നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

ഒന്നുമില്ലാത്ത ഒരു ചെറിയ തട്ട് കിട്ടിയിട്ടുണ്ട് ഫ്രണ്ടിലായിട്ട് .. അത് കാര്യമില്ല.. നീരജ് സ്വയം പറഞ്ഞു..! വണ്ടി സേഫ് ആക്കി നിറുത്തിയ ശേഷം നീരജ് തിരിച്ച് ശോഭമ്മയുടെ അടുത്തേക്ക് പോയി..!

നീരജ് : അതേ.. ചെറുതായി ഒരു തട്ട് കിട്ടിയിട്ടുണ്ട് വണ്ടിക്ക്..! 😌 ശോഭമ്മ : അത് സാരമില്ല ടാ. 😊 നീരജ് : ബിന്ദു ചേച്ചിയെ വിളിച്ചൊന്ന് പറയായിരുന്നു ശോഭമ്മേ..!

ഞാൻ ഫോൺ എടുക്കാൻ വിട്ടു പോയി അപ്പോഴത്തെ ഒരു ഇതില്.. 🙂 ശോഭമ്മ : ഞാൻ വിളിച്ച് പറഞ്ഞായിരുന്നു..! ഒരു പതിനൊന്ന് മണി എങ്ങാണ്ടായപ്പൊ കല്ലുന് റൂമിലേക്ക് മാറ്റി..! രാവിലെ ഡോക്ടർ വന്നിട്ട് നോക്കിയിട്ട് ഡിസ്ചാർജ് ചെയ്യാ പറഞ്ഞു..!

ശോഭമ്മ കല്ലുൻ്റെ കൂടെ റൂമിൽ കിടന്നു , നീരജിനെയും വിളിച്ചെങ്കിലും അവൻ പുറത്തിരുന്നോളാം എന്ന് പറഞ്ഞു..! നീരജ് റൂമിനെ പുറത്തെ ഇരുമ്പ് ചെയറിൽ ഇരിക്കുവായിരുന്നു..! പ്രൈവറ്റ് ഹോസ്പിറ്റലായത് കൊണ്ടും രാത്രിയായത് കൊണ്ടും ആ വഴിയിലൊന്നും അപ്പൊ ആരുമുണ്ടായിരുന്നില്ല..! ഇടയ്ക്കെപ്പോഴോ ക്ലീനിംഗ് മറ്റും കഴിഞ്ഞ് പോകുന്ന ചേച്ചിമാർ അല്ലാതെ വേറെ ആരും ആ നേരത്തുണ്ടായിരുന്നില്ല..!

നീരജ് അവനിരിക്കുന്ന രണ്ട് വശങ്ങളിലേക്കും നോക്കി..! ആ ഒരു ഏരിയയിൽ നീരജ് മാത്രേ അപ്പൊ ഉണ്ടായിരുന്നുള്ളൂ..! വരാന്തയുടെ അവസാനം രണ്ടു ഭാഗത്തും ഇരുട്ട് തളം കെട്ടി നിന്നു..! സീലിങ് ലൈറ്റിന് മുൻപിൽ വണ്ടുകൾ വട്ടമിട്ട് പറന്നു..!

ഇടയ്ക്ക് സീലിങ് ലൈറ്റുകൾ മിന്നിയും തെളിഞ്ഞും കൊണ്ടിരുന്നു..! നീരജ് അതെല്ലാം നോക്കിയിരുന്നു കൊണ്ട് എപ്പോഴോ ഉറങ്ങി പോയി…! >>>1:47 രാത്രിയുടെ പീക്ക് ഓഫ് ടൈമിൽ നീരജ് ബെഡിൽ നിന്നും എഴുന്നേറ്റു..! ഉറക്കത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ നീരജ് കഷ്ടപ്പെട്ട് കണ്ണു തുറന്നു..!

കണ്ണുകൾ താനെ അടഞ്ഞു പോകുന്നതായി നീരജിന് തോന്നി..! അതുകൊണ്ട് തന്നെയാവും കാഴ്ചയ്ക്ക് ഒരു പരിമിതിയുള്ളതായി തോന്നിയതും..! പുറത്ത് നിന്നും ഡോറിലാരൊ തട്ടി വിളിച്ചു..! കിടക്കയിലായി അഴിഞ്ഞ കിടന്ന് മുണ്ടെടുത്ത് നീരജ് എങ്ങനെയൊക്കെയോ ഉടുത്തു..!

