ബുദ്ധിമുട്ടിക്കോ… 😹 } നീരജ് കാണുന്നില്ലെങ്കിലും കൃഷ്ണയുടെ മുഖത്ത് മാറി മറയുന്ന ചിരികൾ അവൻ അറിയുന്നുണ്ടായിരുന്നു..! നീരജ് : { ഒന്ന് കാണാൻ പറ്റോ.. 😊 } കൃഷ്ണ : { അയ്യോ ..
എന്തിനെ.. 😳} നീരജ് : { പേടിക്കുകയൊന്നും വേണ്ട.. ഞാൻ ഇയാളെ പിടിച്ച് തിന്നത്തൊന്നും ഇല്ല… 😼 } കൃഷ്ണ : { പേടി ഒന്നുമില്ല…
പക്ഷേ ഒരു ടെൻഷൻ പോലെ.. 😐 } നീരജ് : { അത് രണ്ടും ഏറെ കുറെ ഒന്ന് തന്നെയാ.. 😅 } കൃഷ്ണ : {. 😅 ശരിയാ } നീരജ് : { എപ്പോഴാ കാണേണ്ടത്..
പറ.. 😊 } കൃഷ്ണ : { അങ്ങനെ ചോദിച്ചാ… 👀 } കൃഷ്ണ ഒരുനിമിഷത്തേക്ക് ഒന്നാലോചിച്ചു..! കൃഷ്ണ : { ഹാ…
ഇയാള് തന്നെ പറഞ്ഞോ..! ഇയാളല്ലെ ബിസി മാൻ.. 🤗 .. } നീരജ് : { ആണോ…!
ഞാൻ എപ്പൊ കാണാ പറഞ്ഞാലും താൻ റെഡിയാണോ…? } കൃഷ്ണ : { ആ.. നോക്കാം.. } നീരജ് : { ആ പറച്ചലിന് ഒരു ആത്മാർഥത ഇല്ലാലോ …
കൃഷ്ണെ.. 😅 } കൃഷ്ണ : { ശരി… കാണാം..! എന്താ ഇത്ര ആത്മാർഥത മതിയോ…
😅😌 } നീരജ് : { എന്നാ പിന്നെ ഇന്ന് കാണാം…! എന്താ.. 😅😌 } കൃഷ്ണ : { അയ്യോ… ഇന്നോ..
👀 } നീരജ് : { അതിനെന്താ ഇത്ര പേടിക്കാൻ ..! എന്താ കാണാൻ പറ്റില്ലേ.. 😼 }
കൃഷ്ണ : { അതിനെ നമ്മൾ ഒന്നും ഇതിനെ മുൻപ് സംസാരിച്ചിട്ടില്ലലോ..! പിന്നെ എങ്ങനെയാ , ഇത്ര പെട്ടെന്ന് ചോദിച്ചാ… 🙂 } നീരജ് : { അപ്പൊ ഇപ്പൊ ചാറ്റ് ചെയ്യുന്നതോ..! 👀 } കൃഷ്ണ : { ചാറ്റ് ചെയ്യുന്നത് പോലെയാണോ …
നേരിട്ട് സംസാരിക്കുമ്പോ.. 😐 ! എനിക്ക് പറ്റില്ല… } നീരജ് : { ദേ…
വാക്ക് പറഞ്ഞ വാക്കായിരിക്കണം..! താനല്ലേ എൻ്റെ തീരുമാനത്തിന് വിട്ട് തന്നത്.. 🙃 എന്നിട്ടിപ്പോ കാല് മാറുന്നോ… } കൃഷ്ണ ഫോണിലെ സ്ക്രീനിൽ നിന്നും പുറത്തേക്ക് നോക്കി..!
നീരജ് : { ഞാൻ എന്താ ചെയ്യേണ്ടത്…? } കൃഷ്ണ മെസ്സേജിന് ഒന്നും റിപ്ലേ തന്നില്ല..! നീരജ് : { എന്നെ ഇഷ്ടം അല്ലെങ്കിൽ … അത് പറഞ്ഞാ മതി…
🙃 } നീരജ് ആണുങ്ങളുടെ സ്ഥിരം നമ്പർ കയ്യിൽ നിന്നും എടുത്തിട്ടു..! ലവ് ഒന്നും സെറ്റായിലെങ്കിലും കിച്ചു പറഞ്ഞ ഉപദേശങ്ങളിൽ ഒന്നായിരുന്നു ഈ ഒരു ലൈൻ..! ” അണ്ണാ… നമ്മള് ചില സമയത്ത് ഇവള്മാരോട് ഒരു ഇമോഷണൽ ലൈൻ പിന്തുടരണം..!
