നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

നീരജ് : ( എവിടെയോ കണ്ട് മറന്നത് പോലെ ഒരു അമ്പലം👀 എന്നാലും എവിടെയായിരിക്കും…. ) പക്ഷേ ആ അമ്പലം ഏതാണെന്നും എവിടാണെന്നും ഓർത്ത് തല പുകയ്ക്കേണ്ട കാര്യം നീരജിനുണ്ടായിരുന്നില്ല..! നീരജ് : ഇത് രാവിലെ ഞാൻ തൊഴാൻ പോയ അമ്പലം അല്ലെ… 👀 ബിന്ദു : അതേ…

😌 നീരജ് നോക്കി നിൽക്കെ വീഡിയോയിൽ അമ്പലത്തിൽ നിന്നും ഇറങ്ങി വരുന്ന നീരജിനെയും കൃഷ്ണയേയും കണ്ടു.. ,ഒപ്പം കിച്ചുവും ദേവി ചേച്ചിയും..! നീരജ് : ( തൂക്കിയല്ലോ… നാഥാ..

👀😐) നീരജ് ബിന്ദു ചേച്ചിയെയും ശോഭമ്മയെയും മാറി മാറി നോക്കി..! ശോഭമ്മ : ഇനി പറ മോനെ… 👀 ശോഭമ്മ നീരജിന് നോക്കി പറഞ്ഞു..! നീരജ് : എന്ത് പറയാൻ..!

👀 ബിന്ദു : കൂടെയുള്ള ആ പെണ്ണേതാ പറയടാ… 😤 നീരജ് : ( പറഞ്ഞാലോ അവളെൻ്റെ പെണ്ണാണെന്ന്… 👀 ) നീരജ് എല്ലാരെയും ഒന്ന് നോക്കി..! ഒറ്റ എണ്ണത്തിൻ്റെയും മുഖത്ത് സന്തോഷമോ ശാന്തതയോ ഇല്ല..!

നീരജ് : ( പിന്നെ പറയാ…! ഇപ്പൊ പറഞ്ഞ എല്ലാം കൂടി എന്നെ വലിച്ച് കീറും.. ) ബിന്ദു : എന്താടൊരു ആലോചന.. 👀 നീരജിൻ്റെ നിൽപ്പും ഭാവവും കണ്ടിട്ട് ബിന്ദു ചേച്ചി ചോദിച്ചു..!

നീരജ് : എന്ത് ആലോചന.. 👀 ശോഭമ്മ : മോനെ… നീരജെ..! 😼 നീരജ് : ഓ..

😐 ശോഭമ്മ : ഏതാടാ ആ കുട്ടി.. 👀 ബിന്ദു : മര്യാദയ്ക്ക് പറഞ്ഞോ നി..! ഏതാടാ ആ പെണ്ണ്.. 👀😤 നീരജ് : പെണ്ണോ…?

ബിന്ദു : ആ… പെണ്ണ്..! 😤 നീരജ് : ( ഐഡിയ ) ആ… ഇതായിരുന്നോ നിങ്ങള് ഇത്ര നേരം മാറി മാറി നിന്ന് സിബിഐ കളിച്ചോണ്ട് ചോദിച്ചത്..!

😅 ബിന്ദു : 👀 നീയാ

പെണ്ണേതാ പറ..! നീരജ് : പെണ്ണോ..? 👀 പെണ്ണുങ്ങൾ..! എൻ്റെ ശോഭമ്മേ അവര് രണ്ടാളിലെ നോക്കിക്കേ..!

നീരജ് സ്ക്രീനിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു..! ബിന്ദു : ഞങ്ങൾക്ക് കണ്ണ് കാണാം..! നീ ഉരുണ്ട് കളിക്കാതെ കൂടെയുള്ള ആ പെണ്ണേതാ പറ.. 😤 നീരജ് : എനിക്കറിയില്ല..

