🤬 സോണിയുടെ ഉറക്കെയുള്ള ശബ്ദം കേട്ടാണ് ശോഭമ്മയും ഗീതയും അങ്ങോട്ടേക്ക് വന്നത്..! ശോഭമ്മ : എന്താ… ഇവിടെ..! എന്താ പ്രശ്നം..
👀 ശോഭമ്മ റൂമിലുണ്ടായിരുന്ന പ്രവീണിനേയും സോണിയയും മാറി മാറി നോക്കി..! സോണി :
എന്ത് പ്രശ്നം..! ഒരു പ്രശ്നവും ഇല്ലാൻ്റി.. 🤗 സോണി ശോഭയെ നോക്കി ചിരിച്ചുകൊണ്ട് കൈ മലർത്തി..! ഗീത : പിന്നെ എന്താണ് ഇവിടെന്ന് ഇത്ര ശബ്ദം..
👀 പ്രവീൺ : ഓ.. എന്ത് ശബ്ദം കുഞ്ഞമ്മേ..! ഞാനിവനെ ഈ ബ്രോയെ പരിചയപ്പെടുത്തിയതാണ്.. അല്ലടാ..
😅 സോണി : പിന്നലാതെ.. 😅 ഗീത : ദേ… സോണി ഇവിടെ എന്താ നടന്നതെന്ന് എനിക്കറിയാ..! നിങ്ങള് വെറുതെ അനാവശ്യമായി പ്രശ്നം ഉണ്ടാക്കരുത്..
😡 സോണി : ദേ… കുഞ്ഞമ്മ പിന്നെയും..! എൻ്റെ പൊന്ന് കുഞ്ഞമ്മേ ഞങ്ങള് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല🤗.. അല്ലടാ..!
👀 സോണി പ്രവീണിനെ നോക്കി..! അവിടെ നടന്ന സംസാരം കേട്ടാണ് ലീലയും കൂടെ വേറെ ഏതോ താടി വെച്ച ഒരുത്തനും വേറൊരു പെണ്ണും അങ്ങോട്ടേക്ക് വന്നത്..! സോണി : ഹാ… ജിത്തു ഏട്ടാ ഇതാണ് നമ്മൾ വരുമ്പോ പറഞ്ഞ പുള്ളി..
നീരജ്..! 😏 സോണി അരിച്ചു കയറിയ ദേഷ്യം പല്ല് കടിച്ചമർത്തി ചിരിച്ചുകൊണ്ട് പറഞ്ഞു..! സോണി പറഞ്ഞത് കേട്ടതും ജിത്തു നീരജിൻ്റെ മുഖത്തേക്ക് തന്നെ നോക്കി..! ജിത്തു : ഓ…
അത് ഇവനായിരുന്നോ.. 😡 ലീല : ആരും അവനെ ദേഷ്യപ്പെട്ട് നോക്കല്ലേ..! അവനെ ദേഷ്യം വന്നാലേ നമ്മളെ കയറി തല്ലി കളയും.. 😅 ലീല പറഞ്ഞത് കേട്ട് ശോഭയും ഗീതയും ഒഴികെ ബാക്കി എല്ലാരും ചിരിച്ചു..!
ഗീത : ലീലേ.. 😡..! എന്തേലും സംസാരിക്കാൻ ഉണ്ടേൽ നാളെ രാവിലെ സംസാരിക്കാം.. നിയിപ്പോ പോ..!
എരിത്തീയിലേക്ക് എണ്ണ കോരി ഒഴിക്കുന്നത് പോലെയായിരുന്നു ലീലയുടെ സംസാരം..! ലീല : ആ… ഇപ്പൊ കണ്ടോ.. മമ്മി വരെ ആരുടെ സൈഡ് ആയിട്ടാ നിൽക്കുന്നത് എന്ന്..
