🙆♀ ശോഭമ്മ : നി അങ്ങനെ പറഞ്ഞോ ബിന്ദു..! ബിന്ദു : അത് പിന്നെ ചേച്ചി..! ചേച്ചിക്കറിയാലോ ഇവൻ്റെ സ്വഭാവം..! അന്ന് ലീലയുമായിട്ട് ഒടക്കിയപ്പോഴും ഇവൻ്റെ വാ അടങ്ങി ഇരുന്നില്ലല്ലോ..!
ഇന്നാണെ പിള്ളാര് വന്നതും ഇവനെ തിരക്കി പറഞ്ഞു.. 🙂 ശോഭമ്മ : ആര്..? ജിത്തുവാണൊ ബിന്ദു : അതറിയില്ല , അച്ചുൻ്റെ അടുത്താ പറഞ്ഞത്..! നീരജ് : അപ്പൊ പിന്നെ സംശയിക്കാൻ ഇല്ല..!
അവള് നൈസ് ആയിട്ട് എനിക്ക് പണി തന്നതാ..! വിട്ട് കള വർക്കിച്ചാ.. 😅 നീരജ് ചിരിച്ചുകൊണ്ട് ബിന്ദുചേച്ചിയോട് പറഞ്ഞു..! നീരജ് : കണ്ടോ എന്നോടുള്ള
പാസം.. 😍 നീരജ് ബിന്ദു ചേച്ചിയുടെ തോളിൽ ചാരി നിന്നു..! ശോഭമ്മ : ഓ … അത് കാര്യക്കാൻ ഒന്നുമില്ല..!
പിള്ളേര് ഇങ്ങോട്ട് വരുന്നു പറഞ്ഞപ്പോ തന്നെ ഞാൻ വാണിങ് കൊടുത്തതാ..! പ്രശ്നം വല്ലതും ഒപ്പിക്കാൻ ആണേ ഇങ്ങോട്ടേക്കു വരണ്ട പറഞ്ഞതാണ്..! നീരജ് : ശോഭമ്മേ..! ശോഭമ്മ : എന്താ..?
നീരജ് : അല്ല ഇനി ഇവരും പാവങ്ങൾ ആണോ..? 😌 ശോഭമ്മ : അതെന്താടാ.. അങ്ങനെ ചോദിച്ചേ.. നീരജ് : അല്ല ഇവിടെ മുൻപുള്ളവള് ഓരോന്ന് ഒപ്പിച്ചു കഴിയുമ്പോ ശോഭമ്മ പറയുന്ന സ്ഥിരം ഡയലോഗ് ആണേ..!
ഈ കാണുന്നതെ ഉള്ളൂ അവളൊരു പഞ്ച പാവമാണെന്ന്.. 😌 ബിന്ദു : 😅 ശോഭമ്മ : 😅 ഡാ… ഡാ.. വേണ്ട ടാ…!
നിനക്ക് വേണ്ടിയാ ഞാൻ ഇത്രയും സംസാരിച്ചത് തന്നെ.. 🙂 നീരജ് : എൻ്റെ പൊന്ന് ശോഭമ്മേ..! ഞാനെന്താണ് വല്ല ഗുണ്ടയും ആണോ..? എനിക്കറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാണ്..!
അന്നെന്താ ഉണ്ടായതെന്ന് ഇവിടെ അന്നുണ്ടായിരുന്ന എല്ലാർക്കും അറിയാ..! അത് അതോടെ കഴിഞ്ഞു..! പിന്നെ എന്തേലും പറഞ്ഞിട്ടുണ്ടേലും അത് ഇവിടെ ഉണ്ടായിരുന്ന ആ പഞ്ച പാവത്തിൻ്റെ കയ്യിലിരിപ്പ് കൊണ്ട് മാത്രമാണ്..! പിന്നെ ഈ വന്നിരിക്കുന്നവരോ ഇനി വരാൻ ആരേലും ഉണ്ടേൽ അവരോ എന്നെ ബാധിക്കുന്ന കാര്യമല്ല..!
ഞാൻ എന്തൊക്കെയാണെന്ന് പറഞ്ഞാലും ഇവിടെ പണിക്ക് വന്ന ഒരു പണിക്കാരൻ അത്രേ ഉള്ളൂ..! പിന്നെ എന്ത് ഉണ്ടായാലും അത് ശോഭമ്മയേ എങ്ങിനെ ബാധിക്കും എന്ന് മാത്രം എനിക്ക് നോക്കിയാ മതി..! അത് ശോഭമ്മ എനിക്ക് തരുന്നതും ഞാൻ അങ്ങോട്ടേക്ക് തിരിച്ച് തരുന്നതുമായ സ്നേഹം കൊണ്ട് മാത്രമാണ്.. ,ഓകെ..!
