നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ ഒരിക്കലും പറ്റിക്കില്ല എന്നൊരു വിശ്വാസം ഉണ്ടല്ലോ അതായിരിക്കും..
ബിന്ദു : ഡാ… ആ തേങ്ങ ഒന്ന് പിടിക്കാൻ വന്നേ..! നീരജും മുത്തശ്ശിയും സംസാരിക്കുന്നതിന് ഇടയിൽ കയറി വന്ന് ബിന്ദു ചേച്ചി പറഞ്ഞു..! നീരജ് : ആ ചാക്കിലാക്കി വെച്ചോ…
ഞാൻ വന്നോളം..! ബിന്ദു : ചാക്കിലാക്കി.. ഇനി നീയൊന്ന് വന്നാ മതി.. 🤗 നീരജ് : എന്നാ കുറച്ച് കഴിഞ്ഞിട്ട് ഞാൻ വരാ..!
ഞാനീ പണിയൊന്ന് ചെയ്ത് തീർത്തോട്ടെ..! ബിന്ദു : ഓ… അത് പിന്നേ ചെയ്താ മതി.. നീരജ് : എന്നെ മടിയനാക്കിയ അടങ്ങൂ അല്ലെ..!
😼 ബിന്ദു : അല്ലെങ്കിൽ പിന്നെ മടിയില്ലാത്ത ഒരാള്.. 😅 മുത്തശി : 😅 ബിന്ദു ചേച്ചി പറഞ്ഞത് കേട്ട് മുത്തശ്ശിയും ചിരിച്ചു..! നീരജ് : എന്നാ പിന്നെ ഇത് പിന്നെ ചെയ്യാ അല്ലേ..! 🤗 ബിന്ദു : ആഹ്…
മതി. 😌 നീരജ് : എന്ന ചേച്ചി വിട്ടോ..! ഞാനീ കല്ലുന് ഒന്ന് കൂട്ടിലാക്കിയിട്ടു വരാ..! 😄 ബിന്ദു : വേഗം വരണം..
😼 നീരജ് : ആയിക്കോട്ടെ..! നിങ്ങള് എല്ലാരും നോക്കിക്കോ എന്നെ മടിയനാക്കുന്നത് നിങ്ങളാ.. അവസാനം ദുഃഖിക്കേണ്ടിവരും… 😏 ബിന്ദു : ആര്..?
👀 നീരജ് : ഞാൻ.. 😌 നീരജ് മുത്തശ്ശിയെയും കൊണ്ട് വീടിനകത്തേക്ക് പോയി..! മുത്തശ്ശിയെ റൂമിൽ കൊണ്ടാക്കിയിട്ടു നീരജ് ബിന്ദു ചേച്ചി പറഞ്ഞ പണിയിലേക്ക് തിരിഞ്ഞു..! .
. . ബിന്ദു : ആ ചാക്ക് പിടിച്ചേടാ.. തേങ്ങ നിറച്ച ചാക്ക് ചൂണ്ടി ബിന്ദു ചേച്ചി നീരജിനോട് പറഞ്ഞു..!
നീരജ് : ഇന്നാ… തങ്ങിക്കോ.. 😌 നീരജ് ചാക്ക് പിടിച്ച് ബിന്ദു ചേച്ചിയുടെ തലയിൽ വെച്ച് കൊടുത്തു..! ബിന്ദു : താഴെ …
ഇറക്ക്.. താഴെ ഇറക്ക് 😤 ചാക്ക് തലയിൽ വെച്ചതും ബിന്ദു ചേച്ചി പറഞ്ഞു..! നീരജ് കയറ്റിയ ചാക്ക് അതേ പടി താഴെ ഇറക്കി..! നീരജ് : എന്തേ…
കൊണ്ട് പോണില്ലേ.. 👀 ബിന്ദു : അതിനെ നല്ല കനം ഉണ്ടെടാ കഴുതെ.. 😤 നീരജ് : പിന്നെ തേങ്ങ നിറച്ച ചാക്ക് പഞ്ഞി കെട്ട് പോലെ ഇരിക്കൊ.. 👀 ബിന്ദു : ഞാൻ വിചാരിച്ചു..
നി എടുക്കുന്നു.. 🤗 നീരജ് : അമ്പട പുളുസാ.. അതങ്ങ് കയ്യിൽ വെച്ചാ മതി..! തലയിൽ കെട്ടും ഗെറ്റപ്പും കണ്ടപ്പോ ഞാൻ കരുതി ചേച്ചി തലയിൽ വെക്കാൻ ആണെന്നാണ്..