ശോഭമ്മ : അപ്പൊ നി ആ കുട്ടിയെ നോക്കി ചിരിച്ചതോ..? 😡 നീരജ് : അതിപ്പോ എന്നെ നോക്കി ആര് ചിരിച്ചാലും ഞാനും ചിരിക്കും..! ഞാൻ ഭയങ്കര സിമ്പിൾ അല്ലെ.. ☺️ ബിന്ദു : ദേ ചേച്ചി…

ഇവൻ വെറുതെ നമ്മളെ കൂടി കുഴപ്പിക്കാൻ നോക്കുവാണ്..! ഇവനെന്തോ നമ്മടെ അടുത്തൂന്നു ഒളിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.. 😤 ബിന്ദു ചേച്ചി നീരജിൻ്റെ തോളിൽ പിടിച്ച് ഉന്തിക്കൊണ്ട് ശോഭമ്മയോട് പറഞ്ഞു..! നീരജ് : എൻ്റെ പൊന്ന് ശോഭമ്മെ ഈ ബിന്ദുവിന് വട്ടാണ്..

😅 ബിന്ദു : ആർക്കാടാ വട്ട്.. 😤 ബിന്ദു ചേച്ചി നീരജിന് നോക്കി കണ്ണുരുട്ടി..! നീരജ് : ഞാനും കിച്ചുവും കൂടിയാണ് ഇടയ്ക്ക് പാല് വാങ്ങാൻ സൊസൈറ്റിയിൽ പോവാറുള്ളത്..! ഡെയിലി സൊസൈറ്റിയിൽ പോയി പാല് വാങ്ങുന്നത് കൊണ്ട് അവിടെ ഉള്ള ചേച്ചിയോട് ഞങ്ങൾ ഫ്രീയായി സംസാരിക്കാറുണ്ട്..!

ബിന്ദു : അതിനെ..? ബിന്ദു ചേച്ചി ഇടയിൽ കയറി പറഞ്ഞു..! നീരജ് : എൻ്റെ പൊന്ന് ചേച്ചി ഞാനിതൊന്ന് പറഞ്ഞ് തീർത്തോട്ട്..! ഞാനിന്നു ഷർട്ടും മുണ്ടും ആണല്ലോ ഇട്ടത്..!

സാധാരണ പതിവില്ലാത്ത വേഷമായത് കൊണ്ട് ആ ചേച്ചി ചോദിച്ചു എന്താ ഇന്ന് പതിവില്ലാതെ എന്തേലും വിശേഷം ഉണ്ടോന്ന്..! ഞാൻ പറഞ്ഞു ” ചേച്ചി ഇന്നെൻ്റെ പിറന്നാളാണെന്ന് “..! അപ്പൊ ആ ചേച്ചി ചോദിച്ചു ” പിറന്നാൾ ആയിട്ട് എന്താ സ്പെഷ്യൽ എന്ന് ” ..! അപ്പൊ ഞാൻ പറഞ്ഞു സ്പെഷ്യൽ ഒന്നുമില്ല ഞാനും കിച്ചുവും കൂടി ഒന്ന് അമ്പലത്തിൽ പോവാ കരുതിയിട്ടാണെന്ന്..!

അപ്പൊ ആ ചേച്ചി പറഞ്ഞു ” അതെയോ എന്നാ പിന്നെ ഞാനും വരട്ടെ ഞാനും കുറെയായി അമ്പലത്തിലേക്ക് പോയിട്ടെന്ന്.. “..! എൻ്റെ തറവാട്ട് സ്വത്തൊന്നുമല്ലാത്ത് കൊണ്ട് എന്നാ പിന്നെ വന്നോളാൻ ഞാനാചേച്ചിയോട് പറഞ്ഞു..! അങ്ങനെ ആ ചേച്ചി തൊഴുതാൻ വന്നപ്പോ ആ ചേച്ചിയുടെ കൂടി തൊഴാൻ വന്ന കുട്ടിയാണ് വീഡിയോയിൽ എൻ്റെ കൂടെ നിന്ന ആ കുട്ടി…!

നീരജ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി..! നീരജ് : ഇപ്പൊ മനസിലായ.. 😅👀 നീരജ് ചിരിച്ചുകൊണ്ട് എല്ലാരെയും നോക്കി..! നീരജ് : ( കോൺവിൻസ് ആയില്ലേ…

Leave a Reply

Your email address will not be published. Required fields are marked *