുള്ള ആയുസ്സൊന്നും അവർക്കില്ലെന്ന്..!

കോൺസ്റ്റബിൾ മുകുന്ദൻ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും കാര്യ വിവരങ്ങൾ എല്ലാം കേട്ടറിഞ്ഞ കിച്ചുവും സുമേഷും പിന്നെ വേറെ ആരൊക്കെയോ സ്റ്റേഷനിൽ എത്തിയിരുന്നു..! നീരജിൻ്റെ മുഖത്ത് പറ്റിയ ചെറിയ പാടുകൾ അപ്പൊ ഉണങ്ങി തുടങ്ങിയിരുന്നു..! കിച്ചു : അണ്ണാ… അണ്ണാ..

😐 പുറത്തേ ജനലഴികൾക്കിടയിലൂടെ കിച്ചു അകത്തെ ബെഞ്ചിലിരിക്കുന്ന നീരജിന് നോക്കി ശബ്ദം കുറച്ച് വിളിച്ചു..! നീരജ് : 👀 എന്താ എന്ന രീതിയിൽ നീരജ് കിച്ചുവിന് നോക്കി..! അതിന് മറുപടിയായി പേടിക്കാനൊന്നുമില്ല പുറത്ത് അവനുണ്ടെന്ന് പറഞ്ഞു..! >>>18:46 കിച്ചുവിൻ്റെയും സുമേഷിൻ്റെയും പിന്നെ കൂടെയുണ്ടായിരുന്നവരുടെയും ആൾ ജാമ്യത്തിൽ നീരജിന് വെറുതെ വിട്ടു..!

സോണിക്ക് ഗൗരവമായ പരുക്കുകൾ ഇല്ലാത്തതും അവർ കേസിന് പോകാത്തതും കാരണം കേസ് പിന്നെ രജിസ്റ്റർ ചെയ്തില്ലായിരുന്നു..! കിച്ചു : അണ്ണാ… എന്തേലും ഉണ്ടേൽ തൽക്കാലം നിങ്ങള് വെറുതെ ഇരിക്ക് ഇനി ആ ചെക്കൻ്റെ

മേലെ കൈ വച്ച് ഇവിടത്തെ പണി കളയാൻ നിക്കണ്ട… 😐 ഓട്ടോയിൽ ഇരുന്ന് പുറത്ത് പെയ്യുന്ന മഴയെ നോക്കിയിരുന്ന നീരജിനോട് ഒരു ഉപദേശം എന്നത് പോലെ കിച്ചു പറഞ്ഞു..! അപ്പോഴാണ് സുമ ഓട്ടോ കൊണ്ടോയി ഒരു ഗട്ടറിൽ ചാടിച്ചത്..! നീരജ് : ഒന്ന് നേരെ നോക്കി ഓടിക്ക് മൈരെ…

😤 നീരജിൻ്റെ സംസാരത്തിൽ അവൻ നേരിടാൻ പോകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ആകുലത നിറഞ്ഞു നിന്നു..! സുമ : റോഡ് മുഴുവൻ കുഴിയായതിൽ ഞാനെന്ത് ചെയ്യാനാ.. 👀 സുമേഷ് ഓട്ടോ ഓടിക്കുന്നതിൻ്റെ ഇടയിൽ പിന്നിലേക്ക് നോക്കി പറഞ്ഞു..! നീരജ് : ഡാ…

എന്നെ ഇവിടെ ഇറക്കിയാ മതി.. 😤 ടൗൺ സ്റ്റാൻഡ് എത്തിയപ്പോ നീരജ് പറഞ്ഞു..! കിച്ചു : ഞങ്ങളും വീട്ടിലേക്കാണ്ണാ… അവിടെ കൊണ്ട് ഇറക്കി തരാ..

🙂 കിച്ചുവിൻ്റെ നീരജിനോടുള്ള സംസാരത്തിലും പെരുമാറ്റത്തിലും ഒരുതരം സെൻ്റിമെൻ്റ്സ് നിറഞ്ഞ് നിന്നു..! നീരജ് : എൻ്റെ ബൈക്ക് അവിടെ ഉണ്ടടാ..! കിച്ചു : അതവിടെ ഇരുന്നോട്ടെ നമുക്കത് പിന്നെ വന്ന് എടുക്കാ.. 🤗 നീരജ് : പിന്നെ വന്നാര്…

നിൻ്റെ അപ്പൻ എടുക്കൊ എൻ്റെ വണ്ടി.. 😤 നീരജ് പറഞ്ഞത് കേട്ട് സുമേഷ് ഉറക്കെ ചിരിച്ചു.. ഒപ്പം ചെറുതായി കിച്ചുവും..! ബൈക്ക് വച്ചിടത്തായി സുമേഷ് ഓട്ടോ കൊണ്ട് നിറുത്തി…

നീരജ് ആ ചെറു ചാറ്റൽ മഴയിലേക്ക് ഇറങ്ങി ചെന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്തു..! ആ നേരത്ത് ടൗണിൽ അവനൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് നീരജ് നേരെ ബൈക്കുമായി വീട്ടിലേക്ക് വച്ച് പിടിച്ചു..! വീടിന് മുൻപിലെ ഗേറ്റ് ആ നേരത്ത് മലർക്കെ തുറന്ന് കിടക്കുകയായിരുന്നു..! നീരജ് വീടെത്താൻ കാത്തിരുന്നത് പോലെ മഴ കുറച്ചും കൂടി ശക്തിയോടെ പെയ്യാൻ തുടങ്ങി..!

ബൈക്ക് ഇനി നനയാൻ ഒന്നുമില്ലെങ്കിലും നീരജ് അത് നേരെ പതിവ് പോലെ കാർപോർച്ചിലേക്ക് കയറ്റി നിറുത്തി..! നീരജ് വീടിന് നേരെ നോക്കിക്കൊണ്ട് കോട്ടേഴ്‌സിലേക്ക് നടന്നു..! നീരജിൻ്റെ മുടിയിലൂടെ വെള്ളത്തുള്ളികൾ ഇറ്റ് വീണു കൊണ്ടിരുന്നു.. ഷർട്ട് ശരീരത്തോട് നനഞ്ഞ് പറ്റി ചേർന്ന് കിടന്നു..!

Leave a Reply

Your email address will not be published. Required fields are marked *