പാല് വാങ്ങി തിരികെ പോരാൻ നേരത്തും കൃഷ്ണ നീരജിന് വലിയ മുഖമൊന്നും കൊടുത്തില്ല..! അല്ലെങ്കിലും നീരജിന് പോലുള്ള ആണുങ്ങൾക്ക് ഇത്തരം സാഹസിക പ്രവർത്തികൾ പൗരശത്വം കാണിക്കുന്ന ഒന്നാണെങ്കിൽ കൃഷ്ണയെ പോലുള്ള പെൺകുട്ടികൾക്ക് അതരവരുടെ ജീവിതത്തിൻ്റെ താളം തെറ്റിക്കാൻ പോന്ന ഒന്നായിരുന്നു..! >>> 11:12 പഴയത് പോലെ കല്ലു പിന്നെയും പുറത്തിറങ്ങി..! നീരജ് ഗാർഡനിലെ വളർന്ന പുല്ല് കട്ട് ചെയ്യുമ്പോ അതും നോക്കി ഗാർഡനിലെ ബെഞ്ചിൽ ഇരിക്കുവായിരുന്നു കല്ലു..!
മുത്തശ്ശി : നി പാമ്പിന് മുന്നിൽ ചാടിയെന്ന് ശോഭ പറഞ്ഞു..! വേണ്ടാത്ത കാര്യങ്ങളൊന്നും ചെയ്യരുത് ടോ… കല്ലുവിൻ്റെ സംസാരത്തിൽ നീരജിനോടുള്ള ആശങ്ക നിറഞ്ഞ് നിന്നു..! നീരജ് : ഏയ്…
പാമ്പിന് മുന്നിലേക്കല്ല.. , സൈഡിലേക്കാ..! ബാക്കി ഒന്നും ശോഭമ്മ പറഞ്ഞില്ലേ.. 😌 ആ സംഭവത്തിൻ്റെ നെഗറ്റീവ് മാത്രേ കല്ലു അറിഞ്ഞുള്ളൂ, പോസിറ്റീവ് ഒന്നും അറിഞ്ഞില്ലേ എന്ന രീതിയിൽ നീരജ് ചോദിച്ചു..!
മുത്തശ്ശി : എല്ലാം പറഞ്ഞു..! എന്നാലും വേണ്ടിയിരുന്നില്ല.. 🙂 നീരജ് : കല്ലുൻ്റെ പേരകുട്ടിയെ രക്ഷിക്കാനല്ല ഞാനെടുത്തു ചാടിയെ… 😳 മുത്തശ്ശി : ആരെയാണേലും വേണ്ടിയിരുന്നില്ല..!
സർപ്പ കോപം ഉണ്ടാവും.. , സർപ്പ ദോഷം വരുത്തി വക്കല്ലേ… 😐 നീരജ് : ഉവ്വോ… 😅 ( ചേരക്ക് എന്ത് കോപം..
👀 ) കല്ലുവിൻ്റെ സംസാര രീതിയിൽ തന്നെ നീരജും തിരിച്ച് ചോദിച്ചു..! ( ഇതേ സമയം ) ഗീത :
പറ്റുവാണേൽ നീയൊന്ന് അമ്പലത്തിലേക്കൊക്കെ ഒന്ന് പൊക്കൊ..! സർപ്പ ദോഷം കൂടി വരുത്തി വയ്ക്കണ്ട… 🙂 ഗീത ബെഡ് ഷീറ്റ് മടക്കിക്കൊണ്ട് ഫോൺ നോക്കിയിരുന്ന ലീലയോട് പറഞ്ഞു..! ഗീത : വേണേ ഞാനും വരാ..!
കൊറെ ആയില്ലേ അമ്പലത്തിലേക്കൊക്കെ പോയിട്ട് നി..! 🙂 ഗീതയുടെ സംസാരത്തിനെ ഒരു ഗ്യാപ്പ് വന്നത് ശോഭയുടെ വരവോട് കൂടിയാണ്..! ശോഭ : എന്താണ് അമ്മയും മോളും കാര്യയിട്ട് വർത്താനത്തിൽ ആണെന്ന് തോന്നുന്നു.. 😄 ബെഡിലേക്ക് ഇരുന്ന് കൊണ്ട് ശോഭ പറഞ്ഞു..!
