എന്നെ ഇങ്ങനെ ബസ് കയറ്റി നടത്തിപ്പിക്കണ്ട വല്ല കാര്യം ഉണ്ടായിരുന്ന.. 😅 കൃഷ്ണ : { ആദ്യം ഇങ്ങോട്ട് പറയട്ടെ കരുതി നോക്കി ഇരുന്നു…! പിന്നെ എന്നെ മനസിലാവുമ്പോ ഇഷ്ടപ്പെട്ടിലെങ്കിലോ.. കരുതി..
😢 } നീരജ് : എന്നിട്ടിപ്പോ എന്തായി..! എല്ലാം അറിഞ്ഞപ്പോ പഴയതിനേക്കാളും ഇഷ്ടം കൂടിയില്ലെ.. ❤️ കൃഷ്ണ : 😊 നീരജ് : ഇവിടെ നമ്മുടെ കാര്യം ആകെ അറിയാവുന്നത് കിച്ചുവിനും കല്ലൂനുമാണ്… !
അവരോട് മാത്രേ ഞാൻ ആകെ പറഞ്ഞിട്ടുള്ളൂ.. 😅 കൃഷ്ണ കൈകൊണ്ട് അതാരാണെന്ന് ചോദിച്ചു..! നീരജ് : കിച്ചുവിന് മനസിലായില്ലേ… എൻ്റെ ഒപ്പം സൊസൈറ്റിക്ക് വരുന്ന ആ പയ്യൻ..!
മുടി ഒക്കെ
സ്ട്രൈറ്റ് ചെയ്തിട്.. 😁 കൃഷ്ണ കൈകൊണ്ട് പിന്നെയും ആക്ഷൻ കാണിച്ചു..! അതല്ല വേറെ എന്ന രീതിയിൽ നീരജ് : ആര് കല്ലുവോ.. 😅 കൃഷ്ണ : 😃 അതേ എന്ന മട്ടിൽ തലയാട്ടി..!
നീരജ് : കല്ലു ആണ് ഇതിൻ്റെ മാസ്റ്റർ മൈൻഡ്..! ഞാൻ നമ്മടെ എല്ലാ കാര്യവും വള്ളി പുള്ളി തെറ്റാതെ പുള്ളിക്കാരിയോട് പറഞ്ഞിട്ടുണ്ട്..! പാവമാണ് , പാവമെന്ന് പറഞ്ഞ പഞ്ച പാവമെന്ന് പറയില്ലെ..! എന്നെ ഭയങ്കര ഇഷ്ടം ആണ് എനിക്കും…
❤️🤗 കൃഷ്ണ : { എത്രയിലാ പഠിക്കുന്നത്… } നീരജ് : ഹി… ഹി.. കല്ലു കുട്ടിയല്ല…!
കൃഷ്ണ : 🤨 നീരജ് : ശോഭമ്മയുടെ അമ്മയാണ്..! വയസ്സായി നടക്കാൻ കഴിയില്ല വീൽ ചെയറിലാണ് എപ്പോഴും..! ഞാനാ എപ്പോഴും മുറ്റത്ത് കൂടി ഒക്കെ പുള്ളിക്കാരിയെ കൊണ്ട് പോവാ..! നമ്മടെ കാര്യത്തിൽ എനിക്ക് കുറേ ഉപദേശം ഒക്കെ തന്നിട്ടുണ്ട്..!
ഞങൾ തമ്മിലുള്ള ബോണ്ടിങ് വച്ചാണ് കല്ലു എന്ന് വിളിക്കണേ.. 😅 കൃഷ്ണ : { കാണാൻ പറ്റോ… ☺️ } നീരജ് : ഓ… അതിനെന്താ..!
പക്ഷെ കുറച്ച് ടൈം എടുക്കും..! നേരിട്ട് കാണാനാണേ വീട്ടിൽ വരേണ്ടി വരും ..! പക്ഷേ അന്ന് എൻ്റെ മരണം ആയിരിക്കും… ശോഭമ്മയും ബിന്ദു ചേച്ചിയും അച്ചുവും എല്ലാരും കൂടി എന്നെ കൊല്ലും…
🙂 കൃഷ്ണ എന്തിനെ കൊല്ലുന്നെ എന്ന രീതിയിൽ കൈകാട്ടി..! നീരജ് : അതോ.. ഞാൻ അവരോട് ഭയങ്കര ഫ്രണ്ട്‌ലി ആണ്.. ,അവർ ഇങ്ങോട്ടും..!
