നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

🤗 ഗീത ശോഭയോടായി പറഞ്ഞു..! ശോഭ : വേണ്ട ഏടത്തി ഞാൻ നിന്നോളം..! ഏടത്തി വന്നതെന്നെ എനിക്കൊരു ആശ്വാസം ആയി.. പോരാതെ ഇത്ര ദൂരം വണ്ടിയിൽ വന്നതല്ലേ..!

നിങ്ങള് വീട്ടിൽ പോവാൻ നോക്ക്.. അവിടെ ബിന്ദു ഉണ്ടാവും..! അവളും അവിടെ ഒറ്റയ്ക്കാ.. 🤗 ശോഭ പറഞ്ഞത് കേട്ടപ്പോ അതാണ് ശരിയെന്ന് കരുതി ഗീതയും ലീലയും പോവാൻ ഒരുങ്ങി..!

പോകുന്ന സമയത്ത് ലീല കൈയിൽ ഒരു ഓറഞ്ച് എടുത്തു..! ഗീതയും ലീലയും റൂമിൽ നിന്നും ഇറങ്ങിയപ്പോ നീരജ് പിന്നെയും പഴയത് പോലെ ഉറക്കത്തിലായിരുന്നു..! പോകുന്ന പോക്കിൽ ഗീത നീരജിന് ഒന്ന് നോക്കാൻ മറന്നില്ല..! ഗീതയുടെ പിന്നാലെ തന്നെ ലീലയും നടന്നു..!

വരാന്തയുടെ കുറച്ച് അങ്ങോട്ട് എത്തിയപ്പോ ലീല തിരിഞ്ഞ് കയ്യിലുണ്ടായിരുന്ന ഓറഞ്ച് നീരജിൻ്റെ നേർക്ക് എറിഞ്ഞു..! ഉറക്കത്തിലാണെങ്കിലും മേലെ ഓറഞ്ച് വന്ന് വീണതും നീരജ് ഞെട്ടി പിടഞ്ഞ് ചെയറിൽ നിന്നും താഴേക്ക് വീണു..! ഗീത : അയ്യോ.. 😳 ലീലയുടെ ആ പ്രവർത്തിക്കണ്ട് ഗീത അറിയാതെ

പറഞ്ഞു പോയി..! നീരജ് നിലത്ത് നിന്നും എഴുന്നേറ്റ് കൊണ്ട് ചുറ്റും നോക്കി..! അപ്പോഴതാ നിലത്ത് ഉരുണ്ട് കറങ്ങിക്കൊണ്ടിരുന്ന ഓറഞ്ച് നീരജ് കണ്ടു..! വരാന്തയുടെ ഒരു ഭാഗത്ത് സ്ലോ മോഷനിൽ ഒരു വില്ലത്തിയെ പോലെ നടന്ന് പോകുന്ന ലീലയെ നീരജ് കണ്ടു..!

ഒപ്പം ലീലയുടെ പ്രവർത്തിയിൽ വായിൽ കൈ പൊത്തി നിൽക്കുന്ന ഗീതയേയും..! ലീലയുടെ ഭാഗത്ത് നിന്നും ആണ് തനിക്ക് നേരെ അക്രമം ഉണ്ടായതെന്ന് മനസ്സിലാക്കിയ നീരജ് നിലത്ത് കിടന്ന ഓറഞ്ച് എടുത്ത് ലീലയുടെ നേരെ എറിഞ്ഞു..! പാടത്ത് കൊറെ ഏറു പന്ത് കളിച്ചിട്ടുള്ളതിനാൽ കറക്ട് ഉന്നം പിഴയ്ക്കാതെ ഓറഞ്ച് ലീലയുടെ തലയിൽ തന്നെ കൊണ്ട്..! വൗ…

കറക്ട് ഹെഡ് ഷോട്ട്..! വരാന്തയുടെ അറ്റത്ത് നിന്നും കലി തുള്ളിയ ലീലയെ ഗീത അവിടന്ന് ഉന്തി തള്ളി കൊണ്ടുപോയി..! കിട്ടിയ ഏറ് തിരിച്ച് കൊടുത്ത സമാധാനത്തിൽ നീരജിന് ഇന്നിപ്പോ ഉറങ്ങാം..! അല്ലെങ്കിലും ബൈബിളിൽ പറഞ്ഞിട്ടുള്ളത് ” കണ്ണിനു കണ്ണ്, പല്ലിനു പല്ല് ” എന്നാണല്ലോ..!