ഗീത : ഹേ… ഒന്നൂല..! ഇവളോടൊന്ന് അമ്പലത്തിൽ പോണ കാര്യം പറയായിരുന്നു..! ഇന്നലെ ആ പാമ്പിൻ്റെ കാര്യം ആയപ്പോ എനിക്കെന്തോ ഒരു പേടി പോലെ..
🙂 ശോഭ : ഇവിടെ അടുത്തൊരു ശിവ ക്ഷേത്രം ഉണ്ട്..! വിളിച്ചാ വിളിപ്പുറത്തെത്തണ മൂർത്തിയ..! ചേച്ചിക്ക് വേണേ നമുക്കവിടം വരെയൊന്ന് പോവ..! എന്തേലും ദോഷം വല്ലതും ഉണ്ടേൽ വഴിപാടും ചെയ്യാ..
😊 ലീല : ഇത്ര നേരം മമ്മി മാത്രേ ഉണ്ടായിരുന്നുള്ളൂ..! ഇപ്പൊ ആൻ്റിക്കൂടെ വന്നപ്പോ ആ കോളവും ഫില്ലായി. 😤..! എനിക്കറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാണ് , നിങ്ങൾക്കാർക്കും വയ്യേ..
😏..! ഗീതയുടെയും ശോഭയുടെയും വർത്താനം കേട്ട് ലീല പറഞ്ഞു..! ശോഭ : അങ്ങനല്ല മോളെ.. 🙂 ലീല : എങ്ങനെ അല്ലാന്ന്..!
എൻ്റെ പൊന്ന് ആൻ്റി നിങ്ങളൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കണേ..! ദൈവവും അമ്പലവും വിശ്വാസവും ഒന്നും വേണ്ടാ എന്ന് ഞാൻ പറയണില്ല..! പക്ഷേ ഒരു പാമ്പിന് കണ്ടതിൻ്റെ പേരിൽ ഇത്ര മാത്രം തല പുകഞ്ഞ് ചിന്തിക്കാൻ എന്തിരിക്കുന്നു..! 😮💨 >>>21:15 അച്ചു : ഡാ…
നീരജെ ഈ ഹോം വർക്ക് ഒന്ന് ചെയ്ത് തരൊ..! 😊 പതിവിന് വിപരീതമായി അച്ചു നീരജിനോട് സ്നേഹത്തോടെ ചോദിച്ചു..! നീരജ് : ഒന്ന് പോടി.. നിൻ്റെ ഹോംവർക്ക് ചെയ്യുനാണല്ലൊ എന്നെ ഇവിടെ പണിക്ക് നിർത്തിയിരിക്കുന്നത്..!
പിന്നെ സ്കൂളിൽ പോയ സമയത്ത് ചെയ്തിട്ടില്ല പിന്നെയാണ് പഠിത്തത്തിൽ നിന്നും റിട്ടയർമെൻ്റ് ചെയ്തിട്ട്.. 😏 അച്ചുവിൻ്റെ പതിവിന് വിപരീതമായി സ്നേഹ പ്രകടനത്തിന് നീരജിൻ്റെ പതിവ് പുച്ഛം നിറഞ്ഞ മറുപടി വന്നു..! ശോഭമ്മ : ഒന്ന് പറഞ്ഞ് കൊടുക്കടാ നിന്നേക്കാളും ചെറുതല്ലേ അവള്..! ഇല്ലേ അച്ചു മോൾക്ക് ശോഭമ്മ പറഞ്ഞ് തരാ..
നീരജിൻ്റെ തണുപ്പൻ പ്രതികരണത്തിന് ശോഭമ്മ ഇടയിൽ കയറി അച്ചുവിന് വേണ്ടി വാദിച്ചു..! നീരജ് : നോക്കട്ടെ..! അറിയാവുന്നതാണെങ്കിൽ പറഞ്ഞ് തരും.. , അറിയില്ലേ പിന്നെ ഈ ഭാഗത്ത് നിന്നേക്കരുത്..