ഞങ്ങൾ സത്യം പറഞ്ഞ ഒരു ഫാമിലി ആണ്..! നമ്മടെ കാര്യം മറച്ച് വെച്ചതിന് കുറെ കേൾക്കും ചിലപ്പോ.. 😅 കൃഷ്ണ : 😄 അതിനിടയ്ക്ക് എപ്പോഴോ നീരജ് ലീലയുടെ വരവും വരവിന് പിന്നാലെ സംഭവിച്ച് കാര്യങ്ങളും എടുത്തിട്ടു..! ലീലയെ തല്ലി പറഞ്ഞപ്പോ കൃഷ്ണ നീരജിനെയൊരു നോട്ടം നോക്കി..!
ആ നോട്ടത്തിൽ ഇല്ലാതെയാവാതെ ഇരുന്നത് നീരജിൻ്റെ ഭാഗ്യം..! നീരജ് : സത്യായിട്ടും.. വേണമെന്ന് വച്ച് അടിച്ചതല്ല..! നട്ട പാതിരയ്ക്ക് മതിലു ചാടി വന്ന ഞാൻ പിന്നെ എന്താ ചെയ്യാ..!
ആ സമയത്ത് ആരാണേലും വന്നത് കള്ളനായിരിക്കുമെന്നെ കരുതു..! ഞാനും അങ്ങനെ വിചാരിച്ചുപോയി… അതൻ്റെ തെറ്റാ ..! പിന്നെ എൻ്റെ മേലെയും കൈ വച്ചു ഞാനും തിരികെ തല്ലി…!
അതിൻ്റെ ദേഷ്യം ഇപ്പോഴും അവൾക്കിണ്ട്… അതിൻ്റെ പ്രതികാരം പോലെ ഇടയിക്കെനിക്കിട്ട് പണിയും.. പിന്നെ അതൊരു പ്രശ്നം ആയി മാറും.. 😏 കൃഷ്ണ : 🙂 നീരജ് : അങ്ങനെ ഒരു പണി എനിക്ക് തന്നതാ ഡെയിലി ഞാൻ സൊസൈറ്റിയിലേക്ക് പാല് വാങ്ങാനായി വരേണ്ടി വന്നത്…!
പക്ഷേ അങ്ങനെ സംഭവിച്ചത് കൊണ്ട് എനിക്കിപ്പോ ഒരാളെ കിട്ടിയല്ലോ… 😊 സംഗതി ലീല , അവളൊരു ഊളയായിരുന്നെങ്കിലും ഈ കാര്യത്തിൽ ഒരുപാട് നന്ദിയുണ്ട്..! അവള് കാരണം ആണല്ലോ ഒരു കണക്കിന് ഈ പെണ്ണിനെ എനിക്ക് തന്നെ കിട്ടിയത്..! പക്ഷേ
നന്ദി , അത് നീരജ് പറയില്ല..! കൃഷ്ണ : 🥰 കൃഷ്ണ ചിരിച്ചുകൊണ്ട് നീരജിന് നോക്കി..! നീരജ് : എന്നെക്കാളും മൂത്തതാ പക്ഷെ പ്രശ്നം ഉണ്ടാക്കാൻ മിടുക്കിയ..! പിന്നെ ശോഭമ്മയെ ഓർത്തിട്ട ഇല്ലേ നാല് തെറി പറയായിരുന്നു..
🤗😤 നീരജ് ഉള്ളിലെ അമർഷം എത്ര മൂടി വെക്കാൻ നോക്കിയിട്ടും അവന് കഴിഞ്ഞില്ല..! കൃഷ്ണ : { ഇനി പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ… } സംഭവ എല്ലാം കേട്ട് കഴിഞ്ഞിട്ടും കൃഷ്ണ ഒരു ഡബിൾ സ്റ്റാൻഡിൽ ആണ്..! ഇനി അവളോട് പ്രശ്നം ഉണ്ടാക്കല്ലേ എന്ന് പറഞ്ഞു , എന്നാലും ഞാൻ ഉണ്ടാകും..!