😤 ബിന്ദു : ഇത് ഞാൻ വെറുതെ കെട്ടിയതാ..! പിന്നെ വെയിലൊക്കെ അല്ലെ.. 🤗😌 തലയിൽ കെട്ടിയ തോർത്ത് ബിന്ദു ചേച്ചി അഴിച്ചെടുത്തു..! നീരജ് : ഇതിപ്പോ …
ചായപ്പിൽ കൊണ്ട് വെക്കണം എന്ന് വല്ല നിർബന്ധോം
ഉണ്ടോ..? 👀 ബിന്ദു : ഉണ്ട്.. 🤗 നീരജ് : ഉണ്ടെങ്കിൽ തന്നെ താനെ ചുമന്നാ മതി.. 🤗 ബിന്ദു : വെളിയിലിട്ട ആ തേങ്ങ മുഴുവൻ വെയില് കൊണ്ട് പോവത്തേയുള്ളൂ..!
പിന്നെങ്ങിനെ കൂട്ടിയിട്ട വല്ല പാമ്പോ മറ്റോ കയറും.. 😼 ശോഭമ്മ : വെയിറ്റ് ഉണ്ടേൽ രണ്ടാളും കൂടി പിടിച്ചോണ്ട് വെക്ക്.. 😌 ബെഞ്ചിലിരുന്ന് നാരങ്ങ വെള്ളവും കുടിച്ചൊണ്ടിരുന്ന ശോഭമ്മ അഭിപ്രായം പറഞ്ഞു..! നീരജ് : ആഹ്..
തിരുമേനി ഇവിടുണ്ടായിരുന്നു.. 😌 ശോഭമ്മ : ഉവ്വ്..! ഇവിടെ അല്ലാതെ പിന്നെ നോം എങ്ങോട്ട് പോവാൻ.. 😅 നീരജ് : വേറൊന്നുമല്ല അടിയൻ മുഖം കാണിക്കാൻ വന്നപ്പോ കണ്ടില്ല..
😌 ശോഭമ്മ : കാണില്ല..! നോം ഒരു ചെറു നിദ്രയിലായിരുന്നു.. 😅 നീരജ് : ഉവ്വോ…! എന്താണാവോ നേരം തെറ്റിയൊരു ഉറക്കം..!
അവിടന്ന് പടം ആവാനായൊ😌 ശോഭമ്മ : ഡാ… ഡാ അങ്ങനെ പെട്ടെന്നൊന്നും ഞാൻ ചാവില്ല..! എൻ്റെ ജാതകത്തിൽ തൊണ്ണൂറു വരെ ഞാൻ ജീവിക്കുന്ന… നീരജ് : ആർ യു ഷുവർ ബേബി…
😈 അവിടെയുണ്ടായിരുന്ന വാ കത്തി കയ്യിൽ പിടിച്ച് മൂർച്ച നോക്കിക്കൊണ്ട് നീരജ് പറഞ്ഞു..! ശോഭമ്മ : 🤐 ബിന്ദു : ഡാ… ഇത് വന്ന് പിടിച്ചേ..! ഇത് കഴിഞ്ഞിട്ട് വേണം അടുത്ത പണി ചെയ്യാനെനിക്ക്..
😐 നീരജ് : ശോഭമ്മേ … നമുക്കിതക്കൊ വല്ല തമിഴന്മാർക്കും കൊടുത്ത് കാശ് വാങ്ങിയാലോ.. 😌 നിറച്ച് വച്ചിരുന്ന തേങ്ങ ചാക്കുകളെ നോക്കി നീരജ് പറഞ്ഞു..! ശോഭമ്മ : ഓ..
വേണ്ടടാ ..! അതവർക്കൊരു ബുദ്ധിമുട്ടാവും.. 😌😅 നീരജ് : 😐 നീരജ് ഒറ്റയ്ക്ക് ഓരോ ചാക്ക് വീതം എടുത്ത് ചായപ്പിൽ കൊണ്ട് വെക്കാൻ തുടങ്ങി..! ഇടയ്ക്ക് ബിന്ദു ചേച്ചിയെ വെറുതെ നിർത്തണ്ട കരുതി ചേച്ചിയെയും കൊണ്ടും ചാക്ക് പിടിപ്പിച്ചു..!