ഇവിടെയും നീരജ് അതേ നിയമം കൊണ്ട് തിരിച്ചടിച്ചു അത്ര തന്നെ..! ഏതാണ്ട് പിറ്റെ ദിവസം ഒരു ഉച്ച ആയപ്പോ കല്ലൂന് ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൊണ്ട് വന്നു..! രാത്രി മര്യാദയ്ക്ക് ഉറങ്ങാൻ പറ്റാത്തതിൻ്റെ ക്ഷീണം നീരജിൻ്റെ മുഖത്തുള്ളത് കൊണ്ട് ശോഭമ്മ നീരജിന് ബാക്കിയുള്ള സമയം ഉറങ്ങാൻ അനുവാദം നൽകി..! കിട്ടിയ അവസരം മുതലാക്കി പറയുമ്പോലെ നീരജ് ശവം തോറ്റു തലകുനിക്കും പോലെ കിടന്നുറങ്ങി..!

അതിൻ്റെ ഇടയിൽ കല്ലുവിന് കാണാൻ കുടുംബക്കാർ എല്ലാവരും ശോഭമ്മയുടെ വീട്ടിലേക്ക് വന്നു..! വേറെ അത്യാവശ്യം ഒന്നുമില്ലാത്തതുക്കൊണ്ട് നീരജിന് ആരും ശല്യപെടുത്തിയില്ല…! >>>2:15 ശോഭമ്മയും ബന്ധുക്കളും ഹാളിലിരുന്ന് സംസാരിക്കുകയായിരുന്നു..! അപ്പോഴാണ് ഭക്ഷണം കഴിക്കണ്ട കാര്യം പറയാൻ ബിന്ദു ചേച്ചി അങ്ങോട്ട് ചെന്നത്..!

എല്ലാരും കൂടി ആയതുകൊണ്ടാണ് ഭക്ഷണം ആകാൻ ഇത്ര നേരം ആയത്.. , സഹായത്തിന് ഗീതയും ലീലയും ഉണ്ടായിരുന്നു കിച്ചണിൽ..! ബിന്ദു : ചേച്ചി .. ഭക്ഷണം ആയിട്ടുണ്ട്..

🙂 ശോഭ : അതെയോ.. എന്ന കഴിച്ചിട്ട് സംസാരിക്കാം.. 😊 എല്ലാവരും കൂടി ഒപ്പം കഴിക്കാൻ ഇരുന്നു..! ബിന്ദു : ചേച്ചി ഇരുന്ന്..

ഞാൻ വിളമ്പിക്കോളം..! 😊 ഭക്ഷണം വിളമ്പാൻ നിന്ന ഗീതയോടായി ബിന്ദു പറഞ്ഞു..! ഗീത : ഏയ്.. അത് കുഴപ്പം ഇല്ല..!

ഇതൊക്കെ നി ഒറ്റയ്ക്ക് വിളമ്പണ്ടേ.. 🤗 ശോഭ : ബിന്ദു നീയും കൂടി ഇരുന്നോ.. കഴിക്കാൻ.. 😊 ഭക്ഷണം വിളമ്പിക്കൊണ്ട് നിന്ന ബിന്ദുവിനോട് ശോഭ പറഞ്ഞു..!

ബിന്ദു : ചേച്ചി നീരജ് ഇന്നലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ല.. 🙂 അപ്പോഴാണ് ശോഭമ്മയും ആ കാര്യം ഓർത്തത്..! ഇന്നലെ നീരജ് മാത്രം ഒന്നും കഴിച്ചില്ലായിരുന്നു , അവനെന്തോ ഫോണിൽ നോക്കി ഇരിപ്പായിരുന്നു..! ശോഭ : അയ്യോ..

ഞാൻ ആ കാര്യം മറന്നു..! ഇന്നലെയും രാവിലെയും അവൻ ഒന്നും

Leave a Reply

Your email address will not be published. Required fields are marked *