പിന്നെ ഞാൻ ഇതൊന്നും വലിയ കാര്യമായൊന്നും എടുത്തിട്ടില്ല ഇത്രയൊക്കെ ഈ ബിന്ദു ചേച്ചി വെറുതെ ആലോചിച്ച് കൂട്ടിയ കാര്യങ്ങള് ആണ്..! ശോഭമ്മ : അത് പറഞ്ഞപ്പോഴാ.. അവരുടെ കുറച്ച് ലഗേജ് വണ്ടിയിൽ ഉണ്ട് അതൊന്ന് മേലെ കൊണ്ട് വയ്ക്കോ.. 🤗 നീരജ് : ഞാൻ ഇപ്പോഴല്ലേ സ്നേഹനിധിയായ ശോഭമ്മയെ കുറിച്ച് പറഞ്ഞത്..!
അത് പറഞ്ഞ് ഒരു മിനിറ്റ് പോലും തികയുന്നതിന് മുൻപേ അതിൻ്റെ എഫക്റ്റ് കളഞ്ഞ് കുളിച്ചല്ലോ ശോഭെ.. 🙆♀ ശോഭമ്മ : എൻ്റെ സ്നേഹനിധിയായ മോൻ ഞാൻ പറഞ്ഞാ കേൾക്കില്ല എന്നുണ്ടോ.. 😌 നീരജ് : നൈസ് ആയിട്ട് തിരിച്ചടിച്ചുലെ കൊള്ളാം..! വണ്ടിൻ്റെ ഉള്ളിൽ ആണോ പുറത്താണോ ലഗേജ്..?
ശോഭമ്മ : അകത്ത്.. 👀 നീരജ് : എന്നാ പിന്നെ എൻ്റെ സ്നേഹനിധിയായ ശോഭമ്മ പോയി കീ വാങ്ങി കൊണ്ട് വന്നേ.. ഡിക്കി തുറക്കണം.. 😅 ബിന്ദു : 😂 ശോഭമ്മ കീ വാങ്ങാനായി അകത്തേക്ക് പോയതും നീരജ് വീടിന് മുൻപിലേക്ക് നടന്നു..!
അത്യാവശ്യം കുഴപ്പമില്ലാത്ത രീതിക്ക് ആകാശത്ത് അന്ന് നിലവുണ്ടായിരുന്നു..! അപ്പോഴാണ് ഒരു പ്രത്യേക രീതിയിൽ നീരജ് ഒരു
ചൂളം വിളി കേൾക്കുന്നത്..! ചൂളം വിളി കേട്ട് നീരജ് ചുറ്റും നോക്കി..! അപ്പോഴുണ്ട് വീടിന് മുകളിലെ ഓപ്പൺ ബാൽക്കണിയിൽ നിന്നും കോടമഞ്ഞ് പോലെ പുക ഉയർന്നു പൊന്തിയത്..! നോക്കിയപ്പോ താടിയും മീശയും വടിച്ച പൂറനായ..
സോറി പൂക്കിയായ ഒരുത്തൻ ഇരിക്കുന്നു..! നീരജിന് കണ്ടപ്പോ ഒരു പ്രത്യേക രീതിയിൽ അവൻ ചിരിച്ചു..! നീരജ് : ( ഇനി കിളി വല്ലതും ആയിരിക്കുമോ.. ) അവൻ്റെ മൊത്തത്തിലുള്ള ഔട്ട്‌ലുക്ക് കൂടി കണ്ടപ്പോ നീരജ് സ്വയം മനസിൽ പറഞ്ഞു..!
നീരജും തിരിച്ച് അവനെ തന്നെ നോക്കി , അവൻ്റെ മുഖത്ത് അപ്പൊ വിടർന്ന ചിരിക്ക് ഒരു പ്രതികാര ചുവയുള്ളത് പോലെ നീരജിന് തോന്നി..! ഒന്നാമത് ഈ മൈരൻ ആരാണെന്ന് നീരജിനറിയില്ല അതുകൊണ്ട് തന്നെ അവനുമായിട്ട് ഇത് വരെ ഒരുപ്രശ്നവവുമില്ല..! അതല്ല മച്ചമ്പി ഇനി പെങ്ങടെ പ്രതികാരത്തിന് പകരം ചോദിക്കണമെന്ന മൈൻഡിലാണെങ്കിൽ മച്ചമ്പി വാങ്ങിച്ചിട്ടേ പോവു, ഒപ്പം നീരജും..! ( ഇനി കുറച്ച് നേരത്തെക്ക് ഈ പൂക്കിയെ നമുക്ക് മച്ചമ്പി എന്ന് നാമധേയം ചെയ്യാം..
