നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 3അടിപൊളി 

ഒരു കണക്കിന് ചിലപ്പോഴക്കോ ഞാനും പ്രശ്നത്തിന് തുടക്കമിടാറുണ്ട്.. വെറുതെ അവളെ ചൊറിഞ്ഞിട്ടുമുണ്ട് , മനസിൽ തെറി വിളിച്ചിട്ടും ഉണ്ട്..! ദിസ് ഈസ് മൈ എൻ്റർടെയ്ൻമെൻ്റ്… 🤗 നീരജ് : പ്രശ്നം ഉണ്ടാവാതെ നോക്കാം..!

😌 കൃഷ്ണയ്ക്ക് ഒരു ആശ്വാസം ആയിക്കോട്ടെ എന്ന് കരുതി നീരജ് പറഞ്ഞു..! അല്ലെങ്കിലും ഇനി പ്രശ്നം ഒന്നും ഉണ്ടാക്കില്ല..! എന്തേലും വള്ളി ആയാ ഇവിടെന്ന് പോകേണ്ടി വരും..! അപ്പൊ പിന്നെ എൻ്റെ കൃഷ്ണയെ ആര് പിന്നാലെ നടന്ന് പ്രണയിക്കും…

😅 അങ്ങനെ സംഭവ ബഹുലമായ മഹാഭാരതം പോലെ നീരജ് അവൻ്റെ ജീവിതവും അതിൽ നടന്ന സംഭവവികാസങ്ങളും പറഞ്ഞു..! ഇനി കൃഷ്ണയെ കുറിച്ച് പറയുവാണെ ഇപ്പൊ പിജി സെക്കൻഡ് ഇയർ എങ്ങാണ്ട് പഠിക്കുന്നു..! മൂന്ന് ഏട്ടന്മാർക്കും കൂടി ഒരു പെങ്ങൾ അതിൽ മൂത്ത ഏട്ടൻ്റെ ഭാര്യയാണ് ദേവി ചേച്ചി..! അച്ചൻ രാജൻ ഇപ്പോ ഉദ്യോഗികമായി പണികളിൽ നിന്നൊക്കെ റിട്ടയർ ചെയ്ത് അല്ലറ ചില്ലറ രാഷ്ട്രീയമായി നടക്കുന്നു..!

സംസാരിക്കാൻ കഴിയാത്തത് കൊണ്ടും ഒരു മോളയത് കൊണ്ടും പൊന്നെ കരളേ എന്ന് പറഞ്ഞാണ് രാജൻ മകളെ വളര്ത്തുന്നത്..! ഏട്ടന്മാർക്കും കുഞ്ഞ് പെങ്ങള് ജീവനാണ്…! ഇപ്പോഴാണ് ശരിക്കും അയ്യപ്പനും കോശിയിലെ മറ്റേ ഡയലോഗ് ” കണ്ടറിയണം കോശി ഇനി തനിക്ക് എന്താ സംഭവിക്കാൻ പോണതെന്ന്.. ” ശരിക്കും നീരജിൻ്റെ ലൈഫിൽ അനിവർത്തനം ആവുന്നത്.

ഇപ്പോഴാണ്.. 🙂 സംസാരത്തിനിടയിൽ കൃഷ്ണയുടെ ഫോണിലേക്ക് ദേവി ചേച്ചിയുടെ മെസ്സേജ് വന്നു..! ദേവി : കൃഷ്ണെ… ടൗണിൽ പോയിട്ട് നി വന്നില്ലേ എന്ന് അച്ചൻ ചോദിച്ചു..!

ബസ്സ് കിട്ടാത്തത് കൊണ്ടാണൊ വൈകുന്നത്… വേഗം വരാൻ നോക്ക് ടാ.. ദേവി ചേച്ചിയുടെ വോയിസ് കേട്ടപ്പോഴാണ് നീരജിനും കൃഷ്ണയക്കും സമയത്തെ കുറിച്ചുള്ള ഓർമ്മ വന്നത് സമയം ഒന്നര അവർ വേഗം സ്റ്റാൻഡിലേക്ക് നടന്നു..! നീരജ് : എന്തായാലും വൈകിയില്ലേ …

ലഞ്ച് കഴിച്ചിട്ട് പോയാലോ… 🤗 കൃഷ്ണ വേണ്ടെന്ന് രീതിയിൽ തലയാട്ടി വേഗം നടന്നു..! ഒപ്പം നീരജും..! കൃഷ്ണ ബസ്സിലെ ഒഴിഞ്ഞ സീറ്റിലേക്ക് ഇരുന്നു ..!

