കോട്ടേഴ്സ് ഇരുട്ട് മൂടി കിടന്നു , ആ ഇരുട്ടിൻ്റെ ആധിപത്യത്തിന് വിരാമമിട്ടത് നീരജ് ലൈറ്റ് ഓൺ ചെയ്തതോടെയാണ്..! വാതിൽ തുറന്ന് നീരജ് റൂമിലേക്ക് കയറി വാതിൽ ചെറുതായി ചാരി വച്ചു..! ചെയറിൻ്റെ കയ്യിൽ ഇട്ടിരുന്ന തോർത്തുകൊണ്ട് തല നന്നായി തോർത്തി..! നനഞ്ഞൊട്ടിയ ഷർട്ടും പാൻ്റും മാറ്റിയ ശേഷം നീരജ് കുളിക്കാനായി കയറി..!
തണുത്ത വെള്ളം ദേഹത്ത് വീണപ്പോ അത്ര നേരം ഇല്ലാത്ത പുകച്ചിൽ ശരീരത്തിൻ്റെ പലഭാഗങ്ങളിൽ നിന്നും ഉയർന്നു..! ശേഷം കുളിയെല്ലാം കഴിഞ്ഞ കയ്യിൽ കിട്ടിയ ഡ്രസ്സെഡുത്തിട്ടു..! നീരജ് വന്നതറിഞ്ഞ് ബിന്ദു ചേച്ചി ആ മഴയത്ത് ഒരു കുടയുമായി കോട്ടേഴ്‌സിലേക്ക് വന്നു..! നനഞ്ഞ കുട മടക്കി വരാന്തയിൽ വെച്ച ശേഷം നീരജ് ചാരി വെച്ച വാതിൽ
ബിന്ദു ചേച്ചി തുറന്നു..! ആ നേരം നീരജ് കണ്ണാടിക്ക് മുൻപിൽ നിന്ന് ചുണ്ട് മുറിഞ്ഞ പാട് നോക്കുവായിരുന്നു..! ബിന്ദു ചേച്ചിയെ കണ്ടപ്പോ നീരജ് ഒരുതരം കുറ്റ ബോധത്തോടെ നോക്കി..! ശരിക്കും കുറ്റബോധം ഉണ്ടാവേണ്ട ആവശ്യം ഒന്നുമില്ല , സ്വന്തം പെണ്ണിനെ കുറിച്ച് തെണ്ടിത്തരം പറഞ്ഞ ഏതൊരു ആണും ചെയ്യുന്നതെ നീരജും ചെയ്തിട്ടുള്ളൂ..!
പിന്നെ നാഴികയ്ക്ക് നാല്പത് വട്ടം പിന്നാലെ നടന്ന് പ്രശ്നം ഉണ്ടാക്കരുത് പറഞ്ഞ ബിന്ദു ചേച്ചിയോട് ഇനി പ്രശ്നം ഉണ്ടാക്കില്ല , ക്ഷമിക്കാനുള്ള വരം കിട്ടി എന്നൊക്കെ ഡയലോഗ് അടിച്ച നീരജ് അതിന്നു തെറ്റിച്ചു എന്നെ ഉള്ളൂ..! നീരജ് : ചേച്ചി… ഞാന്.. 🙂 ബിന്ദു : വേണ്ട…!
നീരജ് പറഞ്ഞ് മുഴുവിക്കുന്നതിന് മുൻപായി ബിന്ദു ചേച്ചി പറഞ്ഞു..! ബിന്ദു : നിന്നോട് ഞാനൊരയിരം പ്രാവിശ്യം പറഞ്ഞതല്ലേ നീരജെ പ്രശ്നം ഒന്നും ഉണ്ടാകരുതെന്ന്..! അപ്പോഴൊക്കെ നി തന്നെയല്ലേ തിരിച്ച് പറഞ്ഞിട്ടുള്ളത് നീയായിട്ട് പ്രശ്നം ഉണ്ടാക്കില്ലന്ന്… എന്നിട്ടിപ്പോ😡 നീരജ് : ചേച്ചി വെറുതെ കാര്യം അറിയാതെ സംസാരിക്കാണ്..!
