നീരജ് തിരിഞ്ഞ് നോക്കി..! നീരജ് : എന്താ…? 👀 നീരജ് ഉറക്കെ ചോദിച്ചു..! ബിന്ദു : എന്തോരം വെള്ളാടാ ഈ പോയിരിക്കുന്നത്..
😤 നീരജ് : അയ്യോ.. 🙆♂..! കല്ലു ബാക്കി കഥ വൈകീട്ട് ഞാൻ ജീവനോടെ ഉണ്ടേൽ പറയാ ടാ.. നീരജ് അവിടന്ന് ഓടി..!
ചെടി ചട്ടിയിൽ ഹോസ് ഇട്ടതും അത് നിറഞ്ഞ് പോയതും പാവം നീരജ് കഥ പറച്ചിലിനിടയിൽ മറന്നു പോയി..! . . .
. അങ്ങനെ ദിവസങ്ങൾ പിന്നെയും കടന്ന് പോയി..! സംസ്ഥാനത്ത് ചൂട് പിന്നെയും കൂടി, ചൂട് കനത്തതിനെ തുടർന്ന് സംസ്ഥാനത്തിൻ്റെ പലഭാഗത്ത് നിന്നും ഹൈ ക്ലാസ് ടീമുകളായ രാജവെമ്പാല ,മൂർഖൻ , 360° മൈരൻ എന്നിവരെയും കാണുകയും പിടികൂടുകയും ചിലർക്ക് കടിയേൽക്കുകയും ചെയ്തു..! ചൂട് കനത്തത് പോലെ നീരജിൻ്റെയും കൃഷ്ണയുടെയും പ്രേമവും അങ്ങോട്ട് ശക്തമായി..!
കൃഷ്ണയെ സംസാരിക്കാൻ എന്ന പേരിൽ പാർക്കിൽ ഉച്ചവരെ പിടിച്ചിരുത്തിയതിന് ദേവി ചേച്ചിയുടെ വായിലിരുന്ന ചീത്ത മുഴുവൻ നീരജ് കേൾക്കേണ്ടി വന്നു..! അതോണ്ട് ഇനിയൊരു സാഹസികത്തിന് മുതിരില്ലന്ന് ദേവി ചേച്ചിയുടെ മുൻപാകെ സത്യം ചെയ്തു..! പിന്നെ ഡെയിലി സൊസൈറ്റിയിൽ വച്ച് കാണാറുണ്ട്.. മെസ്സേജ് അയക്കാറുണ്ട് ഇതൊക്കെ തന്നെ മതിയെന്ന് കൃഷ്ണയും പറഞ്ഞു..!
ആ എന്ന പിന്നെ അങ്ങനെ ആവട്ടെ എന്ന് നീരജും പറഞ്ഞു..! എന്തായാലും നീരജും കൃഷ്ണയും പ്രത്യേകം ആർക്കും പിടികൊടുക്കാതെ മൂന്നാമതൊരു നായിൻ്റെ മോൻ അറിയാതെ പ്രണയിച്ചു കൊണ്ടിരുന്നു..! ( ⭕️… കുറച്ച് നാളുകൾക്ക് ശേഷം ) >>>20:49 പണിയെല്ലാം കഴിഞ്ഞ് നീരജ് കൃഷ്ണയ്ക്ക് മെസേജ് അയച്ചു കൊണ്ടിരിക്കുവായിരുന്നു..!
നീരജ് : ഡോണ്ട് വറി മൈ ഡിയർ മധുരകനി..! നെജമ നാൻ ഉണ്ണെ കൈവിടാത്… 😌 ചിപസ് കൊറിച്ച് കൊണ്ട് നീരജ് കൃഷ്ണയ്ക്ക് വാട്സാപ്പിൽ ടെക്സ്റ്റ് ചെയ്തു..! അതിന് മറുപടിയായി കൃഷ്ണയും അപ്പൊ തന്നെ റിപ്ലേ കൊടുത്തു..!