ഡോറിലെ കൊട്ടിൻ്റെ ശക്തി കൂടി കൂടി വന്നു..! ” തല്ലി പൊളിക്കണ്ട ദാ… വരണൂ…! പുല്ല് മനുഷ്യൻ്റെ ഉറക്കം കളയാനായിട്ട് ആരാണാവോ ഈ നട്ട പാതിരയ്ക്ക്..

” നീരജ് മുറുമുറുത്തുക്കൊണ്ട് വാതിലിൻ്റെ ലോക്ക് തുറന്നു..! പുറത്തേക്ക് നോക്കിയപ്പോ ആരെയും കാണാനില്ല..! ഒരു ഇല പോലും അനങ്ങാതെ കിടക്കുന്നു.. എവിടെയോ കരയുന്ന ചിവീടിൻ്റെ ഒച്ച മാത്രം ഉയർന്ന് കേട്ടു..!

ഗാർഡനിൽ ഉള്ള പോസ്റ്റിൻ്റെ വെളിച്ചം മാത്രമേ അവിടെ ആകെ പ്രകാശം പരത്തിയിരുന്നുള്ളൂ..! നീരജ് തിരിച്ച് റൂമിലേക്ക് കയറിയപ്പൊ മുറ്റത്ത് ആരോ ചാടിയത് പോലെ തോന്നി..! ” ഇനി കള്ളന്മാർ ആരെങ്കിലുമായിരിക്കുമോ.. ” എന്ന സംശയത്തിൽ നീരജ് ടേബിളിൻ്റെ പുറത്ത് നിന്നും ടോർച്ച് എടുത്തു..!

മുറ്റത്തേക്കിറങ്ങി ചുറ്റുപാടും ടോർച്ചടിച്ചു നോക്കിയപ്പോ ആരെയും കാണുന്നില്ല..! അപ്പോഴുണ്ട് മതിലിന് മീതെ ആരോ നിക്കുന്നു..! ” ആരാടാ അത്… ” നീരജ് ഉറക്കെ പറഞ്ഞുകൊണ്ട് കള്ളൻ്റെ അടുത്തേക്ക് നടന്നു..!

ടോർച്ച് കള്ളൻ്റെ

മുഖത്തേക്ക് അടിച്ചു , അതൊരു സ്ത്രീയായിരുന്നു..! മുഖത്തേക്ക് പനങ്കുല പോലെ മുടിയെല്ലാം വീണു കിടന്നു..! വെള്ള ചുരിദാർ ധരിച്ച ഈ രൂപം നീരജ് ഇതിനെ മുൻപ് എവിടെയോ കണ്ടിട്ടുണ്ട്..! പക്ഷെ എവിടെയാ കണ്ടിട്ടുള്ളത്..

നീരജ് ഓർത്തെടുക്കാൻ ശ്രമിച്ചു..! പെട്ടെന്ന് കാറ്റ് വീശിയപ്പോ മുഖത്ത് വീണു കിടന്ന മുടി പിന്നിലേക്ക് മാറി.. , അപ്പൊ ആ പെണ്ണിൻ്റെ മുഖം കണ്ട് നീരജ് പുച്ഛിച്ചു..! “..

ലീല , ഇവളെന്താ മതിലിൻ്റെ മീതെ..! ഇവൾക്കിത് തന്നെയാണൊ സ്ഥിരം പണി.. “😏 നീരജ് സ്വയം മനസിൽ പറഞ്ഞു..! നീരജ് : എറങ്ങടി കഴുവേറീടെ മോളെ മതിലിൻ്റെ മീതേന്ന്…!

നിൻ്റെ അപ്പൻ്റെ രണ്ടാം കെട്ട് കാണാനാണോ അതിൻ്റെ നെങ്ങത്ത് കേറി നിൽക്കുന്നത്… 😤😡 നീരജ് ദേഷ്യം കൊണ്ട് ലീലയെ നോക്കി തെറി പറഞ്ഞു..! ലീല ഒരു രൂക്ഷമായ രീതിയിൽ നീരജിന് നോക്കി..! അപ്പൊ എവിടെ നിന്നോ അറിയാതെ ഒരു മൂങ്ങ പറന്നു വന്ന് ലീലയുടെ ഇടത്തെ തോളിലിരുന്നു..!

Leave a Reply

Your email address will not be published. Required fields are marked *