എന്നിട്ട് ബസ്സിൽ ആണെന്ന് ദേവി ചേച്ചിക്ക് മെസേജ് ടൈപ്പ് ചെയ്ത അയച്ചു..! മെസ്സേജ് അയച്ച് കഴിഞ്ഞപ്പോ പിന്നെയും ദേവി ചേച്ചിയുടെ വോയിസ് വന്നു..!

ദേവി : അതെയോ.. ബസിലാണോ..! ശെരി വായോ..! അവള് ബസിലാണെന്ന്..

വോയിസ്ൻ്റെ അവസാനം ദേവി ചേച്ചി ആരോടൊ കൃഷ്ണ ബസ്സിൽ കയറിയെന്ന് പറഞ്ഞു..! ഇപ്പോഴാണ് കൃഷ്ണയ്ക്ക് ഒരു ആശ്വാസം ആയത്..! അവളൊരു ദീർഘ ശ്വാസം എടുത്ത് വിട്ടു..! ശ്വാസം വിട്ട് കഴിഞ്ഞപ്പോ നീരജ് വന്ന് കൃഷ്ണയുടെ അടുത്തിരുന്നു..!

കൃഷ്ണ കൈകൊണ്ട് ആരേലും കാണും എന്ന് കാണിച്ചു..! നീരജ് : ആരും ഒന്നും പറയില്ല.. 🤗 നീരജ് സീറ്റിൽ കൈകെട്ടി ഇരുന്നു..! കൃഷ്ണ നീരജിനോട് മാറിയിരിക്കാൻ പറഞ്ഞു..!

ആരേലും കണ്ട് വീട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ്യോർത്ത് കൃഷ്ണ ഭയപ്പെട്ടു..! നീരജ് : ശെരി… ശെരി ബസ് എടുക്കുന്നത് വരെയെങ്കിലും ഇങ്ങനെ ഇരുന്നോട്ടെ പെണ്ണെ.. ❤️ നീരജിൻ്റെ വാക്കുകളിൽ സ്നേഹം തുളുമ്പി..!

” അല്ലെങ്കിലും മനുഷ്യനെ കേട്ടിരിക്കാൻ മറ്റൊരു മനുഷ്യൻ ഉണ്ടാവുക എന്നതിനേക്കാൾ സുന്ദരമായ മറ്റൊന്നും ഈ ലോകത്തില്ല…. ” എന്നാണല്ലോ.. ❤️ . .

. . >>> 14:36 ബിന്ദു : എവിടെയായിരുന്നു ഇത്ര നേരം… 👀 തിരികെ വീട്ടിലെത്തിയ നീരജിനോട് ബിന്ദു ചേച്ചി ചോദിച്ചു.

നീരജ് : എൻ്റെ പൊന്ന് ചേച്ചി..! പുറത്ത് നല്ല വെയിലാണ് അത് കൊണ്ടുള്ള വരവാണ്.. ദയവ് ചെയ്ത് ഒന്നും ചോദിക്കരുത്..! 🙂 അപ്പോഴാണ് ശോഭമ്മയും അച്ചുവും അങ്ങോട്ടേക്ക് വന്നത്..!

ശോഭമ്മ : എവിടെയായിരുന്നു നീരജെ നി ഇത്ര നേരം..! നീരജ് : ഒന്ന് ടൗൺ വരെയൊന്ന് പോയി..! സോറി ഇത്തിരി വൈകി പോയി.. 😐 ശോഭമ്മ : ആ അടയ്ക്ക് ഒക്കെ ടൗണിൽ കൊണ്ട് കൊടുക്കണം..!

😤 നീരജ് : ഇപ്പോഴോ..? 👀 ശോഭമ്മ : ഇപ്പോഴല്ല വെയിലൊന്നും താന്നിട്ട്.. 😡 ശോഭമ്മ അകത്തേക്ക് പോയി..! നീരജ് : എന്താണ് ശോഭമ്മ നല്ല കലിപ്പിൽ ആണെന്ന് തോന്നുന്നു..!

Leave a Reply

Your email address will not be published. Required fields are marked *