ഞാനല്ല പ്രശ്നം ഉണ്ടാക്കിയത് ആ ചെക്കനാണ്.. 😤 നീരജ് ബിന്ദു ചേച്ചി പറഞ്ഞതിനുള്ള മറുപടി പറഞ്ഞു..! ബിന്ദു : ആയിക്കോട്ടെ… നിനക്കൊന്ന് ക്ഷമിക്കായിരുന്നില്ലേ…
😤 നീരജ് : എന്തോരം വട്ടം ക്ഷമിക്കും.. ആ ചെക്കൻ വായിൽ തോന്നിയത് പറഞ്ഞപ്പോ ഞാൻ എതിർത്തു എന്നത് നേരാ പക്ഷെ എൻ്റെ ഷർട്ടിൽ പിടിച്ച് വലിച്ച് പ്രശ്നം ഉണ്ടാക്കിയത് അവനാ.. 😤 ബിന്ദു : ശെരി ഇനി പറഞ്ഞിട്ടെന്താ കാര്യം..! കഴിഞ്ഞത് കഴിഞ്ഞു…
നിന്നെ ശോഭ ചേച്ചി വിളിക്കിണ്ട്.. 😐 നീരജ് : അവിടെ എങ്ങനാ പ്രശ്നം ഗുരുതരമാണൊ.. 👀..! പണി തെറിക്കോ…
🙂 നീരജ് ബിന്ദു ചേച്ചിയെ ദൈന്യമയി നോക്കിക്കൊണ്ട് പറഞ്ഞു..! ബിന്ദു : അതപ്പോ ഓർക്കണമായിരുന്നു… ഇപ്പോഴല്ല.. 😤 നീരജ് : 😐 നീരജും ബിന്ദുവും ഒരു കുടയിൽ ആ മഴയത്ത് വീട്ടിലേക്ക് നടന്നു..!
ഡ്രസ്സ് നനയാതിരിക്കാൻ ബിന്ദു ചേച്ചി ചുരിദാറിൻ്റെ പാൻ്റ് കുറച്ച് പൊക്കിപ്പിടിച്ചായിരുന്നു നടന്നത്..! ഇടയ്ക്ക് മിന്നി മറയുന്ന ഇടിമിന്നലിൽ ഇരുട്ട് പിടിച്ച അന്തരീക്ഷം പകൽ പോലെ തോന്നി..! നീരജ് : എല്ലാരും ഉണ്ടാ അവിടെ… 👀 മഴ കൊള്ളാതെ കുട പറ്റി നടക്കുന്നതിനിടയിൽ നീരജ് ബിന്ദു ചേച്ചിയോട് ചോദിച്ചു..!
ബിന്ദു : ഉം.. നീരജ് : അവളോ … ലീല.. 👀 ബിന്ദു : എല്ലാരും ഉണ്ട് അവിടെ…!
നീരജ് : ഇനി അവളുടെ ചൊറിയണ വർത്താനം കേക്കേണ്ടി വരുമല്ലോ..! എൻ്റെ വിധി.. 🤦 നീരജ് അവനെ സ്വയം പഴിച്ചു..! അല്ലെങ്കിലും ബിന്ദു ചേച്ചി പറഞ്ഞത് പോലെ ഇതെല്ലാം ഇപ്പോഴല്ല പ്രശ്നം ഉണ്ടാകുന്നതിന് മുൻപേ ചിന്തിക്കണമായിരുന്നു..!
സോണി… , അവനൊരു നാറിയാണെന്ന് അറിയാലോ ..! നാക്കിനെ ആണേൽ എല്ലും ഇല്ല തലയിൽ ആണേൽ ബുദ്ധിയും ഇല്ല..! അങ്ങനെ ഉള്ള ആ പൂ…..
ന്നാര മോൻ എന്തേലും പറഞ്ഞു കരുതിയിട്ട് ഏത് നേരത്താ ണാവോ റീആക്ട് ചെയ്യാൻ തോന്നിയത്..! അവൻ എന്തേലും പറഞ്ഞിട്ട് പോക്കോളുമായിരുന്നു…! ആ… അതെന്തോ ആവട്ടെ നീരജെ കഴിഞ്ഞത് കഴിഞ്ഞു..!
