ചവിട്ട് കിട്ടിയ സോണി തെറിച്ച് പോയി വീണത് നിർത്തിയിട്ടിരുന്ന ബൈക്കുകളുടെ ഇടയിലേക്ക്..! സോണി വന്നത്
വീണതിനെ തുടർന്ന് രണ്ട് ബൈക്കുകൾ പിന്നിലേക്ക് മറിഞ്ഞു വീണു..! സോണി നിലത്ത് നിന്നും എഴുന്നേറ്റു…! സോണിയുടെ കയ്യ് പൊട്ടി ചോര വാർന്നു..! സോണി കയ്യിൽ കിട്ടിയ ഹെൽമെറ്റ് എടുത്ത് നീരജിൻ്റെ മുഖത്തിന് നേർക്ക് ഒരു വീശ് വീശി..!
ഹെൽമറ്റിൻ്റെ തലപ്പ് നീരജിൻ്റെ ചുണ്ടിൽ കൊണ്ട് ചെറുതായി ചോര ഒഴുകാൻ തുടങ്ങി..! സോണി കൈ വീശി നീരജിൻ്റെ മുഖത്ത് അറഞ്ചം പറഞ്ചം തല്ലിയപ്പോ.. നീരജ് കൈമടക്കി സോണിയുടെ നെഞ്ചത്തും മുഖത്തും നല്ല ഗുമ്മാം കുത്ത് കുത്തി..! ചെറിയ നേരം കൊണ്ട് ആളുകൾ ചുറ്റും തടിച്ച് കൂടി..!
പെട്ടെന്ന് മഴ ചാറി പെയ്യാൻ തുടങ്ങി..! മഴ കൊണ്ട ജനങ്ങൾ കടകളുടെ സൈഡിലേക്ക് മാറി നിന്ന് ലോകകപ്പ് കാണുന്ന ലാഘവത്തോടെ അടി കണ്ടു..! കൃഷ്ണ കരഞ്ഞ് കൊണ്ട് നീരജിന് പിടിച്ച് മാറ്റാൻ ചെന്നപ്പോ നീരജ് ഉറക്കെ കൃഷ്ണയോട് മാറി നിക്കാനാവശ്യപ്പെട്ടു..! നീരജും സോണിയും നിലത്ത് കിടന്ന് ഉരുണ്ടു..
, ദേഹത്തും ശരീരത്തും ചളി പറ്റി പിടിച്ചു..! ഒടുവിൽ ഇടിയുടെ ആഘാതത്തിൽ സോണി നിലത്തേക്ക് കുഴഞ്ഞുപോയി..! നീരജിൻ്റെ ദേഷ്യം പെട്ടെന്ന് തീരുന്ന ഒന്നാലാത്തത് കൊണ്ട് നീരജ് പിന്നെയും സോണിയെ എടുത്തിട്ട് പെരുമാറി..! വീട്ടിൽ വെച്ച് സോണി നീരജിനോട് പറഞ്ഞ ഡയലോഗുകളും ചെയ്ത തെണ്ടി തരവും നീരജിൻ്റെ മനസിൽ തികട്ടി വന്നു..!
നീരജ് സോണിയുടെ മുഖത്തേക്ക് ഒരു ഇടി കൂടി കൊടുത്തതും പൊലീസ് വണ്ടി വന്നതും ഒപ്പമായിരുന്നു..! നീരജിന് പൊലീസുകാർ പിന്നിലേക്ക് പിടിച്ച് വലിച്ചു മാറ്റി..! ഒടുവിൽ സോണിയെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്കും നീരജിന് പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്കും കൊണ്ടുപോയി..! കൃഷ്ണ നോക്കി നിൽക്കെ നീരജിന് പൊലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോകുന്നത് കാണുന്നത് കൃഷ്ണയ്ക്ക് സഹിക്കാൻ പറ്റുന്നതിൻ്റെ അപ്പുറമായിരുന്നു..!