അതിൽ വീഴാത്ത പെൺപിള്ളാർ ഇല്ല.. “..! കിച്ചുവിൻ്റെ സ്വരവും ചിരിയും നീരജിൻ്റെ കാതുകളിൽ മുഴങ്ങി..! സ്ക്രീനിൽ കൃഷ്ണ ടൈപ്പിംഗ് എന്ന കാണിച്ചു..!
കൃഷ്ണ : { ഇഷ്ടക്കുറവൊന്നും ഇല്ല..! എന്നാലും … } നീരജ് : { ഒരു എന്നാലുമില്ല..! നമ്മൾ ഇന്ന് കാണുന്നു..
🤗 } കൃഷ്ണ : { ശെരി , എന്നാ വൈകീട്ട് സൊസൈറ്റിയിൽ വരോ.. 👀 } നീരജ് : { സൊസൈറ്റിയിൽ ദേവി ചേച്ചി ഉണ്ടാവും..! അതോണ്ട് മര്യാദയ്കൊന്നും നിന്നോടെനിക്ക് സംസാരിക്കാൻ പോലും പറ്റില്ല..! } കൃഷ്ണ : { അപ്പൊ പിന്നെ എന്ത് ചെയ്യും..!
എവിടെ വച്ച് കാണും… } നീരജ് : { പുറത്തെവിടെയെങ്കിലും വച്ച് കാണണം.. 🤗 } കൃഷ്ണ : { ആരെങ്കിലും കണ്ടാലോ..? } നീരജ് : { ആരും കാണില്ല..!
താൻ ഇത്രയ്ക്കും പേടിക്കൊന്നും വേണ്ട , അഥവാ കണ്ടാലും കൂടെ പഠിക്കുന്ന ഫ്രണ്ട് ആണെന്ന് പറയണം.. } കൃഷ്ണ : { ഉം… } നീരജ് : { എന്നാ പിന്നെ നമുക്ക് ഇന്ന് കണ്ടാലോ.. } കൃഷ്ണ : { ഉം…
എപ്പൊ കാണും..! } നീരജ് : { ഇന്ന് ..! ഇവിടെ ..! ദേ ഇപ്പൊ…
😊 } കൃഷ്ണ ബസ്സിൻ്റെ പിന്നിലേക്ക് തിരിഞ്ഞ് നോക്കി..! തനിക്ക് എതിർ വശത്തായുള്ള സീറ്റിൻ്റെ പുറകിൽ നിന്നും രണ്ടാമത്തെ സീറ്റിൽ നീരജ് ഇരിക്കുന്നത് കൃഷ്ണ കണ്ടു..! കൃഷ്ണയുടെ മുഖത്തെ തെളിച്ച കുറവ് നീരജിന് തെല്ലും നിരുത്സാഹപെടുത്താതെ ഇരുന്നില്ല..! നീരജ് :
{ കൃഷ്ണ , താൻ ഓകെ അല്ലെ… 🤨 } കൃഷ്ണയുടെ മുഖത്തെ തെളിച്ച കുറവ് കണ്ട് നീരജ് ചോദിച്ചു..! കൃഷ്ണ : { ഓകെ ആണ്.. 😊 } നീരജിൻ്റെ മെസ്സേജിനുള്ള മറുപടിക്ക് ഒരു സ്മൈൽ ഇമോജി കൂടി ഇട്ട് കൊണ്ട് താൻ ഓകെ ആണെന്ന് കൃഷ്ണ അറിയിച്ചു..!
. . . .
സ്റ്റാൻഡിൽ ബസ്സ് ഇറങ്ങിയപ്പോഴും കൃഷ്ണയും നീരജും പരസ്പരം ഒന്നും സംസാരിച്ചില്ല..! സംഗതി കൃഷ്ണയോട് കാണാം സംസാരിക്കാം എന്നൊക്കെ പറഞ്ഞപ്പോഴും സംഗതി പോസിറ്റീവ് റെസ്പോൺസ് ആയിട്ടും നീരജിൻ്റെ ഉള്ളിലും ടെൻഷൻ ഉണ്ടായിരുന്നു..! ഈ ഫോണിലെ ചാറ്റിങ്ങിനേക്കാൾ എത്ര മാത്രം ഭീകരമാണ് നേരിട്ട് സംസാരിക്കുമ്പോ എന്ന് നീരജ് അപ്പൊ മനസ്സിലാക്കി..! നീരജ് : 🙂 നീരജ് കൃഷ്ണയെ നോക്കി..!