😏 ലീല ജിത്തുവിനോട് പറഞ്ഞു..! ജിത്തു : ഇനി ആര് സപ്പോർട്ട് ചെയ്താലും ചെയ്തില്ലെങ്കിലും കൊടുക്കാനുള്ളതൊക്കെ കൊടുത്തിട്ടേ പോണുള്ളൂ.. 😏 സോണി : അതൊക്കെ അത്രേ ഉള്ളൂ.. 😤 പ്രവീൺ : ഇവനെ കാണുമ്പോഴേ എനിക്ക് പൊളിഞ്ഞ് കയറുവാണ്..
😡 ജിത്തു : നി പെൺപിള്ളാരുടെ അടുത്ത് മാത്രേ ഷോ കാണിക്കൂ..! നിനക്ക് ചുണ ഉണ്ടേൽ നീ ഇപ്പൊ കാണിക്കടാ.. 😡 ജിത്തു നീരജിൻ്റെ നേർക്ക് ദേഷ്യം കൊണ്ട് നടക്കാൻ തുടങ്ങി..! ശോഭ : ജിത്തു നിന്നോട് അല്ലെ ഞാൻ മിണ്ടാതെ ഇരിക്കാൻ പറഞ്ഞേ..
😤 ജിത്തു : ആൻ്റിക്ക് എന്താ ഇവനോട് ഇത്ര സ്നേഹം..! 😡 ഗീത : ജിത്തു… പ്രശ്നം ഉണ്ടാക്കാതെ പോവാൻ നോക്ക്..! ശ്വേതെ നീയിവനെ കൊണ്ട് പോയെ…
😡 ഗീത ജിത്തുവിന് പിടിച്ച് കൊണ്ട് ശ്വേതയോട് പറഞ്ഞു..! ( ശ്വേത ജിത്തുവിൻ്റെ ഭാര്യയാണ്.. ) ഇത്രയൊക്കെ കേട്ടിട്ടും തനിക്ക് നേരെ തെറി വിളി നടത്തിയിട്ടും നീരജ് ഇതൊന്നും തന്നെയല്ല
പറയണത് എന്ന മട്ടിൽ നിന്നു..! ശോഭ : നീരജേ.. നീ വന്നേ..! 😐 മറ്റുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ലാ തോന്നിയത് കൊണ്ട് ശോഭ നീരജിന് വിളിച്ച് നടന്നു..!
ശോഭമ്മ റൂമിൻ്റെ വാതിൽ തുറന്നതും നീരജിന് പിന്നിൽ നിന്നും ചവിട്ട് കിട്ടിയതും ഒപ്പമായിരുന്നു..! പിന്നിൽ നിന്നും കിട്ടിയ ചവിട്ടിൻ്റെ പവറിൽ നീരജ് മുന്നോട്ട് വീണു..! നീരജ് തിരിഞ്ഞ് നോക്കിയപ്പോ സോണിയായിരുന്നു..! ശോഭ : അയ്യോ..
നീരജേ എഴുന്നേൽക്കടാ.. 😳 ശോഭ നീരജിന് പിടിച്ച് എഴുന്നേൽപ്പിച്ചു..! ഗീത : നീരജേ താൻ പ്രശ്നം ഒന്നും ഉണ്ടാക്കണ്ട..! നമുക്ക് ഇതിനെ കുറിച്ച് പിന്നീട് സംസാരിക്കാം..
😤 നീരജ് പുറമെ ഒന്നും സങ്കടം കാണിച്ചില്ലെങ്കിലും അകമേ വിങ്ങി..! ശോഭമ്മ പറഞ്ഞത് കേട്ട് നീരജ് മുന്നോട്ട് നടന്നു..! ലീല : ഡാ… ഡാ…
നിന്നോട് ഞാൻ ഒരിക്കേ പറഞ്ഞില്ലേ..! നീ എന്നെ കരയിപ്പിച്ചതിന് നിന്നെ നാറി നാണം കെടുത്തി കരയിപ്പിച്ച് വിടുമെന്ന്..! നി നോക്കിക്കോടാ ഇത് തുടങ്ങിയിട്ടേ ഉള്ളൂ.. 😡 പുറകെ നിന്നും ലീല ഉറക്കെ വിളിച്ച് പറഞ്ഞു..!