കൃഷ്ണ : { എന്നെ എങ്ങാനും പറ്റിച്ചാൽ ഉണ്ടല്ലോ…! ഞാൻ നിന്നെ കൊന്ന് കളയും.. 🥰 നീരജ് മെസ്സേജ് കണ്ട് സ്വയം ഒന്ന് ചിരിച്ചു..! എന്നിട്ട് പിന്നെയും ടൈപ്പ് ചെയ്യാൻ തുടങ്ങി..
നീരജ് : {
ഞാൻ മരിച്ചാ .. നി വേറെ കെട്ടുമായിരിക്കും ലെ… 🙂 നീരജ് ചില ആമ്പിള്ളാരുടെ സ്വതസിദ്ധ കഴിവായ സെൻ്റി അടിക്കൽ മഹാമഹത്തിലേക്ക് കടന്നു..! കൃഷ്ണ : { നി മരിച്ചാ..
ഞാൻ വേറെ കെട്ടും..! 😏} നീരജ് : { എടി… ദുഷ്ടെ.. 🥹 കൃഷ്ണ : { പിന്നെ ഇങ്ങനെ ഒക്കെ ചോദിച്ചാ ഞാനെന്താ പറയേണ്ടത്..!
😒 നീരജ് : { ഞാനൊരു തമാശ പറഞ്ഞതല്ലേ… എൻ്റെ പൊന്ന് മോളെ.. 😌 കൃഷ്ണ : { ഉവ്വാ… മരിക്കണ കാര്യം പറയണതാണല്ലോ..
നിൻ്റെ തമാശ.. 🙂↔️ നീരജ് : { ഏയ്… ഞാനങ്ങനെ പെട്ടെന്നൊന്നും മരിക്കില്ല..! നിന്നെയും കെട്ടി കൊറച്ച് പിള്ളാരൊക്കെ ആയിട്ട് കൊറെ കാലം നിൻ്റെ ഒപ്പം ജീവിക്കണം..!
എന്നിട്ടേ ഈ നീരജ് ചാവു മോളെ.. 😜 കൃഷ്ണ : { അയ്യടാ… അപ്പൊ അവിടെ വരെ എത്തിയാ കാര്യങ്ങള്.. 😅 നീരജ് : { പിന്നെ …
എത്താതെ ഇരിക്കൊ..! ഇനി നിന്നെ എങ്ങനെ കെട്ടുന്നു മാത്രം ആണ് ഇപ്പോഴത്തെ എൻ്റെ പേടി… 😊 } കൃഷ്ണ :{ ആ കാര്യത്തിൽ മോൻ പേടിക്കൊന്നും വേണ്ട..! വീട്ടുകാരെ കരയിപ്പിച്ചിട്ട് ഞാൻ ഇറങ്ങി വരില്ല…
🙂↔️ } നീരജ് : { ആഹാ… മര്യാദയ്ക്ക് നമ്മുടെ കല്യാണം നടക്കുന്നും എനിക്കും തോന്നണില്ലാ.. 🤗 } പെട്ടെന്നായിരുന്നു കോട്ടേഴ്‌സിൻ്റെ വാതിൽ ഉറക്കെയുള്ള ശബ്ദത്തോടെ തുറക്കപ്പെട്ടത്..! നീരജ് പകച്ച് കൊണ്ട് നോക്കി..!
ബിന്ദു ചേച്ചി ഡോറിൻ്റെ ഭാഗത്ത് നിന്ന് കിതയ്ക്കുന്നുണ്ടായിരുന്നു..! നീരജ് : എന്തേച്ചി.. 👀 ബിന്ദു : അമ്മ… അ..
മ്മ.. ബിന്ദു ചേച്ചി നിന്ന് കിതച്ചു..! നീരജ് കട്ടലിൽ നിന്ന് എഴുന്നേറ്റു..! നീരജ് : മുത്തശ്ശിക്കെന്ത് പറ്റി..
👀 നീരജിൻ്റെ നെഞ്ച് പിടയാൻ തുടങ്ങി..! ബിന്ദു : അമ്മക്ക്.. വയ്യ നി വേഗം വായോ.. 😤 ശ്വാസം എടുത്ത് വിട്ടുകൊണ്ട് നീരജ് പുറത്തേക്ക് ഓടി..!