ചളി പുരണ്ട താടിയുമായി നീരജ് പൊലീസ് ജീപ്പിനുള്ളിൽ നിന്ന് കുഴപ്പം ഇല്ല തിരികെ വീട്ടിലേക്ക് പൊക്കോളാൻ പറഞ്ഞു..! >>> 18:21 ( പൊലീസ് സ്റ്റേഷൻ ) പോലീസ് സ്റ്റേഷൻ്റെ പുറത്ത് മഴ അത്യാവശ്യം നന്നായി പെയ്യുന്നുണ്ടായിരുന്നു..! മഴയ്ക്ക് പുറമെ നല്ല കാറ്റും ഇടിയും..! നീരജ് സ്റ്റേഷനിലെ ബെഞ്ചിൽ ഇരിക്കുവായിരുന്നു..
അപ്പോഴാണ് എസ്ഐ പ്രാന്ത് പിടിച്ചത് പോലെ കയറി വന്നത്..! എസ്ഐ കയറി വന്നതും പാറവ് നിന്ന പോലീസുകാരൻ മുതൽ റൂമിനുള്ളിൽ ഞെളിഞ്ഞിരുന്നവൻ വരെ എഴുന്നേറ്റു..! എസ്ഐ : എന്താ കേസ്.. 👀 നീരജിന് രൂക്ഷമായി നോക്കിക്കൊണ്ട് എസ്ഐ പറഞ്ഞു..!
കോൺസ്റ്റബിൾ : ടൗണിൽ കിടന്ന് അടിയുണ്ടാക്കിയ കേസ് ആണ് സാറേ..! ഇവനെയൊക്കെ ലാത്തി കൊണ്ട് ഒന്ന് മര്യാദയ്ക്ക് പെരുമാറിയാലേ മര്യാദ എന്താണെന്ന് പഠിക്കൂ.. 😤 കോൺസ്റ്റബിൾ അയാളുടെ നീരസം വാക്കുകളിലൂടെ പറഞ്ഞു..! എസ്ഐ : എന്നിട്ട് ഇവനെ മാത്രേ കിട്ടിയുള്ളൊ..!
കൂടെ വേറെ ആരുമില്ലേ.. 👀 കോൺസ്റ്റബിൾ : ഇവനും വേറെ ഏതോ പയ്യനും കൂടിയ അടിയുണ്ടാക്കിയത് സാറേ..! ആ പയ്യനെ നല്ല രീതിക്ക് തന്നെ കിട്ടിയിട്ടുണ്ട് … രമേശൻ ആ ചെക്കനെയും കൊണ്ട് മെഡിക്കൽ എടുക്കാൻ
പോയിട്ടുണ്ട്..! വേറെ കുഴപ്പമൊന്നുമില്ല സാർ … എസ്ഐ : താനൊന്ന് വന്നേ… 😏 കോൺസ്റ്റബിളിന് റൂമിലേക്ക് വിളിപ്പിച്ചു..!
ടേബിളിനെ മുകളിലെ നെയിം ബോർഡിൽ ( SHO Vyshak ) എന്ന് രേഖപ്പെടുത്തിയിരുന്നു..! വൈശാഖ് തൊപ്പിയൂരി ടേബിളിന് മുകളിൽ വച്ചു..! ശേഷം ചെയറിലേക്ക് ചാരി ഇരുന്ന് നെറ്റിയിൽ കൈ വച്ചുകൊണ്ട് കാര്യമായിട്ട് എന്തോ ചിന്തിച്ചു..! എന്നിട്ട് കോൺസ്റ്റബിൾ മുകുന്ദനെ ഒന്ന് സൂക്ഷമായി നോക്കി..!
കോൺസ്റ്റബിൾ : എന്താ സാറേ ഇങ്ങനെ നോക്കണേ.. 😐👀 വൈശാഖ് : ഹേ ഒന്നൂല്ല…! കോൺസ്റ്റബിൾ : സാറേ ഇവനെ എന്താ ചെയ്യണ്ടേ..! 👀 വൈശാഖ് : എന്തേലും പറഞ്ഞ് വിട്ടേക്ക്..!
